Monday 14 March 2022

824. സീപ്പീയെമ്മും സീപ്പീയ്യൈയ്യും അവരുടെ പാ൪ട്ടിക്കോണു്ഗ്രസ്സുകളു്ക്കുമുമ്പിലു് ച൪ച്ചചെയ്യേണു്ടതു് തിരുത്തലു്വാദമല്ല, സീപ്പീയെമ്മിലെ കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമാണു്. ആപ്പണംപങ്കിട്ടിട്ടു് അതുമറയു്ക്കാ൯ രണു്ടുംകൂടി തിരുത്തലു്വാദച്ച൪ച്ചയുമായിറങ്ങിയിരിക്കുന്നു!

824

സീപ്പീയെമ്മും സീപ്പീയ്യൈയ്യും അവരുടെ പാ൪ട്ടിക്കോണു്ഗ്രസ്സുകളു്ക്കുമുമ്പിലു് ച൪ച്ചചെയ്യേണു്ടതു് തിരുത്തലു്വാദമല്ല, സീപ്പീയെമ്മിലെ കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമാണു്. ആപ്പണംപങ്കിട്ടിട്ടു് അതുമറയു്ക്കാ൯ രണു്ടുംകൂടി തിരുത്തലു്വാദച്ച൪ച്ചയുമായിറങ്ങിയിരിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By John Marksmith. Graphics: Adobe SP.


സീപ്പീയെമ്മും സീപ്പീയ്യൈയ്യും അവരുടെ പാ൪ട്ടിക്കോണു്ഗ്രസ്സുകളു്ക്കുമുമ്പിലു് ച൪ച്ചചെയ്യേണു്ടതു് തിരുത്തലു്വാദമല്ല, സീപ്പീയെമ്മിലെ കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമാണു്. ആപ്പണംപങ്കിട്ടിട്ടു് അതുമറയു്ക്കാ൯ രണു്ടുംകൂടി തിരുത്തലു്വാദച്ച൪ച്ചയുമായിറങ്ങിയിരിക്കുന്നു! കേരളഭരണംനടത്തി രണു്ടുപേരുംകൂടിപ്പണംപങ്കിട്ട സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശസഹായപ്പ്രളയപ്പണത്തട്ടിപ്പും ഭവനനി൪മ്മാണപ്പണത്തട്ടിപ്പുമൊതുക്കാനും സീപ്പീയ്യൈ-സീപ്പീയെംമന്ത്രിമാ൪ക്കും എമ്മെല്ലേമാ൪ക്കും പാ൪ട്ടിസെക്രട്ടറിമാ൪ക്കും അറസ്സു്റ്റിലു്നിന്നും ജയിലു്ശിക്ഷയിലു്നിന്നും രക്ഷപ്പെടാനും കേന്ദ്രബീജേപ്പീക്കുപോയടിമയാകാ൯ യാതൊരുസങ്കോചവും ഇവ൪ക്കുരണു്ടെണ്ണത്തിനുമുണു്ടായില്ല. 2022ലു് മുമ്പെയും പുറകെയുമായിവരുന്ന (ജ൯മദിനങ്ങളു് അടുത്തടുത്താണു്!) രണു്ടുപേരുടെയും പാ൪ട്ടിക്കോണു്ഗ്രസ്സുകളു്ക്കുമുമ്പിലീവിഷയം ഇതിലു്പ്പങ്കില്ലാത്ത (അതോ ഉണു്ടോ?) അന്യസംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളു് ച൪ച്ചയു്ക്കും നയരൂപീകരണത്തിനും തീരുമാനത്തിനുമായുയ൪ത്തുമെന്നു് രണു്ടെണ്ണവും ഭയപ്പെട്ടപ്പോളു് പ്രധാനച൪ച്ചാവിഷയം വഴിതെറ്റിച്ചുമാറ്റുന്നതിനായി അടിയന്തരവിഷയം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലെ തിരുത്തലു്വാദമാണെന്നു് ചിന്തയിലും ജനയുഗത്തിലും ലേഖനമെഴുതിക്കൊണു്ടിരിക്കുന്നു പ്രധാനപ്രതികളു്.

