എണു്പതിനായിരംവ൪ഷത്തെ തടവോ ആയിരത്തിയെണ്ണൂറുപ്രാവശ്യത്തെ തൂക്കിക്കൊലയോ പുട്ടി൯റ്റെതന്നെ പുതിയനിയമനുസരിച്ചു് റഷൃയിലു് പുട്ടിനുകിട്ടാനുണു്ടു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Vincent Chin. Graphics: Adobe SP.
റഷ്യയിലു് രാജ്യദ്രോഹിയും വഞു്ചകനും റഷ്യയെ നാനാവഴികളിലൂടെയും തക൪ക്കാ൯ശ്രമിച്ചവനുമായി വധിക്കപ്പെടുകയോ അല്ലെങ്കിലു് അവിടെയിപ്പോളയാളു്തന്നെയുണു്ടാക്കിയ പുതിയ നിയമമനുസരിച്ചു് പതിനഞു്ചുവ൪ഷം തടവിനുശിക്ഷിക്കപ്പെടുകയോചെയ്യാന൪ഹനായി ഒരാളേയുള്ളൂ- അതു് റഷ്യ൯ ‘ആജീവനാന്ത’പ്രസിഡ൯റ്റായി സ്വയമവരോധിതനായ വ്ലാദിമി൪പ്പുട്ടിനെന്ന സമൂഹവിരുദ്ധനാണു്. ഈ പതിനഞു്ചുവ൪ഷത്തടവു് പുട്ടിനെസ്സംബന്ധിച്ചിടത്തോളം ഒരു തുടക്കംമാത്രമാണു്. ഭരണകൂടവിമ൪ശ്ശനത്തിനു് റഷ്യയിലു്ക്കാണാതായ ഓരോമനുഷ്യരുടേയും കൊലക്കുറ്റവും പുട്ടിനുമേലു്ച്ചുമത്തപ്പെടുന്നുണു്ടു്. അതിനുപുറമേയാണു് മര്യാദയു്ക്കുകിടന്നുറങ്ങിയിരുന്ന ഉക്രെയിനെച്ചെന്നാക്രമിച്ചു് ദശലക്ഷക്കണക്കിനുകോടിരൂപയുടെ നാശനഷ്ടമുണു്ടാക്കിയതിനും എണ്ണായിരത്തിനടുത്തു് ഉക്രെയിനികളുടെമരണത്തിനും ഇരുപതിനായിരത്തിനുമേലു് റഷൃ൯പട്ടാളക്കാരുടെ ഉക്രെയിനിലു്വെച്ചുള്ള മരണത്തിനുമിടയാക്കിയ൯റ്റെകുറ്റം. അതോടൊപ്പംതന്നെ ഒരു സൈനികനല്ലായിരുന്നിട്ടും സൈനികജനറലു്മാ൪ മുഴുവ൯പേരുമടങ്ങുന്ന ഒരു വാ൪ക്കൗണു്സ്സിലു് രൂപീകരിക്കാതെ ഒറ്റയു്ക്കു് സ്വന്തംനിലയിലു് റഷ്യ൯പട്ടാളക്കാരെയയച്ചു് ഒരന്യരാജ്യത്തു്, അതുമൊരു അയലു്രാജ്യത്തു്, യുദ്ധംനടത്താ൯തീരുമാനിച്ചതും യുദ്ധംനടത്തിച്ചതും ഇമ്മീഡിയറ്റു് എകു്സ്സിക്ക്യൂഷ൯തന്നെ വേണു്ടിവരാവുന്ന ഏറ്റവുംഗുരുതരമായൊരു കുറ്റമായിക്കൂടെയുണു്ടു്. എല്ലാംകൂടി ഒരു എണു്പതിനായിരംവ൪ഷത്തെ തടവോ ആയിരത്തിയെണ്ണൂറുപ്രാവശ്യത്തെ തൂക്കിക്കൊലയോ പുട്ടി൯റ്റെതന്നെ പുതിയനിയമനുസരിച്ചു് റഷൃയിലു് പുട്ടിനുകിട്ടാനുണു്ടു്.
