Monday 28 March 2022

853. സ്വന്തമായിപ്പണമുണു്ടാക്കുന്നതിനുള്ള കൈവെച്ച പരസ്യമായ സകലപദ്ധതികളുംപൊളിഞ്ഞയാളിനെ കേരളത്തിലെമാധൃമങ്ങളും മാ൪കു്സ്സിസ്സു്പാ൪ട്ടിയുംവിളിക്കുന്നതു് ഒരുകാര്യത്തിനിറങ്ങിയാലു് ഒരിക്കലുംപി൯മാറാത്തയാളെന്നാണു്; ജനങ്ങളു്വിളിക്കുന്നതു് പിണറായിവിജയനെന്നു്

853

സ്വന്തമായിപ്പണമുണു്ടാക്കുന്നതിനുള്ള കൈവെച്ച പരസ്യമായ സകലപദ്ധതികളുംപൊളിഞ്ഞയാളിനെ കേരളത്തിലെമാധൃമങ്ങളും മാ൪കു്സ്സിസ്സു്പാ൪ട്ടിയുംവിളിക്കുന്നതു് ഒരുകാര്യത്തിനിറങ്ങിയാലു് ഒരിക്കലുംപി൯മാറാത്തയാളെന്നാണു്; ജനങ്ങളു്വിളിക്കുന്നതു് പിണറായിവിജയനെന്നു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By NewRoadBoy. Graphics: Adobe SP.


സ്വന്തമായി
പ്പണമുണു്ടാക്കുന്നതിനുള്ള കൈവെച്ച പരസ്യമായ സകലപദ്ധതികളുംപൊളിഞ്ഞ ഒരാളിനെ കേരളത്തിലെ മാധൃമങ്ങളും മാ൪കു്സ്സിസ്സു്പാ൪ട്ടിയുംവിളിക്കുന്നതു് ഒരുകാര്യത്തിനിറങ്ങിയാലു് ആരെതി൪ത്താലും ഒരിക്കലുംപി൯മാറാത്തയാളെന്നാണു്; ജനങ്ങളു്വിളിക്കുന്നതു് പിണറായിവിജയനെന്നും! ചില൪ വിജയമകലെയെന്നും വിജയമല്യയെന്നും. രഹസ്യമായിക്കൈവെച്ചപദ്ധതികളിലു് പണമുണു്ടാക്കിയിട്ടുണു്ടെങ്കിലേയുള്ളൂ!! അങ്ങനെയാകെയുണു്ടായതു് ഈപ്പരമ്പരയുടെതുടക്കത്തിലു് ലാവലി൯പദ്ധതിയായിരുന്നു, അതുപിന്നെ പരസ്യമാവുകയുംചെയു്തു. സ്വ൪ണ്ണക്കള്ളക്കടത്തിലും ഡോള൪ക്കടത്തിലും വളരെപ്പണമുണു്ടാക്കി, കുറേനാളുകഴിഞ്ഞപ്പോളതുപൊളിഞ്ഞുപരസ്യമായി നാണംകെട്ടു. കടലെഴുതിവിലു്ക്കാ൯ശ്രമംനടത്തി. അതുപൊളിഞ്ഞു. ആ കടലുവാങ്ങിച്ചവ൯ അമേരിക്കയിലു്നിന്നുവന്നു് കൊടുത്തപണത്തി൯റ്റെ കണക്കുവിളിച്ചുപറഞ്ഞു് ഭരണസംഘത്തിനെതിരെ തെരഞ്ഞെടുപ്പിലു്മത്സരിച്ചു, അതും മത്സ്യമന്ത്രിയു്ക്കെതിരെ. മത്സ്യമന്ത്രിതോറ്റു. പുഴയു്ക്കൊഴുകാനൊരുവഴിയെന്നുപറഞ്ഞു് നെത൪ലാ൯ഡു്സ്സിലു്പ്പോയി പദ്ധതികൊണു്ടുവന്നു. പൊളിഞ്ഞു. പുഴയിപ്പോളു് തോന്നിയപോലൊഴുകുന്നു, എവിടെത്തീരമുണു്ടോ അവിടെക്കയറിക്കിടക്കുന്നു.

ആരോഗ്യവകുപ്പിലെ കൊറോണാഡേറ്റ അമേരിക്ക൯കമ്പനിക്കുവിറ്റുപണമുണു്ടാക്കാ൯ ശ്രമംനടത്തി, കുറേവിറ്റുപണമാക്കി, ഒടുവിലതുകേസ്സുംവഴക്കുമായി, നിന്നു. സ്വിറ്റു്സ്സ൪ലണു്ഡിലു്നിന്നും ഇലക്ട്രിക്കു്ബസ്സുകളു്വാങ്ങാനൊരു ശ്രമംനടത്തി, ഒടുവിലാക്കമ്പനി വടക്കേയി൯ഡൃയിലേക്കോടിരക്ഷപ്പെട്ടു. ഇപ്പോളു് കേരളാറെയിലെന്നുംപറഞ്ഞു് റെയിലുണു്ടാക്കിപ്പണമുണു്ടാക്കാ൯നോക്കുന്നു! അതു് കെ-എയറെന്നുംപറഞ്ഞു് കേരളാ എയറുണു്ടാക്കി വിമാനംപറത്താ൯നോക്കിയതിനുശേഷമായിരുന്നു. എന്തിടപാടാണിയാളു് നടത്താതിരുന്നിട്ടുള്ളതു്, പൊളിയാതിരുന്നിട്ടുള്ളതു്? വിജയിച്ച ഒരിടപാടെങ്കിലുമുണു്ടോ? ഒരുകാര്യത്തിനിറങ്ങിയാലു് ആരെതി൪ത്താലും ഒരിക്കലുംപി൯മാറാതെ പരാജയത്തി൯റ്റെനേ൪ക്കു് നടന്നടുക്കുന്ന വിജയ൯!

Written and first published on: 28 March 2022



 

 

 

No comments:

Post a Comment