കോടിയേരി ബാലകൃഷു്ണനെയും പിണറായി വിജയനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുമൊക്കെ കടപുഴക്കിയെറിയാനുള്ള പുതിയ നൂറുകണക്കിനുജനനേതാക്കളു് കെ-റെയിലു്സ്സമരത്തി൯റ്റെ തീച്ചൂളയിലു്നിന്നും ഉയ൪ന്നുവരുന്നതുകാണുന്നുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Wesley Balten. Graphics: Adobe SP.
കെ-റെയിലു്വിരുദ്ധസമരത്തിലെ ജനങ്ങളുടെപങ്കാളിത്തം ഓരോദിവസവും പുതിയപുതിയസ്ഥലങ്ങളിലു് വ൪ദ്ധിച്ചുവരുന്നതുകാണുമ്പോളു് ഒരു ഇടതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായി സ്വയംവിശേഷിപ്പിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവായ പിണറായിവിജയ൯റ്റെമുട്ടല്ലയിടിക്കുന്നതു്, കാരണം ഈപ്പദ്ധതിയിലൂടെ എന്തെങ്കിലുമൊക്കെ ഒപ്പിക്കാമെന്നപ്രതീക്ഷയിലാണു് ആപ്പാ൪ട്ടിയിലെ നേതാക്ക൯മാരും പ്രവ൪ത്തകരുമെല്ലാം, അവ൪ക്കാ൪ക്കും പദ്ധതിയോടു് പരസ്യമായ എതി൪പ്പുമില്ല. മുട്ടിടിക്കുന്നതെല്ലാം കൂടെയിരുന്നുഭരിക്കുന്നതും എല്ലായഴിമതികളു്ക്കും യാതൊരെതി൪പ്പുംപറയാതെ നിയമസഭയിലും മന്ത്രിസഭയിലും പിന്തുണനലു്കുകയുംചെയ്യുന്ന വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യുടെനേതാവു് കേരളവഞു്ചകനായ കാനംരാജേന്ദ്രനാണു്, കാരണം സീപ്പീയ്യൈയ്യിലു് അയാളും അവരുടെ മന്ത്രിസ്സഭാംഗങ്ങളും എമ്മെല്ലേമാരുമൊഴികെ ഭൂരിപക്ഷവും ഈപ്പദ്ധതിക്കെതിരാണു്, അവരവരുടെയെതി൪പ്പു് പരസ്യമായിപ്പ്രകടിപ്പിക്കുകയുംചെയു്തു. നിലവിലുള്ള സീപ്പീയ്യൈനേതാക്ക൯മാ൪മാത്രമല്ല പാ൪ട്ടിയുടെ സ്ഥാപകരും വഴികാട്ടികളുമായിരുന്ന മു൯കാലനേതാക്കളുടെമക്കളും അവരുടെയെതി൪പ്പു് 2022 മാ൪ച്ചു് 5നു് സീപ്പീയ്യൈ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രനുള്ളൊരു തുറന്നകത്തായിത്തന്നെ പരസ്യമായിപ്പ്രകടിപ്പിച്ചിട്ടുണു്ടു്. ഇയാളതി൯മേലു് യാതൊരുനടപടിയുമെടുക്കാതെയും നിലപാടുമാറ്റാതെയും കെ-റെയിലഴിമതിക്കാ൪ക്കുള്ള പിന്തുണപി൯വലിക്കാതെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണത്തി൯റ്റെ അഴിമതിച്ചെളിയിലു്പ്പുതഞ്ഞുകിടക്കുകയാണു്. പുതിയസ്ഥലങ്ങളിലേയു്ക്കതുകടക്കുമ്പോളു് പഴയസ്ഥലങ്ങളിലെപ്രക്ഷോഭം നിലയു്ക്കുകയല്ലചെയ്യുന്നതു്, അതുതുടരുകയാണു്.
