852
കേരളത്തിലെയേറ്റവുംവലിയ കെ-റെയിലു്ക്കുടിയൊഴിപ്പിക്കലു്വിരുദ്ധസമരത്തെ പരാജയപ്പെടുത്താ൯ പോലീസ്സു്മ൪ദ്ദനവും സ൪ക്കാരിനുപിന്തുണയുമായിനടന്ന ട്രേഡു്യൂണിയനുകളുടെ കേരളത്തിലു്മാത്രമുള്ള 'അഖിലേന്ത്യാഭാരത'ബന്ദിനെ ജനങ്ങളെന്തിനുപിന്തുണക്കണം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Bruno Passigatti. Graphics: Adobe SP.
കേന്ദ്രബീജേപ്പീയുടെകനിവിലു് സ്വ൪ണ്ണക്കടത്തിലും ഡോള൪ക്കടത്തിലും സംരക്ഷിക്കപ്പെട്ടു് ഗവണു്മെ൯റ്റുണു്ടാക്കി കേന്ദ്രപങ്കാളിത്തമുള്ള കെ-റെയിലിനുവേണു്ടി ജനങ്ങളെയടിച്ചുചതച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രബീജേപ്പീക്കെതിരെ രണു്ടുദിനബന്ദിനു് കെ-റെയിലിരകളു് സഹായിക്കണമെന്നാവശ്യപ്പെട്ടതു് രാഷ്ട്രീയമിപ്പോഴുമുണു്ടെന്നുസ്ഥാപിക്കാനോ?
നടുവൊടിഞ്ഞുകിടക്കുന്നപാമ്പു് എണീക്കാ൯വയ്യായെങ്കിലു്പ്പോലും ചിലപ്പോളു്ക്കൊത്തും. അതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുംകൂടിനടത്തുന്ന, കേരളത്തിലു്മാത്രമുള്ള അഖിലേന്ത്യാഭാരതബന്ദു്. അഴിമതിപ്പ്രോജക്ടുകളു്മാത്രം എന്നും സ്വപു്നംകണു്ടുറങ്ങുന്ന ഒരു വലിയ സ്വപു്നജീവിയായ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിപിണറായിവിജയ൯ ഒന്നരലക്ഷംകോടിരൂപയുടെ അഴിമതിയുടെപ്രോജക്ടുമായിറങ്ങി അതിരൂക്ഷമായ കെ-റെയിലു്ക്കുടിയൊഴിപ്പിക്കലു്വിരുദ്ധസമരംകണു്ടു് അതുനടക്കില്ലെന്നറിഞ്ഞ് മനസ്സുകത്തുന്നതിലു് അങ്ങേരുടെവേവു് ഒരുവശത്തു്.
നാട്ടിലേതുസമരംനടന്നാലും അതിലു്ച്ചെന്നിടപെട്ടു് അതി൯റ്റെകൂടെനടന്നിട്ടു് എതി൪വശത്തുള്ള മുതലാളിമാരോടും സമ്പന്ന൯മാരോടും വ്യവസായികളോടും തോട്ടമുടമകളോടും രഹസൃമായിപ്പോയിസ്സംസാരിച്ചുവിലപേശി കറുത്തബാഗുംകൊണു്ടുനടന്നു് അവരിലു്നിന്നുപണംവാങ്ങി അതിലു്നിറച്ചു് ആസ്സമരത്തെക്കുത്തിപ്പിള൪ത്തുന്ന പരിപാടി അവ൯മാരെയടുപ്പിക്കാതെ അവ൯മാരുടെയുഗ്രയാജ്ഞാപക൯ പിണറായിവിജയ൯റ്റെയരുമറെയിലിലു് കുടിയിറക്കപ്പെടുന്നവരും സ്ഥലംപിടിച്ചെടുക്കപ്പെടുന്നവരുമായജനങ്ങളു് നേരിട്ടുനടത്തുന്ന സമരത്തിനകത്തുകടന്നുകയറി അവിടെനടപ്പിലാക്കാ൯കഴിയാത്തതി൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സി. ഐ. ടി. യു.വി൯റ്റെയും ഡീവൈയെഫൈയ്യുടെയും എ. ഐ. ടി. യു. സി.യുടെയുംവേവു് മറ്റൊരുവശത്തു്. നാട്ടിലൊരുവമ്പിച്ചസമരംനടക്കുമ്പോളു് ഇത്രയുംനാളില്ലാതിരുന്നതുപോലെ ജനങ്ങളതിലടുപ്പിക്കാത്തതി൯റ്റെയും തങ്ങളടുത്തുകൂടിപ്പോകുമ്പോളു് സംസാരംനി൪ത്തിനിശ്ശബ്ദതപാലിക്കുന്നതി൯റ്റെയും ജനശത്രുക്കളെപ്പോലെകാണുന്നതി൯റ്റെയുംവേവു് വേറൊരുഭാഗത്തു്.
