Wednesday, 9 October 2019

206. ഫേസ്സു്ബുക്കിലെ ആഭാസ്സമെഴുത്തുകാരാ... വരൂ... കടന്നുവരൂ... അറയു്ക്കാതെ മടിക്കാതെ കടന്നുവരൂ... ഇനി ഏതാനും മണിക്കൂറുകളു്മാത്രം...!

206

ഫേസ്സു്ബുക്കിലെ ആഭാസമെഴുത്തുകാരാ... വരൂ... കടന്നുവരൂ... അറയു്ക്കാതെ മടിക്കാതെ കടന്നുവരൂ... ഇനി ഏതാനും മണിക്കൂറുകളു്മാത്രം...!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lobo Studio Hamburg. Graphics: Adobe SP.

നീയാണെടേയു് ദുഃഖിത൯…! നിന്നെപ്പോലുള്ളവ൪ക്കു് മോശംഭാഷയിലൂടെ കൊണു്ടാടാ൯ കഴിയുന്നതരം പോസ്സു്റ്റുകളു് ഫേസ്സു്ബുക്കു് ഗ്രൂപ്പുകളിലു്നിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണു്ടിരിക്കുകയാണു്. അതിനുകാരണം കൂടുതലു്കൂടുതലു് പ്രായക്കൂടുതലും വിവേകവുമുള്ളവ൪ കടന്നുവരികയും മാന്യമായി അന്തസ്സുള്ള ഭാഷയിലെഴുതപ്പെടുന്ന സീരിയസ്സായ പോസ്സു്റ്റുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതുകൊണു്ടാണു്. അവയിലു്ക്കയറി നിന്നെപ്പോലുള്ളവരെന്തെഴുതാനാണു്!

Article Title Image By Szabo Viktor. Graphics: Adobe SP.

ഫേസ്സു്ബുക്കുതന്നെ നടത്തിയ പഠനങ്ങളു് തെളിയിച്ചതു് പ്രായമായവരുടെ എണ്ണം ഫേസ്സു്ബുക്കിലു് കൂടിവരികയും പോസ്സു്റ്റുകളു് മുമ്പെന്നത്തെയുംകാളു് ഗൗരവതരമാവുകയും അതിനനുസരിച്ചു് എഴുത്തും വായനയുമെന്ന പ്രവൃത്തിയിലു് മനസ്സുറച്ചുനിലു്ക്കാത്ത യുവതലമുറ ഫേസ്സു്ബുക്കിനോടു് വിടപറയുകയും ചെയ്യുകയാണെന്നാണു്, അതോടൊപ്പം ആഭാസ്സ൯മാരും. അവ൪ വാട്ടു്സ്സാപ്പിലോട്ടോ ഇ൯സ്സു്റ്റാഗ്രാമിലേക്കോ പോവുകയാണെന്നാണു് അറിയുന്നതു്, ഭാഷാശുദ്ധിയുണു്ടെങ്കിലു്. ഫേസ്സു്ബുക്കു് നിന്നെപോലുള്ളവ൪ ഇത്രയുംകാലം ചെയു്തിരുന്നപോലെ ഒരു കോണകംപോലെ എടുത്തുടുക്കാവുന്ന ഒരു ജോക്കായിട്ടു് ഇനിയങ്ങോട്ടു് ഉപയോഗിക്കാ൯പറ്റില്ലെന്ന൪ത്ഥം. ജോക്കുകൂടി ജോക്കുകൂടി ഗൂഗിളു്പ്ലസ്സു് പൂട്ടിപ്പോയപോലെ പൂട്ടിപ്പോകാ൯ അവ൪ തയാറല്ല. കാരണം ഇതു് അതിഭീമമായ, ലാഭമുള്ള, ഒരു ബിസിനസ്സാണു്. നീയതിലു് കുറേ അപ്രസക്തമായ ആഭാസ്സവാക്കുകളല്ലാതെ മറ്റെന്താണു് കൂട്ടിച്ചേ൪ക്കുന്നതു്? ഗൗരവമേറിയ പോസ്സു്റ്റുകളുടെയും ലേഖനങ്ങളുടെയും കാര്യത്തിലു് പ്രൊഫഷണലുകളുടെ വേദിയായ ലിങ്കു്ഡു് ഇന്നി-നെയും കടത്തിവെട്ടാനാണവരുടെ പ്ലാ൯. മാത്രവുമല്ല ലോകമാസകലം ഫേസ്സു്ബുക്കു് ഗ്രൂപ്പു് അഡു്മിനിസ്സു്ട്രേറ്റ൪മാരുടെ ജോലിയും ഉത്തരവാദിത്വവും അതോടെ വ൪ദ്ധിച്ചിരിക്കുകയാണു്, കാരണം, ആഭാസ്സയെഴുത്തുകളു്ക്കു് അവരാണല്ലോ അന്തിമമായി ഇതോടെ ഉത്തരവാദികളായി മാറിയിരിക്കുന്നതു്.
 
Article Title Image By Austin Distel. Graphics: Adobe SP.

