സു്ക്കൂളിലു് കുട്ടികളുടെ മുഖത്തട്ടംനിരോധിച്ചതു് മതത്തെ ടൈംടേബിളിലൊതുക്കുന്ന കൃത്രിമികളുടെ നാടായതുകൊണു്ടല്ലേ? കൃത്രിമത്വം ഭരണവ്യവസ്ഥയിലും നിയമവ്യവസ്ഥയിലും രാജ്യത്തുള്ളതുകൊണു്ടല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alexander Popov. Graphics: Adobe SP.
സു്ക്കൂളിലു്പ്പോകുമ്പോളു്, സു്ക്കൂളിനകത്തുകയറുമ്പോളു്മുതലു്, മതമില്ല. വൈകിട്ടു് സു്ക്കൂളുകഴിഞ്ഞു് വീട്ടിലേക്കുതിരികെപ്പോകാ൯ സു്ക്കൂളിലു്നിന്നിറങ്ങുന്നതുമുതലു് മതമാകാം. ഇതിനെയാണു് കൃത്രിമമെന്നുപറയുന്നതു്. ഇങ്ങനെയൊരു ആശയകുഴപ്പം മതമുണു്ടായകാലംമുതലേയുണു്ടെങ്കിലും, ഇ൯ഡൃയിലു്ത്തന്നെയതു് ജനങ്ങളു്ക്കിടയിലും മതയുപാസ്സകരുടെയിടയിലും ദീ൪ഘകാലമായി ച൪ച്ചാവിഷയമാണെങ്കിലും, ടൈംറ്റേബിളുവെച്ചു് മതം കൊണു്ടുനടന്നാലു്മതിയെന്ന ഒരു നിഷു്ക്ക൪ഷ ഭരണാധികാരികളുടെഭാഗത്തുനിന്നുംവന്നതു് ക൪ണ്ണാടകസംസ്ഥാനത്തൊരു സു്ക്കൂളിലു് മുസ്ലിംപെണു്കുട്ടികളു് അവരുടെ മുഖതട്ടമായ ഹിജാബുനീക്കിയിട്ടേ ക്ലാസ്സിലു്ക്കയറാവൂയെന്നു് ചില സു്ക്കൂളധികൃത൪ നിഷു്ക്ക൪ഷിക്കുകയും വിസമ്മതിച്ച കുട്ടികളെ സു്ക്കൂളിനുപുറത്താക്കുകയും ക൪ണ്ണാടകസംസ്ഥാനവിദ്യാഭ്യാസവകുപ്പും ക൪ണ്ണാടകമുഖ്യമന്ത്രിയും ആ സു്ക്കൂളു്നി൪ദ്ദേശം ഔദ്യോഗികസ൪ക്കാ൪നി൪ദ്ദേശമായിത്തന്നെ ശരിവെക്കുകയുംചെയു്തതോടെമാത്രമാണു്. വസു്ത്രസ്സ്വാതന്ത്ര്യം ഭരണഘടനതന്നെ അനുവദിച്ചിട്ടുള്ള ഇ൯ഡൃയിലു് ഹിജാബൊരു മതവേഷമാണെങ്കിലു് അതുധരിച്ചുകൊണു്ടുതന്നെനടക്കാ൯ പ്രായഭേദമെന്യേ അതുധരിക്കുന്നവ൪ക്കവകാശമുണു്ടു്. മതവേഷമല്ല, ക്ലെ൯ലിനെസ്സി൯റ്റെ വേഷമാണെങ്കിലു്, യൂണിഫോമായാലും അല്ലെങ്കിലും ആ൪ക്കുമതുതടയുന്നതിനുള്ള അധികാരവുമില്ല, അങ്ങനെതടയുന്നതി൯റ്റെയൊരു പ്രശു്നമേയുദിക്കുന്നില്ല, കാരണം ശരീരവും മുഖവും വായും മൂക്കും എകു്സ്സു്പ്പോസ്സു്ഡായി സു്ക്കൂളിലിരുന്ന കുട്ടികളു്ക്കു് കൊറോണാപടരുകയും അതുകാരണം സു്ക്കൂളുകളടച്ചിടുകയുംചെയു്തപ്പോളു് ഇ൯ഡൃയിലൊറ്റയൊരു സു്ക്കൂളും വിദ്യാഭ്യാസവകുപ്പും സംസ്ഥാനഗവണു്മെ൯റ്റും കേന്ദ്രഗവണു്മെ൯റ്റും ഉത്തരവാദിത്വമേറ്റില്ല. അതുകൊണു്ടു് സു്ക്കൂളിലായാലും പുറത്തായാലും ശരീരം പരമാവധിമൂടിനടക്കുന്നതിനെക്കുറിച്ചു് അഭിപ്രായംപറയാനോ അതിലു് നിയന്ത്രണങ്ങളു്കൊണു്ടുവരാനോ ഭരണകൂടത്തിനോ നിയമകൂടത്തിനോ അവകാശമില്ല, അ൪ഹതയില്ല.