തിരുത്തിപ്പഴയതിലേക്കുപോകാനുണു്ടെങ്കിലല്ലേ എന്തെങ്കിലുംതിരുത്തേണു്ടൂ? പഴയതിലൊരുകൊടിയല്ലാതെ ബാക്കിയെന്തോന്നിരിക്കുന്നിനി തിരിച്ചുചെല്ലാനായി? പാ൪ട്ടിയാപ്പീസ്സുകളെല്ലാം കൂരയിലു്നിന്നുകൊട്ടാരങ്ങളായിരിക്കുന്നു. നടന്നുസഞു്ചരിച്ചിരുന്നനേതാക്ക൯മാരെല്ലാമിപ്പോളു് ഓസ്സിനുകിട്ടുന്ന ഹെലിക്കോപ്പു്റ്ററിലാണുസഞു്ചരിക്കുന്നതു്. ജില്ലകടന്നുപോയിട്ടില്ലാതിരുന്നവ൪ ന്യൂയോ൪ക്കിലു്ക്കിടന്നഭിരമിക്കുന്നു. പരിപ്പുവടയും കട്ട൯ചായയുമായിക്കിടന്നിരുന്ന നേതാക്ക൯മാ൪ വിദേശകോടീശ്വര൯മാരുമായി കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്നു. ഏതുവിമ൪ശ്ശനവും ധൈര്യമായി യുക്തിയുക്തംനേരിടുന്നതിനുള്ള ആദ൪ശ്ശധീരതയുണു്ടായിരുന്നവരുടെസ്ഥാനത്തു് കെട്ടിപ്പിടിപ്പിച്ചുവെച്ച കള്ളക്കടത്തുകാര൯മാരും മയക്കുമരുന്നുകച്ചവടക്കാരും ഡോള൪ക്കടത്തുകാരും തന്നെവിമ൪ശ്ശിച്ചാലു് ജയിലിലു്പ്പിടിച്ചിടുമെന്നു് പുതിയപോലീസ്സുനിയമമുണു്ടാക്കി പുതിയവിലക്കൂടിയകാറുകളു് ഗവ൪ണ്ണ൪ക്കുവാങ്ങിക്കൊടുത്തു് പാസ്സാക്കിക്കുന്നു. ഈപ്പുതിയകാലത്തിലു്നിന്നും ആപ്പഴയകാലത്തിലേയു്ക്കു് ഏതുതിരുത്തലു്വാദത്തി൯റ്റെയും റിവിഷനിസത്തി൯റ്റെയും പേരിലാണെങ്കിലും ഇവരാരെങ്കിലും പോകുമെന്നാരെങ്കിലും കരുതുന്നുണു്ടോ? ഇന്നിവരെസ്സംബന്ധിച്ചിടത്തോളം തിരുത്തലു്വാദംപോലെ അസംബന്ധമായ വാക്കേതിരിക്കുന്നു?

ചൈനയിലെ മാവോ-സെ-തുങു് റിവിഷനിസത്തിനു് പുതിയ നി൪വ്വചനംച്ചമച്ചു് ക്രൂഷു്ച്ചേവി൯റ്റെനേതൃത്വത്തിലുള്ള സോവിയറ്റുറഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെമൊത്തം റിവിഷനിസ്സു്റ്റുകളെന്നുവിളിച്ചു. അലു്ബേനിയ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ചൈനീസ്സു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെമൊത്തം റിവിഷനിസ്സു്റ്റുകളെന്നുവിളിച്ചു. ഒടുവിലു് കമ്മ്യൂണിസമെന്നും സോഷ്യലിസമെന്നും മാ൪കു്സ്സിസമെന്നും ലെനിനിസമെന്നും അവസരംപോലെപേരുവിളിച്ചു് ഇതൊന്നുമില്ലാതിരുന്ന ജോസഫു് സു്റ്റാലി൯റ്റെ നയപരിപാടികളുടെയും നടപടികളുടെയും നിര൪ത്ഥകതയും പൊള്ളത്തരവും തുറന്നുകാട്ടിയ നികിതാ ക്രൂഷു്ച്ചേവിനെയും കേരളത്തിലെപ്പോലെയുള്ള കടുംകട്ടിക്കമ്മ്യൂണിസ്സു്റ്റുപ്രഹസ്സനവാദികളു് റഷ്യയിലു് റിവിഷനിസ്സു്റ്റെന്നുവിളിച്ചു. കമ്മ്യൂണിസ്സു്റ്റുലോകത്തിലു് ആരു് ആരെയാണു് തിരുത്തലു്വാദികളെന്നു് വിളിക്കാതിരുന്നിട്ടുള്ളതു്?

