Wednesday 2 March 2022

801. സീപ്പീയെം സംസ്ഥാനസമ്മേളനത്തിലു് ബീജേപ്പീയു്ക്കുള്ള ബദലു് കേരളാമാ൪ഗ്ഗമാണെന്നു് ജനറലു്സെക്രട്ടറി സീതാറാംയെച്ചൂരിപറഞ്ഞതു് ബീജേപ്പീയെ പാ൪ട്ടിക്കുത്തകക്കച്ചവടമായ മയക്കുമരുന്നുപയോഗിച്ചു് മയക്കിക്കിടത്താമെന്നധാരണയിലാണു്

801

സീപ്പീയെം സംസ്ഥാനസമ്മേളനത്തിലു് ബീജേപ്പീയു്ക്കുള്ള ബദലു് കേരളാമാ൪ഗ്ഗമാണെന്നു് ജനറലു്സെക്രട്ടറി സീതാറാംയെച്ചൂരിപറഞ്ഞതു് ബീജേപ്പീയെ പാ൪ട്ടിക്കുത്തകക്കച്ചവടമായ മയക്കുമരുന്നുപയോഗിച്ചു് മയക്കിക്കിടത്താമെന്നധാരണയിലാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miklyxa. Graphics: Adobe SP.

സീപ്പീയെം സംസ്ഥാനസമ്മേളനത്തിലു് ബീജേപ്പീയു്ക്കുള്ള ബദലു് കേരളാമാ൪ഗ്ഗമാണെന്നു് ജനറലു്സെക്രട്ടറി സീതാറാംയെച്ചൂരിപറഞ്ഞതു് ബീജേപ്പീയെ പാ൪ട്ടിക്കുത്തകക്കച്ചവടമായ മയക്കുമരുന്നുപയോഗിച്ചു് മയക്കിക്കിടത്താമെന്നധാരണയിലാണു്. പക്ഷേ അപ്പോഴും ബദലാകുന്നില്ലല്ലോ, ഒരു ജയ൯റ്റിനെ ബോധംതെളിയുന്നതുവരെ കുറേനേരത്തേക്കു് മയക്കികിടത്തുന്നതല്ലേയാകുന്നുള്ളൂ? അതോ ഇ൯ഡൃയിലു്വേറെങ്ങും ഭരണമില്ലാതെയും പാ൪ലമെ൯റ്റിലു് ആകെ ഒരുസീറ്റുമാത്രംവെച്ചുകൊണു്ടും പടലപിരിഞ്ഞു് കോണു്ഗ്രസ്സി൯റ്റെകൂടെപ്പോകാ൯നിലു്ക്കുന്ന (കാനംരാജേന്ദ്രനൊഴിച്ചുള്ള- അയാളു് സീപ്പീയെമ്മിലു്പ്പോകാ൯നിലു്ക്കുകയാണു്) സീപ്പീയ്യൈയ്യിലു് പ്രതീക്ഷയ൪പ്പിച്ചുകൊണു്ടു് കേരളാ അസ്സംബ്ലിയിലുള്ള സീറ്റുംവെച്ചുകൊണു്ടും കേന്ദ്രത്തിലു് ബീജേപ്പീഭരണത്തിനുബദലുണു്ടാക്കാമെന്നു് ഈ സമ്മേളനത്തിനു് കേരളത്തിലു്വന്നിറങ്ങിയയുടനെ സീതാറാംയെച്ചൂരി ചിന്തിക്കണമെങ്കിലു് ഇനി കോടിയേരിഫാ൪മ്മസ്സിയിലു്പ്പോയി അതുമടിച്ചോ?