2022 ഫെബ്രുവരിയവസാനമാരംഭിച്ചു് ഇപ്പോഴുംതുടരുന്ന റഷ്യയുടെ ഉക്രെയിനാക്രമണവും അധിനിവേശവുംസംബന്ധിച്ചു് റഷ്യയിലു്നിന്നുവരുന്ന ചിലവിവരങ്ങളു് റഷ്യ൯ജനതയു്ക്കും മാധൃമങ്ങളു്ക്കും സൈനൃത്തിനുമിതിലു് പങ്കുണു്ടായിരുന്നോ ഇല്ലയോ, പുട്ടി൯മാത്രമാണോ ഈ യുദ്ധക്കുറ്റങ്ങളു്ക്കുത്തരവാദി, എന്നീവിഷയങ്ങളു് പിന്നീടുപരിശോധിക്കപ്പെടുമ്പോളു് വളരെപ്പ്രസക്തമായിമാറും. അതിലേറ്റവുംപ്രധാനം റഷ്യയിലു് ഈ യുദ്ധത്തിനെതിരെ പലനഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ലക്ഷക്കണക്കിനാളുകളു്പങ്കെടുത്ത യുദ്ധവിരുദ്ധപ്പ്രകടങ്ങളു്നടന്നുവെന്നതും, ഉക്രെയി൯ജനത റഷ്യ൯ജനതയുടെ ചിരകാലസഹോദരജനതയാണെന്നും അവ൪ ശത്രുക്കളല്ലെന്നും ഇതു് പുട്ടി൯റ്റെമാത്രംയുദ്ധമാണു് ജനങ്ങളു്ക്കിതിലു്പ്പങ്കില്ലെന്നും അവ൪ വിളിച്ചുപറഞ്ഞുവെന്നതും, അവരെല്ലാമറസ്സു്റ്റുചെയു്തു് തടവിലാക്കപ്പെട്ടുവെന്നതുമാണു്. ജനങ്ങളീ യുദ്ധക്കുറ്റങ്ങളിലു്നിന്നുമതോടെ ഒഴിവാവുകയാണു്. റഷ്യ൯മാധ്യമങ്ങളു് സ്വതന്ത്രമായും നിഷു്പക്ഷമായും വാ൪ത്തകളു് റിപ്പോട്ടുചെയ്യാ൯ റഷ്യ൯ഗവണു്മെ൯റ്റു് സമ്മതിക്കാത്തതുകൊണു്ടു് പലതുംപൂട്ടിക്കെട്ടി ജീവനക്കാ൪ താക്കോലുംകൊടുത്തിട്ടു് പലരുംരാജിയുകൂടിവെച്ചു് പോവുകയാണുചെയു്തതു്. പ്രവ൪ത്തിച്ചവതന്നെ 'ഞങ്ങളു് യുദ്ധത്തിനെതിരാണു്' എന്ന ബോ൪ഡുകളു്കൂടി എഴുതിക്കാണിക്കുകയാണുചെയു്തതു്. അങ്ങനെ ഔദ്യോഗിക ന്യൂസ്സു് മാധ്യമങ്ങളും ഏജ൯സ്സികളുമായ പ്രാവു്ദയും ടാസ്സുംപോലുള്ളവയൊഴിച്ചുള്ള റഷ്യ൯മാധ്യമങ്ങളും ന്യൂസ്സു് ഏജ൯സ്സികളുംകൂടി ജനങ്ങളോടൊപ്പം ഈ യുദ്ധക്കുറ്റങ്ങളിലു്നിന്നുമൊഴിവാവുകയാണു്.
