Friday 4 March 2022

808. സു്ക്കൂളുകളെക്കൂടി കലാപകേന്ദ്രങ്ങളാക്കിമാറ്റി രാഷ്ട്രീയമുതലെടുപ്പുനടത്തി ഇനിയും ഭരണത്തിലു്ത്തുടരാനുള്ള ബീജേപ്പീയുടെ ശ്രമംമാത്രമാണു് സു്ക്കൂളു്പ്പെണു്കുട്ടികളുടെ ഹിജാബെന്ന മുഖത്തട്ടനിരോധനം

808

സു്ക്കൂളുകളെക്കൂടി കലാപകേന്ദ്രങ്ങളാക്കിമാറ്റി രാഷ്ട്രീയമുതലെടുപ്പുനടത്തി ഇനിയും ഭരണത്തിലു്ത്തുടരാനുള്ള ബീജേപ്പീയുടെ ശ്രമംമാത്രമാണു് സു്ക്കൂളു്പ്പെണു്കുട്ടികളുടെ ഹിജാബെന്ന മുഖത്തട്ടനിരോധനം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Muzammil Ibn Musthafa-MC Creative Hub. Graphics: Adobe SP.

നാടിനെ കലാപകേന്ദ്രമാക്കി കേന്ദ്രഭരണംപിടിച്ചതിനുപുറകേ സു്ക്കൂളുകളെളെക്കൂടി കലാപകേന്ദ്രങ്ങളാക്കിമാറ്റി അതി൯റ്റെമറവിലു് ഹിന്ദുവ൪ഗ്ഗീയരാഷ്ട്രീയമുതലെടുപ്പുനടത്തി ഇനിയും ഭരണത്തിലു്ത്തുടരാനുള്ള ഭാരതീയജനതാപ്പാ൪ട്ടിയുടെ പരിപാടിമാത്രമാണു് ഇ൯ഡൃയിലെ സു്ക്കൂളു്പ്പെണു്കുട്ടികളുടെ ഹിജാബെന്ന മുഖത്തട്ടനിരോധനം. ഓരോവീട്ടിലുംനിന്നുവരുന്ന കുട്ടികളു്പഠിക്കുന്ന സു്ക്കൂളുകലാപഭൂമിയാകുമ്പോളു് നാടുകലാപഭൂമിയായിക്കൊള്ളുമല്ലോ! ഇതുപോലെയുള്ള ഒരു സ൪ക്കാ൪നടപടി തങ്ങളുടെപാ൪ട്ടിഭരിക്കുന്ന ക൪ണ്ണാടകംപോലൊരു സംസ്ഥാനത്തുയരുമ്പോളു്, അവിടത്തെ തങ്ങളുടെപാ൪ട്ടിയുടെ മുഖ്യമന്ത്രിതന്നെയാണതുയ൪ത്തിവിട്ടതെന്നു് മനസ്സിലാവുകയുംചെയ്യുമ്പോളു്, അയാളെയുട൯വിളിച്ചുവരുത്തി താനെന്തുപോക്രിത്തരമാണെടോ അവിടെയിരുന്നുചെയ്യുന്നതെന്നുചോദിക്കുന്ന പ്രധാനമന്ത്രിമാരാണു് ഇ൯ഡൃയു്ക്കിതുവരെയുണു്ടായിരുന്നതു്. ഇപ്പോഴത്തെപ്പ്രധാനമന്ത്രി നരേന്ദ്രമോദി ഈവിഷയംകൈകാര്യംചെയു്തതിലെ അനവധാനതയും സാവകാശവും ഈ വിഷയമുയ൪ത്താതിരിക്കുന്നതിലുള്ള ക൪ണ്ണാടകമുഖ്യമന്ത്രിയോടുകാണിച്ച പരിഗണനയുംകണു്ടാലു് നരേന്ദ്രമോദിതന്നെയാണു് ആ വിഷയമുണു്ടാക്കിക്കൊണു്ടുവാടായെന്നു് അയാളു്ക്കു് നി൪ദ്ദേശംനലു്കിയതെന്നു് ആ൪ക്കുംമനസ്സിലാകും.

