Wednesday, 9 October 2019

207. ഈപ്പ്രാവശ്യവും ഓണംകളിക്കാ൯ സമ്മതിച്ചില്ലായിരുന്നെങ്കിലു് ഗവണു്മെ൯റ്റിലു് കത്തിക്കുത്തുതന്നെ നടന്നേനേ!

207

ഈപ്പ്രാവശ്യവും ഓണംകളിക്കാ൯ സമ്മതിച്ചില്ലായിരുന്നെങ്കിലു് ഗവണു്മെ൯റ്റിലു് കത്തിക്കുത്തുതന്നെ നടന്നേനേ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sanu Sph. Graphics: Adobe SP.

ഒരു ഗവണു്മെ൯റ്റു് ഓണംകളിക്കാനിറങ്ങുമ്പോളു് വളരെവളരെ സൂക്ഷിക്കണം

കഴിഞ്ഞവ൪ഷം ഓണത്തിനു്, അതായതു് 2018 ആഗസ്സു്റ്റു് മാസം, കേരളം ഭീതിജനകമായ പ്രളയത്തിലു്മുങ്ങി കൈയ്യുംകാലുംതള൪ന്നു് കഴുത്തൊടിഞ്ഞു് കിടന്നപ്പോളു് കേരളാഗവണു്മെ൯റ്റു് അഭിനന്ദനാ൪ഹമായ ഒരു തീരുമാനമെടുത്തു: ഇക്കുറി സ൪ക്കാ൪ച്ചെലവിലു് ഓണം ആഘോഷിക്കണു്ടെന്നു്. അന്നു് ഗവണു്മെ൯റ്റുചെലവിലു് ഓണംകളിക്കാ൯ സമ്മതിക്കാത്തതിന് ഒരു വിപ്ലവകാരിയെന്നു് അതുവരെ അഭിനയിച്ചുനടന്ന ആ ഗവണു്മെ൯റ്റിലെത്തന്നെ ഒരു മന്ത്രികൂടിയായ ഏ. കേ. ബാല൯ എന്തോരം ബഹളവുമാണുണു്ടാക്കിയതു്, തിരുവനന്തപുരത്തു്!


Article Title Image By Vineeth Vinod. Graphics: Adobe SP.

ഈ വ൪ഷം, അതായതു് 2019 സെപു്റ്റംബ൪മാസം കേരളം കഴിഞ്ഞവ൪ഷത്തേക്കാളു് ഭയാനകമായ പ്രളയത്തിലും മലയിടിച്ചിലിലും ഉരുളു്പ്പൊട്ടലിലുംമുങ്ങി നടുവുംകൂടി ഒടിഞ്ഞാണു് കിടന്നതു്. അപ്പോഴും ഗവണു്മെ൯റ്റിലു്നിന്നു് കഴിഞ്ഞവ൪ഷത്തെപ്പോലൊരു തീരുമാനമാണു് ജനങ്ങളു് പ്രതീക്ഷിച്ചതു്. പക്ഷേ ഈപ്പ്രാവശ്യവും സ൪ക്കാ൪ച്ചെലവിലു് ഒരുത്തനും ഓണം കളിക്കണു്ടെന്നാണു് തീരുമാനമെടുത്തിരുന്നതെങ്കിലു് ഗവണു്മെ൯റ്റിലു് കത്തിക്കുത്തുതന്നെ നടന്നേനേ! സ൪ക്കാരോണം എന്നുപറയുന്നതു് കുറേ ബില്ലും ചെക്കും വൗച്ചറുമല്ലാതെ മറ്റൊന്നുമില്ല. കഴിഞ്ഞപ്രാവശ്യം പോക്കറ്റിലു്ക്കേറ്റാനൊക്കാത്തതു്, എന്നാലു് കണക്കുകൂട്ടി നോക്കിവെച്ചതു്, ഇപ്രാവശ്യമെങ്കിലും പോക്കറ്റിലു്ക്കേറ്റണം. അല്ലാതെ ഇതുമായി ബന്ധപ്പെട്ടവ൪ക്കു് മറ്റു് ലക്ഷൃമൊന്നുമില്ല. ജനങ്ങളെ ഉത്സവങ്ങളിലൂടെ ലഹരിപിടിപ്പിച്ചു് ഇളക്കിമറിച്ചു് അമ്മാനമാടിക്കാ൯ ഇവരെന്താ മൈക്കലാഞു്ജലോമാരും ലിയോനാ൪ഡോ ഡാവിഞു്ചിമാരുമല്ലേ!
 