കുട്ടികളായതുകൊണു്ടു് ഭരണഘടനയിലു്നിന്നൊഴിവൊന്നുമില്ല. എങ്കിലും സു്ക്കൂളു്യൂണിഫോമുള്ള സു്ക്കൂളുകളിലു് അതിനുമേലെയോ കീഴെയോ മറ്റൊന്നുംധരിക്കാ൯പാടില്ലെന്നൊരു വിശദീകരണമാണു് ക൪ണ്ണാടകസ൪ക്കാ൪നലു്കിയതു്. ഇതുകോടതിയിലെത്തിയപ്പോളു് സു്ക്കൂളിലു് യാതൊരുമതചിഹ്നവുംധരിച്ചുകൊണു്ടു് കുട്ടികളു്കയറിപ്പോകരുതെന്നാണു് ഈക്കേസ്സുകേട്ട ഹൈക്കോടതിപറഞ്ഞതു്. ഇതു് രണു്ടുംതെറ്റാണു്, അധികാരബാഹ്യപ്പ്രകടനമാണു്. കുട്ടികളു് യൂണിഫോം ധരിച്ചിട്ടുണു്ടോ ഇല്ലയോയെന്നുമാത്രമേ അവ൪ക്കുനോക്കാനധികാരമുള്ളൂ, യൂണിഫോമിനുപുറകേ എന്തുധരിച്ചിട്ടുണു്ടെന്നുനോക്കിയതു് തെറ്റും തികച്ചും അധികാരബാഹ്യപ്പ്രകടനവുമാണു്. ചുരുക്കിപ്പറഞ്ഞാലു് ഭരണഘടനയും വസു്ത്രസ്സ്വാതന്ത്ര്യവുമൊന്നും ഇ൯ഡൃയിലു് കുട്ടികളു്ക്കു് ബാധകമല്ല, മതപരമായവേഷം സു്ക്കൂളു്ട്ടൈമിലു് അനുവദിക്കാ൯പറ്റില്ല, എന്നതാണതി൯റ്റെസാരം. ഇതൊരുവിഷയമായി വള൪ത്തിക്കൊണു്ടുവന്നതു് ഹിന്ദുഭരണപ്പാ൪ട്ടിയായ കേന്ദ്രവും ക൪ണ്ണാടകസംസ്ഥാനവുംഭരിക്കുന്ന ബീജേപ്പീയെന്ന ഭാരതീയജനതാപ്പാ൪ട്ടിയാണെന്നതും ഇതു് ഇ൯ഡൃയിലെ മുസ്ലിംസമൂഹത്തെ പുതിയപുതിയനടപടികളിലൂടെ വിഷമിപ്പിച്ചു് ഹിന്ദുമേധാവിത്വം അടിച്ചേലു്പ്പിക്കാനാണെന്നതും കോടതികളു് ഭരണഘടനയു്ക്കുംമേലേയാണു് വളരെ സൗകര്യപൂ൪വ്വം സു്ക്കൂളു്യൂണിഫോമിനെക്കാണുന്നതെന്നതും ശരീരംപരമാവധിമൂടുകയെന്നതു് ശാസു്ത്രദൃഷ്ട്യാ എല്ലാവരുടെയും അവകാശമാണെന്നതും ഇവിടെ ഈനാട്ടിലു് ഇന്നു് ച൪ച്ചാവിഷയമല്ല, മതം ടൈംറ്റേബിളുവെച്ചു് ഉപയോഗിക്കേണു്ട ഒന്നാണോയെന്നതു് പക്ഷേ ഇവിടെ ച൪ച്ചാവിഷയമാണു്.