കൃത്യമായുമിതാസൂത്രണംചെയു്തവനെപ്പിടിച്ചു് നല്ലൊരു മുഖത്താട്ടുകൊടുത്താലു് തീരുന്നതേയുള്ളീപ്പ്രശു്നം. ഒളിഞ്ഞിരുന്നു് കലാപപദ്ധതികളു്തയാറാക്കുകയും പൊതുച൪ച്ചസംഘടിപ്പിക്കുന്നതിനുപകരം ഇതൊരു രാജ്യസുരക്ഷയെബാധിക്കുന്ന അതീവപ്പ്രാധാന്യമുള്ളൊരു വിഷയമാണെന്നുപറഞ്ഞു് ത൯റ്റെകൈയ്യിലു്പ്പെട്ടുകിട്ടിയ നിലവാരവുംബോധവുമില്ലാത്ത ഹിന്ദുക്കളുടെയിടയിലു് മതതീവ്രവികാരമിളക്കിവിടാ൯ ഏകപക്ഷീയപ്പ്രചരണംനടത്തി രാജ്യത്തുടനീളമുള്ള ബീജേപ്പീയുടെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയുമണികളെ രാജ്യത്തെയവരുടെ സഹോദരജനതയായ മുസ്ലിമുകളു്ക്കും പിന്നീടു് ക്രിസ്സു്ത്യാനികളു്ക്കുമെതിരെയഴിച്ചുവിട്ടു് വ൪ഗ്ഗീയലഹളകളും കലാപങ്ങളുമുണു്ടാക്കാ൯ പണികളു്ചെയു്തുകൊണു്ടിരിക്കുന്ന അവനെപ്പിടിച്ചു് രണു്ടടിപൊട്ടിക്കുമ്പോളു് കാരൃങ്ങളു് ഇ൯ഡൃയിലു് ബീജേപ്പീയുടെ ഉയ൪ച്ചയു്ക്കുമുമ്പുള്ള പഴയപടിയാകും. ആയടിയൊരിക്കലും വീഴുകയില്ലെന്നുള്ളധാരണയിലാണു് അവനവിടെയെവിടെയോയിരുന്നു് ഈപ്പണികളു് ചെയു്തുകൊണു്ടിരിക്കുന്നതു്. ഇന്നും ഒരു മതേതരജനാധിപത്യറിപ്പബ്ലിക്കായി നിലനിലു്ക്കുന്നയി൯ഡൃയിലു് ജനലക്ഷങ്ങളുടെ പഠനത്തെയും ജീവിതത്തെയും മതവിശ്വാസത്തെയും സാമൂഹ്യാചാരങ്ങളെയും ബാധിക്കുന്ന ഇതുപോലുള്ളപണികളു് ചെയു്തുകൊണു്ടിരിക്കുന്നയൊരുത്തനു് ഒരടിമാത്രംമതിയോ? ചിലപ്പോളൊരുപക്ഷേ അ൪ണ്ണോളു്ഡു് ഷ്വാ൪സ്സു്നെഗറെയോ റാംബോകളിച്ച സിലു്വെസ്സു്റ്റ൪ സ്സു്റ്റാലണെയോ ഡോളു്ഫു് ലണു്ഡു്ഗ്രനെയോ കൊണു്ടുവന്നു് അതു് കൊടുപ്പിക്കേണു്ടിവന്നേക്കും. എങ്കിലുംസാരമില്ല.

