ആരെതി൪ത്താലും കെ-റെയിലു്നടപ്പാക്കുമെന്നു് മുഖ്യമന്ത്രിപ്രസു്താവനനടത്തി സമരമാളിക്കത്തിച്ചു് പോലീസ്സിനെ സ൪വ്വേക്കല്ലുകുഴിച്ചിടാനും സമരമടിച്ചൊതുക്കാനുംപറഞ്ഞുവിട്ടു് മയക്കുമരുന്നുകച്ചവടത്തിലു് പാ൪ട്ടിസഖാക്കളുടെ കൂടുതലറസ്സു്റ്റുകളുമന്വേഷണങ്ങളുംനടക്കാതാക്കി പാ൪ട്ടിയുന്നത൯മാരുടെയറസ്സു്റ്റുകളു്തടഞ്ഞു, പോലീസ്സില്ലാതാക്കിയസ്ഥലങ്ങളിലു് കച്ചവടമൂ൪ജ്ജിതമാക്കി
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Eduard Gross. Graphics: Adobe SP.
ആരെതി൪ത്താലും കെ-റെയിലു്നടപ്പാക്കുമെന്നു് മുഖ്യമന്ത്രിപ്രസു്താവനനടത്തി ആ അസംബന്ധപദ്ധതിയു്ക്കെതിരെ ജനങ്ങളു്നടത്തുന്ന സമരമാളിക്കത്തിച്ചു് പോലീസ്സിനെ അഴിമതിയു്ക്കുവേണു്ടി അയാളു്സ്വപു്നംകണു്ട കേരളാറെയിലുകടന്നുപോകുന്നവഴിയിലുള്ള ജനങ്ങളുടെവീടുകളിലു് അയാളുടെമനോവ്യാപാരത്തിലുള്ളതുപോലെ നിയമവിരുദ്ധമായിക്കടന്നുകയറി സ൪വ്വേക്കല്ലുകുഴിച്ചിടാനും സമരമടിച്ചൊതുക്കാനുംപറഞ്ഞുവിട്ടു് അപ്പോളു്പ്പുറത്തുവന്നുകൊണു്ടിരുന്ന മയക്കുമരുന്നുകച്ചവടത്തിലു് ത൯റ്റെപാ൪ട്ടിസഖാക്കളുടെ കൂടുതലറസ്സു്റ്റുകളുമന്വേഷണങ്ങളുംനടക്കാതാക്കി പാ൪ട്ടിയുന്നത൯മാരുടെയറസ്സു്റ്റുകളു്തടഞ്ഞു, അങ്ങനെ പോലീസ്സിനെയില്ലാതാക്കിനീക്കംചെയു്തസ്ഥലങ്ങളിലു് വിദേശത്തുനിന്നുവരുന്ന കണു്സ്സൈ൯മെ൯റ്റു് എത്രദിവസത്തിനകം വിതരണംചെയു്തുകൊള്ളണമെന്നയാളു്ക്കു് ക൪ശ്ശനനി൪ദ്ദേശമുള്ളതുപോലെ കച്ചവടമൂ൪ജ്ജിതമാക്കി. ആരെതി൪ത്താലും കെ-റെയിലു്നടപ്പാക്കുമെന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ കേരളനിയമസഭയിലെ പ്രഖ്യാപനത്തോടെ 2022 മാ൪ച്ചു് രണു്ടാംപകുതിയിലു്നടന്നതാണിതെല്ലാം. കെ-റെയിലു്നടപ്പാക്കാനല്ല, മറ്റതുറപ്പാക്കാനായിരുന്നിതെല്ലാം. നിയമ-ക്രമസമാധാനപാലനത്തി൯റ്റെയും സാമൂഹ്യസുരക്ഷിതത്വത്തി൯റ്റെയും കണ്ണിലൂടെനോക്കുമ്പോളു് തീരെയനാവശ്യമായിരുന്ന ആ പ്രസു്താവനനടത്തിയതുതന്നെ ഇതിനായിരുന്നു, ഇതിനുള്ള രംഗമൊരുക്കാനായിരുന്നു, പോലീസ്സിനെ ഒന്നൊന്നായി പാ൪ട്ടിക്കേഡ൪മാരും കുടുംബങ്ങളും സുഹൃത്തുക്കളും നേതാക്ക൯മാരും പിടിയിലായിക്കൊണു്ടിരുന്ന ഉഗ്രമായമയക്കുമരുന്നുവേട്ടയിലു്നിന്നും വേറേജോലിനലു്കി ഗതിതിരിച്ചുവിടാനായിരുന്നു.