സ൪വ്വോപരി, നാട്ടിലിറങ്ങി ഉച്ചത്തിലു്സ്സംസാരിച്ചും കൂട്ടംകൂടിനിന്നും തോന്നുമ്പോളു്ത്തോന്നിയപോലെ രാഷ്ട്രീയാഭിപ്പ്രായംപറഞ്ഞും രാഷ്ട്രീയംവിറ്റുനടന്നും തങ്ങളു് യഥേഷ്ടമെവിടെയും സ്വാതന്ത്ര്യത്തോടെസഞു്ചരിച്ചുകൂത്താടുന്നതു് കെ-റെയിലോടുന്ന സകലഗ്രാമങ്ങളിലും പട്ടണങ്ങളിലും പെട്ടെന്നുനിലച്ചുപോയതി൯റ്റെയും, നാട്ടിലെജനങ്ങളെല്ലാം തങ്ങളുടെ ഇടതുപക്ഷയഴിമതിമുന്നണിയു്ക്കെതിരേ തടിച്ചുകൂടിമുദ്രാവാക്യംവിളിച്ചും തങ്ങളുടെനേതാവിനെവെറുമൊരു പുഴുപോലെയാക്കിച്ചവിട്ടിത്തേച്ചുതെറിവിളിച്ചും വാടാനേരിട്ടെന്നുവെല്ലുവിളിച്ചും വളരെപ്പാടുപെട്ടും ബീജേപ്പീയുടെകാലുപിടിച്ചും തെരഞ്ഞെടുപ്പിനുമുമ്പേയുള്ളയട്ടിമറിയിലൂടെനേടിയഭരണത്തെ അത൪ഹിക്കുന്ന മുഴുത്തയധിക്ഷേപഭാഷയിലു് അപഹസിക്കുന്നതി൯റ്റെയും, തങ്ങളുടെമുഖ്യമന്ത്രിമുതലാളികുഴിച്ചുവെച്ച കെ-റെയിലു്ക്കല്ലുകളു് അവ൯റ്റെയച്ഛ൯റ്റെവകയാണോയീ സ്ഥലമെന്നുചോദിച്ചുകൊണു്ടു് പുല്ലുപോലെപുഴുതെടുത്തുകൊണു്ടുപോയി ആറ്റിലു്ക്കളയുന്നതി൯റ്റെയും പോലീസ്സുപ്രതീക്ഷിച്ചതുപോലെവെടിവെക്കാതെ നിഷു്ക്ക്രിയരും സമാധാനവാദികളുമായിനോക്കിനിലു്ക്കുന്നതി൯റ്റെയും വേവും! ഇനി മുഖ്യമന്ത്രിപിണറായിവിജയനെസ്സേവിച്ചു് ഇത്രയുംനാളടിമകളെപ്പോലെജീവിച്ചിട്ടു് ഈപ്പറഞ്ഞവേവുകളെപ്പറ്റിപ്പോയി അങ്ങേരോടുപറയാമെന്നുവിചാരിച്ചു് തിരുവനന്തപുരത്തു് നന്ത൯കോട്ടു് ക്ലിഫു്ഹൗസ്സിനടുത്തുപോലുംചെല്ലാതെദൂരെ ജംഗു്ഷനിലു്പ്പോയിനിന്നപ്പോളു് ഇറങ്ങിപ്പോടാ പട്ടീ... ഇമ്പാലാക്കാ൪പോലുമില്ലാതെ ഇങ്ങോട്ടുവരാ൯നിന്നോടാരുപറഞ്ഞെടാ... നിനക്കെങ്ങനെയതിനുധൈര്യംവന്നെടായെന്നട്ടഹസിച്ചുകൊണു്ടു് മുഖ്യമന്ത്രിയുടെതന്നെ അഞ്ഞൂറംഗരക്ഷകപ്പൊലീസ്സുകാ൪ ചവിട്ടിയിറക്കിപ്പിടിച്ചുതള്ളിവിട്ടതി൯റ്റെവേവും പ്രത്യേകമുള്ളിലു്നീറിപ്പുകഞ്ഞുകൊണു്ടു് അവിടെയുണു്ടു്.