ആറെസ്സെസ്സി൯റ്റെപ്രസ്ഥാനം നൂറിലേറെവ൪ഷം ഇ൯ഡൃയിലു്പ്പ്രവ൪ത്തിച്ചിട്ടും ഇങ്ങനെയൊരു വൈകാരികശാരീരികമെഡിക്കലു്വിഷയത്തിലു് ഇ൯ഡൃയിലൊരുവികാരവും ഈവിഷയത്തിലു് ഇതുവരെയുണു്ടാകാത്തതിലു്നിന്നും, ബീജേപ്പീയുണു്ടായതിനും അവ൪ക്കു് കേന്ദ്രസംസ്ഥാനഭരണങ്ങളുടെ രുചിപിടിച്ചതിനും ഒടുവിലു് ഒരിടത്തും ഭരണത്തിലു്നിന്നിറങ്ങാ൯വയ്യാതായതിനുംശേഷമാണു് രാജ്യത്തെമാത്രമല്ല ലോകത്തെയുമസ്വസ്ഥമാക്കുന്ന ഇതുപ്പോലെയുള്ള വൈകാരികയിഷ്യൂകളു് ഒന്നി൯റ്റെയാവശ്യംകഴിയുമ്പോളു് മറ്റൊന്നി൯റ്റെയെന്നരീതിയിലു് തുട൪ച്ചയായി ഉണു്ടാകുന്നതെന്നതിലു്നിന്നും, തിയോക്കോ൪പ്പറേറ്റു് മതരാഷ്ട്രീയമല്ലാതെ മറ്റൊരുരാഷ്ട്രീയവുംകൈയ്യിലില്ലാത്ത ബീജേപ്പീയു്ക്കു് എവിടെയെങ്കിലും ഭരണത്തിലു്ക്കയറാനോ എവിടെയെങ്കിലും ഭരണത്തിലു്നിന്നിറങ്ങാതിരിക്കാനോയുള്ള സമയമാകുമ്പോഴാണു് അയോധ്യയെന്നോ ശ്രീരാമനെന്നോ മുസ്ലിംകല്യാണമെന്നോ മൊഴിചൊല്ലലെന്നോ പശുവെന്നോ പെണു്കുട്ടികളുടെ മുഖതട്ടമെന്നോപേരുപറഞ്ഞു് ഇതുപോലെയുള്ള വ൪ഗ്ഗീയക്കലാപശ്ശ്രമങ്ങളി൯ഡൃയിലു് ഉണു്ടാക്കിക്കൊണു്ടുവരുന്നതെന്നു് ഇന്നു് സകല൪ക്കുമറിയാം, അതിനി മനസ്സിലാക്കാനാരുമില്ല.

2022 മാ൪ച്ചു്-ഏപ്രിലു് മാസങ്ങളിലു് ഇ൯ഡൃയിലു് ബീജേപ്പീഭരിക്കുന്ന പല വടക്കേയി൯ഡൃ൯-അതി൪ത്തിയി൯ഡൃ൯സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുവരുന്നു, 2024ലു് കേന്ദ്രഗവണു്മെ൯റ്റിലേക്കുള്ള പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുവരുന്നു, അപ്പോളു് ഇ൯ഡൃയിലെ മുസ്ലിം സു്ക്കൂളു്പ്പെണു്കുട്ടികളുടെ മുഖത്തട്ടനിരോധനമെന്നൊരു വിഷയവുമുയ൪ത്തിക്കൊണു്ടുവരുന്നു! നരേന്ദ്രമോദിയെപ്പോലൊരു നാണംകെട്ടവ൯ ഇ൯ഡ്യഭരിക്കുമ്പോളു്, ബീജേപ്പീയുടെ നേതാവായിരിക്കുമ്പോളു്, ഇതു് ഭാരതീയജനതാപ്പാ൪ട്ടിയുടെ പൊതുസ്സ്വഭാവമാണെന്നു് ഇന്നു് എത്രയോയനുഭവങ്ങളു്ക്കുശേഷം ജനങ്ങളു്ക്കെല്ലാമറിയാം. എന്നിട്ടുമതുചെയ്യുന്നതുകൊണു്ടാണു് നാണംകെട്ടവനെന്നുപറഞ്ഞതു്. ആത്മാഭിമാനമുള്ളവ൪ വീണു്ടുംവീണു്ടും ആപ്പണിക്കുതന്നെപോപോകുമോ? ഇതുവീണു്ടുംവീണു്ടും ചെയു്തുകൊണു്ടിരിക്കുന്നതി൯റ്റെ, ചെയ്യേണു്ടിവന്നിരിക്കുന്നതി൯റ്റെ, പരമനിന്ദ്യതയും വൈക്ലബൃവും മുഖത്തെയെകു്സ്സു്പ്പ്രഷനുകളും മറച്ചുപിടിക്കാ൯ വിലക്കൂടിയകോട്ടിട്ടിട്ടോ താടിയുംമുടിയുംവള൪ത്തിക്കൊണു്ടുനടന്നിട്ടോ കാര്യമുണു്ടോ? ഇവ൪ക്കെന്തുകൊണു്ടു് സ്വന്തംഹിന്ദുമതത്തിലു് എന്തൊക്കെ നവീകരണംകൊണു്ടുവരാ൯പോകുന്നുവെന്നുപറഞ്ഞു് തെരഞ്ഞെടുപ്പിലു്മത്സരിച്ചുകൂടാ? അങ്ങനെയൊരെണ്ണം ഇവരുടെ ജ൯മത്തിനുശേഷമവ൪ചെയു്തിട്ടുണു്ടോ? ഹിന്ദുമതം ഇരുട്ടിലു്ക്കിടക്കാതെ രാജാറാംമോഹ൯റോയിമുതലു് ഡോ. എസ്സു്. രാധാകൃഷു്ണ൯വരെപ്പറഞ്ഞയാ നവീകരണംസംഭവിച്ചാലു് ഇവരെയായിരിക്കും ആദ്യം തൂക്കിയെടുത്തുപുറത്തെറിയുന്നതെന്നു് ഇവ൪ക്കുതന്നെയറിഞ്ഞുകൂടേ!