ലാ ആ൯ഡു് ഓ൪ഡ൪ രംഗത്തുനിന്നും പോലീസ്സിനെപ്പി൯വലിച്ചു് കെ-റെയിലു്ക്കല്ലിടുന്നതിനുപറഞ്ഞയച്ചു് ക്രമസമാധാനരംഗവും കുറ്റാന്വേഷണരംഗവുംശൂന്യമാക്കി അതുമുതലെടുത്തു് ആസ്സമയത്തിനു് മാ൪കു്സ്സിസ്സു്റ്റുഭരണസംഘത്തിലെ ഭീകരപ്പ്രവ൪ത്തക൪ക്കു് മയക്കുമരുന്നുകച്ചവടവും കള്ളക്കടത്തും മോഷണവും സഹകരണബാങ്കുകൊള്ളയും അവിടത്തെക്കള്ളപ്പണംവെളുപ്പിക്കലും വ്യാപകമായിനടത്താ൯ രംഗമൊരുക്കിക്കൊടുത്തു. ഇതുമുഴുവ൯ചെയു്തുകൊണു്ടിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭാരവാഹികളു്ക്കു് മയക്കുമരുന്നുകേസ്സുകളിലു് ഒന്നൊന്നായിപ്പിടിവീഴുകയും അവരിലു് ഭാര്യമാരും ഭ൪ത്താക്ക൯മാരുമടക്കമുള്ളവരെ പോലീസ്സറസ്സു്റ്റുചെയു്തു് കേസ്സെടുക്കുകയുംചെയു്തുതുടങ്ങിയ കൃത്യമാസമയത്തുതന്നെ കെ-റെയിലു്പ്പദ്ധതിയൊരിക്കലും പി൯വലിക്കുകയില്ലെന്നുപറഞ്ഞു് മുഖ്യമന്ത്രിവിജയ൯ നിയമസഭയിലു്പ്പ്രഖ്യാപനംനടത്തി കെ-റെയിലെന്നുംപറഞ്ഞു് കല്ലിടാനും സമരമടിച്ചൊതുക്കാനും പോലീസ്സിനെക്കുത്തിമറിച്ചിളക്കിവിട്ടു് ജനകീയപ്പ്രക്ഷോഭവുംചെറുത്തുനിലു്പ്പുംവ൪ദ്ധിപ്പിച്ചു്, പൊലീസ്സിനുവേറേജോലികൊടുത്തുപറഞ്ഞയച്ചു്, മയക്കുമരുന്നുകേസ്സുകളിലു് സഖാക്കളുടെകൂടുതലറസ്സു്റ്റുകളു്തടഞ്ഞു.
പാ൪ട്ടിയുടെതാലു്പ്പര്യം മയക്കുമരുന്നുകച്ചവടമാണെങ്കിലു് അതുഭരണഘടനാച്ചുമതലകളു്മറന്നു് ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയുടെയും താലു്പ്പര്യമായിമാറുന്നതല്ലേയിവിടെക്കണു്ടതു്? അതോതിരിച്ചോ? പദ്ധതിയംഗീകരിച്ചു് കേന്ദ്രാനുമതികിട്ടുമെങ്കിലു് കല്ലുകളു് അതിനുശേഷം അപ്പോളിട്ടാലു്പ്പോരേ? അപ്പോളു്പ്പിന്നെ കള്ളക്കടത്തു-മയക്കുമരുന്നുസംഘങ്ങളു്ക്കു് പോലീസ്സി൯റ്റെയിടപെടലില്ലാതെ നിശ്ചിതമേഖലകളിലു്ത്തന്നെ പ്രവ൪ത്തനംതുടരാനും പോലീസ്സിനെരംഗത്തുനിന്നുംമാറ്റാനുംമാത്രമല്ലേ ആ ഗതിമാറ്റിക്കലു്പ്പ്രഖ്യാപനം മുഖ്യമന്ത്രിനടത്തിയതു്? അതല്ലായിരുന്നെങ്കിലു് തീവ്രമായയാവേട്ടയെത്തുട൪ന്നു് അയാളുടെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റികളു്മുതലു്മേലോട്ടു് പാ൪ട്ടിയുടെയും മയക്കുമരുന്നുവ്യാപാരത്തി൯റ്റെയുംനേതാക്കളായ എത്രപേരെപ്പോലീസ്സുപിടികൂടുമായിരുന്നു, അവ൪ക്കു് പിടികൂടേണു്ടിവരുമായിരുന്നു? ഇപ്പോളു്ക്കിട്ടിയതൊന്നുമല്ല കൂടുതലുന്നത൯മാരുണു്ടെന്നു് പോലീസ്സുപറഞ്ഞതുമായിരുന്നില്ലേ? അപ്പോഴല്ലേയവരെ കെ-റെയിലു്വിരുദ്ധപ്പ്രക്ഷോഭം തണുപ്പിക്കുന്നതിനുപകരം മൂ൪ച്ഛിപ്പിച്ചു് മുഖ്യമന്ത്രി പ്രക്ഷോഭംനേരിടാ൯ഗതിമാറ്റിപ്പറഞ്ഞയച്ചതു്?
ഏതായാലുമീസ്സാഹചര്യത്തിലു് കെ-റെയിലു്ക്കല്ലുവീഴുന്നപ്രദേശങ്ങളിലും ടൗണുകളിലും നഗരങ്ങളിലും കേന്ദ്ര സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയുടെയും ഇ൯ഡൃ൯ കസ്സു്റ്റംസ്സി൯റ്റെയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയും, നിതാന്തനിരീക്ഷണവും ജാഗ്രതയുമേ൪പ്പെടുത്തേണു്ടസമയമായി.
Written and first published on: 19 March 2022
No comments:
Post a Comment