ഈ വേവല്ലാംതീ൪ക്കാനും ജനങ്ങളു്മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുകാരെക്കൈയ്യിലു്ക്കിട്ടിയാലു് തീവെക്കാ൯നടക്കുന്ന ഈ അന്തരീക്ഷത്തിലു് രണു്ടുദിവസംകൂടിയെങ്കിലു് രണു്ടുദിവസംകൂടിയൊന്നു് അഴിഞ്ഞുനടക്കാനും ആക്രോശിക്കാനും ആളുകളെത്തടയാനും അടിച്ചുതക൪ക്കാനും ഈ ബന്ദു് കേരളത്തിലീ ഉഗ്രമായസമരംനടക്കുന്നതി൯റ്റെമദ്ധ്യത്തിലുള്ള 2022 മാ൪ച്ചു് 28, 29 എന്നീരണു്ടുദിവസങ്ങളിലു് ഇന്നാപട്ടീയെടുത്തോയെന്നുപറഞ്ഞു് സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും ഗഹനമായയാലോചനകളിലേ൪പ്പെട്ടിരിക്കുന്ന നേതാക്ക൯മാരെറിഞ്ഞുകൊടുത്തില്ലായിരുന്നെങ്കിലു് റോട്ടിലു് വെള്ളമൊഴുക്കിക്കാത്തുനിലു്ക്കുന്നയണികളു് ഹൃദയംപൊട്ടിച്ചത്തുപോയേനേ....!
കേന്ദ്രബീജേപ്പീയുടെകനിവിലു് സ്വ൪ണ്ണക്കടത്തിലും ഡോള൪ക്കടത്തിലും മുഖ്യമന്ത്രിയുടെ സ്വതന്ത്രസഞു്ചാരവും ശുദ്ധവായുശ്ശ്വസനവും സംരക്ഷിക്കപ്പെട്ടു് അവരുടെതെരഞ്ഞെടുപ്പുകൃത്രിമസ്സഹായത്തോടെ ഗവണു്മെ൯റ്റുണു്ടാക്കി 49ശതമാനം ബീജേപ്പീയുടെകേന്ദ്രപങ്കാളിത്തമുള്ള കെ-റെയിലിനുവേണു്ടി കാക്കിഗൂണു്ടാസംഘങ്ങളെയയച്ചു് ജനങ്ങളെയടിച്ചുചതച്ചു് അവരുടെവീടുംഭൂമിയുംപിടിച്ചെടുക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രബീജേപ്പീക്കെതിരെ രണു്ടുദിനബന്ദിനു് കെ-റെയിലിരകളടങ്ങുന്ന കേരളത്തിലെജനങ്ങളു്പങ്കെടുത്തു് സഹായിക്കണമെന്നാവശ്യപ്പെട്ടതു് അവ൪ക്കിപ്പോഴും രാഷ്ട്രീയമുണു്ടെന്നുസ്ഥാപിക്കാനോ? അതിലാ൪ക്കാണിപ്പോഴുംരാഷ്ട്രീയമുള്ളതു്- പിണറായിവിജയനോ കോടിയേരിബാലകൃഷു്ണനോ ഈപ്പീജയരാജനോ എമ്മെംമണിക്കോ സജിച്ചൊറിയാനോ വിജയരാഘവനോ? അവ൪ക്കു് റിലയ൯സ്സി൯റ്റെയുമദാനിയുടെയുംവികസനമെന്ന ബീജേപ്പീയുടെവികസനരാഷ്ട്രീയമല്ലാതെന്തുരാഷ്ട്രീയം? രണു്ടുദിവസത്തിനുമുമ്പും മുഖ്യമന്ത്രിപിണറായിവിജയ൯ ഡലു്ഹിയിലു്പ്പോയി ബീജേപ്പീയുടെപ്രധാനമന്ത്രിയോടൊപ്പമിരുന്നുചായകുടിച്ചതല്ലേ, ബൊക്കേനലു്കിയതല്ലേ, കെട്ടിപ്പിടിച്ചതല്ലേ? പിന്നെന്തുബീജേപ്പീയു്ക്കെതിരായസമരപ്പ്രഹസ്സനം?
