823
പോളിംഗിനുമുമ്പേ തെരഞ്ഞെടുപ്പട്ടിമറിനടക്കുന്നൊരുരാജ്യത്തു് തോലു്വിയുടെപേരിലു് കോണു്ഗ്രസ്സു്നേതൃത്വം രാജിവെക്കുന്നതെന്തിനു്? രാജിവെക്കുന്നെങ്കിലു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരാ൯ പ്രക്ഷോഭംനടത്താത്തതിനു് രാജിവെച്ചുകൂടേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
പോളിംഗിനുമുമ്പേ തെരഞ്ഞെടുപ്പട്ടിമറിനടക്കുന്നൊരുരാജ്യത്തു് തെരഞ്ഞെടുപ്പുതോലു്വിയുടെപേരിലു് കോണു്ഗ്രസ്സു്നേതൃത്വം രാജിവെക്കുന്നതെന്തിനു്? ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരാ൯ ജനങ്ങളു്ക്കുവേണു്ടി പ്രക്ഷോഭംനടത്താതെ ബീജേപ്പീയുമായിച്ചേ൪ന്നു് ആനുകൂല്യങ്ങളും പാ൪ലമെ൯റ്ററിസീറ്റുകളുംപങ്കിട്ടു് മതേതരരാഷ്ട്രത്തിനുമേലു് ഭരണഘടനയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിനു് ഒത്തുകളിക്കുന്നതിനാണു് രാജിവെക്കേണു്ടതു്. ജനങ്ങളുടെവോട്ടാണീ അട്ടിമറിക്കപ്പെടുന്നതു്. ജനങ്ങളു് ഇതിലൊക്കെമടുത്തു് ഇതൊക്കെമനസ്സിലാക്കി വോട്ടേചെയ്യുന്നില്ലെങ്കിലു് ഒന്നുംതന്നെയവിടെ അട്ടിമറിക്കാനായില്ല, ഒരു ഗവണു്മെ൯റ്റും സ്ഥാപിക്കപ്പെടാനുമില്ല. ഒരുപക്ഷേ 2021ലെയിലക്ഷനിലു് ഓരോരുത്ത൪ക്കുംകിട്ടിയസീറ്റുവെച്ചു് അതൊരു ആജീവനാന്തപാ൪ലമെ൯റ്റാക്കിപ്പ്രഖ്യാപിച്ചേക്കും ഒരുമയോടെ, അതവസാനത്തെയിലക്ഷനായിമാറ്റിയേക്കും- ജനങ്ങളീച്ചാറേഡിനുവേണു്ടിയിനി വോട്ടേചെയ്യാ൯പോകുന്നില്ലെന്നസ്ഥിതി മു൯കൂട്ടിക്കണു്ടുമറികടന്നു്!
ബാലറ്റുപേപ്പറിലു് വോട്ടുചെയ്യുന്നതിനും ഇലക്ട്രോണിക്കു് വോട്ടിംഗു് മെഷീനിലു് വോട്ടുചെയ്യുന്നതിനും ജനങ്ങളു്ക്കുള്ളയദ്ധ്വാനം ഒന്നുതന്നെയാണു്, തുല്യംതന്നെയാണു്, ബാലറ്റുപേപ്പറിലു് വോട്ടുചെയ്യുന്നതു് ജനങ്ങളു്ക്കു് ഇഷ്ടവും വിശ്വാസവുംതന്നെയാണു്, ബാലറ്റുപേപ്പ൪വേണു്ടായെന്നു് ജനകീയപ്പ്രക്ഷോഭംനടന്നിട്ടല്ല ഈവീയെമ്മുകളു് ഇ൯ഡൃയിലു് ഏ൪പ്പെടുത്തിയതും. ബാലറ്റുപേപ്പറച്ചടിക്കാനുള്ള ചെലവും അതുമൂലമുള്ള ഹരിതനശീകരണവും ഇലക്ഷ൯പോസ്സു്റ്ററച്ചടിക്കുന്നതി൯റ്റെ ലക്ഷത്തിലൊന്നേവരുകയുമുള്ളൂ. എണ്ണുന്നതി൯റ്റെ കാലതാമസവും അതിനുവേണു്ടിവരുന്ന ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതലും ജനങ്ങളു് ക്ഷമിക്കാ൯തയാറാണു്. ക്രിത്രിമംനടത്തിയിട്ടിരിക്കുന്നവ൪ക്കല്ലാതെ എണ്ണിത്തീരുന്നതിലെ കാലതാമസത്തിലു് വേവലാതിയുണു്ടാകേണു്ടകാര്യവുമില്ല.
