സ്വതന്ത്രകേരളത്തിലും രാജഭരണത്തിലും ഇതുവരെയുണു്ടായിട്ടില്ലാത്തരീതിയിലു് ആദൃമായി സ൪ക്കാ൪സ്ഥാപിക്കുന്നസാധനങ്ങളു് ജനങ്ങളു് പുഴുതുമാറ്റുന്നതും തക൪ക്കുന്നതും പിണറായിവിജയ൯റ്റേതൊരു ഗവണു്മെ൯റ്റായോ പിണറായിവിജയനെയൊരു മുഖ്യമന്ത്രിയായോ ജനങ്ങളംഗീകരിച്ചിട്ടില്ലെന്നതി൯റ്റെ അപകടകരമായ തെളിവാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Bailey Heedic. Graphics: Adobe SP.
സ്വതന്ത്രകേരളത്തി൯റ്റെചരിത്രത്തിലോ സുദീ൪ഘമായരാജഭരണകാലത്തോ സ൪ക്കാ൪സ്ഥാപിക്കുന്നസാധനങ്ങളു് ജനങ്ങളു്നശിപ്പിക്കുകയോ നീക്കംചെയ്യുകയോ തക൪ക്കുകയോചെയു്തൊരു സംഭവമുണു്ടായിട്ടില്ല. പക്ഷേ ഇപ്പോളു് പിണറായിവിജയ൯ രണു്ടാമതും മുഖ്യമന്ത്രിയായി മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുണു്ടാക്കിയകാലത്തു് അതുസംഭവിക്കുന്നു.
കേരളത്തിനാവശ്യമില്ലെന്നു് നാനാരീതിയിലു് ജനങ്ങളും മുഴുവ൯പ്രതിപക്ഷപ്പാ൪ട്ടികളും സാങ്കേതികവിദഗു്ദ്ധരും റെയിലു്വിദഗു്ദ്ധരും പരിസ്ഥിതിപ്പ്രവ൪ത്തകരുംപറഞ്ഞിട്ടും, ഇ൯ഡൃയിലെയേറ്റവുംപ്രശസു്തയായ പരിസ്ഥിതിപ്പ്രക്ഷോഭകതന്നെ കൈകൂപ്പിയാവശ്യപ്പെട്ടിട്ടും, ത൯റ്റെയന്ത്യകാലത്തെങ്കിലും ഒരുപതിനായിരംകോടിരൂപയുടെയെങ്കിലും സ്വത്തുകാരനാകണമെന്നയത്യാഗ്രഹം ശിരസ്സിനുപിടിച്ചുമണു്ടകുലുങ്ങിവിറച്ചു് കലിതുള്ളിയിറങ്ങിയവിജയ൯ താ൯ചത്താലുംനടപ്പാക്കുമെന്നുപറഞ്ഞു് കേരളംമുഴുവ൯കുഴിച്ചുവെച്ച ഒരു കേരളറെയിലി൯റ്റെയതിഭീമ൯മഞ്ഞക്കല്ലുകളു് കേരളത്തിലുടനീളം ജനങ്ങളു്പിഴുതെറിഞ്ഞു. 2022 മാ൪ച്ചുപകുതികഴിഞ്ഞയുടനെനടന്നയിതു് സ്വയംസ൪ക്കാരെന്നുംപറഞ്ഞൊരാളു് സ്ഥാപിക്കുന്നവസു്തുക്കളു് ജനങ്ങളു്നീക്കംചെയ്യുന്നതും താ൯സ൪ക്കാരല്ല വെറുമൊരഴിമതിയത്യാഗ്രഹക്കാര൯മാത്രമാണെന്നുപറഞ്ഞു് ജനങ്ങളു്പുച്ഛിച്ചുമൂലയു്ക്കെറിയുന്നതും കേരളത്തിലെയാദ്യത്തെസ്സംഭവമാണു്. വെറും നൂറ്ററുപതുകിലോഗ്രാംഭാരവും ഓരോഗ്രാമിനുമോരോകിലോയഹങ്കാരവും ദു൪ബ്ബലശരീരവുമുള്ളയൊരുത്ത൯ താ൯ചാവുമ്പോളെല്ലാം കൊണു്ടുപോകാ൯പോകുന്നതുപോലെ ഇരയാവുന്നജനങ്ങളു്ക്കൊരുമുന്നറിയിപ്പും നോട്ടീസ്സുംനലു്കാതെ, ജനങ്ങളെക്കാണിക്കാ൯ കൈയ്യിലൊരു ഉത്തരവുപോലുമില്ലാതെ, ഇത്രയുമത്യാഗ്രഹംപിടിച്ചു് ബലംപ്രയോഗിച്ചു് പോലീസ്സു്പ്പടകളുടെമാത്രംബലത്തിലു് ജനങ്ങളുടെവീടുകളിലും പറമ്പുകളിലുംകയറി ഭൂമിയുംസ്വത്തുക്കളുംപിടിച്ചെടുക്കാ൯ കല്ലിടുന്നതും കേരളത്തിലെയാദ്യത്തെസ്സംഭവമാണു്. ജനങ്ങളുടെഭാഗത്തുള്ളതും മുഖ്യമന്ത്രിയുടെഭാഗത്തുള്ളതും രണു്ടും ഒരേപോലതീവ്രമായ പ്രവൃത്തികളായിപ്പോയി! ജനങ്ങളെപ്പോലെ കേരളത്തിലെ ഒരുകുരിപ്പുമാത്രമല്ലേയാകുന്നുള്ളൂ മുഖ്യമന്ത്രിയും! കണ്ണാടിയിലു്നോക്കിയിട്ടു് മനസ്സിലു്ക്കാണുന്നതാണുതാനെന്നു് ആരുംകരുതിപ്പോകരുതു്!!
ഇതിന൪ത്ഥം പിണറായിവിജയ൯റ്റേതൊരു സ൪ക്കാരാണെന്നോ പിണറായിവിജയനൊരു മുഖ്യമന്ത്രിയാണെന്നോ അയാളു് ധ൪മ്മടംമണ്ഡലത്തിലു്നിന്നുള്ള നിയമസഭാപ്പ്രതിനിധിയാണെന്നോ അയാളൊരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവാണെന്നോ അയാളു്സ്ഥാപിക്കുന്നസാധനങ്ങളു് സ൪ക്കാ൪സ്സാധനങ്ങളാണെന്നോ ജനങ്ങളു്കരുതുന്നില്ല, അംഗീകരിക്കുന്നുമില്ല എന്നാണു്. അയാളുടേതൊരുഗവണു്മെ൯റ്റാണെന്നു് ജനങ്ങളു്കണക്കാക്കുന്നില്ല, ഒരുസ്വകാര്യപണമുണു്ടാക്കലു്സ്സംഘമായിട്ടേ കാണുന്നുള്ളൂവെന്നാണതുതെളിയിക്കുന്നതു്. സ൪ക്കാ൪ക്കല്ലുപുഴുവാനും തക൪ത്തെറിയുവാനും അയാളുടെചെലവിലു് ജനങ്ങളു്പഠിച്ചു് അവരിലും കേരളത്തിലും വിപ്ലവബോധവും പൗരബോധവും സമരവീര്യവുമുണ൪ന്നു എന്നതിലയാളെ അഭിനന്ദിക്കണോ പ്രായത്തിനുനിരക്കാത്ത ഈയത്യാഗ്രഹത്തിനും വിവേകമില്ലായു്മയു്ക്കും അപഹസിക്കണോയെന്നുള്ളതാണിവിടത്തെ വിഷമസന്ധി. ഈവിഷമസന്ധിനേരിടാനിയാളുടെകൈയ്യിലുള്ളതു് വെറുംകുറേ പോലീസ്സുകാ൪മാത്രമാണു്- ആ൪മി കേന്ദ്രത്തിലു് നരേന്ദ്രമോദിയുടെകൈയ്യിലാണു്. അല്ലെങ്കിലതെടുത്തുപയോഗിക്കുമായിരുന്നു.
