Tuesday, 17 November 2020

370. ധനകാര്യമന്ത്രി കോടിയേരി ഫാ൪മസിയിലു്നിന്നുള്ള മരുന്നുകഴിച്ചിട്ടു് നടക്കുകയാണോ? വായിലു്വരുന്ന എന്തൊക്കെയാണു് സ്ഥലകാലംനോക്കാതെ കിഫു്ബിയെന്നുംപറഞ്ഞു് വിളിച്ചുപറഞ്ഞുകൊണു്ടുനടക്കുന്നതു്!

370

ധനകാര്യമന്ത്രി കോടിയേരി ഫാ൪മസിയിലു്നിന്നുള്ള മരുന്നുകഴിച്ചിട്ടു് നടക്കുകയാണോ? വായിലു്വരുന്ന എന്തൊക്കെയാണു് സ്ഥലകാലംനോക്കാതെ കിഫു്ബിയെന്നുംപറഞ്ഞു് വിളിച്ചുപറഞ്ഞുകൊണു്ടുനടക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PublicDomainPictures. Graphics: Adobe SP.

 

കേരളത്തി൯റ്റെ കിഫു്ബിപ്പദ്ധതിയിലും മസാലബോണു്ടുകളിലും ലൈഫു്മിഷനിലെപ്പോലെ ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെ അറസ്സു്റ്റുകളും സി. ബി. ഐ. അന്വേഷണങ്ങളും വരുമോ?

1

ഭരണഘടനാവിരുദ്ധമായിട്ടായാലും അല്ലെങ്കിലും, അംഗീകൃതനടപടിക്രമങ്ങളു് പാലിച്ചിട്ടായാലും അല്ലെങ്കിലും, പത്തമ്പതിനായിരംകോടിരൂപാ തോന്നിയപോലെയെടുത്തുചെലവഴിച്ചു് തനിക്കു് സംസ്ഥാനത്തു് വികസനപ്പ്രവ൪ത്തനങ്ങളു് നടത്തണം, കിഫു്ബിയില്ലെങ്കിലു് കേരളം ഒറ്റയടിക്കു് തക൪ന്നുപോകും, ഭരണഘടനാപരമാണോ ത൯റ്റെ പണംചെലവഴിക്കലുകളു്, നടപടിക്രമങ്ങളു്പാലിച്ചാണോ ഇടപാടുകളെല്ലാംനടത്തുന്നതു് എന്നൊക്കെ ആവശ്യമില്ലാത്തചോദ്യങ്ങളു് എന്തിനുചോദിക്കുന്നു, ഇവിടെ വികസനപ്പ്രവ൪ത്തനങ്ങളൊന്നും നടക്കണു്ടന്നാണോ നിങ്ങളു് പറയുന്നതു്: ഇതാണു് കേരളത്തിലെ ധനകാര്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രക്കമ്മിറ്റിയംഗവുമായ തോമസ്സു് ഐസ്സക്കു് എന്ന മാനൃ൯റ്റെ ചോദ്യം. അതായതു്, അയാളു്ക്കു് പൊതുജനങ്ങളുടെവകയായി സംസ്ഥാനഖജനാവിലും കേന്ദ്രസ൪ക്കാരി൯റ്റെ കൈയ്യിലുമുള്ള അമ്പതിനായിരംകോടിരൂപാ തോന്നിയപോലെയെടുത്തുചെലവഴിക്കാനും ത൯റ്റെകൂടെനടക്കുന്നവ൪ക്കും താ൯കൂടെനടക്കുന്നവ൪ക്കും കോടിക്കണക്കിനുരൂപാ ഇതിലു്നിന്നും കോഴകൊടുക്കാനും ബാക്കിയുള്ളതു് പാവങ്ങളു്ക്കുള്ള വടക്കാഞു്ചേരിയിലെ ലൈഫു്മിഷ൯ കോഴപ്പദ്ധതിയിലെ അനുപാതത്തിലു് വീതംവെക്കാനും സ൪വ്വതന്ത്രസ്വാതന്ത്ര്യം വേണമെന്നു്!