ത൯റ്റെ കെ-റെയിലഴിമതിസ്സ്വപു്നത്തിനു് കേന്ദ്രയനുമതിതരണമെന്നു് താണുവീണുകേണുതൊഴുതങ്ങേരുടെ കാലുപിടിച്ചപേക്ഷിച്ചിട്ടുവന്നു് അങ്ങേരുടെബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റിനും ബീജേപ്പീയുടെനയങ്ങളു്ക്കുമെതിരേ എവിടെപ്പോയിയെന്തുസമരമാണു് പിണറായിവിജയ൯നടത്താ൯പോകുന്നതു്? ഇപ്പോളു്ത്തന്നെയയാളുകാരണം ദുരിതത്തിലായിക്കിടക്കുന്ന കേരളത്തിലെജനജീവിതത്തിനെ രണു്ടുദിവസം ഒന്നുകൂടിയിരട്ടിദുരിതത്തിലാക്കി കെ-റെയിലഴിമതിസ്സ്വപു്നത്തിനനുമതിയും വായു്പ്പാപ്പണഷുവ൪ട്ടിയും കേന്ദ്രനിക്ഷേപവുംകിട്ടാ൯ സമ്മ൪ദ്ദമുണു്ടാക്കുകയെന്നുള്ളതല്ലാതെ അയാളു്ക്കിതിലെവിടെയെന്തുരാഷ്ട്രീയമാണുള്ളതു്? കേരളത്തിലെ മൂന്നുകോടിജനങ്ങളെയും ഇ൯ഡൃയിലെ നൂറുകോടിജനങ്ങളെയും ബാധിക്കുന്നയനേകംവിഷയങ്ങളിലു്, പെട്രോളു്വിലക്കയറ്റവും പാചകവാതകവിലക്കയറ്റവുംപോലെ ഏവ൪ക്കും പൂ൪ണ്ണമായയോജിപ്പുള്ളസമരവിഷയങ്ങളിലു്, ആസ്സമരംനടത്തുന്നമറ്റുപാ൪ട്ടികളുടെ മറ്റുനേതാക്ക൯മാ൪ അതിനുരണു്ടുദിവസംമുമ്പു് ഡലു്ഹിയിലു്പ്പോയി പ്രധാനമന്ത്രിയുമായിസ്സംസാരിക്കുകയും പരിഹാരംകണു്ടെത്തണമെന്നാവശൃപ്പെടുകയും അങ്ങനെചെയു്താലു് പ്രതിദിനം കനത്തദേശീയനഷ്ടമുണു്ടാക്കുന്നസമരത്തിലു്നിന്നു് പി൯മാറാമെന്നുറപ്പുനലു്കുകയും പരിഹാരംകാണാ൯ നാനാസമ്മ൪ദ്ദവുംചെലുത്തുകയുംചെയ്യാറുണു്ടു്. അതാണുരാഷ്ട്രീയം! പിണറായിവിജയ൯ അങ്ങനെചെയു്തോ?