വെറും അരമീറ്റ൪ത്തുണിയുടെകാര്യമേയുള്ളെങ്കിലും അതുനിരോധിച്ചും അതഴിപ്പിച്ചുംകിട്ടണമെന്നു് ലോകചരിത്രത്തിലു്ത്തന്നെ അങ്ങേയറ്റം അപഹാസ്യവും നിന്ദ്യവുമായ ഇങ്ങനെയൊരു ആവശ്യമുയ൪ത്തുകയും കേന്ദ്രസംസ്ഥാനഗവണു്മെ൯റ്റുകളും തീവ്രഹിന്ദുവാകാ൯മുട്ടിനടക്കുന്ന മജിസ്സു്ട്രേട്ടുമാരുംകൂടിയതു് രാജ്യത്തെ പരമപ്പ്രധാനമായൊരുകാര്യംപോലെ നടപ്പാക്കിക്കൊടുക്കുകയുംചെയു്താലു് അതു് ഹിന്ദുഭരണത്തിനു് അവിഭക്തയി൯ഡൃയിലെ ഹിന്ദുത്തീവ്രവാദികളുടെ കൈയ്യിലിരിപ്പുകാരണം സ്വാതന്ത്ര്യകിട്ടിയപ്പോളു് കൈവിട്ടുപോയ പാക്കിസ്ഥാനെത്തിരികെപ്പിടിക്കുന്നതിനേക്കാളുംവലിയൊരു നേട്ടമായിത്തോന്നും, ഇനിയുമിതുപോലെ പലതുംനേടാനുണു്ടെന്നുള്ളൊരു ഉണ൪വ്വൊക്കെയുണു്ടാകും, ബീജേപ്പീയൊരു അപാരപാ൪ട്ടിതന്നെയെന്നുചില൪ക്കുതോന്നും, നിരാലംബകളായ കൊച്ചുമുസ്ലിംപെണു്കുട്ടികളുടെ മുഖത്തുനിന്നും കഴുത്തിലു്നിന്നും അരമീറ്റ൪ത്തുണിയഴിപ്പിച്ച നരേന്ദ്രമോദി ഒരു ലോകപ്പ്രമാണിതന്നെയെന്നുതോന്നും, അടുത്തതെരഞ്ഞെടുപ്പിലും ജയിച്ചുവരും, ഭരണംതുടരുകയുംചെയ്യാം- എല്ലാം കൊച്ചുസു്ക്കൂളു്പ്പെണു്കുട്ടികളു് കഴുത്തിലിടുന്ന അരമീറ്റ൪ തുണിയുടെചെലവിലു്! അതുകൊണു്ടാണിവരെ ആണുങ്ങളു്ക്കൊത്ത, ഹിന്ദുക്കളു്ക്കൊത്ത, അന്തസ്സില്ലാത്തവരെന്നു് ഇ൯ഡൃയും ലോകവും വിളിക്കുന്നതു്, ഇവരെക്കണു്ടിട്ടുനോക്കുമ്പോളു് ഹിന്ദു വളരെമോശമാണെന്നു് ലോകംപറയുന്നതു്. റഷ്യയുടെ ഉക്രെയിനാക്രമണസമയത്തു് ലോകത്തിനിവരോടുള്ള അതുവരെയൊളിപ്പിച്ചുവെച്ചിരുന്ന ആ അസ്സു്പ്പൃശ്യത അറിയാതെ പുറത്തുവന്നുവെന്നേയുള്ളൂ! ഇവരെല്ലാം പണു്ടേ ആ ഫാസ്സിസ്സു്റ്റുനിലവാരത്തിലു്ത്തന്നെയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ക൪ണ്ണാടകമുഖ്യമന്ത്രിക്കും ബീജേപ്പീയുടെയദ്ധ്യക്ഷനുംമാത്രമാണീ കലാപശ്ശ്രമങ്ങളുടെമുഴുവ൯ ഉത്തരവാദിത്വം, അക്കൂട്ടത്തിലു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ ഉന്നത൯മാ൪ക്കും, കാരണം അവരീക്കലാപ്രശ്ശ്രമത്തെയും പെണു്കുട്ടികളുടെതുണിയഴിപ്പിക്കാനുള്ള ശ്രമത്തെയും അപലപിച്ചില്ല. അവരതുചെയു്തിരുന്നുവെങ്കിലു് ഇ൯ഡൃയിലിങ്ങനെയൊരു കലാപശ്ശ്രമമേയുണു്ടാകുമായിരുന്നില്ല, പതിനായിരക്കണക്കിനുകുട്ടികളുടെ പഠനശ്ശ്രമത്തിനു് ഭംഗമുണു്ടാകുമായിരുന്നില്ല. അക്രമങ്ങളു്നടന്നു, പക്ഷേയതു് രാജ്യത്തെ മുസ്ലിമുകളുടെ സംയമനംകാരണം ഈയുന്നത൯മാ൪ പ്രതീക്ഷിച്ചതുപോലെ കലാപമായിമാറിയില്ലെന്നേയുള്ളൂ.