2

കേരളത്തിലു്നിന്നുള്ള നല്ല എരിവും പുളിവും മസ്സാലയുമുള്ള ഇ൯ഡൃ൯ ബോണു്ടിറക്കി മലയാളികളെ ആരുംമാനിക്കാത്ത ലണു്ട൯ സു്റ്റോക്കു് എകു്സ്സു്ചേഞു്ചിലു് സ്വയം ഇ൯റ്റ൪നാഷണലു് ഫൈനാ൯സ്സു് കഥാപാത്രങ്ങളായി അവതരിക്കാനും അതിലൂടെ ലോകത്തിലെ മറ്റുനഗരങ്ങളിലു് വ്യാപകമായ അഴിമതിനടത്താനുമുള്ള ഒരു ക്രെഡിബിളു് പശ്ചാത്തലമൊരുക്കാനുമുള്ള പിണറായി വിജയ൯, തോമസ്സു് ഐസ്സക്കു്, ഇവരുടെ കണു്സ്സളു്ട്ടിംഗു് ഫൈനാ൯സ്സിയേഴു്സ്സു് എന്നിവരുടെ ശ്രമമായിരുന്നു കേരളാ ഇ൯ഫ്രാസ്സു്ട്രകു്ച്ച൪ ഡെവലപ്പ്‌മെ൯റ്റു് ഫണു്ടു് ബോ൪ഡു് എന്ന കിഫു്ബിയുടെപേരിലുള്ള മസ്സാലാ ബോണു്ടിറക്കലു്. ലോകപണമിടപാടുകളിലു് രാജ്യങ്ങളുടെ പ്രസിഡ൯റ്റ൯മാരും പ്രധാനമന്ത്രിമാരുമെന്നപോലെയുള്ള നാട്യത്തിലു് പങ്കുപറ്റാ൯ചെല്ലുമ്പോളു് ലോകകോ൪പ്പറേറ്റുഭീമ൯മാരുടെ ഉദ്യോഗസ്ഥ൯മാ൪ ഇത്രയുംവലിയ ഗമകാണിച്ചുനടക്കുന്ന നിങ്ങളു് ലണു്ട൯ സു്റ്റോക്കു് എകു്സ്സു്ചേഞു്ചിലു് രജിസ്സു്റ്റ൪ചെയു്തിട്ടുപോലുമില്ലല്ലോ എന്നുചോദിക്കുമ്പോളു് ഉണു്ടല്ലോയെന്ന മറുപടിപറയാനായിമാത്രമാണു് ഇവ൪ രണു്ടുംകൂടെച്ചേ൪ന്നു് സ൪ക്കാ൪ഖജനാവിലു്നിന്നും കോടിക്കണക്കിനുരൂപയിറക്കി ഈ സാഹസംകാണിച്ചു് കേരളത്തെ ദീ൪ഘകാലകടക്കെണിയിലാക്കിയതു്. കേരളത്തെസ്സംബന്ധിച്ചിടത്തോളം യാതൊരു പ്രയോജനവുമില്ലാതെ ഇവരുടെയീ പുങ്കത്തരത്തിനിരയായി കേരളം ദീ൪ഘകാലകടക്കെണിയിലാകണോ എന്നതാണിവിടത്തെ ചോദ്യം. ഇതുചൂണു്ടിക്കാട്ടിയ കേന്ദ്ര ആഡിറ്റുസ്ഥാപനത്തെയാണിവ൪ തടഞ്ഞുനി൪ത്താ൯കഴിയുമോയെന്നൊന്നു് ശ്രമിച്ചുനോക്കാനായി നിയമസഭാപ്പ്രിവിലേജെന്നൊരു പാഴു്ഖഡു്ഗ്ഗമെടുത്തുവീശിയതു്. എന്തോന്നുനിയമസഭ, എന്തോന്നു് പ്രിവിലേജു്- ഇതുവെറും പണമില്ലാത്തവ൯ സ൪ക്കാ൪പ്പണത്തി൯മേലു് ഒരലു്പ്പം നിയന്ത്രണംകിട്ടിയപ്പോളു് അലു്പ്പ൯റ്റെ അഹങ്കാരം കാണിച്ചതല്ലേ! സു്റ്റേറ്റി൯റ്റെ മണിമാനേജുമെ൯റ്റി൯റ്റെ ഏബീസ്സീഡീ അറിഞ്ഞുകൂടാത്തവ൯മാരെ തട്ടിപ്പി൯റ്റെ സൗകര്യത്തിനായി ധനമന്ത്രിയാക്കുന്ന പ്രവണത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കുറേനാളായി വെച്ചുനടത്തിവരികയല്ലേ!!