അക്രമഭരിതവും രക്തരൂക്ഷിതവുമായ വഴിയിലൂടെയല്ലാതെ സോഷ്യലിസവും അന്തിമമായി കമ്മ്യൂണിസവും സ്ഥാപിക്കാ൯കഴിയുകയില്ലെന്ന കാറലു് മാ൪കു്സ്സി൯റ്റെ വഴിയിലു്നിന്നു് മാറിനടക്കുന്നവരെയും മാറിച്ചിന്തിക്കുന്നവരെയും രണു്ടിനും പുതുവഴികളു് കണു്ടെത്തുന്നവരെയുമെല്ലാം റിവിഷനിസ്സു്റ്റുകളു് അല്ലെങ്കിലു് തിരുത്തലു്വാദികളെന്നുവിളിക്കുന്നതുതന്നെ അസംബന്ധമല്ലേ? സോഷ്യലിസവും മാ൪കു്സ്സിസവും ലോകത്തൊരു വിദൂരസ്വപു്നംപോലുമല്ലാതായിമാറിയിരിക്കുന്ന സാഹചര്യത്തിലു് ഇതുപോലുള്ള വൃത്തികെട്ടവാക്കുകളു് ആവ൪ത്തിക്കുന്നതുതന്നെ വൃത്തികേടല്ല? ലഘുവും ഋജുവുമായ പകരംവഴികളു് നി൪ദ്ദേശിച്ചു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുസോഷ്യലിസ്സു്റ്റുലോകത്തിലു് അലു്പ്പമെങ്കിലും വിവരവും ബുദ്ധിയും കൂടെയൊരുഹൃയവുമായിനിലനിന്ന അമേരിക്കയിലെ എഡ്വേ൪ഡു് ബേണു്സ്സു്റ്റീ൯, റഷ്യയിലെ ലിയോണു് ട്രോട്ടു്സ്സു്ക്കി, യുഗോസ്ലേവിയയിലെ മാ൪ഷലു് ടിറ്റോ, ഹംഗറിയിലെ ഇമ്രി നാഗി, പോളണു്ടിലെ വ്ലാദിസ്ലാവു് ഗോമുലു്ക്ക എന്നിവരുടെമേലെല്ലാം സു്റ്റാലിനെയുംമറ്റുംപോലുള്ള മാ൪കു്സ്സിസ്സു്റ്റുഫാസ്സിസ്സു്റ്റുകളു്ചാ൪ത്തിയ തിരുത്തലു്വാദി-റിവിഷനിസ്സു്റ്റുമുദ്ര വാസു്തവത്തിലവ൪ക്കും ലോകത്തിനുമൊരു അഭിമാനമല്ലേ? അതിലെന്തു് അപക൪ഷകത്വമിരിക്കുന്നു? അങ്ങനെയെങ്കിലു് ജനാധിപതൃത്തി൯റ്റെയും തെരഞ്ഞെടുപ്പി൯റ്റെയുംവഴിയിലുള്ള ഇ൯ഡൃയിലെ ഈ രണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയുംവഴിതന്നെ റിവിഷനിസത്തി൯റ്റെ ഇ൯ഡൃയിലെ മൊത്തക്കച്ചവടമല്ലേ? അതിലു്പ്പിന്നെ അവ൪തന്നെ എന്തെഴുതാനിരിക്കുന്നു? റിവിഷനിസ്സു്റ്റുകളെ വിമ൪ശ്ശിക്കുന്നുവെന്നെഴുതിയാലു് പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കാനം രാജേന്ദ്രനും റിവിഷനിസ്സു്റ്റുകളല്ലാതായിമാറുമോ?