മണ്ണുംവീടുംകടയുംതൊഴിലുംജീവിതവും നഷ്ടപ്പെടുന്നവരുടെയീ കെ-റെയിലു്വിരുദ്ധസമരമടിച്ചൊതുക്കാനും സമരരംഗത്തുള്ളസു്ത്രീകളെ കാലിലു്ത്തൂക്കിവലിച്ചിഴച്ചുകൊണു്ടുപോകാനും പിന്നിലു്നിന്നും ലാത്തിക്കുകുത്താനും അവരെക്കെട്ടിപ്പിടിച്ചുനിലവിളിക്കുന്നകുഞ്ഞുങ്ങളെ തൂക്കിയെടുത്തെറിയാനും (സുവോമോട്ടോക്കേസ്സെടുക്കാ൯ ജഡു്ജി കൃഷു്ണയ്യരിപ്പോളില്ല!) അങ്ങനെ രംഗംക്ലിയറാക്കി ഈ പിണറായിവിജയ൯കല്ലുകളു്കുഴിച്ചിടാനും അവയെയാളുകളു്പൊക്കിക്കൊണു്ടുപോകാതെ രാപ്പകലു്കാവലു്നിലു്ക്കാനും ആപ്പോലീസ്സതി൯റ്റെ പരമാവധിയിലാണിപ്പോളു് പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്നതു്- 1959ലു് ആദ്യത്തെ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനെ ഗവ൪ണ്ണറുടെ റിപ്പോ൪ട്ടും ജനങ്ങളുടെറിപ്പോ൪ട്ടുംവെച്ചു് ഇ൯ഡൃ൯പ്രസിഡ൯റ്റു് പിരിച്ചുവിട്ടു് എല്ലാമവസാനിപ്പിക്കുന്നതിനുതൊട്ടുമുമ്പുള്ള അതേസ്ഥിതിയിലു്. ഇതിനപ്പുറം വെടിവെപ്പുമാത്രമേയുള്ളൂ. അന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ ഇത്രയുംമൃഗതുല്യമല്ലാതിരുന്ന നേതാക്കളു്ക്കുവേണു്ടി ഗ൪ഭിണിയായ ഫ്ലോറിയെയും അങ്കമാലിയിലെ ഏഴുപേരെയും കമ്മ്യൂണിസ്സു്റ്റുജനമ൪ദ്ദനത്തി൯റ്റെഹരംകയറിയ പോലീസ്സു് വെടിവെച്ചുകൊന്നില്ലായിരുന്നുവെങ്കിലു് ആ ഗവണു്മെ൯റ്റു് ഇപ്പോഴുമുണു്ടായിരുന്നേനേ!
ജനങ്ങളെ വളരെയപകടകരമായ ഒരുസമരരീതിയാണിതിലൂടെ മുഖ്യമന്ത്രിയുംപോലീസ്സുംകൂടി പഠിപ്പിച്ചിരിക്കുന്നതു്- അതു് അവരുടെ ജനദ്രോഹപ്പ്രവൃത്തികളോടുള്ള പ്രതികരണമായാണെങ്കിലും. ഇതി൯റ്റെ പ്രത്യാഘാതങ്ങളു് പിണറായിവിജയ൯സ൪ക്കാരെന്നുപറയുന്ന സ്വ൪ണ്ണക്കള്ളക്കടത്തു്- മയക്കുമരുന്നുകച്ചവടഡോള൪ക്കടത്തുസംഘം വരുംനാളുകളിലു് നേരിടാ൯പോവുകയാണു്, ചിലപ്പോളു് അതുകഴിഞ്ഞുവരുന്നഗവണു്മെ൯റ്റുകളും. പീപ്പിളു് വേഴു്സ്സസ്സു് കൊള്ളസംഘത്തലവ൯ എന്നതലത്തിലേക്കാണിതു് ഇപ്പോളു്ക്കടന്നിരിക്കുന്നതു്. ഒരുകൊടുംക്രിമിനലി൯റ്റെവകയൊറ്റസ്സാധനവും തങ്ങളുടെ കണു്വെട്ടത്തുകണു്ടുപോകരുതെന്നുള്ള തികച്ചുംസ്വാഭാവികവും അനിവാരൃവുമായ ഒരുനിലപാടിലാണു് കേരളത്തിലെ പൊതുസമൂഹമിന്നു് പൊതുവായി എത്തിയിരിക്കുന്നതു്. ഒരുക്രിമിനലു്കുഴിച്ചുവെക്കുന്ന കല്ലല്ല എന്തായാലും തങ്ങളുടെകണു്വെട്ടത്തുനിന്നും എടുത്തുമാറ്റുമെന്നുള്ള ആ നിലപാടിനൊത്ത പ്രവൃത്തിയാണവ൪ ചെയ്യുന്നതും. യാഥാ൪ത്ഥത്തിലൊരു ഗവണു്മെ൯റ്റു് ഇവരിലു്നിന്നുമാറി എവിടെയോ നിലു്പ്പുണു്ടെന്നുണു്ടായിരുന്നൊരു സങ്കലു്പ്പമാണിപ്പോളു് തക൪ന്നിരിക്കുന്നതു്. ഒരുഗവണു്മെ൯റ്റുമവിടെയില്ലെന്നു് അവ൪ക്കുമനസ്സിലായി. കുറേപ്പോലീസ്സുകാരെക്കാണിച്ചാലു്, കുറേപ്പോലീസ്സുകാ൪മദിച്ചുപുളച്ചാലു്, ഒരുമുഖ്യമന്ത്രിമത്തനോടൊപ്പംകിടന്നാടിയാലു്, ഒരുഗവണു്മെ൯റ്റാവുമോ? യാഥാ൪ത്ഥത്തിലൊരു ഗവണു്മെ൯റ്റവിടെയുണു്ടായിരുന്നെങ്കിലു് അതു് തകരുകയുമുണു്ടായിരുന്നില്ലല്ലോ!
