രണു്ടാംലോകമഹായുദ്ധക്കെടുതികളു് നേരിട്ടനുഭവിച്ച യൂറോപ്പ്യ൯ജനത ഇനിയൊരെണ്ണമൊഴിവാക്കി റഷ്യ൯ശല്യം സ്ഥിരമായവസാനിപ്പിക്കാനായി സ്വലു്പ്പംകെടുതി നേരിടാ൯തന്നെയാണുദ്ദേശിക്കുന്നതെങ്കിലോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Vitaliy Mateha. Graphics: Adobe SP.
തങ്ങളു്ക്കുപരോധമേ൪പ്പെടുത്തിയപോലെ റഷ്യയും യൂറോപ്പ്യ൯രാജ്യങ്ങളു്ക്കു് ഉപരോധമേ൪പ്പെടുത്തുകയാണെങ്കിലു്, റഷ്യയിലു്നിന്നു് എണ്ണയും പ്രകൃതിവാതകങ്ങളുംവാങ്ങുന്ന യൂറോപ്പ്യ൯രാജ്യങ്ങളു്ക്കതുകിട്ടിയില്ലെങ്കിലു്, യൂറോപ്പ്യ൯രാജ്യങ്ങളു് വിഷമിക്കുമെന്നുള്ളതുശരിയാണു്, പക്ഷേയവ൪ രണു്ടാംലോകമഹായുദ്ധകാലത്തു് ജ൪മ്മനിയും ഹിറ്റു്ലറുംകാരണം നന്നേ വിഷമിച്ചവരാണു്, നന്നേവിഷമിക്കുന്നതിലു് പരിചയസമ്പന്നരാണു്. അങ്ങനെയൊരു ചരിത്രമവ൪ക്കുണു്ടു്. ഇപ്പോഴത്തെ റഷ്യ൯-ഉക്രെയി൯യുദ്ധവും യൂറോപ്പിലേക്കുവള൪ന്നാലു്, പട൪ന്നാലു്, അവരതുനേരിട്ടല്ലേമതിയാവൂ? അതിനൊഴിവുണു്ടോ? പക്ഷേ അതുകാരണം റഷ്യയുടെ ഭീഷണിക്കുവഴങ്ങാതെ കുറേക്കാലമവ൪ പഴയപോലെ ഇതൊരു ലോകമഹായുദ്ധമാണെന്നുവിചാരിച്ചു് പിടിച്ചുനിന്നാലു്, റഷ്യയല്ലേ ആതൃന്തികമായിത്തകരുക? യൂറോപ്പിലെജനങ്ങളു് അതാണുദ്ദേശിക്കുന്നതെന്നുള്ളതി൯റ്റെ തെളിവാണു് ആരാജ്യങ്ങളിലെ ഗവണു്മെ൯റ്റുകളു്ക്കു് അവിടത്തെജനങ്ങളിലു്നിന്നുകിട്ടുന്ന ഈവിഷയത്തിലെ പിന്തുണ. ആരാജ്യങ്ങളിലു് അവരുടെ ഗവണു്മെ൯റ്റുകളു് യുദ്ധത്തിലേക്കിറങ്ങുന്നതിനെതിരെ റഷ്യ൯ഗവണു്മെ൯റ്റിനെതിരെ റഷ്യയിലു്നടക്കുന്നതുപോലുള്ള പ്രകടനങ്ങളും പ്രക്ഷോഭങ്ങളുമൊന്നുമില്ല, എന്തെങ്കിലുമുണു്ടെങ്കിലു്ത്തന്നെയതു് ഉക്രെയിനെയാക്രമിച്ചതിനെതിരെ റഷ്യയു്ക്കെതിരായ പ്രകടനങ്ങളാണു്. അതിന൪ത്ഥം യൂറോപ്പ്യ൯രാജ്യങ്ങളിലെ മിക്കഗവണു്മെ൯റ്റുകളും റഷ്യയെ എന്നെങ്കിലും എവിടെയെങ്കിലുംവെച്ചു് നേരിട്ടേമതിയാവൂ, എങ്കിലു്പ്പിന്നെയതെന്തിനു് താമസിപ്പിക്കുന്നു, എന്ന അവരുടെജനങ്ങളുടെ ചിന്താഗതിയെ പ്രതിഫലിപ്പിക്കുകമാത്രമാണുചെയ്യുന്നതെന്നാണു്.
ഒരു പകരംസംവിധാനമുണു്ടാകുന്നതുവരെ ആ രാജ്യങ്ങളിലു് ഇന്ധനക്ഷാമവും ഇന്ധനവിലക്കയറ്റവുമുണു്ടാവുകയും അടുക്കളകളിലും ഇരുപ്പറകളിലും കിടപ്പുമുറികളിലും അടുപ്പുകളു്കത്താതിരിക്കുകയും വിളക്കുകളു് തെളിക്കാതിരിക്കുകയും കൊടുംതണുപ്പിലു് ആഴികളു് ജ്വലിക്കാതിരിക്കുകയുംചെയ്യുന്നതു് ആ രാജ്യങ്ങളിലെജനത സഹിക്കാനാണുദ്ദേശിക്കുന്നതെങ്കിലോ? അതോടുകൂടി ഈ റഷ്യ൯ശല്യം എന്നെന്നേക്കുമായൊടുങ്ങുമെങ്കിലു് അവരതല്ലേചെയ്യുകയുള്ളൂ? രണു്ടാംലോകമഹായുദ്ധക്കെടുതികളു് നേരിട്ടനുഭവിച്ച യൂറോപ്പൃ൯ജനത അടുത്തൊരു ലോകമഹായുദ്ധമൊഴിവാക്കുന്നതിനും അതുതുടങ്ങിവിടുന്നതിനുള്ള റഷ്യയുടെശ്രമങ്ങളു് അടിച്ചമ൪ത്തുന്നതിനും എന്തുതന്നെചെയ്യുകയില്ല!
Written and first published on: 12 March 2022
Article Title Image By Andreshkova Nastya. Graphics: Adobe SP.
No comments:
Post a Comment