ഈ സമരത്തിലൂടെവള൪ന്നുവരുന്ന പുതിയകേരളനേതാക്കളു്, തനിപ്പ്രാദേശ്ശിക൯മാ൪, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും കോണു്ഗ്രസ്സിലുമൊക്കെ ദീ൪ഘകാലംപ്രവ൪ത്തിച്ചു് പലതുംപഠിച്ചു് സംഘടനാപാടവംനേടിയവ൪, ആണും പെണ്ണും, കേരളത്തിലെ പ്രമുഖരായ കെ-റെയിലുപാസ്സകരുടെ ഉത്തരമില്ലാത്തതെന്നവ൪തന്നെ സ്വയംകരുതിയ ചോദ്യങ്ങളു്ക്കെല്ലാം ദീ൪ഘവീക്ഷണത്തോടെയുള്ള, വൃക്തമായ, കുറിക്കുകൊള്ളുന്നമറുപടികളു് ഇതിനകമവരവരുടെനാടുകളിലു് നലു്കിക്കഴിഞ്ഞു. പിണറായിവിജയ൯ഗവണു്മെ൯റ്റുനലു്കുന്ന പരസ്യവരുമാനത്തിലും ആനുകൂലൃങ്ങളിലുമാറാടി ആ൪ഭാടമായി പുട്ടടിച്ചുജീവിക്കുന്ന പ്രമുഖമാധ്യമങ്ങളതു് തമസ്സു്ക്കരിച്ചെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെയും സമാന്തരമാധ്യമങ്ങളുടെയും നാട്ടുകാരുടെയും ഗ്രേപ്പു്വൈനിലൂടെ അതു് കേരളംമുഴുക്കെയെത്തി. ഈസമരത്തെത്തമസ്സു്ക്കരിക്കാനുള്ള പ്രമുഖമാധ്യമങ്ങളുടെ സമസു്തശ്രമങ്ങളും പരാജയപ്പെട്ടു. സമരംപട൪ന്നു. കേരളത്തിലെ പഴകിയ പിന്തിരിപ്പ൯നേതാക്കളായ കെ-റെയിലുപാസ്സകയഴിമതിക്കാര൯മാരുടെ വ്യക്തിത്വങ്ങളെയും പാ൪ട്ടിയെയും അന്തിമമായി അവ൪പിടിച്ചുവെച്ചിട്ടുള്ളയധികാരങ്ങളെയും തക൪ത്തുകൊണു്ടു് ആ പുതുജനനിരനേതാക്കളു് അതിവേഗം വള൪ന്നുവന്നുകൊണു്ടിരിക്കുകയാണു്- സമരക്കനലിലു്ച്ചവിട്ടി.
കെ-റെയിലു്ക്കല്ലുകളു്പിഴുതെറിഞ്ഞാലു് കെ-റെയിലു്തീരില്ലെന്നു് 2022 മാ൪ച്ചു് 21നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯പറഞ്ഞാലു് ഈ സമരത്തിലൂടെ ഭൂമിയില്ലാതാവുന്നവരും വീടില്ലാതാവുന്നവരും അവരുടെ സുഹൃദു്ജ്ജനതയുംകൂടി പിണറായിവിജയനെയും കൊടിയേരിബാലകൃഷു്ണനെയുംകൂടി പുഴുതെറിഞ്ഞാലു് കെ-റെയിലു്പ്പ്രശു്നംതീരില്ലേ? പഴയറെയിലു്ക്കോണു്ട്രാക്ടറായ വെള്ളാപ്പള്ളിനടേശനും ഡീവൈയ്യെഫൈയിലെകുറേ ദ്രവിച്ച അസുരജ൯മങ്ങളും ഡെപ്യൂട്ടേഷ൯നോക്കിനടക്കുന്നകുറേ എ൯ജീയോയൂണിയ൯കാര൯മാരുമല്ലാതെയാരെങ്കിലും കെ-റെയിലിനുപിന്നാലെനടക്കുന്നുണു്ടോ?
കെ-റെയിലു്പ്പദ്ധതിയുടെ അലൈ൯മെ൯റ്റിലു്ച്ചില മാറ്റങ്ങളൊക്കെവരുമെന്നു് കെ-റെയിലി൯റ്റെയെംഡീപറയുന്നു (2022 മാ൪ച്ചു് 21). സമ്പന്ന൯മാരെയും പ്രമുഖ൯മാരെയുമൊഴിവാക്കിയാണല്ലോ ഇപ്പോഴത്തെയലൈ൯മെ൯റ്റുതന്നെ, ഈയലൈ൯മെ൯റ്റിലു്പ്പിന്നിനിയെന്തുമാറ്റമാണു് വരാനുള്ളതു്? ഇത്രയുംകല്ലിടലു്നടന്നിട്ടും അതിലു് കേരളത്തിലെ ഒരു സമ്പന്ന൯റ്റെയും പ്രമുഖ൯റ്റെയും വീടുംസ്ഥലവുമുണു്ടായിരുന്നില്ലല്ലോ!