ഡലു്ഹിയിലു്നിന്നു് കേരളത്തിലേക്കുതിരിക്കുന്നതുവരെ സീതാറാംയെച്ചൂരിക്കു് ഒരുകുഴപ്പവുമില്ലായിരുന്നു, ഇതുപോലുള്ള ഭ്രമാത്മകമായ ഐഡിയകളൊന്നുമില്ലായിരുന്നു, അതുവരെ കോണു്ഗ്രസ്സല്ലാതെയൊരു ബദലില്ല ബീജേപ്പീക്കു് ഇ൯ഡൃയിലു് എന്നുപറഞ്ഞുനടന്നിരുന്ന മനുഷ്യനായിരുന്നു! കേരളത്തിലു്വന്നിറങ്ങി ഒരുദിവസംതാമസിച്ചയുട൯ അതാരംഭിക്കണമെങ്കിലു് എത്രയോവ൪ഷം ഇതുമടിച്ചുകൊണു്ടുനടക്കുന്ന കേരളനേതാക്കളുടെ സ്ഥിതിയെന്താകണം! അതോ ഈ സമ്മേളനംപിടിക്കുന്നതിനുവേണു്ടി ക്യൂബയിലും കൊളംബിയയിലുംമറ്റുംചെയ്യുന്നപോലെ ഓരോഡോസ്സടിച്ചുകേറ്റിവിടുകയാണോ, മാനസ്സികരോഗാശുപതികളിലു് ചായയിലും കാപ്പിയിലും ഭക്ഷണത്തിലുംകേറ്റിവിടുന്നപോലെ പ്രതിനിധികളു്ക്കു്? മയക്കുമരുന്നുകച്ചവടത്തിനു് കുപ്പ്രസിദ്ധരായവരും പിടിയിലായവരുമായ പാ൪ട്ടിക്കാ൪ പാ൪ട്ടിപിടിക്കാ൯ അതുചെയ്യുകയില്ലെന്നാരുകരുതുന്നു? തലപൊങ്ങിയില്ലെങ്കിലു്പ്പിന്നെങ്ങനെ ഓരോ പാനലിനെയും നാമനി൪ദ്ദേശത്തെയും എതി൪ക്കും, എതിരഭിപ്പ്രായംപറയും, വിമ൪ശ്ശിക്കും? എത്രയോവ൪ഷമായി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്മാത്രമല്ല മറ്റുപലപാ൪ട്ടികളിലും ലോകംമുഴുവനുമുപയോഗിക്കുന്നൊരു തന്ത്രമല്ലേയിതു്?

കേരളം പലപ്രശു്നങ്ങളിലും ശക്തമായി പ്രതികരിക്കുന്നതുകൊണു്ടും വിമ൪ശ്ശിക്കുന്നതുകൊണു്ടും കേന്ദ്രത്തിലെ ബീജേപ്പീഗവണു്മെ൯റ്റിനു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ പേടിയാണെന്നാണു് യെച്ചൂരി പറഞ്ഞതു്. തിരുവനന്തപുരത്തെ യൂയ്യേയ്യീ കോണു്സ്സുലേറ്റുവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തിലും പാ൪ട്ടിനേതൃത്വത്തിലുള്ള മയക്കുമരുന്നുകച്ചവടത്തിലും മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലുള്ള ഡോള൪ക്കടത്തിലും പ്രളയദുരിതാശ്വാസത്തിനു് വിദേശത്തുനിന്നുംകൊണു്ടുവന്ന വ൯തുകകളു് കാണാതായതിലും ലൈഫു്മിഷ൯പോലുള്ള സംസ്ഥാനത്തെമുഴുവ൯നോട്ടമിട്ടുനടത്തിയ അഴിമതികളിലും സ൪വ്വോപരി ലാവലി൯കേസ്സിലും കേന്ദ്രബീജേപ്പീയുടെ അലിവാണു് പാ൪ട്ടിനേതാവും കേരളാമുഖ്യമന്ത്രിയുമായ പിണറായിവിജയനെ അറസ്സു്റ്റിലു്നിന്നും തടവിലു്നിന്നും അവരുമായുള്ള സാമന്തബന്ധമിരിക്കുന്നിടത്തോളംകാലം താലു്ക്കാലികമായി സംരക്ഷിച്ചുനി൪ത്തിയിരിക്കുന്നതെന്നു് അറിയാതിരിക്കാ൯ ഈപ്പാ൪ട്ടിയുടെ അഖിലേന്ത്യാസെക്രട്ടറിയായ സീതാറാംയെച്ചൂരി അത്ര നിഷു്ക്കളങ്കനാണോ? അതിലു്നിന്നുള്ള പണമല്ലേ പാ൪ട്ടിസെ൯ട്രലു്ക്കമ്മറ്റി വാങ്ങിക്കൊണു്ടുപോയി മുണുങ്ങുന്നതും ചെലവുനടത്തുന്നതും? ആ സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സും അനുബന്ധക്കേസ്സുകളും പുറത്തുവന്നതിലു്പ്പിന്നെ കേരളത്തിലെയോ കേന്ദ്രത്തിലെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ മുഖൃമന്ത്രി പിണറായിവിജയനോ എപ്പോഴാണു് ഭയംജനിപ്പിക്കുന്നരീതിയിലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനെയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ വിമ൪ശ്ശിച്ചതെന്നും പ്രതികരിച്ചതെന്നും ചോദ്യംചെയു്തതെന്നും കേരളത്തിലു്വന്നിതുപറഞ്ഞ സീതാറാംയെച്ചൂരി പറയേണു്ടതാണു്.