Article Title Image By Lewis J Goetz. Graphics: Adobe SP.

ഇറ്റലിയിലെ കലകളുടെ മുഴുവ൯ കേദാരമായ ഫ്ലോറ൯സ്സു് നഗരത്തിലൂടൊരു ഉത്സവഘോഷയാത്ര പോകുന്നു, പതിനാറാം നൂറ്റാണു്ടിലു്. പതിനായിരക്കണക്കിനു് ജനങ്ങളു് സ്വയംമറന്നു് ഇളകിമറിഞ്ഞു് ആഹ്ലാദാരവംമുഴക്കി കുഞ്ഞുകുട്ടിപ്പതു്നീപണു്ടാരങ്ങളോടെ നടന്നുനീങ്ങുന്നു. ലോകത്തൊരിടത്തും നടന്നിട്ടിട്ടില്ലാത്തത്ര, ചരിത്രം കണു്ടിട്ടില്ലാത്തത്ര, ഉത്സവതൃഷു്ണ തുളുമ്പുന്ന ആഹ്ലാദ ആഘോഷയാത്ര…! നഗരത്തിലെ പ്രധാനതെരുവി൯റ്റെ മൂലയിലു് പ്രഗത്ഭനായ ഭരണാധികാരി സ൪. ലോറെ൯സ്സോ ദുഃഖിതനായി നിലു്ക്കുന്നു. നഗരത്തിലെ ഉത്സവങ്ങളെല്ലാം സന്ധ്യക്കുമുമ്പേതന്നെ അണഞ്ഞുപോകുന്നു, തീ൪ന്നുപോകുന്നു. അതാണദ്ദേഹത്തി൯റ്റെ ദുഃഖം. "ആരവിടെ... ആ മൈക്കലാഞു്ജലോയെയും ലിയോനാ൪ഡോ ഡാവിഞു്ചിയെയും വിളിച്ചുകൊണു്ടുവരൂ...! യഥാക്രമം ഫ്ലോറസ്സിലു്നിന്നും മിലാനിലു്നിന്നും രണു്ടുപേരെയും പിടിച്ചുകൊണു്ടുവന്നു. "ഉത്സവങ്ങളു് പാതിരാത്രിയാകുംമുമ്പു് വളരെപ്പെട്ടെന്നു് അണഞ്ഞുപോകുന്നു. അവ ജനങ്ങളുടെ മനസ്സിലു് വേണു്ടത്ര തങ്ങിനിക്കുന്നില്ല. അതിനുവേണു്ടതു് ചെയ്യൂ...!"

 Article Title Image By Kevin Hackert. Graphics: Adobe SP.

അതോടെ ഫ്ലോറ൯സ്സു് നഗരത്തിലെ ഉത്സവഘോഷയാത്രകളുടെ അലകും പിടിയും മാറി. പാതിരാത്രിയുംകഴിഞ്ഞു് നേരംപുലരുംവരെയും ജനങ്ങളു് ഉത്സവംകളിച്ചുനടന്നു നഗരത്തിലെങ്ങും. ഫു്ളോട്ടുകളു് ഡിസ്സൈ൯ചെയു്തതു് ലോകോത്തരശിലു്പ്പിയായ മൈക്കലാഞു്ജലോ! പങ്കെടുക്കുന്നവരുടെ കണ്ണഞു്ചിപ്പിക്കുന്ന വസു്ത്രങ്ങളു് ഡിസ്സൈ൯ചെയു്തതു് ലോകത്തു് സമാനതകളില്ലാത്ത ലിയോനാ൪ഡോ ഡാവിഞു്ചി!! ഇറ്റലി ഒരിക്കലുംമറക്കാത്ത ഉത്സവദൃശ്യങ്ങളു് ജനങ്ങളുടെ ജീവിതത്തിലു് ഒരിക്കലുംമറക്കാത്ത സു്മരണകളായി നിലനിന്നു. അവ൪ മറ്റെല്ലാംമറന്നു. ഉത്സവം അവരിലൊരു ലഹരിയായി പട൪ന്നു. നഗരവീഥിയുടെ നടുവിലു് ഈ അതുല്യകലാകാര൯മാരെയെല്ലാംകൊണു്ടു് അടിമകളെപ്പോലെ ആജ്ഞാപിച്ചു് ഉത്സവപ്പണിയെടുപ്പിച്ച ഭരണാധികാരി സ൪. ലൊറെ൯സ്സോ-ഡി-മെഡിസ്സി സംതൃപു്തനായി.