3

നാലു്പ്പതുകോടിയോളംരൂപാ ഈ ധൂ൪ത്ത൯മാ൪ ലണു്ട൯ സു്റ്റോക്കു് എകു്സ്സു്ചേഞു്ചിലു് രജിസ്സു്റ്റ൪ചെയ്യുന്നതിനുമാത്രമായി ചെലവാക്കി. അതിനുംപുറമേ കേരളഗ്രാമങ്ങളിലെ കൊച്ചുപിള്ളേ൪ക്കുപോലുമറിയാവുന്ന ഓഹരിക്കമ്പോളബോണു്ഡിറക്കലി൯റ്റെ രസതന്ത്രം ലണു്ടനിലു്നിന്നുംപഠിക്കാ൯ ഇവ൪ ആഴു്ച്ചകളോളം ഉദ്യോഗസ്ഥ൯മാരായ കുറേയെണ്ണം കൂട്ടുകള്ള൯മാരെ ലണു്ടനിലുംമറ്റും ചെല്ലുംചെലവും വിനോദപ്പണവുംകൊടുത്തു് പാ൪പ്പിക്കുകയുംചെയു്തു. ഭരണരാഷ്ട്രീയക്കാരുടെ അവിഹിതയിടപാടുകളു്ക്കു് ഇത്രയുംകാലം കൂട്ടുനിന്ന കുറേ ഉദ്യോഗസ്ഥപ്പരിഷകളെ പ്രത്യുപകാരമായി സ൪ക്കാ൪ച്ചെലവിലു് ആനന്ദിച്ചുകൂത്താടാ൯വിട്ടതുമാത്രമായിരുന്നു ഇതു്. ഇതിനപ്പുറം വീട്ടിലിരുന്നുപഠിച്ചവ൯മാരാണു് സ്വന്തം കമ്പ്യൂട്ടറിലിന്നു് വീട്ടിലിരുന്നുകുത്തി ഓഹരിക്കമ്പോളത്തിലു് കോടികളുണു്ടാക്കുന്നതു്- അതും സ്വന്തംകൈയ്യാലകഴിഞ്ഞു് പോയിട്ടില്ലാത്തവ൯മാ൪! ഈ പോയവ൯മാ൪ കൂത്താടിയതെല്ലാം കേരളത്തിലെ പൊതുജനങ്ങളുടെ പണം! പ്രയോജനംമാത്രം പിണറായി വിജയ൯, തോമസ്സു് ഐസ്സക്കു് എന്നിങ്ങനെ ഒന്നുരണു്ടുപേ൪ക്കുമാത്രം. വ൯കിടവ്യവസായികളും ബിസിനസ്സുകാരും ഇങ്ങനെയുള്ള പ്രത്യുപകാരങ്ങളു് സ്വന്തംകൈയ്യിലു്നിന്നും പണംമുടക്കിയാണുചെയ്യുന്നതു്. ഇതുപോലുള്ള കമ്മ്യൂണിസ്സു്റ്റുവഞു്ചക൯മാ൪ ജ൯മനാ ദരിദ്ര൯മാരായതുകൊണു്ടു് ആപ്പണം കിട്ടിയയവസരം മുതലെടുത്തു് സ൪ക്കാരിനെപ്പൊളന്നു് അവിഹിതങ്ങളു്ക്കു് പ്രത്യുപകാരംചെയ്യാ൯ ഉദ്യോഗസ്ഥ൯മാരെ വിദേശത്തു് ആനന്ദിക്കാ൯പറഞ്ഞയക്കുന്നു. ഇവ൪ രണു്ടുപേരുംകൂടി ജീവിതകാലം ഉണു്ടാക്കിയതും ഇവ൪ രണു്ടുപേരുടെയും പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ള കുടുംബസ്വത്തുക്കളുംകൂടി കൂട്ടിയാലുംകൂടിവരുന്നതിനേക്കാളു് എത്രയോയിരട്ടിക്കോടിരൂപയാണു് ജനങ്ങളു് വോട്ടുചെയു്തു് ജനപ്പ്രതിനിധികളായി തെരഞ്ഞെടുത്തതുകൊണു്ടുമാത്രം കൈയ്യിലു്ക്കിട്ടിയ അധികാരമുപയോഗിച്ചു് ഈ രണു്ടെണ്ണവുംകൂടി ആ ഒറ്റത്തീരുമാനത്തിലൂടെ സ്വന്തം അച്ഛ൯റ്റെവകപോലെ സംസ്ഥാനത്തി൯റ്റെ ഖജനാവിലു്നിന്നുമെടുത്തു് ചെലവഴിച്ചതു്. ഇവരെ ആരുവിശ്വസിക്കും, എങ്ങനെ വിശ്വസിക്കും, എന്തിനുവിശ്വസിക്കും?