ഈവീയെമ്മുകളു് ആ൪ക്കെങ്കിലും, അതായതു് കേന്ദ്രഭരണംനടത്തുന്ന ബീജേപ്പീയെന്ന ഭാരതീയജനതാപ്പാ൪ട്ടിക്കും ഇലക്ഷ൯കമ്മീഷനും, കൂടിയേകഴിയൂവെങ്കിലു് വിവിപ്പാറ്റുസ്ലിപ്പുകളാ മെഷീനിലു് ഒന്നോരണു്ടോസെക്ക൯ഡു് മിന്നിത്തെളിഞ്ഞുകാണിക്കുന്നതിനുപകരം തത്സമയം അതിലു്നിന്നും പ്രി൯റ്റൗട്ടുചെയു്തുനലു്കൂ! എന്നുള്ള വ്യാപകമായയാവശ്യം ബീജേപ്പീയെയും ഇലക്ഷ൯കമ്മീഷനെയും വിറപ്പിക്കുന്നതെന്തിനു്? അവരാ ഭയപ്പെടുന്നതുതന്നെ പോളിംഗിനുമുമ്പേ അവ൪ അട്ടിമറിനടത്തിവെച്ചിരിക്കുകയാണെന്ന ജനവിശ്വാസത്തെ ബലപ്പെടുത്തുകയാണു്. പോളിംഗി൯റ്റെയന്നു് വിവിപ്പാറ്റുസ്ലിപ്പുകളു് രാഷ്ട്രീയപ്പാ൪ട്ടികളു് അവരുടെ പ്രവ൪ത്തകരും അല്ലാത്തവരുമായ ജനങ്ങളിലു്നിന്നു് കളക്ടുചെയു്തു് ആപ്പീസ്സുകളിലു്ക്കൊണു്ടുപോയി സൂക്ഷിച്ചുവെച്ചു് വോട്ടെണ്ണുന്നതി൯റ്റെയന്നു് കൗണു്ടിംഗു് സു്റ്റേഷനുകളിലു്ക്കൊണു്ടുപോയി അത്രയുംവോട്ടുകളു് അങ്ങനെതന്നെ വീണിട്ടുണു്ടോയെന്നു് താരതമ്യംചെയു്തുനോക്കുമെന്നു് ബീജേപ്പീയും ഇലക്ഷ൯കമ്മീഷനും ഇ൯ഡൃ൯ജുഡീഷ്യറിയും ഭയപ്പെടുന്നതെന്തിനു്? ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനും ആരോഗ്യത്തിനും ആവശ്യമായ ഈ ലളിതമായ ആവശ്യത്തി൯റ്റെനേ൪ക്കുതിരിയാതെ അവ൪ മറുവശംനോക്കിനടക്കുന്നതെന്തിനു്?
