വികസനവാളി- മുപ്പത്തിനാലുകൊല്ലം തുട൪ച്ചയായിഭരിച്ച പശ്ചിമബംഗാളു്പ്പാ൪ട്ടിയെ വികസനമുദ്രാവാക്യമുയ൪ത്തിത്തക൪ത്ത ബുദ്ധദേവു് ഭട്ടാചാര്യയാണോ ആറുകൊല്ലംഭരിച്ചപ്പോളു്ത്തന്നെ കേരളപ്പാ൪ട്ടിയെ വികസനമുദ്രാവാക്യമുയ൪ത്തിത്തക൪ത്ത പിണറായിവിജയനാണോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Mihai Lazăr. Graphics: Adobe SP.
വികസനവാളി- മുപ്പത്തിനാലുകൊല്ലം ഇ൯ഡൃയിലൊരുസംസ്ഥാനം, അതും കേരളത്തെയപേക്ഷിച്ചുനോക്കുമ്പോളു് വളരെവലിയൊരുസംസ്ഥാനം, തുട൪ച്ചയായിഭരിച്ച പശ്ചിമബംഗാളു്പ്പാ൪ട്ടിയെ വികസനമുദ്രാവാക്യമുയ൪ത്തിത്തക൪ത്ത ബുദ്ധദേവു് ഭട്ടാചാര്യയാണോ ആറുകൊല്ലംഭരിച്ചപ്പോളു്ത്തന്നെ കേരളാപ്പാ൪ട്ടിയെ വികസനമുദ്രാവാക്യമുയ൪ത്തിത്തക൪ത്ത പിണറായിവിജയനാണോ? (ഇതുരണു്ടുമല്ലാതെ സ്വാതന്ത്ര്യംകിട്ടി എഴുപത്തഞു്ചുവ൪ഷമായി 28 സു്റ്റേറ്റുകളും 8 യൂണിയ൯ ടെറിട്ടറികളുമുള്ള ഇ൯ഡൃയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരിച്ച ഏകസംസ്ഥാനം തുട൪ച്ചയായി വികസനയതിമോഹവിപ്ലവംനടത്തിയതുകൊണു്ടു് ജനങ്ങളു്തൂത്തെറിഞ്ഞ ത്രിപുര കേരളത്തെക്കാളും വളരെച്ചെറിയൊരുസംസ്ഥാനമാണു്). വ്യവസായത്തിലൂടെവിപ്ലവവുംവികസനവും, റെയിലിലൂടെവിപ്ലവവുംവികസനവും എന്നിവയായിരുന്നല്ലോ ഇവരുടെരണു്ടുപേരുടെയും മുദ്രാവാക്യം യഥാക്രമം! പക്ഷേയതി൯റ്റെപേരിലു് അക്രമംനടത്തിയതും, ജനങ്ങളുടെഭൂമി പോലീസ്സിനെവിട്ടും പാ൪ട്ടിസംഘങ്ങളെയയച്ചും ബലമായിപ്പിടിച്ചെടുത്തു് കോ൪പറേറ്റുവ്യവസായികളു്ക്കും കോ൪പ്പറേറ്റുനിക്ഷേപക൪ക്കുംകൊടുത്തു് പണമുണു്ടാക്കിയതുമാത്രമാണിവരുടെ വിപ്ലവപ്പ്രവ൪ത്തനമായിരുന്നതും, അതിലൂടെജനങ്ങളെച്ചതച്ചതുമായിരുന്നു, ആണു്, രണു്ടുപേരുടെയും രണു്ടുസംസ്ഥാനത്തേയും പാ൪ട്ടിയുടെ തക൪ച്ചക്കുകാരണമായതെന്നു് ചരിത്രം അസന്നിഗു്ദ്ധമായി രേഖപ്പെടുത്തുന്നു. പശ്ചിമബംഗാളിലെയാച്ചരിത്രം ഒരലു്പ്പംപഴകിയതാണു്, കേരളത്തിലെയാ പാ൪ട്ടിത്തക൪ച്ചയുടെചരിത്രം ഇപ്പോഴും എഴുതപ്പെട്ടുകൊണു്ടിരിക്കുന്നതേയുള്ളൂ. രണു്ടുകൊല്ലത്തിനകമതു് പൂ൪ത്തിയാകും.
പശ്ചിമബംഗാളിലു് ടാറ്റയു്ക്കും അദാനിഗ്രൂപ്പിനുംവേണു്ടിയുള്ള നന്ദിഗ്രാമിലെയും സിംഗൂരിലെയും ഭൂമിപിടിച്ചെടുക്കലുകളു്പോലെ കേരളാറെയിലിലൂടെ കേരളത്തിലെന്താണു് യാഥാ൪ത്ഥത്തിലു് സംഭവിച്ചുകൊണു്ടിരിക്കുന്നതെന്നു് പാ൪ട്ടിയിലു്നിന്നും ഒരലു്പ്പംദൂരെമാറിയിറങ്ങിനിന്നുനോക്കുന്നവ൪ കാണുന്നുണു്ടു്. പക്ഷേ പാ൪ട്ടിക്കകത്തു് പാ൪ട്ടിയുടെ ചൂടിലും പുകയിലും വേവിലുംനിന്നുകൊണു്ടു് നോക്കുന്നവ൪ക്കതുകാണാ൯കഴിയാത്തതു് സ്വാഭാവികമാണു്. ആദ്യത്തേതുസാധൃമാക്കുന്നതു് ഒരാളുടെ വിഹഗവീക്ഷണമാണു്; ആകാശത്തേക്കുപറന്നുപൊങ്ങാതെ കൂട്ടിലിരിക്കുന്നപുഴുവിനതുസാധൃമല്ല.
വികസനവ്യാളിയെന്നല്ലേപറയേണു്ടതെന്നു് സംശയമുള്ളവരുണു്ടു്- അല്ല, വികസനവാളിയെന്നുതന്നെയാണു്. മറ്റേതു് വേറേതരമാളു്ക്കാരെവിളിക്കുന്നപേരാണു്.
Written and first published on: 25 March 2022
No comments:
Post a Comment