പിണറായിവിജയ൯ താനാഹ്വാനംചെയു്തയീബന്ദുനടക്കുന്നതി൯റ്റെ രണു്ടുദിവസംമുമ്പു് ഡലു്ഹിയിലു്പ്പോയി പ്രധാനമന്ത്രിയുമായിസ്സംസാരിച്ചതു് ഈ സമരവിഷയങ്ങളാണോ അതോ ത൯റ്റെയഴിമതിസ്സ്വപു്നത്തിനു് തന്നെപ്പോലെ രാജ്യത്തെമുഴുവ൯നിയമങ്ങളുംലംഘിച്ചുരസിച്ചു് അനുമതിയും പണസഹായവും നലു്കണമെന്നും അതിനെയെതി൪ക്കുന്ന കേരളത്തിലെ ജനലക്ഷങ്ങളെയടിച്ചൊതുക്കാ൯ കേന്ദ്രപ്പൊലീസ്സിനെവിട്ടുതരണമെന്നുമാണോ? പിന്നെന്തുരാഷ്ട്രീയം, പിന്നെന്തുമുഖ്യമന്ത്രി, പിന്നെന്തുനേതാവു്? തന്നെപ്പോലെവെറുംപൊട്ട൯മാരും അഴിമതിസ്സ്വപു്നജീവികളുമെന്നിയാളു്കരുതിയ കേരളത്തിലെജനങ്ങളു് ഈ ഒന്നരലക്ഷംകോടിരൂപയുടെയൊരു വിദേശവായു്പ്പയിറക്കുമതിചെയു്തുകൊണു്ടുള്ള കേരളാറെയിലാണിയാളുടെ പടുകൂറ്റ൯ജീവിതയഴിമതിസ്സ്വപു്നമെന്നുതിരിച്ചറിഞ്ഞ ആനിമിഷംമുതലു് ഇയാളെയൊരുരാഷ്ട്രീയക്കാരനോ മുഖ്യമന്ത്രിയോ നേതാവോ ആയി അതുവരെക്കണു്ടിരുന്നതുക്യാ൯സ്സലു്ചെയു്തു് റഷ്യയിലെപ്പുട്ടിനെയും കൊറിയയിലെക്കിമ്മിനെയുംപോലെ മാനസ്സികരോഗിയായൊരഴിമതിക്കാരനും ജനശത്രുവുംമാത്രമായിക്കണു്ടു് തെരുവിലു്ത്തെറിവിളിക്കാനാരംഭിച്ചതു് സമൂഹത്തി൯റ്റെ മാനസ്സികാരോഗൃത്തി൯റ്റെയും സാംസ്സു്ക്കാരികകേരളത്തിനിപ്പോഴും വിവരവും വെളിവുമുണു്ടെന്നുള്ളതി൯റ്റെയുംതെളിവല്ലേ? അതിനുപകരം മാധ്യമങ്ങളു്ചെയ്യുന്നപോലെ അവ൪ ഇയാളെപ്പുകഴു്ത്താനിറങ്ങിയിരുന്നന്നെങ്കിലു് അതല്ലേയൊരുരോഗമാകുമായിരുന്നതു്?
ഇതുപോലുള്ളജനങ്ങളു് ഇതുപോലുള്ള വെളിപ്പെടുത്തലു്സ്സാഹചര്യങ്ങളിലു് അടുത്താദൃംചെയ്യുക തോമസ്സു് ഹാ൪ഡിയുടെ ഹാ൪ഡ്ഡായ നോവലുകളിലു്ക്കാണുന്ന സു്കിമ്മിറ്റി റൈഡുകളും കോലംകത്തിക്കലുകളുമാരംഭിക്കുകയായിരിക്കും. ഈക്കേറെയിലിരകളുടെസമരത്തിലു് കേരളമതിലോട്ടും അതി൯റ്റെയടുത്തഘട്ടങ്ങളിലോട്ടും നീങ്ങുകയാണെന്നുതോന്നുന്നു. നേതാവായഭിനയിച്ചുനടക്കുന്ന ഒരാളെജനങ്ങളു് മനസ്സിലു്നിന്നു് നിഷു്ക്കാസ്സനംചെയു്തുകഴിഞ്ഞാലു്പ്പിന്നെ അടുത്തുചെയ്യുക അയാളെ അധികാരത്തിലു്നിന്നും നിഷു്ക്കാസ്സനംചെയ്യുകയാണെന്നു് നിസ്സംശയംപറയാം. മൂന്നുകോടിജനങ്ങളുമായി ഒത്തുതീ൪പ്പുണു്ടാക്കാ൯കഴിയാത്തൊരു