ഇ൯ഡൃയിലു് ബ്രിട്ടീഷുഭരണത്തിലു്നിന്നും സ്വാതന്ത്ര്യംകൊണു്ടുവരുകയും തുടക്കംമുതലു്തന്നെ ബാലറ്റുപേപ്പറിലൂടെ തെരഞ്ഞെടുപ്പു് ഏ൪പ്പെടുത്തുകയുംചെയു്ത ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനു് ആ ബാലറ്റുപേപ്പറുകളു് അതേപടിനിലനി൪ത്തി ആ സ്വാതന്ത്ര്യംസംരക്ഷിക്കുന്നതിനു് ഉത്തരവാദിത്വമൊന്നുമില്ലേ? അങ്ങനെയൊരു ചുമതല തങ്ങളു്ക്കുണു്ടെന്നു് കോണു്ഗ്രസ്സി൯റ്റെയിന്നത്തെനേതൃത്വം ഒരുനടപടികളിലൂടെയും ഇതുവരെത്തെളിയിച്ചിട്ടില്ല. എന്നല്ല, ഭാരതീയജനതാപ്പാ൪ട്ടിക്കു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിനുവേണു്ടി ഇലക്ഷ൯കമ്മീഷ൯ ഏകപക്ഷീയമായേ൪പ്പെടുത്തിയതെന്നുതെളിയിക്കപ്പെട്ട ഇലക്രോണിക്കു് വോട്ടിംഗു് മെഷീനുകളെയെതി൪ത്തുകൊണു്ടു് വ൯പ്രക്ഷോഭങ്ങളു്നടത്തുന്നതുപോയിട്ടു് കേവലം പ്രസു്താവനകളു്പോലും കോണു്ഗ്രസ്സു്നേതൃത്വം നടത്തിയിട്ടില്ല. ആകെയൊന്നോരണു്ടോ പ്രസു്താവനകളു് വന്നിട്ടുള്ളതു് അവരുടെനേതൃത്വത്തിലൊരാളും മു൯കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റുമായ രാഹുലു് ഗാന്ധിയിലു്നിന്നുമാത്രമാണു്. അതുതന്നെയും രാജ്യത്തി൯റ്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും സ്വാതന്ത്ര്യത്തെയും പ്രതിലോമകരമായി ബാധിക്കുന്നുവെന്നു് തെളിഞ്ഞുകൊണു്ടിരിക്കുന്ന ഈ മു൯കൂട്ടിപ്പ്രോഗ്രാമിംഗു്വിഷയത്തെ ആഴത്തിലു്സ്സു്പ്പ൪ശ്ശിക്കുന്നതുമായിരുന്നില്ല.
ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിനുവേണു്ടി ഇലക്ഷ൯കമ്മീഷ൯ ഏകപക്ഷീയമായാണു് ഇലക്രോണിക്കു് വോട്ടിംഗു്മെഷീനുകളേ൪പ്പെടുത്തിയതെന്നിവിടെപ്പറഞ്ഞു. ഏകപക്ഷീയമെന്നിവിടെപ്പറഞ്ഞതു് സ്വാതന്ത്ര്യത്തി൯റ്റെതുടക്കത്തിലു്ത്തന്നെ ഏ൪പ്പെടുത്തിയ ബാലറ്റുപേപ്പറുകളവസാനിപ്പിക്കുമ്പോളു് ഒരു ദേശീയജനഹിതപരിശോധനയിലൂടെ രാജ്യത്തെജനങ്ങളെമുഴുവ൯ കണു്സ്സളു്ട്ടുചെയ്യുന്നതിനുപകരം, രാജ്യത്തെജനങ്ങളിലു് ഒരു നാഷണലു്റെഫറണു്ഡത്തിലു് പങ്കെടുക്കാ൯തയാറുള്ളവരിലു് ഭൂരിപക്ഷമാളുകളുടെയുമനുമതിവാങ്ങാതെ, രാജ്യം കുറേ രാഷ്ട്രീയപ്പാ൪ട്ടികളുടെയും ഇലക്ഷ൯കമ്മീഷണ൪മാരുടെയും വകയാണെന്നതുപോലെ, കുറേ രാഷ്ട്രീയപ്പാ൪ട്ടികളെമാത്രംവിളിച്ചിരുത്തി അവരുടെയനുമതിവാങ്ങി ബാലറ്റുപേപ്പറിലൂടെയുള്ള തെരഞ്ഞെടുപ്പവസാനിപ്പിച്ചു് വോട്ടിംഗു് മെഷീനുകളിലൂടെയാക്കിയെന്നുള്ളതുകൊണു്ടാണു്. രാജ്യത്തെ മുഴുവ൯രാഷ്ട്രീയപ്പാ൪ട്ടികളുടെയും ഇലക്ഷ൯കമ്മീഷ൯റ്റെയും മൊത്തം അംഗസംഖൃനോക്കിയാലു്, മെമ്പ൪ഷിപ്പുനോക്കിയാലു്, അതു് രാജ്യത്തെ മൊത്തംജനസംഖൃയുടെ ഒരുശതമാനംപോലുംവരുന്നില്ല. അതുകൊണു്ടുതന്നെയവ൪ക്കു് പ്രാതിനിധ്യത്തിലൂടെ ഈയൊരുതീരുമാനമെടുക്കാനുള്ള യാതൊരധികാരവുമില്ല. അതിനുശേഷംനടന്ന മുഴുവ൯തെരഞ്ഞെടുപ്പുകളും അവയി൯മേലുണു്ടായ മുഴുവ൯ഗവണു്മെ൯റ്റുകളും വാസു്തവത്തിലു് റദ്ദുചെയ്യപ്പെടേണു്ടിയിരുന്നതും അവയെശ്ശരിവെച്ചുകൊണു്ടുള്ള മുഴുവ൯ജുഡീഷ്യലു്നടപടികളും അതേയുറവിടങ്ങളിലു്നിന്നുമുണു്ടായതുമാണു്.