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്ക്കകത്തുതന്നെ വഴിമാറിനടക്കുന്നവരെയും മറിച്ചുചിന്തിക്കുന്നവരെയും രാഷ്ട്രീയപ്പ്രതിയോഗികളായിക്കണു്ടു് അമ്പത്തിരണു്ടുവെട്ടുവെട്ടിക്കൊല്ലുന്നപരിപാടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയവസാനിപ്പിച്ചു് കേരളത്തിലു് ചിന്താവാരികയിലു് വെറും ലേഖനമെഴുത്തിലേക്കുതിരിഞ്ഞുവെന്നാരുംകരുതരുതു്, മാറിനടക്കുന്നവരെയും മറിച്ചുചിന്തിക്കുന്നവരെയും തിരുത്തലു്വാദികളായും റിവിഷനിസ്സു്റ്റുകളായുംകണു്ടു് നടപടിയെടുക്കണമെന്നുള്ള ഇപ്പോഴത്തെയീ ലേഖനമെഴുത്തു് 2022 മാ൪ച്ചിലെ പാ൪ട്ടിസംസ്ഥാനസമ്മേളനത്തിലു് നേതൃത്വത്തിനു് അനഭിമതനായിപ്പ്രഖ്യാപിച്ചു് മാറ്റിനി൪ത്തി അങ്ങനെനടക്കുന്ന പി. ജയരാജനെപ്പോലുള്ളയാരെയോ അമ്പത്തിരണു്ടുവെട്ടുവെട്ടിക്കൊല്ലാനുള്ള ആഹ്വാനവുംകൂടിയാണു്.

സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശസഹായപ്പ്രളയപ്പണത്തട്ടിപ്പും ഭവനനി൪മ്മാണപ്പണത്തട്ടിപ്പുമൊക്കെയായി ബന്ധപ്പെട്ടു് ഏവ൯റ്റെയൊക്കെപ്പേരുകളാണോ ഈ രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലുമായി ആരോപണവിധേയമായുയ൪ന്നുവന്നതു്, അവനെയെല്ലാംപുറത്താക്കിത്തിരുത്തുമോ? ഇ൯ഡൃമുഴുവ൯ രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലും ഭരണാധികാര-പ്പാ൪ലമെ൯റ്റേറിയ൯സ്ഥാനങ്ങളു്മുതലു് കേന്ദ്രക്കമ്മിറ്റിയിലു്വരെ എഴുപത്തഞു്ചുവയസ്സെന്നുള്ളതു് ഉയ൪ന്നപ്രായപരിധിയാക്കിനിശ്ചയിച്ചിട്ടു് സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും വിദേശസഹായപ്പ്രളയപ്പണത്തട്ടിപ്പും ഭവനനി൪മ്മാണപ്പണത്തട്ടിപ്പുമൊക്കെനടത്തി രണു്ടുപാ൪ട്ടികളുടെയും കേന്ദ്രക്കമ്മിറ്റിയിലേക്കുവരെ പണംകൊണു്ടുവരുന്നയൊരുത്തനുമാത്രം ഇ൯ഡൃയിലു് ഇളവുനലു്കിയതുതിരുത്തിപ്പുറത്താക്കുമോ? ഇതൊന്നുമല്ലാതെ പിന്നെയെന്തോന്നെടുത്തിട്ടുതിരുത്തുവാനാണുപോകുന്നതു്- കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ (ബീജേപ്പീ)യെന്നു് ബോ൪ഡുതിരുത്തിയെഴുതുമോ?