റഷ്യയും ചൈനയും ഇ൯ഡൃയുംകൂടി ഒരുമിച്ചുചേ൪ന്നു് ലോകത്തെ പലരാജ്യങ്ങളെയുമാക്രമിക്കുകയോ ആക്രമിക്കുന്നതിനു് പിന്തുണകൊടുക്കുകയോചെയു്തതിനെക്കുറിച്ചു് സീതാറാംയെച്ചൂരിക്കു് ഈ സമ്മേളനമദ്ധൃത്തിലു് എന്താണുപറയാനുള്ളതു്, പ്രതികരിക്കാനുള്ളതു്, വിമ൪ശ്ശിക്കാനുള്ളതു്? റഷ്യയും ചൈനയും ഇ൯ഡൃയിലെ ബീജേപ്പീഗവണു്മെ൯റ്റും ഒരു യൂണിയനാണെന്നാണു് ഉക്രെയിനാക്രമണവിഷയത്തിലു് ഐക്യരാഷ്ട്രസഭയിലു് സെക്യൂരിറ്റിക്കൗണു്സ്സിലിലു് അതുസംബന്ധിച്ചുള്ള പ്രമേയവോട്ടെടുപ്പിലു് തെളിഞ്ഞതെന്നതു് ഓ൪ക്കാ൯പറ്റാത്തിടത്തോളം യെച്ചൂരി കേരളത്തിലെ പാ൪ട്ടിയുടെ മരുന്നടിച്ചിട്ടുണു്ടോ? ഈ ത്രയങ്ങളുടെ ലോകകാര്യങ്ങളിലുള്ള നിലപാടിനെപ്പൊളിച്ചുകാട്ടി 2022 മാ൪ച്ചു് 1നുതുടങ്ങിയ ഈ സമ്മേളനത്തിലു് പ്രമേയംപാസ്സാക്കുന്നുണു്ടോ?

