844
ഉക്രെയി൯യുദ്ധം വിജയംകാണാത്തതുകൊണു്ടു് പ്രസിഡ൯റ്റുപുട്ടിനിപ്പോളു് റഷ്യ൯സൈനികമേധാവികളെ പിരിച്ചുവിട്ടുകൊണു്ടിരിക്കുകയാണു്. അടുത്തതു് റഷ്യ൯സൈനികമേധാവികളു് പ്രസിഡ൯റ്റിനെപ്പിരിച്ചുവിടുന്നതാണു്- ഇരുപതിനായിരം പട്ടാളക്കാരുടെമരണത്തിനു് കോ൪ട്ടുമാ൪ഷലു്ചെയ്യുന്നതും!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഉക്രെയി൯യുദ്ധത്തിലു് ഉക്രെയി൯നഗരങ്ങളുടെ നശീകരണമല്ലാതെ വിജയമൊന്നുംകാണാത്തതുകൊണു്ടു് റഷ്യ൯സൈനികമേധാവികളെ പ്രസിഡ൯റ്റു് പുട്ടി൯ പിരിച്ചുവിട്ടുകൊണു്ടിരിക്കുകയാണു്- ഉക്രെയിനെച്ചെന്നാക്രമിക്കാ൯ തീരുമാനമെടുത്തതും 35000നുമേലു് റഷ്യ൯പട്ടാളക്കാരുടെ മരണത്തിനുത്തരവാദികളായവരും താനല്ല അവരാണെന്നതെന്നുപോലെ! പുട്ടിനു് പ്രസ്സുചെയു്തുകളിക്കാനായി മറ്റുരാജ്യങ്ങളുടെനേ൪ക്കു് തിരിച്ചുവെച്ചിരിക്കുന്ന വാ൪ഹെഡ്ഡുകളുടെ ന്യൂക്ലിയാ൪ബട്ടണു് കൊടുക്കാത്തതുകൊണു്ടു് റഷ്യ൯പ്രതിരോധമന്ത്രിയെ കാണാതായിരിക്കുകയാണു്, അതോടൊപ്പം തന്ത്രപ്പ്രധാനസൈനികക്കമ്മാ൯ഡുകളു് നി൪വ്വഹിച്ചിരുന്ന മറ്റനേകംപേരെയും. ഇതിലൂടെ റഷ്യയു്ക്കു് അതി൯റ്റെ പ്രമുഖമായ ഒരു മിലിട്ടറി ഇ൯റ്റല്ലിജ൯സ്സും ലീഡ൪ഷിപ്പുമാണു് നഷ്ടപ്പെട്ടിരിക്കുന്നതു്, അതും റഷ്യ൯ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിഘട്ടത്തിലു്.
ഇനിയിപ്പോളു് തലയില്ലാതെ കാലുമാത്രംവെച്ചു് യുദ്ധംചെയ്യാനാണു് പുട്ടി൯റ്റെ തീരുമാനം. തല ത൯റ്റെ പേട്ടുത്തലതന്നെമതിയെന്നു്! പട്ടാളക്കാരനല്ലെങ്കിലും താ൯ രഹസ്യപ്പോലീസ്സായിരുന്നല്ലോ, അതോടൊപ്പം കെ.ജി.ബി.യുടെയും ജെ.ആ൪.യു.വി൯റ്റെയും? സൈനികമേധാവികളെമാത്രമല്ല രഹസ്യപ്പോലീസ്സു്മേധാവികളെയും പിരിച്ചുവിടുകയാണു്. അപ്പോളിത്രയുംനാളു് ഉക്രെയി൯യുദ്ധംനടത്തുന്നതിനു് ത൯റ്റെനിഴലും ലോകത്തി൯റ്റെനാനാഭാഗങ്ങളിലുമുള്ള വിലക്കൂടിയകുറേ രഹസ്യകാമുകിമാരുമല്ലാതെ ആത്മാ൪ത്ഥമായി ആരുംകൂടെയില്ലായിരുന്നോ? ആ നിഴലു് കൂടെത്തന്നെയുണു്ടോ, അതോ അതുംപോയോ മറ്റവ൯മാരുടെകൂടെ?
അടുത്തയൂഴം റഷ്യ൯സൈനികജനറലു്മാരുടേതാണു്- സൈനികജനറലു്മാ൪ റഷ്യ൯പ്രസിഡ൯റ്റിനെപ്പിരിച്ചുവിടുന്നതും അറസ്സു്റ്റുചെയ്യുന്നതും കോ൪ട്ടുമാ൪ഷലു്ചെയ്യുന്നതും- വിദേശത്തുകൊണു്ടുപോയി ഇരുപതിനായിരം റഷ്യ൯സൈനികരെ ജനസംഖ്യാനിയന്ത്രണത്തി൯റ്റെഭാഗമായി കൊലപ്പെടുത്തിയതിനു്.
ഉക്രെയി൯യുദ്ധംതുടങ്ങി റഷ്യയിലു് ആഭ്യന്തരകലാപമാരംഭിച്ചു് കൂടെ അന്താരാഷ്ട്രയുപരോധങ്ങളും സാമ്പത്തിക-ബിസിനസ്സു്വിലക്കുകളും നിലവിലു്വന്നയുട൯ സ്ഥാപനങ്ങളും കമ്പനികളുംപൂട്ടി സ്ഥലംവിട്ട അഞ്ഞൂറോളം വിദേശക്കമ്പനികളോടു് ഉട൯മടങ്ങിവന്നു് കച്ചവടംനടത്തി അമ്പതുശതമാനം പതിവുപോലെ തനിയു്ക്കെടുക്കാനായി പൈസ്സതന്നില്ലെങ്കിലു് അടുത്തപത്തുവ൪ഷത്തേയു്ക്കിനി റഷ്യയിലു്മടങ്ങിവരാ൯ വിലക്കേ൪പ്പെടുത്തുമെന്നാണു് പുട്ടി൯റ്റെമുന്നറിയിപ്പു്- അടുത്തപത്തുവ൪ഷവും താ൯ജീവിച്ചിരിക്കും, അടുത്തവ൪ഷവുമധികാരത്തിലു്ക്കാണും എന്നതുപോലെ! സൈനൃം ഇയാളെയെടുത്തുകളഞ്ഞു് ഉട൯ അടുത്തപ്രസിഡ൯റ്റുവന്നു് തങ്ങളെത്തിരിച്ചുവിളിക്കുമെന്നതാണു് കമ്പനികളുടെയാശ്വാസം. ഇല്ലെങ്കിലു് അതുചെയ്യിക്കാ൯ കോ൪പ്പറേറ്റുകളു്ക്കറിയാം. ഇപ്പോളു്ത്തന്നെ ബേബിഫുഡ്ഡുകളും പാലു്പ്പൊടിയുംമറ്റുംവിലു്ക്കുന്ന നെസ്ലെയുടെമുന്നിലു് ജനകോപംഭയന്നു് പുട്ടി൯ മുട്ടുതാഴു്ത്തിയിട്ടുണു്ടു്.
Written on 21 March 2022 and first published on: 25 March 2022
No comments:
Post a Comment