1947ലു് ഇ൯ഡൃ സ്വതന്ത്രമായതുമുതലാരംഭിച്ച ആരാണുവലിയവനെന്ന ഉളു്പ്പാ൪ട്ടിപ്പോരും ഈഗോക്ക്ലാഷും 1962ലു് CPIയുടെ നാഷണലു് കൗണു്സ്സിലിലു് മൂ൪ത്തരൂപംപ്രാപിച്ചു. 1964 ഏപ്രിലു് 1ലെ ഏപ്രിലു്ഫൂളെന്ന ലോകവിഡ്ഢിദിനത്തിലു് CPI നാഷണലു് കൗണു്സ്സിലിലു് പാ൪ട്ടിരണു്ടായിപ്പിള൪ന്നു. അന്നുണു്ടായിരുന്നപോലെ റൈറ്റു്, ലെഫു്റ്റു്, സെ൯ട്രലു് എന്നിങ്ങനെ മൂന്നായിപ്പിള൪ന്നില്ലെന്നേയുള്ളൂ! കുറേക്കാലം രണു്ടുപേരും CPIയെന്നവകാശപ്പെട്ടുകൊണു്ടുനടന്നു. പാ൪ട്ടിസ്ഥാപകനേതാക്കളായ എസ്സു്. ഏ. ഡാങ്കേയും പി. സി. ജോഷിയും ഇസ്സഡ്ഡു്. ഏ. അഹമ്മദും ഭൂപേഷു് ഗുപു്തയും എം. എ൯. ഗോവിന്ദ൯നായരും CPIവലതുപാ൪ട്ടിയായിത്തുട൪ന്നു. ബി. ടി. രണദിവേ, ഏ. കെ. ഗോപാല൯, പ്രമോദു്ദാസ്സു് ഗുപു്ത, ഹരേകൃഷു്ണ കോനാ൪, പി. സുന്ദരയ്യ, ബാസവപുന്നയ്യ, ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തു്, ജ്യോതിബാസു എന്നിങ്ങനെ മുപ്പത്തിരണു്ടുപേ൪ CPIലെഫു്റ്റായിറങ്ങിപ്പോന്നു. രണു്ടുകഷു്ണത്തിലും ഏതാണുവലിയതാവുന്നതെന്നുനോക്കി കൈയ്യാലപ്പുറത്തിരുന്നാടിയ ഇ. എം. ശങ്കര൯നമ്പൂതിരിപ്പാടും മറ്റുചിലരും ഏക്കേജീയുടെ സമ൪ത്ഥമായ സംഘടനാപാടവത്തിലും അതുപോലുള്ള സമ൪ത്ഥരായ മറ്റുള്ളവരുടെ നേതൃത്വത്തിലും ഇടതാണുവളരുന്നതെന്നുകണു്ടപ്പോളു് അങ്ങോട്ടുചാഞ്ഞുമറിഞ്ഞുവീണു.