ഇങ്ങനെയൊരു കൃത്രിമമതമുണു്ടാകാ൯കാരണം ഇതു് കൃത്രിമികളുടെലോകമായതുകൊണു്ടാണു്. മതം നമുക്കു് സംരക്ഷണവും സുരക്ഷിതത്വവും ആശ്വാസവുംതരുന്നെങ്കിലു് അതു് ഇരുപത്തിനാലുമണിക്കൂറിലേക്കുമല്ലേ? മതപരമായ വേഷമുണു്ടെങ്കിലു്- ചിഹ്നമുണു്ടെങ്കിലതും- ഇരുപത്തിനാലുമണിക്കൂറിലേക്കുമല്ലേ? അതല്ലാത്തയത്തരംമതമാണു് കൃത്രിമം. ഒരു മതവിശ്വാസി ഇരുപത്തിനാലുമണിക്കൂറും മതവിശ്വാസിയാണു്. ഇ൯ഡൃയിലു്പ്പിന്നെങ്ങനെ എന്തുകൊണു്ടാണു് ഇങ്ങനെ ടൈംറ്റേബിളുവെച്ചു് മതംപിന്തുടരാനും അങ്ങനെചെയ്യണമെന്നു് ഭരണാധികാരികളു്ക്കും രാഷ്ട്രീയപ്പാ൪ട്ടികളു്ക്കും നിയമസംവിധാനത്തിനും നിഷു്ക്ക൪ഷിക്കാനും കഴിയുന്നതെന്തെന്നാലു്, അവരെല്ലാം അവരുടെ പ്രവ൪ത്തനമേഖലയിലു്മാത്രമല്ല സകലമേഖലയിലും അവരുടെ ജീവിതത്തിലും കൃത്രിമികളായതുകൊണു്ടാണു്. വാസു്തവത്തിലു് അതുകൊണു്ടാണു് അവരുടെ തീരുമാനങ്ങളു് കൃത്രിമത്വമാണെന്നു് അവ൪ക്കു് മനസ്സിലാവുപോലുംചെയ്യാത്തതു്, അങ്ങനെയൊരുചിന്തയേ ഉദിക്കാത്തതു്. മതവും കൃത്രിമത്വവുംതമ്മിലു് ബന്ധമൊന്നുമില്ല. ദൈവത്തോടുപ്രാ൪ത്ഥിക്കാ൯ തറയിലിരുന്നു് സ്വന്തം വായും കണു്ഠവും ശ്വാസകോശവുംകൊണു്ടു് പ്രാ൪ത്ഥിക്കുന്നതിനുപകരം മൈക്കിലൂടെ ഉച്ചഭാഷിണിയിലൂടെ ഭക്തിപ്പാട്ടുകളടിച്ചുമുഴക്കിയൊഴുക്കി ദൈവത്തെക്കേളു്പ്പിക്കുകയും സ്വയംകേളു്ക്കുകയുംചെയ്യുന്ന കൃത്രിമികളുടെ നാടായതുകൊണു്ടും ആ കൃത്രിമത്വംശീലിച്ചുപോയി അതിലു്നിന്നുംപുറത്തുകടക്കാ൯ ഒരു വഴിയുമില്ലാതായിപ്പോയവരുടെയും നാടായതുകൊണു്ടുംകൂടിയാണു് ഇങ്ങനെ മതത്തെ ടൈംടേബിളിനകത്തൊതുക്കാമെന്ന ചിന്തപോലും ഭരണവ്യവസ്ഥയിലും നിയമവ്യവസ്ഥയിലും രാജ്യത്തുണു്ടായതു്.
Written on 03 March 2022 and first published on: 04 March 2022
No comments:
Post a Comment