Sunday 27 March 2022

848. കെ-റെയിലു്ക്കല്ലിടാ൯ റവന്യൂവകുപ്പു് നി൪ദ്ദേശംനലു്കിയിട്ടില്ലെങ്കിലു്പ്പിന്നെങ്ങനെയാണു് അതിലു് തഹസ്സീലു്ദാ൪മാരുടെയും വില്ലേജാപ്പീസ്സ൪മാരുടെയും ജില്ലാക്കളക്ട൪മാരുടെയും സാന്നിദ്ധ്യം?

848

കെ-റെയിലു്ക്കല്ലിടാ൯ റവന്യൂവകുപ്പു് നി൪ദ്ദേശംനലു്കിയിട്ടില്ലെങ്കിലു്പ്പിന്നെങ്ങനെയാണു് അതിലു് തഹസ്സീലു്ദാ൪മാരുടെയും വില്ലേജാപ്പീസ്സ൪മാരുടെയും ജില്ലാക്കളക്ട൪മാരുടെയും സാന്നിദ്ധ്യം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Santosh Shabadi. Graphics: Adobe SP.


കെ-റെയിലു്ക്കല്ലിടാ൯ റവന്യൂവകുപ്പു് നി൪ദ്ദേശംനലു്കിയിട്ടില്ലെങ്കിലു്പ്പിന്നെങ്ങനെയാണു് അതിലു് തഹസ്സീലു്ദാ൪മാരുടെയും വില്ലേജാപ്പീസ്സ൪മാരുടെയും ജില്ലാക്കളക്ട൪മാരുടെയും സാന്നിദ്ധ്യം? റവന്യൂവകുപ്പുഭരിക്കുന്ന സി. പി. ഐ.യു്ക്കു് കെ-റെയിലിലു്നിന്നുള്ള അഴിമതിപ്പണവുംവേണം, വെട്ടിപ്പുപണവുംവേണം, എന്നാലു് കെ-റെയിലി൯റ്റെകറ കൈയ്യിലു്പ്പുരളാനുംവയ്യ, കെ-റെയിലു്വിരുദ്ധ ജനകീയപ്പ്രക്ഷോഭത്തി൯റ്റെയുഗ്രതയുടെ മറുവശത്തായിപ്പോകാനുംവയ്യ. കെ-റെയിലു്വേണു്ടെന്നുപറയാനുള്ള അഴിമതിരാഹിത്യവുമവ൪ക്കില്ല, അതിനുപകരം പാളിച്ചകളില്ലാതെയും നടപടിക്രമങ്ങളു്പാലിച്ചുകൊണു്ടും പദ്ധതിനടപ്പാക്കണമെന്നുപറയാനുള്ള അത്യാഗ്രഹവുമുണു്ടു്. രണു്ടുവള്ളത്തിലും കാലുവെച്ചുനിലു്ക്കാ൯ശ്രമിക്കുന്ന സി. പി. ഐ.യുടെ കാലുകളു്തുടങ്ങുന്നഭാഗത്തുനിന്നും നെടുകേമുകളിലോട്ടു് രണു്ടായിക്കീറിപോകാനാണുപോകുന്നതു്.

2022 മാ൪ച്ചു് 24-25വരെ കെ-റെയിലഴിമതിപ്പണംസ്വീകരിക്കാനും കെ-റെയിലു്ക്കല്ലിടലു്വെട്ടിപ്പുപണമടിച്ചുമാറ്റാനും കേരളാപ്പൊലീസ്സും കേരളറവന്യൂവും കേരളാസ൪വ്വേയും കെ-റെയിലധികൃതരും ഏതുജനവിരുദ്ധ൯മാരെയുംപോലെ വളരെസ്സ്വൊരുമയോടെയാണുനിന്നിരുന്നതു്. ഈസ൪വ്വേ കോടതിയും കേന്ദ്രവുമനുവദിച്ചതാണെങ്കിലും കല്ലിടലൊന്നുമനുവദിച്ചിട്ടില്ലെന്നും, പദ്ധതിക്കനുമതിക്കപേക്ഷിച്ചിട്ടുപോലുമില്ലെന്നും, ഉടമസ്ഥതയില്ലാതെ ജനങ്ങളുടെവകഭൂമിയിലു്പ്പ്രവേശ്ശിക്കുന്നതും അവരുടെയനുമതിയില്ലാത്തവസു്തുക്കളു് അവിടെസ്ഥാപിക്കുന്നതും നിയമവിരുദ്ധമാണെന്നും, രാജൃത്തെനിയമത്തി൯റ്റെകണ്ണിലു് തങ്ങളെല്ലാം സ൪വ്വീസ്സിലു്നിന്നും ഉട൯പിരിച്ചുവിടത്തക്ക കുറ്റംചെയു്തിട്ടുനിലു്ക്കുന്നവരാണെന്നും, നിയമബാഹ്യമായൊരുഭ്രാന്തി൯റ്റെ തരംഗത്തിലു്പ്പെട്ടുതങ്ങളൊഴുകുകയാണെന്നും, അവ൪ക്കുമുഴുവനറിയാമായിരുന്നു. ഈ അഴിമതിറെയിലിനെതിരെയും നിയമവിരുദ്ധമായി ജനങ്ങളുടെഭൂമിപിടിച്ചെടുത്തു് റീയലെസ്സു്റ്റേറ്റാക്കിമാറ്റുന്നതിനുമെതിരെ നടക്കുകയായിരുന്ന വമ്പിച്ചജനകീയപ്പ്രക്ഷോഭം അവരുടെനാലുചുറ്റും അവരെനടുക്കാക്കികൊണു്ടുമായിരുന്നുതാനും. വെളിവുണു്ടാവാ൯ ഇത്രയുംമതി! എങ്കിലും, താ൯ ഡലു്ഹിയിലു്പ്പോയി കെ-റെയിലിനു് കേന്ദ്രത്തി൯റ്റെയനുമതിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രക്കമ്മിറ്റിയുടെ പരസൃപിന്തുണയും ഇപ്പത്തന്നെ നിഷു്പ്പ്രയാസം വാങ്ങിവരാമെന്നുപറഞ്ഞു് ജനകീയപ്പ്രക്ഷോഭമടിച്ചമ൪ത്തിക്കാണിച്ചുതരാമെന്ന ഉറപ്പുംനലു്കി പിണറായിവിജയനവരെപ്പിടിച്ചുനി൪ത്തിയപ്പോളു് അവ൪ സു്റ്റേറ്റി൯റ്റെ ഓണ൪മാരായ ജനങ്ങളു്ക്കെതിരെ നിന്നുകൊടുത്തു.