രണു്ടുപേരും അവരാണു് യഥാ൪ത്ഥCPIയെന്നു് കുറേക്കാലംപറഞ്ഞുകൊണു്ടുനടന്നു- റൈറ്റെന്നും ലെഫു്റ്റെന്നുംകൂടിപ്പറഞ്ഞെന്നേയുള്ളൂ. രണു്ടുപേരും സ്വയം CPIയെന്നുതന്നെയാണു് വിളിച്ചിരുന്നതും. തൊഴിലു്സ്സംഘടനയായ AITUC അപ്പോളു്പ്പിള൪ന്നില്ല. അതിലുള്ള ഇടതുതൊഴിലാളികളുടെജോലി രാവിലേമുതലു് വൈകുന്നേരംവരെ CPIയു്ക്കു് ജെയു്വിളിയും, രാത്രിമുതലു് രാവിലേവരെ CPIനേതാക്കളെ പള്ളുവിളിയുമായിരുന്നു- വ൪ഷങ്ങളു്ക്കുശേഷം അതുപിള൪ന്നു് CITU ഉണു്ടാകുന്നതുവരെ. 1965 മാ൪ച്ചിലെ കേരളനിയമസഭായിലക്ഷനു് തങ്ങളെ CPIയായി മത്സരിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് CPIയിടതു് ഇലക്ഷ൯കമ്മിഷ൯ ഓഫു് ഇ൯ഡൃയെസ്സമീപിച്ചു. CPIയുടെ പാ൪ലമെ൯റ്ററിപ്പാ൪ട്ടിയിലു് അവരൊരു ന്യൂനപക്ഷമാണെന്നുപറഞ്ഞുകൊണു്ടു് ഇലക്ഷ൯കമ്മീഷനതുനിരസിച്ചതുകൊണു്ടു് CPIലെഫു്റ്റു് പേരുമാറ്റി- ഒരു ഇലക്ഷനുവേണു്ടി! അവ൪ പാ൪ട്ടിപ്പേരിനൊപ്പം മാ൪കു്സ്സിസ്സു്റ്റെന്നുകൂടി കൂട്ടിച്ചേ൪ത്തു് അരിവാളു്ച്ചുറ്റികച്ചിഹ്നംനേടി CPIMആയി ഇലക്ഷ൯കമ്മീഷനിലു് രജിസ്സു്റ്റ൪ചെയു്തു.

CPIയും CPIMഉമായി എന്തെങ്കിലുമൊരുവ്യത്യാസമുണു്ടെങ്കിലു് അതു് CPIMലു് മണിയെസ്സൂചിപ്പിക്കുന്ന ആ M ആണു്. അതായതു്, കേരളത്തിലൊരു ഇലക്ഷ൯ജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി ഭരണാധികാരത്തിലൂടെ പണമുണു്ടാക്കുന്നതിനുവേണു്ടിമാത്രമാണു് CPI(M) രൂപംകൊണു്ടതും അതുതന്നെയാണിവ൪ (CPI-BJP)യായിമാറി ഇന്നുംതുടരുന്നതും. അധികാരവും പണവുമില്ലാതവ൪ക്കു് ജീവിക്കാ൯കഴിയില്ലെന്നു് അന്നേയവരിങ്ങനെ പ്രഖ്യാപിച്ചതാണു്, അവരതുസമ്മതിച്ചില്ലെങ്കിലും എന്നും എല്ലാവ൪ക്കുമതറിയാവുന്നതാണു്. അതി൯റ്റെ ജീവിച്ചിരിക്കുന്നയുദാഹരണങ്ങളാണു് 2022ലു് കേരളത്തിലു്വെച്ചു് അവരുടെ പാ൪ട്ടിക്കോണു്ഗ്രസ്സുനടക്കുന്നസമയത്തു് അവരുടെ കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും പാ൪ട്ടിസെക്രട്ടറിയുംപോലെ അതിനകത്തുള്ള വ്യക്തികളും അവരുടെ സംസ്ഥാനക്കമ്മിറ്റിയുമെല്ലാം. CPI 1979മുതലു് എത്രയോവ൪ഷമായി താത്വികമായും സംഘടനാപരമായും അവരുടെ 'ഇടതുപക്ഷജനാധിപത്യമുന്നണി(!)'യെന്ന ഭരണക്കൂട്ടുകെട്ടിലെ (സമരക്കൂട്ടുകെട്ടല്ല!) ഇഴുകിപ്പിടിച്ച പങ്കാളിയുമാണു്, 1980, 1987, 1996, 2006, 2016, 2021 എന്നീവ൪ഷങ്ങളിലു് കേരളത്തിലവരുണു്ടാക്കിയ പഞു്ചനക്ഷത്രയഴിമതിഗവണു്മെ൯റ്റുകളിലു് അവ൪നടത്തിയസകലതി൯റ്റെയും തുല്യയുത്തരവാദികളുമാണു്.

Written and first published on: 14 March 2022








No comments:

Post a Comment