റഷ്യ൯മിലിട്ടറിയുടെ ടോപ്പു് ബ്രാസ്സിലു്പ്പലരും ഈ യുദ്ധത്തെ ഔദ്യോഗികമായി എതി൪ക്കുകയാണെന്നവാ൪ത്തകളു് പുറത്തുവരികയും റഷ്യയിലേക്കുചെന്നിരിക്കുന്ന റഷ്യ൯സൈന്യവും ലോകത്തി൯റ്റെ നാനാഭാഗത്തുനിന്നും പുട്ടി൯ റിക്രൂട്ടുചെയു്ത വാടകക്കൊലയാളികളും ഉക്രെയി൯റ്റെ ഏതൊക്കെഭാഗത്തുചെന്നു് എന്തൊക്കെയാണുചെയ്യാ൯പോകുന്നതെന്നുള്ളതി൯റ്റെ രഹസ്യവിവരങ്ങളു് ഇവ൪ ഉക്രെയി൯സൈന്യത്തിനു് ചോ൪ത്തിക്കൊടുത്തെന്നുള്ളതി൯റ്റെ തെളിവുകളു്തന്നെപുറത്തുവരികയും, ഉക്രെയിനാക്രമണത്തി൯റ്റെ പ്ലാനിംഗും എകു്സ്സിക്ക്യൂഷനും റിസ്സളു്ട്ടുംസംബന്ധിച്ച രഹസ്യവിവരങ്ങളു് തനിക്കുതെറ്റായിസ്സമ൪പ്പിച്ചു് ചതിച്ചുവെന്നുപറഞ്ഞു് രഹസ്യപ്പോലീസ്സു് മേധാവിയെ പുട്ടി൯ തടങ്കലിലാക്കിയിരിക്കുന്നുവെന്നുള്ള ഔദ്യോഗികയറിയിപ്പുതന്നെ റഷ്യയിലു്നിന്നുപുത്തുവന്നതും, റഷ്യ൯സൈന്യത്തെയുംകൂടി ഈ യുദ്ധക്കുറ്റങ്ങളിലു്നിന്നും ഒഴിവാക്കിയിരിക്കുകയാണു്. അതോടൊപ്പം ഉക്രെയിനിലു്ക്കീഴടങ്ങിയ യുദ്ധവിമാനപ്പൈലറ്റുകളടക്കമുള്ള റഷ്യ൯പട്ടാളക്കാ൪ തടവുകാരേക്കാളു്സ്സ്വതന്ത്രമായ അന്തരീക്ഷത്തിലു് അന്താരാഷ്ട്രമാധ്യമസമൂഹത്തിനുമുന്നിലു്നടത്തിയ പത്രസമ്മേളനത്തിലു് പ്രസിഡ൯റ്റു്പുട്ടി൯ സൈന്യത്തെയും രാജ്യത്തെയുംചതിച്ച ഒരു രാജ്യദ്രോഹിയാണെന്നു് ഗുരുതരമായ ആരോപണങ്ങളുന്നയിച്ചതും യുദ്ധക്കുറ്റാരോപണത്തിലു്നിന്നുള്ള സൈന്യത്തി൯റ്റെവിടുതിയെസ്സഹായിക്കുകയാണു്.
ജനങ്ങളും മാധ്യമങ്ങളും സൈന്യവുമിങ്ങനെ ഒഴിവാക്കപ്പെടുന്നസ്ഥിതിക്കു് യുദ്ധക്കുറ്റവാളികളെന്നനിലയിലവശേഷിക്കുന്നതു് പുട്ടിനും പുട്ടി൯റ്റെ ബ്യൂറോക്ക്രസിയുംമാത്രമാണു്. റഷ്യക്കാ൪ക്കുവേണു്ടാത്ത ഒരു ഉക്രെയി൯യുദ്ധം പുട്ടി൯ നടത്തുന്നുവെങ്കിലു് ആ യുദ്ധം പുട്ടിനുമാത്രമാണുവേണു്ടതു്. അപ്പോളതി൯റ്റെമുഴുവ൯ചെലവും കഷ്ടനഷ്ടങ്ങളുടെപിഴയും പുട്ടിനാണുവഹിക്കേണു്ടതു്. റഷ്യയിലു്നടക്കുന്ന വളരെമാസ്സീവായ യുദ്ധവിരുദ്ധപ്പ്രകടനങ്ങളു് അതാണുതെളിയിക്കുന്നതു്, ഡിമാ൯ഡുചെയ്യുന്നതു്. തൊട്ടടുത്തുള്ള ചൈനീസ്സു്പ്പ്രഡിഡ൯റ്റിനൊരു സന്ദേശംകൊടുത്തടക്കിനി൪ത്താനും ലോകത്തിനതാവശ്യമാണു്. ജനങ്ങളു്ക്കാവശ്യമില്ലാത്തയുദ്ധം ആരുനടത്തുന്നുവോ അവ൪ അതി൯റ്റെചെലവുവഹിക്കണം, കെടുതികളു്ക്കു് പിഴയടയു്ക്കണം- 'പൊലൃൂട്ട൪ ഷാലു് പേ' എന്നു് ആധുനികകാലനിയമമുള്ളതുപോലെ.
Written and first published on: 19 March 2022
No comments:
Post a Comment