അങ്ങനെയൊരു തീരുമാനമവരെടുത്തതു് ദുരുദ്ദേശപരവും തീ൪ത്തുംനിയമവിരുദ്ധവും രാജ്യവിരുദ്ധവുമാണു്. ബാഹ്യദൃഷ്ടിയിലതു് ദുരുദ്ദേശപരവും നിയമവിരുദ്ധവും രാജ്യവിരുദ്ധവുമേയാകുന്നുള്ളുവെങ്കിലു് സൂക്ഷു്മദൃഷ്ടിയിലതു് ഫലത്തിലു് മതേതരത്വവിരുദ്ധവും ജനാധിപതൃവിരുദ്ധവും റിപ്പബ്ലിക്ക൯വിരുദ്ധവുമായിക്കൂടി മാറിക്കൊണു്ടിരിക്കുന്നതുകാണാം. രാജ്യത്തെ തെരഞ്ഞെടുപ്പുകളുടെ സ്വഭാവംമാറ്റുന്ന, ഒരുപക്ഷേ കാലാന്തരത്തിലു് രാജ്യത്തെ മുഴുവ൯തെരഞ്ഞെടുപ്പുകളുമവസാനിപ്പിക്കുന്ന, ഒരു പ്രൊപോസ്സലു് തങ്ങളുടെ വിശിഷ്ടമായ തലച്ചോറുകളിലു് വിരിയുമ്പോളു് അതു് വേണമോ വേണു്ടയോയെന്നു് രാജ്യത്തെ മുഴുവ൯ജനങ്ങളു്ക്കുമറിഞ്ഞു് ച൪ച്ചചെയു്തു് തീരുമാനമെടുക്കാനായി അതിനുമാത്രമായൊരു തെരഞ്ഞെടുപ്പെന്ന ആശയം വിശിഷ്ടത്തലകളിലു് വിരിഞ്ഞില്ലയെന്നതാണു് കുറ്റകരവും മതേതരത്വവിരുദ്ധവും ജനാധിപതൃവിരുദ്ധവും റിപ്പബ്ലിക്ക൯വിരുദ്ധവും. ഒരു നാഷണലു് റെഫറണു്ഡമെന്നൊരു ആശയമേ, പ്രൊപ്പോസ്സലേ, അവിടെവിരിഞ്ഞില്ലെന്നതുതന്നെ ആകമ്മിറ്റികളിലു്പ്പങ്കെടുത്ത മുഴുവ൯പേരെയും രാജ്യവിരുദ്ധരായിപ്പ്രഖ്യാപിച്ചുവിചാരണചെയ്യാ൯ പര്യാപു്തമാണു്. ഇനിയഥവാ നാഷണലു് റെഫറണു്ഡമെന്നൊരു ആശയം, പ്രൊപ്പോസ്സലു്, നി൪ദ്ദേശം, ആക്കമ്മിറ്റിയിലു് കുറഞ്ഞപക്ഷമൊരാളെങ്കിലും കൊണു്ടുവന്നെങ്കിലു് ആ നി൪ദ്ദേശം എതി൪ത്തതും തള്ളിക്കളഞ്ഞതുമായി രേഖകളിലുള്ള ആ മുഴുവ൯പേരും തൂക്കിക്കൊല്ലപ്പെടാനും അ൪ഹതയുള്ളവരാണു്. ഹിന്ദുരാഷ്ട്രംവന്നില്ലെങ്കിലു് ആ രേഖകളെന്നായാലും പുറത്തുവരുമല്ലോ!
Written on 13 March 2022 and first published on: 14 March 2022
No comments:
Post a Comment