856
കെ-റെയിലുമുപേക്ഷിച്ചു് പിണറായിവിജയനെയുംപുറത്താക്കി കോടിയേരിയെത്തരംതാഴു്ത്തി ബ്രാഞു്ചിലുമെത്തിച്ചാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മാന്യതതിരിച്ചുപിടിച്ചില്ലെങ്കിലും ജനവിശ്വാസംതിരിച്ചുപിടിച്ചേക്കും, ചിലപ്പോളു് വീണു്ടുമൊരുപാ൪ട്ടിയായുംമാറിയേക്കും
പി. എസ്സു്. രമേശു് ചന്ദ്ര൯
സ൪ക്കാരെന്നുപറയുന്നസംഘം കെ-റെയിലു്ക്കല്ലുകളിടുന്നതി൯റ്റെ ഇരട്ടിവേഗത്തിലാണു് ജനങ്ങളതു് പുഴുതുമാറ്റുന്നതു്. പുഴുതുമാറ്റുന്നതു് ഭാവിയിലു് കേസ്സുകളിലൂടെ ജനങ്ങളു്ക്കു് ഇരട്ടിച്ചെലവുണു്ടാക്കുമെന്നു് മുഖ്യമന്ത്രി പിണറായിവിജയനും പാ൪ട്ടിസെക്രട്ടറി കോടിയേരിബാലകൃഷു്ണനും മറ്റുപാ൪ട്ടിനേതാക്കളും കെ-റെയിലെന്ന ലിമിറ്റഡ്ഡു് സ൪ക്കാ൪ത്തട്ടിപ്പുകമ്പനിയധികൃതരും മാധ്യമങ്ങളിലൂടെ തുട൪ച്ചയായി ആവ൪ത്തിച്ചുകൊണു്ടിരിക്കുന്നെങ്കിലും ജനങ്ങളുടെ സ്വകാര്യഭൂമിയിലു് ഉടമകളുടെയനുവാദമില്ലാതെയതിക്രമിച്ചുകടന്നുകയറി പോലീസ്സിനെക്കൊണു്ടീക്കല്ലുകളിടീക്കുന്നതു് നിയമവിരുദ്ധവും അഴിമതിത്തെളിവുകളുമാണെന്നു് അന്വേഷണങ്ങളിലൂടെ സ്ഥാപിക്കപ്പെടുമ്പോളു് സ൪ക്കാ൪ഖജനാവിലു്നിന്നുമിതിനുചെലവുവരുത്തുന്ന മുഴുവ൯പണവും ഇവിടെപ്പറഞ്ഞ ഇത്രയുംപേ൪തന്നെ സ്വന്തംപോക്കറ്റുകളിലു്നിന്നും സ്വന്തംസ്വത്തുക്കളിലു്നിന്നും തിരികെവെക്കുമ്പോളു് ഇരട്ടിപ്പണച്ചെലവുണു്ടാകുന്നതു് കല്ലുപുഴുവുന്ന ജനങ്ങളു്ക്കല്ല കല്ലുസ്ഥാപിച്ച ഈനേതാക്കളു്ക്കും അധികൃത൪ക്കുംതന്നെയാണെന്നറിഞ്ഞുകൊണു്ടാണു് വളരെയുത്സാഹത്തോടെജനങ്ങളും ഈക്കല്ലുകളു്പുഴുവുന്നതും.
ഏതായാലുമീ നിയമവിരുദ്ധമായ കല്ലുസ്ഥാപനത്തിനുവേണു്ടി സ൪ക്കാരിലു്നിന്നുമെടുത്തു് സ്വന്തംവകപോലെ ധാരാളിത്തത്തോടെയിവ൪ചെലവഴിച്ച ഓരോപൈസ്സയും മുഖ്യമന്ത്രിമുതലു്താഴോട്ടുള്ളവ൪ തിരിച്ചടയു്ക്കേണു്ടിവരുമെന്നും ഇത്രയുംകോടിരൂപതിരിച്ചടയു്ക്കാനുള്ളകഴിവില്ലെങ്കിലു് അവരുടെസ്വത്തുക്കളെല്ലാം നഷ്ടപ്പെടുകയും ജയിലിലു്ക്കിടക്കുകയുംചെയ്യേണു്ടിവരുമെന്നൊരു ആത്മവിശ്വാസം ജനങ്ങളു്ക്കുണു്ടായിരിക്കുന്നതായിക്കാണുന്നു, നിയമരംഗത്തുള്ളവ൪പറയുന്നതും അതങ്ങനെതന്നെയാണെന്നുമാണു്. ഏതായാലുംകുറേയുദ്യോഗസ്ഥരും പോലീസ്സുകാരും പെ൯ഷ൯വാങ്ങുകയില്ലെന്നും കുറെരാഷ്ട്രീയക്കാ൪ അക്രമംനടത്താനുത്തരവിട്ടതിനും സ്വകാര്യഭൂമിയിലതിക്രമിച്ചുകയറി അന്യവസു്തുക്കളു്സ്ഥാപിച്ചതിനും അഴിമതിനടത്തിയതിനും ജയിലിലു്പോകേണു്ടിവരുമെന്നുമുറപ്പായിക്കഴിഞ്ഞു. യുദ്ധത്തിലെന്നപോലെ ഒരുസമരത്തി൯റ്റെ ഒഴിവാക്കാനാകാത്ത കാഷ്വാലിറ്റികളായിവരെക്കൂട്ടാം.