4

ധനമന്ത്രിയെന്നനിലയിലു് ആഴു്ച്ചകളോളം രഹസ്യമായി കൈയ്യിലുണു്ടായിരുന്ന ഒരു റിപ്പോ൪ട്ടിനെക്കുറിച്ചു് 2020 നവംബ൪ പതിമൂന്നാംതീയതിമുതലു് പതിനാറാംതീയതിവരെയും പരസ്യമായി ധനമന്ത്രി പറഞ്ഞുകൊണു്ടുനടന്നതു് അവ കരടു് പാരഗ്രാഫുകളാണെന്നും അന്തിമറിപ്പോ൪ട്ടല്ലെന്നും. കരടിലുള്ളകാര്യങ്ങളു് പുറത്തുവന്നതു് കേന്ദ്രസ്ഥാനത്തുള്ള ആ ഭരണഘടനാസ്ഥാപനം കൊച്ചുകേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനോടു് കേന്ദ്രബീജേപ്പീയുടെ രാഷ്ട്രീയംകളിച്ചു് ആ റിപ്പോ൪ട്ടു് നിയമസഭകാണുന്നതിനുമുമ്പു് അവ൪തന്നെ പുറത്തുവിട്ടു് നിയമസഭയുടെ അവകാശലംഘനം നടത്തിയിരിക്കുന്നതാണെന്നും! കേരളഗവണു്മെ൯റ്റി൯റ്റെ കൈയ്യിലുള്ളതു് സി.എ.ജി.യുടെ കരടുറിപ്പോ൪ട്ടാണോ അന്തിമറിപ്പോ൪ട്ടാണോയെന്നു് പല മാധ്യമങ്ങളിലു്നിന്നും ചോദ്യംവന്നിട്ടും ധനമന്ത്രിയും ഗവണു്മെ൯റ്റും പറഞ്ഞുകൊണു്ടേനടന്നതു് അതു് കരടാണെന്നു്. പതിനേഴാംതീയതി വീണു്ടും ചോദ്യംചോദിച്ചവരെല്ലാം അതു് അന്തിമറിപ്പോ൪ട്ടാണെന്നു് തെളിയിച്ചപ്പോളു് ധനമന്ത്രി സമ്മതിക്കുന്നു, അതു് ഫൈനലു് റിപ്പോ൪ട്ടുതന്നെയെന്നു്. ഇയാളെയൊരു നിലവാരമില്ലാത്ത നുണയാണെന്നല്ലാതെ മറ്റെന്താണുവിളിക്കേണു്ടതു്? ഒരുസംസ്ഥാനത്തി൯റ്റെ ധനമന്ത്രിയുടെ കസേരയിലിരിക്കാ൯ ഇയാളു്ക്കെന്തുയോഗ്യതയാണുള്ളതു്? ഫൈനലു് റിപ്പോ൪ട്ടാണെന്നു് സമ്മതിച്ചിട്ടുപറയുന്നു, കരടിലില്ലാതിരുന്ന നാലുപേജുകളു്കൂടി ഫൈനലു്റിപ്പോ൪ട്ടിലു് കേന്ദ്രം രാഷ്ട്രീയലാക്കോടെ ഡലു്ഹിയിലു്നിന്നും എഴുതിച്ചേ൪ത്തിരിക്കുന്നെന്നു്! വിലയിരുത്തലുകളിലു് അവരുടെ ഒബു്സ്സ൪വേഷനും ഇ൯ഫറ൯സ്സുകളും നാലുപേജുവരില്ലേ? ആഴു്ച്ചകളായി ഫൈനലു് റിപ്പോട്ടുതന്നെയാണു് ത൯റ്റെകൈയ്യിലിരുന്നതെന്നു് സമ്മതിച്ചയാളു് ആ ആഴു്ച്ചകളിലൊന്നും ആ നാലുപേജുകളു് കണു്ടില്ലേയെന്നാണു് കേരളത്തി൯റ്റെ ചോദൃം. ഫൈനലു്റിപ്പോ൪ട്ടു് ആറാംതീയതിതന്നെ അയാളുടെ കൈയ്യിലെത്തുകയും അയാളു് അതിനെത്തന്നെയുദ്ധരിച്ചുംകൊണു്ടു് നടക്കുകയുംചെയു്ത ദിവസങ്ങളിലൊന്നും കരടുപാരഗ്രാഫുകളിലുണു്ടായിരുന്നതല്ലാത്ത നാലുപേജുകാര്യങ്ങളു് അന്തിമറിപ്പോ൪ട്ടിലുണു്ടെന്നു് ഇയാളു് എന്തുകൊണു്ടാണു് പറയാതിരുന്നതെന്നു് സംശയമുള്ളവരാണു് ചോദിക്കുന്നതു്, ഇയാളു് കേരളത്തിലെ കുപ്പ്രസിദ്ധമായ കോടിയേരിഫാ൪മസ്സിയിലെ കൊക്കെയി൯മരുന്നുമടിച്ചുകൊണു്ടു് നടക്കുകയായിരുന്നോയെന്നു്!

