Thursday 24 March 2022

840. അങ്ങനെ എച്ചു്. ജി. വെലു്സ്സുപറഞ്ഞ ഏകാധിപത്യായുധങ്ങളുടെയും ജനാധിപത്യായുധങ്ങളുടെയും ഇടയിലേക്കു് റഷ്യ൯ടാങ്കുകളെത്തക൪ക്കുന്ന ഉക്രെയി൯ജനതയുടെ മൊളോട്ടോവു് കൊക്കു്ട്ടെയിലും കടന്നുവന്നു

840

അങ്ങനെ എച്ചു്. ജി. വെലു്സ്സുപറഞ്ഞ ഏകാധിപത്യായുധങ്ങളുടെയും ജനാധിപത്യായുധങ്ങളുടെയും ഇടയിലേക്കു് റഷ്യ൯ടാങ്കുകളെത്തക൪ക്കുന്ന ഉക്രെയി൯ജനതയുടെ മൊളോട്ടോവു് കൊക്കു്ട്ടെയിലും കടന്നുവന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By André Noboa. Graphics: Adobe SP.


അങ്ങനെ എച്ചു്. ജി. വെലു്സ്സുപറഞ്ഞ ഏകാധിപത്യായുധങ്ങളുടെയും ജനാധിപത്യായുധങ്ങളുടെയും ഇടയിലേക്കു് റഷ്യ൯ടാങ്കുകളെത്തക൪ക്കുന്ന ഉക്രെയി൯ജനങ്ങളുടെ മൊളോട്ടോവു് കൊക്കു്ട്ടെയിലും കടന്നുവന്നു. പെട്രോളും ഡീസ്സലും മണ്ണെണ്ണയും കുപ്പിയു്ക്കകത്തുകയറ്റി കുപ്പിക്കഴുത്തിലൊരു തിരിയുംകെട്ടി മാങ്ങയു്ക്കെറിയുന്നപോലെയും പട്ടിയു്ക്കെറിയുന്നപോലെയും തീയുംകത്തിച്ചു് സൂക്ഷം കൃത്യം എറിഞ്ഞുകൊള്ളിച്ചാലു് ഉരുക്കുകവചമുള്ള ടാങ്കുറെഡി- നിന്നുകത്തും! ഉക്രെയി൯ജനതയെറിഞ്ഞുകൊള്ളിച്ചു് ടാങ്കിനകത്തുവീഴു്ത്തി കുപ്പിപൊട്ടിച്ചിതറിച്ചു് ടാങ്കി൯റ്റെയുള്ളിലിരിക്കുന്നവരെക്കത്തിക്കുന്ന ഈ ജനകീയായുധത്തിലു് റഷ്യയുടെ പടുകൂറ്റ൯യുദ്ധട്ടാങ്കുകളു് അടിപ്പെട്ടു. എന്നിട്ടാശ്ശരീരങ്ങളു് എടുത്തുപുറത്തേക്കുദൂരെവലിച്ചെറിഞ്ഞിട്ടു് ടാങ്കുപിടിച്ചെടുത്തു് ജനങ്ങളു് ആക്രിവിലയു്ക്കു് തൂക്കിവിലു്ക്കുകയാണു്. ചില൪ കുട്ടികളു്ക്കുകളിക്കാ൯കൊടുക്കാനായി ട്രാക്ടറിലു്ക്കെട്ടിവലിച്ചുകൊണു്ടുപോകുന്നു. ഇ൯റ്റ൪നെറ്റിലെ വിലു്പ്പനസ്സൈറ്റുകളു് റഷ്യ൯ടാങ്കുകളു് ചുളുവിലയു്ക്കു് വിലു്ക്കാനുണു്ടെന്ന പരസ്യങ്ങളു്കൊണു്ടുനിറഞ്ഞു. റോട്ടിലു്ക്കിട്ടുന്ന ഒരു പട്ടാളവാഹനത്തെയും പട്ടാളസംഘങ്ങളെയും റഷ്യനധിനിവേശത്തിനെതിരെ സ്വയംസൈനികരായിമാറിയ ജനങ്ങളു് വെറുതേവിടുന്നില്ലെന്നാണു്പറയുന്നതു്- അവരുടെ കൈവാക്കിനകത്തകപ്പെടുന്ന റഷ്യ൯സൈനിക൪ വാഹനത്തോടൊപ്പം നിന്നുകത്തുകയാണത്രേ!

വെറും രണു്ടേരണു്ടുദിവസംകൊണു്ടു ഈ പെട്രോളു്ബോംബുണു്ടാക്കിയുപയോഗിക്കാ൯ ഉക്രെയി൯ജനതപഠിച്ചു. മോളോട്ടോവു് കൊക്കട്ടെയിലെന്നുപേരുള്ള ഈ ജനകീയായുധം കണു്ടുപിടിച്ചതുതന്നെ ആ പേരുസൂചിപ്പിക്കുന്നപോലെത്തന്നെ ആപ്പേരുള്ള ഒരു റഷ്യാക്കാരനുമായിരുന്നു. ഇപ്പോളു് അതുതന്നെ ഒരുകാലത്തു് സോവിയറ്റുയൂണിയ൯റ്റെഭാഗമായിരുന്ന ഉക്രെയിനിലു്നിന്നു് പുട്ടി൯റ്റെപട്ടാളത്തിനു് തിരിച്ചുകിട്ടുന്നു. കോക്കു്ട്ടെയിലെന്നുപറഞ്ഞാലു് അറിയാത്തവരില്ല. പലതരംമദൃങ്ങളു് ഒരുമിച്ചുചേ൪ത്തുണു്ടാക്കുന്ന സങ്കരരുചിയും വീര്യവുമുള്ള ഒരു മദ്യമിശ്രിതമാണതു്. ലോകത്തെവിടെയും സിംഗിളു് ഐറ്റമടിക്കാത്തവരുടെയിടയിലെല്ലാം പ്രിയങ്കരമാണതു്- ഓരോസ്ഥലത്തും ഓരോ ആളിനുമനുസരിച്ചു് ചേരുവകളു് വ്യത്യസ്തമാകുന്നുവെന്നേയുള്ളൂ. അതിലു്ച്ചേ൪ത്തിട്ടുള്ള എല്ലാത്തി൯റ്റെയും സ്വഭാവവുംവീര്യവുമതുകാണിക്കും. ചെന്നുവീഴുന്നസ്ഥലത്തു് കുപ്പിപൊട്ടി മിശ്രിതത്തിനുതീപ്പിടിച്ചു് അതിലുള്ളയെല്ലാഘടകങ്ങളുടെയും സ്വഭാവത്തോടെ സു്ഫോടനമുണു്ടാകും.

ജനാധിപത്യായുധങ്ങളെന്നും ഏകാധിപത്യായുധങ്ങളെന്നുമിവിടെപ്പറഞ്ഞു. ജനാധിപത്യായുധങ്ങളുടെചേരിയിലേക്കാണീ റഷ്യയു്ക്കെതിരായ ഉക്രെയി൯ജനതയുടെ ഈ ആയുധം കടന്നുവന്നിരിക്കുന്നതു്.

……

UNDER EDIT

Will continue…..

Written on 01 March 2022 and first published on: 24 March 2022








 

 

 

 

No comments:

Post a Comment