പിണറായിവിജയനോടു് സിമ്പതിയും രാഷ്ട്രീയമായൊരനുഭാവവും രഹസ്യമായൊരു സഖിത്വവുമുള്ളതുകൊണു്ടാണു് വാസു്തവത്തിലു് നരേന്ദ്രമോദി പിണറായിവിജയ൯റ്റെ കെ-റെയിലു്പ്പദ്ധതിക്കു് ഇതുവരെയുമനുമതികൊടുക്കാത്തതു്. അനുമതികിട്ടാതിരുന്നിട്ടുപോലും ഇയാളെയവിടെ കേരളത്തുകാ൪ ഇതി൯റ്റെപേരിലു് നി൪ത്തിപ്പൊരിക്കുകയാണെന്നു് നരേന്ദ്രമോദിക്കറിയാം. അനുമതികൂടിക്കൊടുത്താലു് ഇയാളെയവ൪ വെച്ചേക്കില്ലെന്നും സമയമില്ലാത്തനേരത്തു് കേരളത്തിലു്പ്പോയിയാളുടെ അന്ത്യകൂദാശയിലു്പ്പങ്കെടുക്കേണു്ടിവരുമെന്നും അങ്ങേ൪ക്കറിയാം. അതുകൊണു്ടാണു് അനുമതികൊടുക്കാത്തതു്. അനുമതി വാക്കാലല്ലാതെ സകലയനുബന്ധറെക്കാ൪ഡുകളോടെയും രേഖാമൂലം ചോദിച്ചില്ലെന്നതുവേറേകാര്യം. പിണറായിവിജയനിലു്നിന്നു് നിരവധിയവിഹിതയാനുകൂലൃങ്ങളു്പറ്റുകയും തിരുവനന്തപുരം ലുലുമാളി൯റ്റെയോണറും മുഖ്യനിക്ഷേപകനും പിണറായിവിജയനാണോയെന്നു് സംശയമുണ൪ത്തുകയുംചെയു്തിരിക്കുന്ന ലുലുമുതലാളിയോടുചെന്നു് ‘വേണു്ടത്രസകലരേഖകളോടെയും ഫോ൪മലായയപേക്ഷഞാ൯നലു്കിയിട്ടില്ലെങ്കിലും പേരിനുവേണു്ടിയെങ്കിലും ഒരനുവാദമെഴുതിയിട്ടിരിക്കണംകേട്ടോ...' എന്നു് പിണറായിവിജയ൯ചോദിക്കുന്നതുപോലെ ഇ൯ഡൃ൯പ്രധാനമന്ത്രിയുടെയടുത്തുചെന്നും അയാളതുതന്നെചോദിക്കുന്നതു് അയാളുടെയഹങ്കാരമാണെന്നുമനസ്സിലാക്കാനുള്ള ഇയാളെക്കാളു്ക്കൂടുതലു് രാഷ്ട്രീയപരിചയം എന്തായാലും പ്രധാനമന്ത്രിനരേന്ദ്രമോദിക്കുണു്ടു്.
നേതാക്കളായും പാ൪ട്ടിയുടെപേരിലു് ഭരണാധികാരികളായുമൊക്കെനടക്കുന്ന ഈപ്പറഞ്ഞയലു്പ്പ൯മാരായ നശ്വരവ്യക്തികളേക്കാളു്പ്പ്രധാനം ആപ്പാ൪ട്ടിയുമതി൯റ്റെ നിലനിലു്പ്പുമല്ലേയെന്നചോദ്യമവശേഷിക്കുന്നു. കെ-റെയിലുമുപേക്ഷിച്ചു് ഇതുവരെനടത്തിയപാ൪ട്ടിവിരുദ്ധക്കുറ്റങ്ങളു്ക്കു് പിണറായിവിജയനെയുംപുറത്താക്കി കോടിയേരിയെത്തരംതാഴു്ത്തി ഉന്നതകമ്മിറ്റികളിലു്നിന്നുതാഴെ ബ്രാഞു്ചിലുമെത്തിച്ചാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മാന്യതതിരിച്ചുപിടിച്ചില്ലെങ്കിലും ജനവിശ്വാസംതിരിച്ചുപിടിച്ചേക്കും, ചിലപ്പോളു് വീണു്ടുമൊരുപാ൪ട്ടിയായുംമാറിയേക്കും!
Written on 24 March 2022 and first published on: 30 March 2022
No comments:
Post a Comment