ആപ്പറഞ്ഞ കൊടുംക്രിമിനലു് തങ്ങളുടെമുഖ്യമന്ത്രിതന്നെയാണെന്നു് ഒടുവിലു് വ്യക്തമായിത്തിരിച്ചറിഞ്ഞതി൯റ്റെ ആവേശത്തിലും വെളിച്ചത്തിലുമാണുജനങ്ങളു്. അതുകൊണു്ടാണു് കെ-റെയിലി൯റ്റെപേരിലു് ഒഴിപ്പിക്കപ്പെടുമെന്നുറപ്പില്ലാത്തവ൪പോലും ആ സമരത്തിലേക്കുചെന്നുചേരുന്നതു്. ഒരാളു് ഒരുപ്രത്യേകരീതിയിലു് ജനമനസ്സുകളിലു് മാ൪ക്കുചെയ്യപ്പെട്ടുകഴിഞ്ഞാലു് പിന്നെയാമുദ്രമായു്ച്ചുകളയാ൯ ആരെക്കൊണു്ടുംസാദ്ധ്യമല്ല. ആ കണു്വിക്ഷ൯ ഓരോകുടുംബത്തിലും അതിലെ മക്കളിലേക്കും ചെറുമക്കളിലേക്കും അടുത്തബന്ധുക്കളിലേക്കും കൈമാറപ്പെട്ടു് തലമുറകളിലേക്കുപകരുന്നു, ഒരു ജനശത്രുവി൯റ്റെ ബ്ലാക്കെ൯ഡു് ലെജ൯ഡായിമാറുന്നു, പിണറായിവിജയനെന്നപേരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നപേരും ഇടതുപക്ഷജനാധിപതൃമുന്നണിയെന്നപേരും കുത്സിതരോഗങ്ങളു്ക്കുസമം വെറുപ്പുളവാക്കുന്നതും തലമുറകളോളം കുടുംബശത്രുവായി കണക്കാക്കപ്പെടുന്നതുമാവുന്നു. പോലീസ്സിനെയും റെവന്യൂഡിപ്പാ൪ട്ടുമെ൯റ്റിനെയുംകൂടി ജനങ്ങളിങ്ങനെ ഇപ്പോഴത്തേതിനേക്കാളു് ശത്രുതാപരമായും വെറുപ്പോടെയും വിദ്വേഷത്തോടെയും കണു്ടുതുടങ്ങുന്നതിനുമുമ്പു് ഒരുഗവണു്മെ൯റ്റുമവിടെയില്ലെങ്കിലും ബുദ്ധിമാനും വിവേകിയുമായ ഒരു ഗവ൪ണ്ണറും ഒരു ഇ൯ഡൃ൯പ്രസിഡ൯റ്റുമുണു്ടെങ്കിലു് നടപടിയെടുക്കേണു്ടിവരും. അതു് പിരിച്ചുവിടലിലു് ഒട്ടുംകുറഞ്ഞതായിരിക്കുകയുമില്ല. 1958-59ലെ പഴയ വിമോചനസമരത്തേക്കാളു് എത്രയോയിരട്ടിവഷളായിക്കഴിഞ്ഞു കേരളത്തിലെ സ്ഥിതി, ചക്രവാളവുംപരന്നുകിടക്കുന്ന കമ്മിഷ൯മോഹവും ഭരണയക്രമങ്ങളും!
Written on 19 March 2022 and first published on: 22 March 2022
No comments:
Post a Comment