Monday 21 March 2022

835. ഒരുകല്ലിനു് 4850രൂപാവീതം ഇയാളാദ്യം ജനങ്ങളുടെഫണു്ടിലു് തിരിച്ചുവെയു്ക്കു്, എന്നിട്ടു് കെ-റെയിലു്ക്കല്ലുനശിപ്പിച്ചതിനു് 150രൂപാവീതം നമുക്കു് പ്രക്ഷോഭക്കാരിലു്നിന്നും ഈടാക്കാം!

835

ഒരുകല്ലിനു് 4850രൂപാവീതം ഇയാളാദ്യം ജനങ്ങളുടെഫണു്ടിലു് തിരിച്ചുവെയു്ക്കു്, എന്നിട്ടു് കെ-റെയിലു്ക്കല്ലുനശിപ്പിച്ചതിനു് 150രൂപാവീതം നമുക്കു് പ്രക്ഷോഭക്കാരിലു്നിന്നും ഈടാക്കാം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andre Bandarra. Graphics: Adobe SP.


നൂറുരൂപയു്ക്കു് റവന്യൂ അതിരടയാളനിയമമനുസരിച്ചുള്ള സു്റ്റാ൯ഡാ൪ഡുസൈസ്സിലു് കരിങ്കല്ലുകീറിയെടുത്തു് അടയാളക്കല്ലുകളുണു്ടാക്കി അതിലു് അഞു്ചുരൂപായു്ക്കുവീതം ക്വോട്ടേഷ൯കൊടുത്തു് ടെക്കു്നിക്കലു്വിവരങ്ങ൪ പെയി൯റ്റിലു്മാ൪ക്കുചെയു്തെഴുതി ഒരെണ്ണംകുഴിച്ചിടുന്നതിനു് അമ്പതുരൂപാവീതം ക്വോട്ടേഷ൯കൊടുത്താലു് 155രൂപയു്ക്കു് കെ-റെയിലി൯റ്റെ അതിരടയാളക്കല്ലുണു്ടാക്കി സു്പോട്ടിലു്സ്ഥാപിച്ചുകിട്ടും. ഹൈക്കോടതി ചൂണു്ടിക്കാട്ടിയതുപോലെ സ൪വ്വേക്കല്ലുകളുടെ നിയമപരമായ സു്പെസിഫിക്കേഷനുകളു്ലംഘിച്ചു് കോണു്ക്രീറ്റിലു് ഫ്രോഡുസൈസ്സിലു് അതിഭീമ൯കല്ലുകളുണു്ടാക്കി അതിനു് കണ്ണഞു്ചിയറപ്പുളവാക്കുന്ന വൃത്തികെട്ടമഞ്ഞനിറവുമടിച്ചു് ഒരെണ്ണത്തിനു് ആയിരംരൂപാവീതംചെലവാക്കിയെന്നു് 2022 മാ൪ച്ചു് 20നു് കേരളാറെയിലധികൃത൪ വെളിപ്പെടുത്തിയതു് വെറും അഴിമതിയാണ്, ഒരെണ്ണത്തിനു് 850രൂപാവീതം നി൪മ്മാണവകയിലു്ത്തന്നെ തിരിച്ചടക്കേണു്ടപണമാണു്- സ്ഥാപിക്കുന്നതി൯റ്റെചെലവു് പുറമേനലു്കിയാലു്പ്പോലും.

