Monday 7 March 2022

813. രണു്ടു് ശത്രുലീഡ൪മാ൪തമ്മിലുള്ളവ്യത്യാസങ്ങളു് മൈക്രോസ്സു്ക്കോപ്പിനടിയിലെന്നപോലെ ലോകമെടുത്തുവെച്ചു് ഇതുപോലെ വിലയിരുത്തുമെന്നു് ഉക്രെയി൯യുദ്ധംതുടങ്ങുന്നതുവരെയും പുട്ടി൯പ്രതീക്ഷിച്ചില്ല

813

രണു്ടു് ശത്രുലീഡ൪മാ൪തമ്മിലുള്ളവ്യത്യാസങ്ങളു് മൈക്രോസ്സു്ക്കോപ്പിനടിയിലെന്നപോലെ ലോകമെടുത്തുവെച്ചു് ഇതുപോലെ വിലയിരുത്തുമെന്നു് ഉക്രെയി൯യുദ്ധംതുടങ്ങുന്നതുവരെയും പുട്ടി൯പ്രതീക്ഷിച്ചില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kony. Graphics: Adobe SP.


സൈനികദൃഷ്ടിയിലൂടെനോക്കുമ്പോളു് ഉക്രെയി൯ പ്രസിഡ൯റ്റു് വ്ലാദിമി൪ സെല൯സ്സു്ക്കിയു്ക്കു് ഏതുപ്രാകൃതബങ്കറിലിരുന്നും പ്രവ൪ത്തിക്കാ൯കഴിയുമ്പോളു് റഷ്യ൯ ആജീവനാന്ത പ്രസിഡ൯റ്റു് വ്ലാദിമി൪ പുട്ടിനു് കൊട്ടാരനഗരസദൃശമായ എയ൪ക്കണു്ടീഷ൯ഡു് 'ബങ്കറി'നകത്തിരുന്നേ പ്രവ൪ത്തിക്കാനാവൂ. സെല൯സ്സു്ക്കിയു്ക്കു് ഒരോഫീസ്സുപോലുമില്ലാതെ എവിടെയിരുന്നും പ്രവ൪ത്തിക്കാനറിയുമ്പോളു് ത൯റ്റെമുറിയു്ക്കകത്തു് സകലയിടത്തും എതി൪വശത്തിരിക്കുന്നവ൯റ്റെനേ൪ക്കു് കൈയ്യുംവിരലുംകാലുമെത്തുന്ന സകലയിടത്തുനിന്നും രഹസ്യത്തോക്കുകളു്ഘടിപ്പിച്ച ഒരു നീള൯മേശയുടെ കുറുകിയയറ്റത്തു് ഇങ്ങേയറ്റത്തിരുന്നേ പുട്ടിനു് പ്രവ൪ത്തിക്കാനാവൂ. ഇതുവരെയുള്ള പ്രവ൪ത്തനചരിത്രവും ജീവിതവുംനോക്കുമ്പോളു് ഏതു് മിലിട്ടറിജനറലു് എപ്പോഴാണു് തോക്കുചൂണു്ടിവെടിവെക്കുകയോ ബ്രീഫു്കേസ്സിനകത്തുനിന്നു് ബോംബെടുത്തെറിയുകയോചെയ്യുന്നതെന്നു് പറയാ൯കഴിയില്ല- ഹിറ്റു്ലറെച്ചെയു്തപോലെ.

സൈനികരുടെയിടയിലുറങ്ങുകയും ഉണരുകയുംചെയ്യുന്ന സെല൯സ്സു്ക്കിയു്ക്കു് സൈനികവേഷമിടാനുംമടിയില്ല. സ്വന്തം പ്രൈവറ്റിടങ്ങളിലു്മാത്രമുറങ്ങുകയും ഉണരുകയും സകലസൈനികരെയും തന്നെക്കൊല്ലാ൯ സൈന്യമയച്ച കൊലയാളികളെന്നു് സംശയത്തോടെമാത്രം കാണുകയുംചെയ്യുന്ന പുട്ടിനു് ശാരീരികദൗ൪ബ്ബല്യങ്ങളു്മറയു്ക്കാനും കുത്സിതജീവിതാവശിഷ്ടങ്ങളും അതിലു്നിന്നുകിട്ടിയ സ്ഥിരംമുദ്രകളുമൊളിക്കാനും സ്വന്തമായൊരു ഊതിവീ൪പ്പിച്ചയാത്മവിശ്വാസംകിട്ടാനും എപ്പോഴും എവിടെയും ഫുളു്സ്സൂട്ടിലേനടക്കാ൯കഴിയൂ. അവിശുദ്ധജീവിതംനയിച്ചു് അഴുകിയശരീരം പുറത്തുകാണിക്കാ൯ പുട്ടിനുഭയമാണു്, പുട്ടിനുപോലുമറപ്പാണു്.

രണു്ടു് ശത്രുലീഡ൪മാ൪തമ്മിലുള്ള ഇങ്ങനെയുള്ളവ്യത്യാസങ്ങളു് ലോകംനിരീക്ഷിച്ചു് ച൪ച്ചകൂടിച്ചെയ്യുമെന്നും വ്യക്തിത്വങ്ങളു് മൈക്രോസ്സു്ക്കോപ്പിനടിയിലെന്നപോലെയെടുത്തുവെച്ചു് വിലയിരുത്തപ്പെടുമെന്നും ഉക്രെയി൯യുദ്ധംതുടങ്ങുന്നതുവരെയും പുട്ടി൯ പ്രതീക്ഷിച്ചിരുന്നതേയല്ല. പുട്ടി൯ ഗെറ്റൗട്ടു് എന്നുള്ള ലോക ആധുനിക പ്രതികരണം പുട്ടി൯റ്റെ ഉള്ളയസുഖങ്ങളെ തെല്ലൊന്നുമല്ല വഷളാക്കിയിട്ടുള്ളതു്. ഇതുപോലെയുള്ള സൈക്കിക്കു്ഷോക്കുകളു് സ്വന്തംജനങ്ങളും സൈനികരുമടക്കം മറ്റുള്ളവ൪ക്കുകൊടുത്തുശീലിച്ച പുട്ടിനു് അതുതിരിച്ചുകിട്ടുന്നതുതന്നെയൊരുഷോക്കാണു്, അയാളുടെ തലയു്ക്കുള്ളയസുഖത്തിനുപറ്റിയ ചികിത്സയാണു്.

Written and first published on: 07 March 2022





 

 

No comments:

Post a Comment