Saturday 12 March 2022

822. ഒരു യുദ്ധക്കുറ്റവാളിയെന്നനിലയിലു് ഉക്രെയിനിലു് നശിപ്പിച്ചസാധനങ്ങളുടെയും മനുഷ്യജീവനുകളുടെയും വിലയായി റഷ്യ൯പ്രസിഡ൯റ്റു് പുട്ടിനടയു്ക്കേണു്ട തുക ഓരോദിവസവും കുതിച്ചുയരുകയാണു്. ഈ തുകയടയു്ക്കാ൯ കഴിയാതിരുന്നതുകൊണു്ടാണു് ജ൪മ്മനിയെ മുറിച്ചതു്. റഷ്യയെയും പിന്നീടു് ചൈനയെയും ലോകശക്തികളു് തീ൯മേശയിലെപ്പോലെ മുറിച്ചുപങ്കിട്ടെടുക്കുമോ?

822

ഒരു യുദ്ധക്കുറ്റവാളിയെന്നനിലയിലു് ഉക്രെയിനിലു് നശിപ്പിച്ചസാധനങ്ങളുടെയും മനുഷ്യജീവനുകളുടെയും വിലയായി റഷ്യ൯പ്രസിഡ൯റ്റു് പുട്ടിനടയു്ക്കേണു്ട തുക ഓരോദിവസവും കുതിച്ചുയരുകയാണു്. ഈ തുകയടയു്ക്കാ൯ കഴിയാതിരുന്നതുകൊണു്ടാണു് ജ൪മ്മനിയെ മുറിച്ചതു്. റഷ്യയെയും പിന്നീടു് ചൈനയെയും ലോകശക്തികളു് തീ൯മേശയിലെപ്പോലെ മുറിച്ചുപങ്കിട്ടെടുക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By DigiZCP. Graphics: Adobe SP.


റഷ്യ൯സൈന്യം ഉക്രെയിനിലു് ക൪ണ്ണാടകത്തിലു്നിന്നുള്ള ഒരു ഇ൯ഡൃ൯ അവസാനവ൪ഷമെഡിക്കലു്വിദ്യാ൪ത്ഥിയെ വെടിവെച്ചുകൊന്നതിലു് ഇ൯ഡൃ൯ ഗവണു്മെ൯റ്റും വിദേശകാര്യവകുപ്പും റഷ്യയോടു് എന്തുനിലപാടെടുക്കും? അതു് വകവെക്കാതെ റഷ്യ൯പ്രീണനവുമായി മുന്നോട്ടുപോകുമോ? അതോ സ്വന്തമായി തോക്കെടുക്കുകയോ റഷ്യ൯സൈനികരെ ആക്രമിക്കുകയോ അവരുടെനേ൪ക്കു് വെടിവെക്കുകയോചെയു്തിട്ടില്ലാത്ത ഈ ഇ൯ഡൃ൯വിദ്യാ൪ത്ഥിയെ വെടിവെച്ചുകൊന്ന റഷ്യ൯സൈനികരെ കൊലപാതകികളായിപ്പ്രഖ്യാപിച്ചു് അന്താരാഷ്ട്രനിയമങ്ങളനുസരിച്ചു് ലോകക്കോടതിയായ ഇ൯റ്റ൪നാഷണലു് കോ൪ട്ടു് ഓഫു് ജസ്സു്റ്റിസ്സിലു് വിചാരണചെയ്യാനാവശ്യപ്പെട്ടു് മുന്നോട്ടുപോകുമോ? ഇ൯റ്റ൪നാഷണലു് കോ൪ട്ടു് ഓഫു് ജസ്സു്റ്റിസ്സിലു് ഇതുസംബന്ധിച്ചു് ഒരു പരാതിപോലും ഇ൯ഡൃ ഇതുവരെക്കൊടുക്കാ൯ തയാറായിട്ടില്ലെന്നോ൪ക്കുക! ഉക്രെയി൯ പരാതികൊടുത്തിട്ടുണു്ടു്. ഇ൯ഡൃ൯നയതന്ത്രത്തി൯റ്റെയും നിലപാടി൯റ്റെയും മാറ്റുരയു്ക്കുന്ന ഒരു കൃത്യമല്ലേയിതു്? യുദ്ധക്കുറ്റങ്ങളുടെകൂട്ടത്തിലല്ലേയിതുവരുന്നതു്? എയ൪ റെയിഡിലല്ല നേരിട്ടു് സിവിലിയ൯മാരുടെനേ൪ക്കുള്ള റഷ്യ൯സൈനികരുടെ വെടിവയു്പ്പിലാണു് ആ ഇ൯ഡൃ൯വിദ്യാ൪ത്ഥി കൊല്ലപ്പെട്ടതെന്നുള്ള വാദങ്ങളും തെളിവുകളും സംഭവംനടന്ന 2022 മാ൪ച്ചു് 1നുതന്നെ ഉയ൪ന്നുവന്നതല്ലേ?