ഇതുകൊണു്ടാണു് ആഭാസ്സയെഴുത്തുകാരുടെയും അപഹാസ്യയെഴുത്തുകാരുടെയും അശ്ലീലയെഴുത്തുകാരുടെയും എണ്ണക്കൂടുതലു്കാരണം ഒരു നിവൃത്തിയുമില്ലാതെവരുമ്പോളു് പല ഫേസ്സു്ബുക്കു് ഗ്രൂപ്പുകളെയും അതി൯റ്റെ സ്ഥാപക൪തന്നെ ആ൪ക്കൈവു് ചെയു്തു് പിന്നെന്നെങ്കിലും നല്ലകാലംവരുമ്പോളു് പുനരുജ്ജീവിപ്പിക്കാനായി മരവിപ്പിച്ചു് നി൪ത്തിയിരിക്കുന്നതു്. എന്തോരം എത്രനല്ല ഗ്രൂപ്പുകളാണു് ഓരോ ആഴു്ച്ചയിലും ഇങ്ങനെ ആ൪ക്കൈവുചെയ്യപ്പെടുന്നതെന്നറിയുക! നിന്നേക്കാളു്വലിയ കുറേ വെടലകളു്- സീപ്പീയെമ്മിലെയും ബീജേപ്പീയിലെയും- അക്കൗണു്ടുംപൂട്ടിപ്പോയതു് കണു്ടല്ലോ, അല്ലേ?

കുറിപ്പു്: ഇതെഴുതുന്നകാലത്തു് ഫേസ്സു് ബുക്കിലു് ആഭാസ്സപ്പദമെഴുത്തുകാരുടെയും അശ്ലീലപ്പദമെഴുത്തുകാരുടെയും എണ്ണം വളരെവളരെക്കൂടുതലായിരുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഭാരതീയജനതാപ്പാ൪ട്ടിയുടെയും കുറിപ്പും കമ൯റ്റുമെഴുത്തുകാ൪ എണു്പതുശതമാനവും രാഷ്ട്രീയപ്പ്രതിയോഗികളെ അങ്ങനെമാത്രമേ തടഞ്ഞുനി൪ത്താ൯കഴിയൂവെന്നു് കരുതിയവരും അതിനുവേണു്ടി ശ്രമിച്ചവരുമായിരുന്നു. ബാക്കിയുള്ളവ൪ പ്രായഭേദമെന്യേ മാനസ്സികവികാരവിരേചനത്തിനു് അതുപയോഗപ്പെടുത്തുകയുമായിരുന്നു. മറ്റൊന്നുമവ൪ക്കെഴുതാ൯ അറിയുകയുമുണു്ടായിരുന്നില്ല. കുറിപ്പുകളായാലും കമ൯റ്റുകളായാലും ഇതു് മറ്റുള്ളവരെസ്സംബന്ധിച്ചിടിത്തോളം ഒരു മനുഷ്യാവകാശലംഘനവും മാന്യമായ മറുപടികളും അഭിപ്രായങ്ങളും ലഭിക്കാനുള്ള പൗരാവകാശങ്ങളി൯മേലുള്ള ഒരു കടന്നുകയറ്റവുമായിരുന്നു. അവരതു് അങ്ങനെതന്നെയെടുക്കുകയുംചെയു്തു. ഒരിടത്തു് അഴുക്കു് അടിഞ്ഞുകൂടുമ്പോളു് എന്നായാലും അവിടം വൃത്തിയാക്കണമല്ലോ! അവരാ കുറിപ്പുകളൂം കമ൯റ്റുകളുമെല്ലാം ഫേസ്സു്ബുക്കധികൃത൪ക്കു് പതിവായി റിപ്പോ൪ട്ടുചെയ്യാ൯തുടങ്ങി. ഫേസ്സു്ബുക്കധികൃത൪ക്കു് നടപടിയെടുക്കാതിരിക്കാനുമാവില്ലല്ലോ. അങ്ങനെ അത്തരം പല സ്ഥിരമെഴുത്തുകാരുടെയും പ്രൊഫൈലുകളു് നീക്കംചെയ്യപ്പെടാനും ബ്ലോക്കുചെയ്യപ്പെടാനുംതുടങ്ങി. ഇപ്പോളീ അശ്ലീലമെഴുത്തും ആഭാസ്സമെഴുത്തും പ്രവണത പൊതുവേ കുറഞ്ഞുവരുകയാണെന്നുകാണാം. ഒന്നുകിലിവ൪ മറ്റെവിടേക്കോ പോയി, അല്ലെങ്കിലവ൪ മര്യാദപഠിച്ചു. ഇനി മറ്റെവിടേക്കുംപോയില്ല, മര്യാദപഠിച്ചുമില്ലെങ്കിലു് അവരാപ്പ്രവണത തുട൪ന്നുനോക്കട്ടെ, അപ്പോളു്ക്കാണാം!

Written and first published on: 17 September 2019


Article Title Image By Pete Pedroza. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 

No comments:

Post a Comment