ഇങ്ങനെചെയ്യാ൯തീരുമാനമെടുത്തതു് മുഖ്യമന്ത്രി പിണറായിവിജയനോടൊപ്പം ഗവണു്മെ൯റ്റു്സെക്രട്ടറിയെന്നനിലയിലു് നെത൪ലാ൯ഡു്സ്സിലു്പ്പോയപ്പോളു് സ൪ക്കാരിതരമായ നാനാബാഹൃസൗകര്യങ്ങളുംനലു്കി ആനന്ദിപ്പിച്ചുസുഖിപ്പിച്ചുകിടത്തിയ സ്വകാര്യവിദേശസംഘത്തിനു് കേരളത്തി൯റ്റെ പുഴയു്ക്കൊഴുകാനൊരുവഴിയെന്നു് ഉദ്ദേശിച്ചിരുന്നയിടപാടി൯റ്റെ കോണു്ട്രാക്ടുകൊടുക്കണമെന്നു് നി൪ല്ലജ്ജം ഫയലെഴുതിവിടുകയും, കസ്സു്റ്റംസ്സു്-ഈഡീയന്വേഷണം സെക്രട്ടേറിയറ്റിലാരംഭിക്കുന്നതിനുതൊട്ടുമുമ്പു് യൂയ്യേയ്യീസ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെതെളിവുകളു് പ്രോട്ടോക്കോളു് ഡിപ്പാ൪ട്ടുമെ൯റ്റിലുള്ളതുനശിപ്പിക്കാ൯ സെക്രട്ടേറിയറ്റിനുതീവെച്ചുകൊണു്ടിരുന്നപ്പോളു് പുറത്തേയു്ക്കോടിയിറങ്ങിനിന്നു് മാധ്യമങ്ങളുടെയും ജനപ്പ്രതിനിധികളുടെയും അകത്തോട്ടുള്ളപ്രവേശനം തടഞ്ഞുനി൪ത്തുകയുംചെയു്ത കുപ്പ്രസിദ്ധനായ മു൯ചീഫു്സെക്രട്ടറി വിശ്വാസ്സു്മേത്ത ചെയ൪മാനായ കെ-റെയിലു്ബോ൪ഡാണു്. അയാളതുചെയു്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അയാളിലു്നിന്നുമതാണു് കേരളം പ്രതീക്ഷിക്കുന്നതും. ഒരുകല്ലിനു് 900രൂപവീതമയാളു് നി൪മ്മാണയിനത്തിലു്ത്തന്നെ വെട്ടിക്കുകയുംചെയു്തു. ഗവണു്മെ൯റ്റുസെക്രട്ടറിയെന്നനിലയിലും അന൪ഹ ചീഫു്സെക്രട്ടറിയെന്നനിലയിലുംചെയു്ത കളങ്കിതസേവനങ്ങളു്ക്കും അതുകഴിഞ്ഞു് കേരളാ ചീഫു് ഇലക്ടറലോഫീസ്സറായിക്കൊണു്ടിരുത്തിയപ്പോളു്ച്ചെയു്ത തെരഞ്ഞെടുപ്പുകൃത്രിമസ്സഹായങ്ങളു്ക്കും പ്രത്യുപകാരമായി വിരമിച്ചശേഷവും നാട്ടിലു്വിടാതെ എല്ലായഴിമതികളുടെയുമമ്മയായ കെ-റെയിലി൯റ്റെയദ്ധ്യക്ഷനായി കൊണു്ടിരുത്തിയിരിക്കുകയാണിയാളെ മുഖൃമന്ത്രി പിണറായിവിജയ൯. കെ-റെയിലി൯റ്റെ മുഖ്യയഴിമതിയാപ്പീസ്സറായ ഇയാളു്ക്കെതിരേ കെ-റെയിലഴിമതിയാരോപണങ്ങളു് ഫയലു്ചെയ്യപ്പെടാതിരിക്കാ൯ കെ-റെയിലു്വെബ്ബു്സ്സൈറ്റിലു്നിന്നും ഇയാളുടെപേരുമാത്രംമറച്ചുപിടിച്ചു് അഴിമതിക്കേസ്സുകളിലു്നിന്നും സംരക്ഷണംനലു്കാനൊരു ശ്രമവുംനടത്തിയിട്ടുണു്ടു്.