നഗരവീഥിയുടെ മറ്റൊരുഭാഗത്തു് തീപാറുന്ന കണ്ണുകളോടെ സാവോ നരോളയെന്നൊരു ഡൊമിനിക്ക൯ മതപുരോഹിത൯ ഇതെല്ലാം കണു്ടുകൊണു്ടുനിന്നു. ലൊറെ൯സ്സോ പിന്നീടറിഞ്ഞു, ടൗണു്ഹാളായ ഡുവോമോയുടെ മാ൪ബ്ബിളു്പ്പടവുകളിലു് ജനങ്ങളു് ഇരുന്നും കിടന്നും കണ്ണീരൊഴുക്കിയും സാവോനരോളയുടെ പ്രസംഗം കേളു്ക്കുകയാണെന്നു്. ഫ്ലോറ൯സ്സു് നഗരത്തെ മാത്രമല്ല ഇറ്റലിയെ മുഴുവ൯തന്നെ പിടിച്ചുകുലുക്കിയ ആ പ്രസംഗങ്ങളു് കേട്ടിട്ടു് ആയിരകണക്കിനു് ജനങ്ങളു് ഭ്രാന്തെടുത്തപോലെ വിലപിച്ചും അലമുറയിട്ടുംകൊണു്ടാണു് പാതിരാത്രിയിലു് ഡുവോമോവിട്ടു് പോയിക്കൊണു്ടിരിക്കുന്നതെന്നു് ലോറ൯സ്സോയുടെ ഗവണു്മെ൯റ്റിലെ ചാര൯മാ൪ റിപ്പോ൪ട്ടുചെയു്തു- എന്താണു് പ്രസംഗിക്കുന്നതെന്നും: "ജനങ്ങളേ... ഉത്സവംകളിച്ചു് നിങ്ങളു് ജനങ്ങളുടെ രാഷ്ട്രീയമായ കഴിവുകളും അഭിപ്രായശക്തിയുംമുഴുവ൯ നഷ്ടപ്പെടുമ്പോളു് ഏകാധിപത്യഭരണം കൊണു്ടുവരുകയാണു് ലൊറെ൯സ്സോയുടെ ലക്ഷൃം!" സാവോനരോളയെ ഒരു തടിപ്പോസ്സു്റ്റിലു് കെട്ടിവെച്ചു് നാലുചുറ്റും ഉണക്കപ്പുല്ലുകളു് കൂട്ടിയിട്ടു് തീയിടുകയാണു് സ൪. ലൊറെ൯സ്സോയുടെ ആളു്ക്കാ൪ ചെയു്തതു് (Death at the stake). ഇതേ ഇറ്റലിയിലു്ത്തന്നെയാണു് തൊട്ടുപുറകേ ബെനിറ്റോ മുസ്സോളിനിയുടെ ഏകാധിപത്യഭരണം കടന്നുവന്നതെന്നും ഓ൪ക്കുക- അനിയന്ത്രിതമായ ഉത്സവലഹരി ഉഴുതുമറിച്ചിട്ട മണ്ണിലു്! 
 
Written and first published on: 17 September 2019

Other images for this article:
 
Article Title Image By Ganesh Krishnan R. Graphics: Adobe SP.

Article Title Image By Raphel Jose. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 

No comments:

Post a Comment