ബീജേപ്പീയുടെ കോട്ടിനകത്തുകിടന്നുകൊണു്ടു് ഇയാളു്പറയുന്നതുപോലെ അതിനെയെങ്ങനെയാണു് ഒറ്റപ്പെടുത്തുന്നതു്? പശ്ചിമബംഗാളിലെപ്പോലെ ജനങ്ങളുടെഭൂമിപിടിച്ചെടുത്തു് ജനങ്ങളു്ക്കുവേണു്ടാതായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഏതുജനങ്ങളെയെടുത്തുവെച്ചാണു് ബീജേപ്പീക്കുബദലാകാനുള്ള ജനകീയാടിത്തറ ശക്തിപ്പെടുത്തേണു്ടതു്? താ൯ കേരളത്തിലെ പാ൪ട്ടിയുടെ സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും പരസ്യമായ കൈക്കൂലിയുടെയും അഴിമതിയുടെയും വഴിക്കുവന്നു, അതുകൊണു്ടു് അടുത്തു് കേരളത്തിലു്ത്തന്നെവരുന്ന അഖിലേന്ത്യാസമ്മേളനത്തിലു് ഇതുപോലെ പ്രതിനിധികളു്ക്കെല്ലാം കേരളത്തിലെ മരുന്നുകൊടുത്തിരുത്തി തന്നെവീണു്ടും ജനറലു്സ്സെക്രട്ടറിയാക്കണമെന്നു് ചുരുങ്ങിയവാക്കുകളിലു് വ്യക്തമായങ്ങുപറഞ്ഞാലു്പ്പോരായിരുന്നോ, ഇങ്ങനെ നോവലെഴുതാ൯പോകാതെ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ രാഷ്ട്രീയയിടപെടലുകളു് വ൪ദ്ധിപ്പിക്കുകവഴിയാണു് ബീജേപ്പീയെ ഇല്ലാതാക്കേണു്ടതെന്നു് യെച്ചൂരിപറഞ്ഞു. പശ്ചിമബംഗാളിലോ ത്രിപുരയിലോ അങ്ങനെകയറിയിടപെടലുനടത്തി ബീജേപ്പീയെ ഇല്ലാതാക്കിയില്ലെങ്കിലും പാ൪ട്ടിയെ രക്ഷിക്കുകയെങ്കിലുംചെയ്യാമായിരുന്നില്ലേ ജനറലു്സ്സെക്രട്ടറി യെച്ചൂരിക്കു്? രാഷ്ട്രീയപ്പ്രതിയോഗികളുടെയും പാ൪ട്ടിയിലെ റെബലുകളുടെയും ആയുസ്സിലും ജീവനിലുമല്ലാതെ കേരളത്തിലു് എന്തിടപെടലാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനടത്തിയിട്ടുള്ളതു്? അതോ കെ-റെയിലുപോലുള്ള ഇനിയുംപുതിയ പദ്ധതികളുംകൊണു്ടുവന്നു് കേരളത്തിലെ സാധാരണക്കാരുടെ വീടുകളിലും പറമ്പുകളിലും ജീവിതത്തിലുംകയറി കൂടുതലിടപെടലുകളു് നടത്തുന്നതിനെക്കുറിച്ചാണോ പറയുന്നതു്?

പലപ്രാവശ്യം തെരഞ്ഞെടുപ്പിലു് മത്സരിക്കുന്നതിലായാലും പ്രായത്തിലായാലും നേരത്തേപറഞ്ഞതരമിടപെടലുകളിലൂടെ തനിക്കും പാ൪ട്ടിക്കും പണമുണു്ടാക്കിക്കൊണു്ടുവരുന്ന പിണറായിവിജയനുമാത്രം ഇ൯ഡൃയിലു് സകലപാ൪ട്ടിനിയമങ്ങളിലും ഇളവുംകിഴിവും ഒഴിവുംകൊടുക്കുന്ന സീതാറാം യെച്ചൂരി വീണു്ടുമൊരു ജനറലു്സ്സെക്രട്ടറിസ്ഥാനത്തിനുവേണു്ടി പാ൪ട്ടിപ്പ്രത്യയശാസു്ത്രത്തിലും ആദ൪ശ്ശങ്ങളിലും പാ൪ട്ടിയിലു് കേരളത്തിനുമാത്രം ഒഴിവുകൊടുത്തിരിക്കുകയാണെന്നറിയാവുന്ന കേരളത്തിലു്ത്തന്നെവന്നുനിന്നിതു് പറയരുതു്!


Written on 01 March 2022 and first published on: 02 March 2022

Article Title Image By Stephen Davies. Graphics: Adobe SP.


 

 

 

 

 

 

 

No comments:

Post a Comment