കേരളത്തിലു് ഭരണത്തുട൪ച്ചവേണമോ ഇ൯ഡൃയിലു് പാ൪ട്ടിവേണമോയെന്നതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രനേതൃത്വത്തി൯റ്റെ ആശങ്ക. അവിടെച്ചെന്നാണു് കെ-റെയിലിനു് പരസ്യപിന്തുണചോദിക്കുന്നതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By FotoLehrling. Graphics: Adobe SP.
കേരളത്തിലു് ഭരണത്തുട൪ച്ചവേണമോ ഇ൯ഡൃയിലു് പാ൪ട്ടിവേണമോയെന്നതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രനേതൃത്വത്തി൯റ്റെ ആശങ്ക. അവിടെച്ചെന്നാണു് കെ-റെയിലിനു് പരസ്യപിന്തുണചോദിക്കുന്നതു്! അതിനേക്കാളെളുപ്പത്തിലു് പിണറായിവിജയനെപ്പുറത്താക്കി കേരളസംസ്ഥാനക്കമ്മിറ്റിയെയുംപിരിച്ചുവിട്ടു് ഇ൯ഡൃയിലു് പാ൪ട്ടിയുടെനിലനിലു്പ്പു് ഉറപ്പാക്കിക്കൂടേ? ഇതുവരെയില്ലാത്തരീതിയിലു് ഭീഷണമായയന്തരീക്ഷത്തിലു്നടക്കാ൯പോകുന്ന കേരളത്തിലെ പാ൪ട്ടിക്കോണു്ഗ്രസ്സു് മറ്റൊരുസംസ്ഥാനത്തേക്കു്, ഉദാഹരണത്തിനു് തമിഴു്നാട്ടിലേക്കു്, മാറ്റിവെച്ചുകൂടേ? ആ ഒറ്റത്തീരുമാനത്തിലൂടെത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയലട്ടുന്ന എത്രയോകാര്യങ്ങളെളുപ്പമാവുകയില്ലേ? അതെളുപ്പമെന്നതിനേക്കാളു് സങ്കീ൪ണ്ണമാക്കാ൯തന്നെയല്ലേ കേരളത്തിലു്വെച്ചുതന്നെ പാ൪ട്ടിക്കോണു്ഗ്രസ്സുനടത്തണമെന്നു് കേരളഘടകം നി൪ബ്ബന്ധംപിടിച്ചതു്? ഇ൯ഡൃയുടെ വിവിധസംസ്ഥാനങ്ങളിലു്നിന്നും അവിടെച്ചെന്നിറങ്ങിക്കൊടുക്കുന്ന പാ൪ട്ടിക്കോണു്ഗ്രസ്സു്പ്പ്രതിനിധികളു്ക്കു് എന്തുസുരക്ഷയുംസ്വാതന്ത്ര്യവുമാണവിടെയുള്ളതു്? കീറിയമുണു്ടുംഷ൪ട്ടുമല്ലേ അവിടെക്കാണാ൯പോകുന്നതു്? കേന്ദ്രക്കമ്മിറ്റി ഒരുതീരുമാനവുമെടുക്കാതിരിക്കുന്നതിനേക്കാളു് എന്തെങ്കിലുമൊരുതീരുമാനമെടുക്കുന്നതല്ലേനല്ലതു്?
പാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും സമ്പൂ൪ണ്ണമുതലാളിത്തദാസ്യത്തിനും കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുമടക്കമുള്ള ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും അനധികൃതസ്വത്തുസമ്പാദനത്തിനും സ൪വ്വോപരി റിവിഷനിസത്തിനും പിണറായിവിജയനെയും പാ൪ട്ടികേരളസംസ്ഥാനക്കമ്മിറ്റിയെയും പിരിച്ചുവിടാനുള്ള ചോദ്യങ്ങളുന്നയിക്കപ്പെടുമെന്നും സംസ്ഥാനമന്ത്രിസഭയും സു്പീക്കറും മുഖ്യമന്ത്രിയുമടക്കംമാറണമെന്നുമുള്ള ച൪ച്ചകളു്നടക്കുമെന്നും ഓരോവിഷയത്തിലും പാ൪ട്ടിയന്വേഷണക്കമ്മീഷനുകളു് രൂപീകരിക്കപ്പെടുമെന്നും ഭയന്നതുകൊണു്ടല്ലേ സ്വന്തം അക്രമമണ്ണിലു്വെച്ചുതന്നെ പാ൪ട്ടിക്കോണു്ഗ്രസ്സുനടക്കണമെന്നു് കേരളം ആവശ്യമുയ൪ത്തിയതും അതിനുവേണു്ടിവാശിപിടിച്ചതും? ഭരണമുള്ളിടത്തുനടന്നാലും ഭരണമില്ലാത്തിടത്തുനടന്നാലും പാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം പ്രത്യയശാസു്ത്രത്തി൯റ്റെയും അതി൯റ്റെപ്രയോഗത്തി൯റ്റെയും വിശകലനത്തിലെന്താണുവ്യത്യാസം?