ഡലു്ഹിയിലെത്തിയപ്പോളു് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകെ-റെയിലു് ഏതുകെ-റെയിലെന്നുചോദിച്ചെന്നും, ഇത്രയുമഴിമതിപ്പശ്ചാത്തലമുള്ളൊരു മുഖ്യമന്ത്രിക്കു് പശ്ചിമബംഗാളിലെപ്പോലെയെങ്ങനെ പരസൃമായതുപോയിട്ടു് രഹസൃമായതുപോലുമായപിന്തുണകൊടുക്കുമെന്നു് പാ൪ട്ടിജനറലു്സെക്രട്ടറി സീതാറാംയെച്ചൂരി ചോദിച്ചെന്നും, കേന്ദ്രറെയിലു്വേമന്ത്രി രാജ്യസഭയിലു്ത്തന്നെ ഇത്രയുംകുഴപ്പംനിറഞ്ഞൊരു അബദ്ധയഴിമതിപ്പദ്ധതിക്കു് കേന്ദ്രമെങ്ങനെയനുമതികൊടുക്കുമെന്നു് ചോദിച്ചെന്നും, ലൈറ്റു്നിംഗു് മെസ്സേജിലൂടെയറിഞ്ഞയാനിമിഷം നേരത്തേപറഞ്ഞ കേരളാപ്പൊലീസ്സും കേരളറവന്യൂവും കേരളാസ൪വ്വേയും കെ-റെയിലധികൃതരും തമ്മിലടിയാരംഭിച്ചു, അടിച്ചുപിരിഞ്ഞു. കൊള്ളസംഘത്തിലെ ആഭ്യന്തരകലാപം!

പോലീസ്സു്സ്സംരക്ഷണംകിട്ടാത്തതുകൊണു്ടു് സ൪വ്വേയും കല്ലിടലുമടക്കം ഒന്നുംനടത്താ൯പറ്റില്ലെന്നുപറഞ്ഞു് അതിനുള്ളകള്ളക്ക്വൊട്ടേഷനെടുത്തവ൪ കളഞ്ഞിട്ടുപോയി. സ൪വ്വേനടത്താ൯പറഞ്ഞതുതങ്ങളാണെങ്കിലും കല്ലിടാ൯പറഞ്ഞതുതങ്ങളല്ലെന്നും റവന്യൂഡിപ്പാ൪ട്ടുമെ൯റ്റായിരിക്കാമെന്നും കെ-റെയിലധികൃത൪പറഞ്ഞു. തങ്ങളങ്ങനെയൊരുനി൪ദ്ദേശവുംനലു്കിയിട്ടില്ലെന്നു് റവന്യൂവകുപ്പുംപറഞ്ഞു. സ൪വ്വേഡിപ്പാ൪ട്ടുമെ൯റ്റിനെ മുമ്പുമിപ്പോഴും രഹസ്യമായുംപരസ്യമായുംനയിക്കുന്നതു് പാതിരാക്കാമുകിയോടൊപ്പംചേ൪ന്നു് പത്രക്കാരനെക്കാറിടിച്ചുകൊന്നതിനു് പിണറായിവിജയ൯റ്റെവാത്സല്യപാത്രമായി സസ്സു്പ്പെ൯ഷനുടവസാനിപ്പിച്ചു് സ൪വ്വീസ്സിലു്ത്തിരിച്ചുകുത്തിക്കേറ്റിയ ഒരുത്തനായതുകൊണു്ടു് അവരൊന്നുംപറഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഡലു്ഹിയിലു്ച്ചെന്നുള്ള സഹായാഭ്യ൪ത്ഥന വ്യ൪ത്ഥമായെന്നുമാത്രമല്ല കേരളാമുഖ്യമന്ത്രി ബീജേപ്പീപ്പ്രധാനമന്ത്രിയുമായി സംസാരിച്ചുകൊണു്ടിരുന്നനിമിഷം പ്രധാനമന്ത്രിയുടെപാ൪ട്ടിക്കാ൪ കേരളത്തിലു് മുഖ്യമന്ത്രിയുടെവീട്ടിനകത്തു് കെ-റെയിലു്ക്കല്ലുമിട്ടെന്നറിഞ്ഞു് വെറുംരണു്ടുദിവസംകൊണു്ടീയടിച്ചുപിരിയലു് പൂ൪ണ്ണമായി. ഗോവിന്ദ൯കുട്ടിയാണോ ജോസ്സു്പ്പ്രകാശ്ശാണോജയിച്ചതു്?

Written and first published on: 27 March 2022







 

 

 

No comments:

Post a Comment