ഇതു് യുദ്ധമേഖലയിലു്നിന്നകലെക്കിടക്കുന്ന ഇ൯ഡൃയിലെ പൗര൯മാരെപ്പോലും റഷ്യയാരംഭിച്ച ഉക്രെയി൯യുദ്ധം ബാധിച്ചതി൯റ്റെ ഒരുദാഹരണംമാത്രം. ഉക്രെയിനിലു്പ്പഠിച്ചിരുന്ന ഇ൯ഡൃ൯ പ്രൊഫഷണലു്വിദ്യാ൪ത്ഥികളു്ക്കു് അവരുടെ ഫീസ്സും പഠനവും സ൪ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടതി൯റ്റെയും ജീവിതംവഴിമുട്ടിയതി൯റ്റെയും പെട്ടെന്നുതിരിച്ചുവരാനുള്ള ചെലവുകളു് നേരിടേണു്ടിവന്നതി൯റ്റെയും കഷ്ടനഷ്ടങ്ങളു് വേറെയുണു്ടു്. യുദ്ധമേഖലയിലു്ത്തന്നെ ആയിരക്കണക്കിനു് ഉക്രെയിനി സിവിലിയ൯മാ൪ക്കു് ജീവനും വീടും ജോലിയും ബിസിനസ്സുകളും നഷ്ടപ്പെട്ടതി൯റ്റെയും സ൪ക്കാ൪സ്ഥാപനങ്ങളുടെയും മിലിട്ടറി ഇ൯സ്സു്റ്റല്ലേഷനുകളുടെയും തക൪ച്ചയുടെയും ദശലക്ഷക്കണക്കിനാളുകളു് അഭയാ൪ത്ഥികളായി നാടുവിട്ടോടേണു്ടിവന്നതി൯റ്റെയും കഷ്ടനഷ്ടങ്ങളുടെകണക്കുകളു് വേറെയുമുണു്ടു്. ലോകതെയേറ്റവുംവലുതും ഉപകാരപ്പ്രദവുമായിരുന്ന ഉക്രെയി൯ഫാക്ടറിയുടെവക അവശേഷിച്ചിരുന്ന ഏക ആ൯റ്റനോവു് 225 ചരക്കുവിമാനംതക൪ത്തതി൯റ്റെ നഷ്ടമീടാക്കിത്തീരുമ്പോളു്ത്തന്നെ റഷ്യ൯പ്രസിഡ൯റ്റു് പുട്ടി൯റ്റെ സ്വകാര്യസ്വത്തുക്കളും സമ്പാദ്യവും രഹസൃപരസൃനിക്ഷേപങ്ങളുമൊക്കെത്തീരും. ബാക്കിയുള്ളതി൯റ്റെ നഷ്ടപ്പരിഹാരമോ?

ഏതെങ്കിലുംരാജ്യം റഷ്യയെയാക്രമിച്ചതി൯റ്റെ പ്രതിനടപടിയായാണു് റഷ്യ ഉക്രെയിനെയാക്രമിച്ചിരുന്നതെങ്കിലു് പുട്ടിനു് പിന്നെയും പറഞ്ഞുനിലു്ക്കാമായിരുന്നു, പിടിച്ചുനിലു്ക്കാമായിരുന്നു. ഇതെങ്ങനെയല്ല, ലോകത്തെ ഉക്രെയിനടക്കം ഒരുരാജ്യത്തി൯റ്റെയും ആക്രമണത്തി൯റ്റെ പ്രതിനടപടിയായല്ല പുട്ടി൯ ഉക്രെയിനെയാക്രമിച്ചതും യുദ്ധമാരംഭിച്ചു് ലോകംമുഴുവ൯ നാശംവിതച്ചതും. അതുകൊണു്ടു് ഉടനെയോ പിന്നീടോ പുട്ടിനെക്കൊല്ലുന്നതിലു്ക്കാര്യമില്ല, ഈ യുദ്ധത്തിനുകാരണക്കാരായ പുട്ടി൯റ്റെയും റഷ്യ൯ ഓലിഗാ൪ക്കികളായ അതിസമ്പന്നവ൪ഗ്ഗത്തി൯റ്റെയും സ്വദേശത്തുംവിദേശത്തുമുള്ള സ്വത്തുക്കളു്മുഴുവ൯ കണു്ടുകെട്ടി യുദ്ധനഷ്ടങ്ങളു്ക്കു് പരിഹാരംകൊടുക്കുകയാണു് നടപടിക്രമം- റഷ്യ൯രാജ്യത്തി൯റ്റെ ട്രഷറിയിലു് കഴിയുന്നത്ര കൈവെക്കാതെ, രണു്ടാംലോകമഹായുദ്ധമവസാനിപ്പിക്കാ൯ ത൯റ്റെപങ്കുവഹിച്ച റഷ്യയെ യുദ്ധാനന്തരം ജ൪മ്മനിയെയാക്കിയപോലെയാക്കാതെ!

Written on 02 March 2022 and first published on: 12 March 2022








 

 

 

No comments:

Post a Comment