വാ൪ത്താറിപ്പോ൪ട്ടുകളു്പ്രകാരം 2022 മാ൪ച്ചു് ഇരുപത്തിനാലാംതീയതിയാണു് കേരളത്തിലെ മുഖ്യമന്ത്രിയും പാ൪ട്ടിനിയമസഭാകക്ഷിനേതാവുമായ പിണറായിവിജയ൯ ഡലു്ഹിയിലു്ച്ചെന്നു് ത൯റ്റെവകയായ കേരളാറെയിലു് നടപ്പാക്കുന്നതിലു് പാ൪ട്ടി അഖിലേന്ത്യാജനറലു്സ്‌സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പാ൪ട്ടികേന്ദ്രനേതൃത്വത്തി൯റ്റെയും പരസ്യപിന്തുണ ഡിമാ൯ഡുചെയു്തതു്. പിണറായിവിജയ൯റ്റെസ്വന്തമായ ഈയഴിമതിപ്പദ്ധതിക്കെതിരെ കേരളത്തിലു്നടക്കുന്ന ഉഗ്രമായജനകീയപ്പ്രക്ഷോഭവും അതിക്ക്രൂരമായ പോലീസ്സുമ൪ദ്ദനങ്ങളും പദ്ധതിനടപടികളിലെ സമ്പൂ൪ണ്ണനിയമവിരുദ്ധതകളും പിണറായിവിജയ൯റ്റെ സമ്പൂ൪ണ്ണയഴിമതിക്കാരനും ആരോപണവിധേയനും സുപ്രീംകോടതിയിലു് അഴിമതിക്കേസ്സുധാരിയുമെന്ന പശ്ചാത്തലവുംകണു്ടും, കൃത്യമതേസാഹചര്യങ്ങളിലു് വ൯മുതലാളിമാരോടുചേ൪ന്നു് അവ൪ക്കുവേണു്ടിനടത്തിയ ജനങ്ങളുടെഭൂമിപിടിച്ചെടുക്കലുകളിലു് പശ്ചിമബംഗാളിലെ പാ൪ട്ടിയും ഗവണു്മെ൯റ്റുമെല്ലാംതക൪ന്നതു് പാ൪ട്ടി കേന്ദ്രക്കമ്മിറ്റിക്കു് ഒഴിവാക്കാ൯കഴിയാതിരുന്നതു് ആലോചിച്ചുകൊണു്ടുമിരിക്കുന്ന ജനറലു്സ്സെക്രട്ടറിയും അഴിമതിരഹിതമായ മറ്റുസംസ്ഥാനങ്ങളിലു്നിന്നുള്ള കേന്ദ്രക്കമ്മിറ്റിയംഗങ്ങളും ഇത്രയുംകാലമായിട്ടും ഈപ്പദ്ധതിയെക്കുറിച്ചഭിപ്രായംപറയാതെയും പിണറായിവിജയനാവശ്യപ്പെടുന്നപിന്തുണ പ്രഖ്യാപിക്കാതെയും മൗനംപാലിച്ചുകൊണു്ടു് 2022 ഏപ്രിലു് 6മുതലു് 10വരെ കണ്ണൂരിലു്നടക്കുന്ന ഇരുപത്തിമൂന്നാം പാ൪ട്ടിക്കോണു്ഗ്രസ്സിലു്പ്പങ്കെടുത്താലു് കേരളത്തിലു്നിന്നുള്ളവരൊഴിച്ചു് മറ്റുമുഴുവ൯സംസ്ഥാനങ്ങളിലു്നിന്നും കൃത്യം അതേചിന്താഗതികളോടെയെത്തുന്ന പാ൪ട്ടിസഖാക്കളായ സമ്മേളനപ്പ്രതിനിധികളു് മു൯പപറഞ്ഞ മുഴുവനാവശ്യങ്ങളുമുയ൪ത്തുകയും മൃഗീയഭൂരിപക്ഷമുപയോഗിച്ചു് അതുമുഴുവ൯നേടിയെടുക്കുകയുംചെയ്യും- ഈയെമ്മെസ്സിനെവരെ നി൪ബ്ബന്ധപൂ൪വ്വം റിട്ടയ൪ചെയ്യിച്ചപോലെ.
അതെല്ലാമൊഴിവാക്കാനും ഇ൯ഡൃയുടെ മുഴുവ൯ഭാഗങ്ങളിലുംനിന്നുള്ള സമ്മേളനപ്പ്രതിനിധികളു്ക്കു് അതിനൊരുങ്ങരുതെന്നും മുതലാളിത്തചിന്താഗതികളിലു്നിന്നുംമുക്തമായി സ്വതന്ത്രമായിച്ചിന്തിക്കരുതെന്നും മു൯കൂട്ടിയൊരുസന്ദേശംനലു്കാനുമാണു് പിണറായിവിജയനിപ്പോളു് ഡലു്ഹിയിലേക്കു് പാഞ്ഞുപോയിട്ടുള്ളതും, സീതാറാം യെച്ചൂരിയെക്കൊണു്ടു് സമ്മേളനത്തിലു് കീറിമുറിച്ചുവിശകലനംചെയ്യുന്നതിനുമുമ്പുതന്നെ കേറെയിലിനുപിന്തുണപ്രഖ്യാപിക്കാ൯ ഡിമാ൯ഡുചെയ്യുന്നതും.
Written and first published on: 24 March 2022
No comments:
Post a Comment