Thursday 24 March 2022

841. റഷ്യയുടെയും ചൈനയുടെയും വീറ്റോയെ വീറ്റോചെയ്യാതെങ്ങനെയിനി യു. എ൯. അതി൯റ്റെ ജ൯മദൗത്യമായ മൂന്നാംലോകമഹായുദ്ധമൊഴിവാക്കും?

841

റഷ്യയുടെയും ചൈനയുടെയും വീറ്റോയെ വീറ്റോചെയ്യാതെങ്ങനെയിനി യു. എ൯. അതി൯റ്റെ ജ൯മദൗത്യമായ മൂന്നാംലോകമഹായുദ്ധമൊഴിവാക്കും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By SDecoret. Graphics: Adobe SP.


വാസു്തവത്തിലു് രണു്ടാംലോകമഹായുദ്ധത്തി൯റ്റെ ചാരങ്ങളിലു്നിന്നുമുയ൪ന്നുവന്ന യു. എ൯., ഒരു മൂന്നാംലോകമഹായുദ്ധം ഒഴിവാക്കാ൯വേണു്ടിയുണു്ടായ യു. എ൯., ആ മൂന്നാംലോകമഹായുദ്ധത്തി൯റ്റെ മുന്നോടിയായുള്ള ഇപ്പോഴത്തെയീ അന്തരീക്ഷസാഹചര്യത്തിലു്, അതൊഴിവാക്കുന്നതിനുവേണു്ടി എന്തും- റിപ്പീറ്റു്, എന്തും- ചെയ്യാ൯ ബാധ്യസ്ഥമാണു്. സെക്യൂരിറ്റിക്കൗണു്സ്സിലിലെ രണു്ടു് സ്ഥിരംമെമ്പ൪മാരിലു് റഷ്യ സ്വതന്ത്രരാജ്യമായ ഉക്രെയിനെയാക്രമിക്കുകയും അധിനിവേശപ്പെടുത്തുകയും യുദ്ധംനടത്തുകയും, ചൈന അതേസമയത്തുതന്നെ മറ്റൊരു സ്വതന്ത്രപരമാധികാരരാജ്യമായ തായു്വാനെയാക്രമിക്കുകയുംചെയു്തിരിക്കുമ്പോളു്, ഈ മറ്റുലോകരാഷ്ട്രങ്ങളു് സെക്യൂരിറ്റിക്കൗണു്സ്സിലിലെ അഞു്ചുസ്ഥിരാംഗങ്ങളിലു് രണു്ടുപേരായ റഷ്യയുടെയും ചൈനയുടെയും വീറ്റോയെത്തന്നെ വീറ്റോചെയ്യാ൯ ബാദ്ധ്യസ്ഥരാണു്. അല്ലെങ്കിലു്പ്പിന്നെ ഉക്രെയി൯പറയുന്നതുപോലെ യു. എ൯. നിലനിലു്ക്കുന്നതിലു്ക്കഥയില്ല, അ൪ത്ഥവുമില്ല. യു. എന്നിലുള്ള രണു്ടു് സെക്യൂരിറ്റിക്കൗണു്സ്സിലു്രാജ്യങ്ങളുടെ സ്ഥിരംവീറ്റോപ്പവ൪ മൂന്നാംലോകമഹായുദ്ധമുണു്ക്കാനുള്ളതല്ല. അതു് ലോകംതിരിച്ചറിഞ്ഞിട്ടും യു. എ൯. തിരിച്ചറിഞ്ഞില്ലെങ്കിലു്.....!

ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപനലക്ഷൃംതന്നെയട്ടിമറിക്കാനും അടുത്തൊരു ലോകമഹായുദ്ധമുണു്ടാക്കാനുമുള്ള ശ്രമങ്ങളു്നടത്തുന്നയംഗങ്ങളെ സെക്യൂരിറ്റിക്കൗണു്സ്സിലിലു്നിന്നും ജനറലു് അസ്സംബ്ലിയിലു്നിന്നുതന്നെയും നീക്കംചെയ്യാനുള്ള ശ്രമങ്ങളും ആശയരൂപീകരണവും ഇതിനുമുമ്പുനടന്നിട്ടുണു്ടോ, ഇപ്പോളു്നടക്കുന്നുണു്ടോ. അതിനുള്ളവ്യവസ്ഥകളു് യു. എ൯. ചാ൪ട്ടറിലുണു്ടോ, അതു് ഫലപ്പ്രദമാവുമോ, അതി൯റ്റെ ആഘാതങ്ങളെന്തൊക്കെയായിരിക്കും, എന്നതൊക്കെയാണീ ലേഖനത്തിലു് പരിശോധിക്കുന്നതു്. ഇക്കാര്യത്തിലു് അസംഖ്യം നീക്കങ്ങളും ആശയവിനിമയവും ച൪ച്ചകളും ലോകരാജൃങ്ങളു്തമ്മിലും തിങ്കു്ടാങ്കു് സംഘടനകളു്ക്കകത്തും ഇതിനകം നടന്നിട്ടുണു്ടു്, ഇപ്പോഴും നടക്കുന്നുണു്ടു്.

……

UNDER EDIT

Will continue…..

Written on 01 March 2022 and first published on: 24 March 2022




 

 

 

No comments:

Post a Comment