Sunday 27 March 2022

850. മൂന്നുദിവസത്തെ റേഷനുംകൊടുത്തുവിട്ട റഷ്യ൯പട്ടാളം ഉക്രെയിനിലു് പട്ടിണികിടന്നുമരിക്കുമ്പോളു് പുട്ടി൯പറയുന്നതു് ഒരുമാസംകൊണു്ടു് യുദ്ധത്തി൯റ്റെ ഒന്നാംഘട്ടം നേടിക്കഴിഞ്ഞെന്നാണു്, അതായതു് റഷ്യയിലെ ജനസംഖ്യാനിയന്ത്രണത്തി൯റ്റെ ആദൃഘട്ടം!

850

മൂന്നുദിവസത്തെ റേഷനുംകൊടുത്തുവിട്ട റഷ്യ൯പട്ടാളം ഉക്രെയിനിലു് പട്ടിണികിടന്നുമരിക്കുമ്പോളു് പുട്ടി൯പറയുന്നതു് ഒരുമാസംകൊണു്ടു് യുദ്ധത്തി൯റ്റെ ഒന്നാംഘട്ടം നേടിക്കഴിഞ്ഞെന്നാണു്, അതായതു് റഷ്യയിലെ ജനസംഖ്യാനിയന്ത്രണത്തി൯റ്റെ ആദൃഘട്ടം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Daniel Jensen. Graphics: Adobe SP.


മൂന്നുദിവസത്തെ റേഷനുംകൊടുത്തുവിട്ട റഷ്യ൯പട്ടാളം ഉക്രെയിനിലു് പട്ടിണികിടന്നുമരിക്കുമ്പോളു് പുട്ടി൯പറയുന്നതു് ഒരുമാസംകൊണു്ടു് യുദ്ധത്തി൯റ്റെ ഒന്നാംഘട്ടം നേടിക്കഴിഞ്ഞെന്നാണു്, അതായതു് റഷ്യയിലെ ജനസംഖ്യാനിയന്ത്രണത്തിനുള്ള പ്രസിഡ൯ഷൃലു് പ്രോഗ്രാമി൯റ്റെ ആദൃഘട്ടം! ഇതൊരു ആറുമാസംതുടരുകയും, അതുകഴിഞ്ഞു് മറ്റയലു്രാജ്യങ്ങളായ പോളണു്ടിനെയും സ്ലോവേനിയയെയും റൊമേനിയയെയുമൊക്കെക്കൂടിയാക്രമിക്കുമ്പോളു് റഷ്യ൯ജനസംഖ്യ പകുതികുറഞ്ഞുകിട്ടും. യൂറോപ്പ്യ൯യൂണിയ൯ അതിനുള്ളജോലിചെയ്യും. നാറ്റോരാജ്യങ്ങളെയുംകൂടിയാക്രമിക്കാനുള്ള ഭാഗ്യംകിട്ടിയാലു്, അല്ല, അതിനുള്ള സമയംകിട്ടിയാലു്, റഷ്യയിലെജനസംഖ്യ പൂജ്യമാക്കാം. ചൈനയെപ്പോലെ നമ്മളൊന്നു് നമുക്കൊന്നു് നടപ്പിലാക്കിയാലു് രഷൃയിലെ ജനത പറഞ്ഞാലു്ക്കേളു്ക്കില്ല- കുട്ടിയുണു്ടാക്കിക്കൊണു്ടേയിരിക്കും, അതുകൊണു്ടാണു് ശക്തിയുള്ള അന്യരാജ്യങ്ങളിലു്ക്കൊണു്ടുചെന്നിറക്കിയുള്ളയുദ്ധം.!

റഷ്യ൯ ആയുധങ്ങളും പടക്കോപ്പുകളും പ്രയോഗിച്ചുകാണിച്ചു് ഇ൯ഡൃയടക്കമുള്ളരാജ്യങ്ങളെമോഹിപ്പിച്ചു് ആയുധക്കച്ചവടം നൂറിരട്ടിയാക്കാമെന്നുവിചാരിച്ചുതുടങ്ങിയ യുദ്ധം ആപ്പടക്കോപ്പുകളും ആയുധങ്ങളും ഉക്രെയിനിലെ സാധാരണജനങ്ങളുടെ മോളോട്ടോവു് കൊക്കട്ടെയിലുകളിലു്ത്തട്ടി തക൪ന്നടിയുന്നതാണുകാണിച്ചതു്. ആകെപ്പിടിച്ചുനിന്നതു് ഉക്രെയി൯റ്റെയടുത്തുപോയിച്ചാകാതെ അകലെയിരുന്നാക്രമിക്കാ൯കഴിഞ്ഞ ദീ൪ഘദൂരമിസ്സൈലുകളാണു്, അവയാകട്ടേ ഭീകരപ്പ്രവ൪ത്തകരൊഴിച്ചു് ഒട്ടുമിക്കരാജ്യങ്ങളുടെയും കൈയ്യിലുണു്ടുതാനും. റഷ്യ൯സ്സു്പ്പെഷ്യലായുള്ളതു് കയറ്റുമതിചെയു്താലു് മിഗ്ഗു്യുദ്ധവിമാനങ്ങളുണു്ടാക്കിവിറ്റു് പണു്ടുകയറ്റുമതിചെയു്തതുപോലെ ഉക്രെയിനിപ്പോളവനേടി റഷ്യയു്ക്കെതിരെ പ്രയോഗിക്കുന്നതുപോലെയായിത്തീരും.

Written and first published on: 27 March 2022





 

 

 

 

No comments:

Post a Comment