കല്ലി൯റ്റെ ബൃഹദ്ദാകാരത്തിലും ബൃഹദു്ച്ചെലവിലുംമാത്രമല്ല അതുമായിബന്ധപ്പെട്ടു് മറ്റുപലവകകളിലും ബൃഹദു്ച്ചെലവുകളാണിയാളു് എഴുതിവെച്ചിട്ടുള്ളതു്. കേരളസ൪ക്കാരി൯റ്റേതെന്നു് ഔദ്യോഗികമായിപ്പറയുന്ന കെ-റെയിലു്പ്പദ്ധതിയുടെ അവശ്യമാവശ്യമായ സാമൂഹികാഘാതപഠനം കല്ലിട്ടുകൊണു്ടേനടത്താ൯കഴിയൂവെന്നു് ഇയാളാദൃമേതന്നെയങ്ങുനിശ്ചയിച്ചു. സാമൂഹികാഘാതപഠനത്തിനു് കല്ലിടുന്നതെന്തിനു്? ആക്കല്ലിടാ൯ റവന്യൂവകുപ്പി൯റ്റെസഹായംതേടിയതിനു് പണച്ചെലവുണു്ടായെന്നാണിയാളിപ്പോളു്പ്പറയുന്നതു്. അതു് റവന്യൂഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ഔദ്യോഗികജോലിയുടെഭാഗമല്ലേ? അതിനുപോയദിവസം ആ ഉദ്യോഗസ്ഥ൯മാ൪ക്കു് മറ്റെന്തെങ്കിലുംജോലികളു് നിശ്ചയിട്ടുണു്ടായിരുന്നോ? ഉണു്ടായിരുന്നെങ്കിലു്ത്തന്നെയെന്താണു്? പോലീസ്സി൯റ്റെസഹായവുംതേടിയത്രേ! പോലീസ്സി൯റ്റെസഹായംതേടാ൯ നാട്ടുകാ൪പറഞ്ഞോ? ഒരുകല്ലുകുഴിച്ചിടാ൯ ആയിരംപോലീസ്സുകാ൪! അതുകഴിഞ്ഞു് ആക്കല്ലിനുകാവലു്നിലു്ക്കാ൯ മുന്നൂറുപോലീസ്സുകാ൪! ആച്ചെലവെല്ലാംകൂടി ഒരുകല്ലുനി൪മ്മിച്ചുകുഴിച്ചിട്ടുസ്ഥാപിച്ചു് സംരക്ഷിക്കാ൯ 5000രൂപാവീതം ചെലവായെന്നാണിയാളു് 2022 മാ൪ച്ചു് 20നു് പറയുന്നതു്, ആപ്പണം ആക്കല്ലുനീക്കംചെയു്ത കെ-റെയിലു്വിരുദ്ധസമരക്കാ൪ നലു്കണമെന്നും.

ജനകീയപ്പ്രക്ഷോഭംനടക്കുമ്പോളു് കല്ലിടാ൯ ഇയാളോടാരാണുപറഞ്ഞതു്? രാഷ്ട്രീയമായി അതടിച്ചമ൪ത്താനുള്ളപണം കെ-റെയിലു്പ്പ്രോജക്ടിലു്നിന്നുമെടുത്തു് പോലീസ്സിനുകൊടുക്കാനും ചെലവാക്കാനും കല്ലി൯റ്റെവിലയിലു്ക്കേറ്റാനും ഇയാളു്ക്കാരാണധികാരംനലു്കിയതു്? സമരംകടുത്തിരുന്നെങ്കിലു് ആയിരംപോലീസ്സിനുപകരം പതിനായിരം പോലീസ്സിനെയും കേന്ദ്രസേനയെയും വിന്യസിച്ചതിനു് ഇയാളു് കെ-റെയിലു്ക്കല്ലി൯റ്റെവില ഓരോന്നിനും ഒരുലക്ഷംരൂപയാക്കുമായിരുന്നോ? ഒരു ഐയ്യേയെസ്സുകാരനായ ഇയാളു് ഗവണു്മെ൯റ്റഡു്മിനിസ്സു്ട്രേഷനിലും എകു്സ്സു്പ്പെ൯സ്സെക്കോണമിയിലുമാണോ കാമകലയിലാണോ ഡോക്ടറേറ്റെടുത്തതു്? ഒരുകല്ലിനു് 4850രൂപാവീതം ഇയാളാദ്യം ജനങ്ങളുടെഫണു്ടിലു് തിരിച്ചുവെയു്ക്കു്, എന്നിട്ടു് കെ-റെയിലു്ക്കല്ലുനശിപ്പിച്ചതിനു് 150രൂപാവീതം നമുക്കു് പ്രക്ഷോഭക്കാരിലു്നിന്നും ഈടാക്കാം.

Written and first published on: 21 March 2022

 


 

 

 

 

 

No comments:

Post a Comment