അന്തരീക്ഷമാണവിടെയുണ൪ന്നിരിക്കുന്നതു്. ആയൊരു അന്തരീക്ഷമുണ൪ന്നാലു് അതുപെയ്യും, ആ൪ക്കുമതുതടയാനാവില്ല, അല്ലാതെയതുമാറില്ല. അല്ലെങ്കിലു് ആപ്പദ്ധതികേരളത്തിലു്നിന്നുപോകണം, അതുകഴിഞ്ഞയാളുംകേരളത്തിലു്നിന്നുപോകണം! കറുത്തയോ൪മ്മകളുണ൪ത്തിക്കൊണു്ടു് അയാളു്ക്കുപിന്നെ മൂന്നരക്കോടിജനങ്ങളു്ക്കിടയിലു് തുടരാ൯പറ്റില്ല, ഏതൊരുകപ്പാസ്സിറ്റിയിലും തുടരാ൯പറ്റില്ല. അടുത്തതെരഞ്ഞെടുപ്പിനുമുമ്പു് ഒരാളെയധികാരത്തിലു്നിന്നു് ഈപ്പാ൪ട്ടിയുടെതന്നെമഹാനേതാവു് ഈയെമ്മെസ്സിനെമുമ്പു് 1959ലു് കേരളത്തിലു്ത്തന്നെതാഴെയിറക്കിയതുപോലെ താഴെയിറക്കാനുള്ളവേലകളുമവരുടെകൈയ്യിലുണു്ടു്. അതാണാ അന്തരീക്ഷത്തിലെയനിവാര്യത. ജനങ്ങളുടെനേരേ അപ്രതീക്ഷിതമായൊരു കെ-റെയിലെടുത്തെറിയുകയെന്ന തന്ത്രംപ്രയോഗിച്ചാലു്, അങ്ങനെയവരെസ്സു്തംഭിപ്പിച്ചു് കാര്യംസാധിക്കുകയെന്ന തന്ത്രംപ്രയോഗിച്ചാലു്, അപ്രതീക്ഷിതങ്ങളു്കൊണു്ടുതിരിച്ചെറിഞ്ഞുതന്നെയായിരിക്കും അവരും ആത്തന്ത്രംപൊളിക്കുക. അതീമുഖ്യമന്ത്രിക്കും അയാളുടെപാ൪ട്ടിക്കും അവരുടെകേന്ദ്രബീജേപ്പീസ്സഹായിക്കും മനസ്സിലാവുകയുംചെയു്തുകഴിഞ്ഞിട്ടുണു്ടു്.
കേരളത്തിലേറ്റവുംകൂടുതലു്ജനങ്ങളു് കുടിയിറക്കപ്പെടുന്നൊരുസമരത്തിലു് അതുകണു്ടില്ലെന്നുപറഞ്ഞുനടക്കുന്ന സി. ഐ. ടി. യു., എ. ഐ. ടി. യു. സി. എന്നീസംഘടനകളാഹ്വാനംചെയ്യുന്നൊരു ട്രേഡു്യൂണിയ൯ബന്ദിനു് ജനങ്ങളെന്തിനുപിന്തുണകൊടുക്കണം? ജനകീയസമരങ്ങളിലു്പ്പുറംതിരിഞ്ഞു് ചൂഷക൯മാരുടെയും അഴിമതിക്കാരുടെയും മ൪ദ്ദകക൯മാരുടെയുംകൂടെനിലു്ക്കുന്ന ട്രേഡു്യൂണിയനുകളുടെസമരത്തോടു് ജനങ്ങളെന്തിനുപ്രതികരിക്കണം? ആസ്സമരത്തിലു് ആകെ ജനങ്ങളോടൊത്തുപങ്കെടുത്തതു് കോണു്ഗ്രസ്സും അവരുടെ ട്രേഡു്യൂണിയ൯സംഘടനയായ ഐ. എ൯. ടി. യു. സി.യുംമാത്രമാണു്. അവ൪ബന്ദുനടത്തുമ്പോളു് ജനങ്ങളു്പങ്കെടുത്തുകൊള്ളും.
Written and first published on: 28 March 2022
തിരുവനന്തപുരം സഹ്യാദ്രി ബുക്കു്സ്സു് & ബ്ലൂം ബുക്കു്സ്സി൯റ്റെ മലയാളം വിഭാഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment