എന്തുകൊണു്ടാണു് പുട്ടിനു് ഉക്രെയിനുമേലോ ഉക്രെയിനെസ്സഹായിക്കുന്ന രാജ്യങ്ങളുടെമേലോ അണുബോംബുപ്രയോഗിക്കാ൯കഴിയാത്തതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Oleksandr. Graphics: Adobe SP.
എന്തുകൊണു്ടാണു് റഷ്യ൯ 'ആജീവനാന്ത’പ്രസിഡ൯റ്റു് പുട്ടിനു് താനാക്രമിക്കുന്ന ഉക്രെയിനുമേലോ ഉക്രെയിനെസ്സഹായിച്ചാലു് താനാക്രമിക്കുമെന്നും അണുബോംബിടുമെന്നും ഭീഷണിപ്പെടുത്തിയ ഉക്രെയിനെസ്സഹായിക്കുന്ന രാജ്യങ്ങളുടെമേലോ അണുബോംബുപ്രയോഗിക്കാ൯കഴിയാത്തതു്? പ്രയോഗിച്ചാലു് ഒന്നല്ല, പലരാജ്യങ്ങളിലേക്കും പലതുമുപയോഗിക്കണം- അമേരിക്ക, ബ്രിട്ട൯, ഫ്രാ൯സ്സു്, ജ൪മ്മനി, ബെലു്ജിയം, ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലേക്കെല്ലാം. പുട്ടി൯റ്റെ അണ്വായുധ മിസ്സൈലു് റഷ്യയിലു്നിന്നു് കരകടലാകാശത്തിലു്നിന്നോ ഭൂഗ൪ഭത്തിലു്നിന്നോ പറന്നുപൊങ്ങുന്നതി൯റ്റെ മില്ലിസെക്കന൯റ്റുകളു്ക്കുള്ളിലു്ത്തന്നെ ഈ രാജൃങ്ങളുടെ ആണവായുധങ്ങളു് റഷ്യയു്ക്കകത്തും ശൂനൃാകാശത്തുള്ള റഷ്യയുടെ സാറ്റല്ലൈറ്റുകളുടെയും നിലയങ്ങളുടെയും യുദ്ധസജ്ജീകരങ്ങളുടെയുംമേലും പതിച്ചുകഴിഞ്ഞിരിക്കും. പുട്ടി൯ ഓരോരാജ്യത്തേക്കും ഓരോന്നുവീതം പത്തുരാജ്യങ്ങളിലേക്കു് അണുബോംബയക്കുന്നുവെന്നുകരുതുക! ആ പത്തുരാജ്യങ്ങളിലപ്പോളു് ബോംബു് ഓരോന്നുവീതംവീഴും. പക്ഷെ ആ പത്തുരാജ്യങ്ങളുടെയും മൊത്തം പത്തുബോംബുകളാണു് റഷ്യയിലു്വീഴുക. ഓരോന്നുവീണ ആ രാജ്യങ്ങളു് താങ്ങും, പക്ഷേ പത്തെണ്ണം ഒരുമിച്ചുവീണ റഷ്യയതുതാങ്ങുമോ? റഷ്യയിലു്പ്പിന്നെന്തോന്നുബാക്കിയുണു്ടാവും? ഇതു് റഷ്യ൯സൈന്യത്തിനറിയാം. അതുകൊണു്ടാണു് അണുബോംബുപ്രയോഗിക്കുന്നതിലു് പുട്ടിനു് റഷ്യ൯സൈന്യത്തി൯റ്റെ വിലക്കുള്ളതു്. ഏതെങ്കിലുമൊരൊറ്റബട്ടണി൯റ്റെ പ്രോഗ്രാമിലു്പ്പുട്ടി൯തൊടാ൯ശ്രമിച്ചാലു്പ്പോലും ആ നിമിഷം സൈനികയറസ്സു്റ്റിലാവും. അല്ലായിരുന്നെങ്കിലു് എന്നേ അണുബോംബു് പുട്ടി൯ പ്രയോഗിക്കുമായിരുന്നു! പുട്ടിനു് തലയു്ക്കുസുഖമില്ലെന്നും വളരെക്കാലമായി ചികിത്സയിലാണെന്നുമറിയാവുന്ന റഷ്യ൯സൈന്യത്തി൯റ്റെ ജനറലു്മാ൪ കുറഞ്ഞതു് ഈക്കാര്യത്തിലു് അതീവജാഗ്രതയിലാണു്. റഷ്യയു്ക്കും തനിക്കുംവേണു്ടി പുട്ടിനുണു്ടാക്കിക്കൊണു്ടുവന്നപണം അയാളെടുത്തു് യുദ്ധംകളിക്കാനായുപയോഗിക്കുന്നതിലു് സൈന്യത്തിനെതി൪പ്പില്ല, അതയാളുടെ മാനസ്സികവിഷവും അസ്വസ്ഥതയുമിറങ്ങാനുള്ള ചികിത്സയുടെഭാഗമാണെന്നുമവ൪ക്കറിയാം, പക്ഷേ അണുബോംബിലേക്കുപോകാനവ൪ സമ്മതിക്കില്ല, കാരണം അതോടെ റഷ്യയുടെ കരജലയാകാശങ്ങളെല്ലാം തകരുകയാണു്, അവരുടെയും കുടുംബങ്ങളുടെയും ജീവിതവുംകൂടിത്തകരുകയാണു്.
സൈന്യത്തെ അകലെ ഉക്രെയിനിലു്ക്കൊണു്ടുപോയി വിന്യസിക്കുന്നതിനും കൊല്ലിക്കുന്നതിനുംപോലും റഷ്യ൯സൈന്യമെതിരായിരുന്നു. അതുകൊണു്ടാണു് പുട്ടിനു് യുദ്ധത്തിനുമുമ്പു് പുതിയയുവാക്കളെ റിക്രൂട്ടുചെയ്യേണു്ടിവന്നതും അതി൪ത്തിയിലു് സൈനികപരിശീലനത്തിനെന്നും ഫീലു്ഡു് ട്രെയിനിംഗിനെന്നുംപറഞ്ഞു് ആ പുതിയപയ്യ൯മാരെ പറഞ്ഞയക്കേണു്ടിവന്നതും അതുകൊണു്ടു് ഉക്രെയിനുമായുള്ള യുദ്ധമാരംഭിക്കാ൯ ഏതാനുംദിവസംതാമസിച്ചതും. വളരെയകലെയല്ലാതെ അതി൪ത്തിക്കപ്പുറംകിടക്കുന്നതും ഇടയിലൊരു കടലു്പോലുമില്ലാതെകിടക്കുന്നതുമായ ഉക്രെയിനിലു് റഷ്യയിടുന്ന ഓരോ അണുബോംബും റഷ്യയിലു്ത്തന്നെയിടുന്നതിനുതുല്യമാണെന്നു് റഷ്യ൯സൈനികജനറലു്മാ൪ക്കറിയാത്തതല്ലല്ലോ! അതോടൊപ്പം റഷ്യ൯സൈനികയോഫീസ്സ൪മാ൪ക്കു് പുട്ടിനംഗമായിരുന്ന റഷ്യ൯രഹസ്യപ്പോലീസ്സായിരുന്ന കെ. ജി. ബി.യോടും അതി൯റ്റെ പിന്നീടു് പുട്ടി൯റ്റെ പുഷു്ക്കലകാലത്തുണു്ടായരൂപമായ ജി. ആ൪. യു.വിനോടുമുള്ള ദശാബ്ദങ്ങളു്നീളുന്ന ബയോളജിക്കലു്പ്പകയും! അതുകൊണു്ടല്ലേ ഉക്രെയി൯ പ്രസിഡ൯റ്റു് സെല൯സ്സു്ക്കിയെക്കൊല്ലാ൯ പുട്ടി൯ ആഫ്രിക്കയിലു്നിന്നുമൊരുസംഘം വാടകക്കൊലയാളികളെയിറക്കമതിചെയു്തു് റഷ്യ൯സൈന്യത്തി൯റ്റെ വേഷവുംധരിപ്പിച്ചയച്ചിട്ടുണു്ടെന്നു് അവ൪ സെല൯സ്സു്ക്കിക്കുതന്നെ രഹസ്യംചോ൪ത്തിക്കൊടുത്തതു്!! പുട്ടി൯റ്റെ പ്രവൃത്തികളു് ചികിത്സയിലുള്ള ഒരു മാനസ്സികരോഗിയുടെ പ്രവൃത്തികളായിക്കണു്ടുനിരീക്ഷിച്ചു് അവമേലു് അതിനൊത്തനടപടികളു് റഷ്യ൯സൈനികനേതൃത്വമെടുക്കുന്നുണു്ടെന്ന൪ത്ഥം.
ഇന്നത്തെനിലയിലു് ഒരു ആണവയുദ്ധമുണു്ടാക്കുന്നതിനുമുമ്പു് റഷൃ൯സൈനികജനറലു്മാരെ അറസ്സു്റ്റുചെയ്യിക്കാ൯ പുട്ടി൯ പ്രാപു്തനല്ല, പോലീസ്സിനെയടക്കം അതിനയാളു്ക്കാരെയുംകിട്ടുകയുമില്ല, പക്ഷേ അതിലേക്കുകടക്കുകയാണെങ്കിലു് അതി൯റ്റെപേരിലു് പുട്ടിനെയറസ്സു്റ്റുചെയ്യാ൯ ഈ സൈനികജനറലു്മാ൪ക്കെളുപ്പമാണു്, പേരിനുവേണു്ടി അയാളു്ക്കുസുഖമില്ല ചികിത്സയിലാണെന്നുപറഞ്ഞാലു്മതി, ആരുംചോദിക്കുകയില്ലെങ്കിലും വേണമെങ്കിലൊരു ട്രീറ്റു്മെ൯റ്റു് സ൪ട്ടിഫിക്കറ്റും ഹാജരാക്കിയാലു്മതി. അതൊക്കെ എന്നേ ചിത്രങ്ങളും വീഡിയോകളുംസഹിതം അവ൪ ശേഖരിച്ചുവെച്ചിട്ടുണു്ടാവും! അവരിതൊക്കെച്ചെയ്യാ൯ തയ്യാറാവുകയുംചെയ്യും. പരാജയമുറപ്പായസമയത്തുള്ള മേജറായ സൈനികയോപ്പറേഷനുകളു്ക്കുമുമ്പു് ഹിറ്റു്ലറുടെയും സദ്ദാം ഹുസ്സൈ൯റ്റെയും സൈനികജനറലു്മാരും ഇതൊക്കെത്തന്നെയാണുചെയു്തതു്.
പുട്ടിനുപയോഗിക്കുന്ന ആണവായുധങ്ങളൊന്നും പുട്ടിനുണു്ടാക്കിയവയല്ല, പഴയ സോവിയറ്റു് യൂണിയനുവേണു്ടി സോവിയറ്റു് ശാസു്ത്രജ്ഞരുണു്ടാക്കിയവയാണു്. ഇന്നുള്ള റഷ്യ൯ശാസു്ത്രജ്ഞരും ഈവിഷയത്തിലു് ലോകത്തി൯റ്റെ കംബൈ൯ഡു് നോളഡു്ജു് ചോ൪ത്തിയെടുത്തുശേഖരിച്ചുവെച്ച മിടുക്ക൯മാരാണു്. അവരുടെയുംകൂടിജീവ൯ അപകടത്തിലാവുന്നൊരുയുദ്ധത്തിലേക്കു് പുട്ടി൯തിരിയുകയാണെങ്കിലു് അവ പൊട്ടാതിരിക്കാനും പറന്നുയരുകയും പൊട്ടുകയുംചെയു്താലു്ത്തന്നെ അവമൊത്തം സൈബീരിയയിലെ പ൪വ്വതനിരകളിലെ പുട്ടി൯റ്റെ ഭൂഗ൪ഭപ്രൈവറ്റുനഗരംതക൪ത്തു് അവിടെത്തന്നെവീഴു്ത്താനുമുള്ള വേലകളുമവ൪ക്കറിയാം.
ഒരു സൈനികമണു്ടത്തരമായോ ബോധപൂ൪വ്വം ഗൂഢമായൊരുദ്ദേശത്തോടുകൂടെയോ ഉക്രെയിനകത്തു് താ൯കൊണു്ടുപോയകപ്പെടുത്തിയ രണു്ടുലക്ഷത്തോളം സൈനിക൪ അവിടെ തെരുവുകളിലു്നിലു്ക്കുന്നതുകൊണു്ടാണു് പുട്ടിനു് ഉക്രെയിനുമേലു് അണുബോംബുപ്രയോഗിക്കാ൯ കഴിയാത്തതെന്നൊരുവാദം നിലവിലുണു്ടു്. റഷ്യ൯പട്ടാളക്കാരങ്ങനെ ഉക്രെയിനെസ്സഹായിക്കുന്ന മറ്റുരാജ്യങ്ങളിലില്ലല്ലോ! ഉക്രെയിനിലു്നിലു്ക്കുന്ന പട്ടാളക്കാരെ തികച്ചും രാഷ്ട്രീയലക്ഷൃങ്ങളു്ക്കുവേണു്ടിയും റഷ്യയിലെ ജനസംഖൃക്കുറയു്ക്കാ൯വേണു്ടിയും പുതുതായിറിക്രൂട്ടുചെയു്ത പയ്യ൯മാരെമാത്രമായി ചാവാ൯വേണു്ടിത്തന്നെ പുട്ടി൯പറഞ്ഞയച്ചതാണു്. പുട്ടിനെന്ന കരാട്ടേക്കാര൯റ്റെയും ജൂഡോക്കാര൯റ്റെയും തായു്ക്കോണു്ഡോക്കാര൯റ്റെയും കണ്ണിലൂടെനോക്കുമ്പോളു് അവരെ ആധുനികജീവിതബു്ഭ്രമങ്ങളു്ക്കും മദ്യത്തിനും മയക്കുമരുന്നിനുമടിമയായ പുത്ത൯സമൂഹത്തിലെ ഡ്രോസ്സായാണു്, നീക്കംചെയ്യേണു്ട മാലിന്യമായാണു്, അയാളു് കണു്ടിട്ടുള്ളതു്. അവ൪ തിരിച്ചുവരാ൯ അയാളാഗ്രഹിക്കുന്നില്ല. അവരുടെമേലുംകൂടി വീഴുമെന്നുള്ളതുകൊണു്ടല്ല അയാളു് ഉക്രെയിനുമേലു് അണുബോംബുപ്രയോഗിക്കാത്തതു്. അതുകൊണു്ടു് റഷ്യ൯സൈന്യത്തി൯റ്റെ വിലക്കുമാത്രംകാരണമാണു് റഷ്യ൯പ്രസിഡ൯റ്റു് പുട്ടിനു് ഉക്രെയി൯റ്റെമേലെന്നല്ല ഉക്രെയിനെസ്സഹായിക്കുന്ന ഒരു രാജ്യത്തി൯റ്റെമേലും അണുബോംബുപ്രയോഗിക്കാ൯കഴിയാത്തതു്.
Written on 01 March 2022 and first published on: 04 March 2022
No comments:
Post a Comment