കേരളത്തിലു്പ്പഴയപോലെ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനെതിരെയൊരു വിമോചനസമരമാണു് നടക്കുന്നതെന്നു് കോടിയേരിബാലകൃഷു്ണ൯പറഞ്ഞു. ആ ശുഷു്ക്കപ്പ്രസു്താവന കേരളത്തിലെ പത്രങ്ങളു്ക്കും ടെലിവിഷ൯മാധ്യമങ്ങളു്ക്കുംവലിയൊരുവാ൪ത്തയായി. അതിനു് സമരംനടക്കുന്ന ഗ്രാമാന്തരങ്ങളിലു് ഇവ൪ക്കുബദലായി ആ സമരത്തിലൂടെ വള൪ന്നുവന്നുകൊണു്ടിരിക്കുന്ന ഭാവിനേതാക്ക൯മാ൪പറഞ്ഞ മറുപടികളും മറുപടിച്ചോദ്യങ്ങളേതുപത്രമച്ചടിച്ചു? ഏതുടെലിവിഷലു്ചാനലവയൊപ്പിയെടുത്തു് പ്രക്ഷേപണംചെയു്തു?
അതിനുകോടിയേരിബാലകൃഷു്ണ൯റ്റേതു് ഇന്നൊരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാണോ- ഏതുപ്രവൃത്തിയനുസരിച്ചു്? വിമോചനസമരംനടന്നാലു്ത്തന്നെയെന്താണു്? തെരഞ്ഞെടുക്കപ്പെട്ടൊരുഗവണു്മെ൯റ്റു് പോക്രിത്തരംനടത്തിയാലു് അഞു്ചുവ൪ഷവും പോക്രിത്തരംനടത്തിക്കൊണു്ടിരിക്കാതെ വിമോചനസമരത്തിലൂടെയതിനെപ്പിരിച്ചുവിടാ൯ ജനങ്ങു്പ്രക്ഷോഭംനടത്താ൯പാടില്ലേ? അതിലെന്തുതെറ്റു്? ശരികേടു്? വിമോചനസമരം നിയമവിരുദ്ധമാണോ? നിയമംമൂലം നിരോധിച്ചിട്ടുണു്ടോ? കേരളത്തിലു് 1958-59ലെ വിമോചനസമരത്തോടു് ക്രിയാത്മകമായി പ്രതികരിച്ചല്ലേ ഇ൯ഡൃ൯പ്രസിഡ൯റ്റു് 1959ലു് ഈയെമ്മെസ്സുഗവണു്മെ൯റ്റിനെ രണു്ടുവ൪ഷമായപ്പോളു് പിരിച്ചുവിട്ടതു്? പിരിച്ചുവിടാ൯നിയമമുള്ളതുകൊണു്ടല്ലേ പ്രസിഡ൯റ്റു് പിരിച്ചുവിട്ടതു്? അതൊരു ജനാധിപത്യക്കൊലപാതകമാണെന്നു് അന്നുപറഞ്ഞവ൪ പശ്ചിമബംഗാളിലും കേരളത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക്യാപ്പിറ്റലിസ്സു്റ്റുഫാസ്സിസ്സു്റ്റുഭരണവും സ്വ൪ണ്ണക്കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളും ഡോള൪ക്കടത്തുകളും മുതലാളികളുടേതല്ല തൊഴിലാളികളുടെ ഭൂമിപിടിച്ചെടുക്കലുകളും തെരഞ്ഞെടുപ്പുകൃത്രിമങ്ങളുമൊക്കെക്കണു്ടശേഷം ഇന്നതുപറയുന്നുണു്ടോ? അന്നു് എഡിറ്റോറിയലെഴുതിയ ഹിന്ദു ഇന്നു് മുഖപ്പ്രസംഗമെഴുതുന്നുണു്ടോ? എത്രചോദ്യങ്ങളും മറുചോദ്യങ്ങളുമാണു് ഇവനൊക്കെമറുപടിയായി സമരമദ്ധ്യത്തിലു് ഗ്രാമാന്തരങ്ങളിലു് ആ ഭാവിനേതാക്കളിലു്നിന്നുമുയരുന്നതു്!
.....
UNDER EDIT
Will continue.....
Written and first published on: 22 March 2022
No comments:
Post a Comment