ക൪ണ്ണാടകഹൈക്കോടതിയും പിന്നീടു് സുപ്രീംകോടതിയും രാജൃത്തെ പെണു്കുട്ടികളുടെ വസു്ത്രത്തിലു്ക്കയറിയിടപെടുന്നതു് തങ്ങളുടെയവകാശമാണെന്നുകാണുകയാണെങ്കിലു് അതു് ഈ കലാപശ്ശ്രമത്തെ തണുപ്പിക്കാനായുള്ള റിപ്പബ്ലിക്ക൯ശ്രമമായിരിക്കില്ല, രാജ്യത്തൊരുകലാപത്തെ ആളിക്കത്തിക്കാനായുള്ള റിപ്പബ്ലിക്ക൯വിരുദ്ധശ്ശ്രമമായിരിക്കും. ഭരണഘടനയനുസരിച്ചു് ഇങ്ങനെയൊരുപ്രശു്നമേ ആരും ഉയ൪ത്താ൯പാടില്ലാത്തിടത്തു് അങ്ങനെയൊരുപ്രശു്നമുയ൪ന്നതും ഗവണു്മെ൯റ്റും കോടതികളുമതു് ഭരണഘടനാനുസരണമായി ഉടനവസാനിപ്പിക്കാതെ സജീവമായിനിലനി൪ത്തിയതുംതന്നെ ഭരണഘടനയോടുള്ള ചിലരുടെ പരസ്യമായ വെല്ലുവിളിയാണു്. ഇ൯ഡൃ൯ഭരണഘടന വലിയവ൪ക്കും കുട്ടിക്കും കുറുമാലിനുമെല്ലാം വസു്ത്രസ്സ്വാതന്ത്ര്യമനുവദിച്ചിട്ടുണു്ടെങ്കിലു് എങ്ങനെയാവിഷയം കോടതിയിലെത്തിയിട്ടും ഒരു ചോദൃച്ചിഹ്നമായിനിലു്ക്കുന്നുവെന്നതാണു് ചോദ്യം. ഓ൪ക്കുക- ശരീരത്തിലു് വസു്ത്രംകുറയു്ക്കുന്നതും ചിലഹിന്ദുക്കളെപ്പോലെ വസു്ത്രമഴിച്ചുകളഞ്ഞുനടക്കുന്നതുമല്ല, വസു്ത്രം കൂടുതലു്ധരിക്കുന്നതാണിവിടെ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നതെന്നതും, ഉട൯നിരാസ്സനമുണു്ടാകാതെ ഒരു ചോദ്യച്ചിഹ്നമായി കോടതികളിലതു് നിലനി൪ത്തപ്പെട്ടിരിക്കുന്നുവെന്നതുമാണു് അപഹാസ്യതയും ഭരണഘടനാവിരുദ്ധതയും.

Written on 01 March 2022 and first published on: 05 March 2022



 



 

No comments:

Post a Comment