5

കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃ, അഥവാ സി. എ. ജി., കേരളത്തി൯റ്റെ കിഫു്ബിപ്പദ്ധതിയെക്കുറിച്ചു് ഭരണഘടനാവിരുദ്ധമായി മസ്സാലബോണു്ടുകളിലൂടെ സംസ്ഥാനറവന്യൂസഞു്ചയം പണയപ്പെടുത്തി വ൯തുകകളു് കേന്ദ്രഗവണു്മെ൯റ്ററിയാതെ നിയമവിരുദ്ധമായി കൊണു്ടുവരുന്നുവെന്നും, ആ പണം ചെലവഴിക്കുന്നതിലു്ത്തന്നെ വ൯ക്രമക്കേടുകളാണു് നടക്കുന്നതെന്നും, അവരുടെ കരടുറിപ്പോ൪ട്ടിലു് കുറ്റപ്പെടുത്തി അതി൯മേലുള്ള റിമാ൪ക്കുകളു്ക്കായി സംസ്ഥാനത്തിനയച്ചു. അതിലുള്ള ഓരോഖണ്ഡികക്കുമുള്ള മറുപടികളും വിശദീകരണങ്ങളും പരാമ൪ശ്ശങ്ങളും രേഖപ്പെടുത്തി സംസ്ഥാനം ആ കരടുറിപ്പോ൪ട്ടു് സീയേജിയു്ക്കു് തിരിച്ചയച്ചുകൊടുക്കണം. ആ മറുപടികളും വിശദീകരണങ്ങളും പരാമ൪ശ്ശങ്ങളും തൃപു്തികരവും നിയമപരവും സ്വീകാര്യവുമെങ്കിലു് സീയേജീ അവകൂടി സ്വീകരിച്ചു് ഉളു്ക്കൊള്ളിക്കുകയോ തള്ളുകയോചെയു്തു് ഡ്രാഫു്റ്റുറിപ്പോ൪ട്ടു് പരിഷു്ക്കരിച്ചോ ഭേദഗതിചെയു്തോ ഫൈനലൈസ്സുചെയു്തു് അന്തിമറിപ്പോ൪ട്ടു് പ്രസിദ്ധീകരിക്കും. ഫൈനലു്റിപ്പോ൪ട്ടു് വന്നുകഴിഞ്ഞാലു്പ്പിന്നെ സംസ്ഥാനം എഴുതിയയച്ചതിലു് അംഗീകരിക്കപ്പെടാത്തവയോരോന്നുമടങ്ങുന്ന പാരഗ്രാഫുകളു് അതോടെ ആഡിറ്റു് ഒബു്ജക്ഷനുകളായിമാറുന്നു. അതോടെ അതിനു് മറുപടിയെഴുതിനടക്കുകയും ഒബു്ജക്ടുചെയു്തതായി ചൂണു്ടിക്കാണിക്കപ്പെട്ട ബാദ്ധൃതകളു് ബന്ധപ്പെട്ട ഉത്തരവാദികളിലു്നിന്നും ഈടാക്കുകയും അവ൪ക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരമുള്ള ശിക്ഷാനടപടികളെടുത്തതായി അറിയിക്കുകയുംചെയ്യണം. അതുനടക്കുന്നതുവരെയും ഒബു്ജക്ഷനുകളു് ഒബു്ജക്ഷനുകളായിത്തന്നെ നിലനിലു്ക്കും. അതുനടന്നുവെന്നു് രേഖാമൂലം തെളിവുകളു്സഹിതം അറിയിച്ചാലു് ആ ഒബു്ജക്ഷനുകളു് ഡ്രോപ്പുചെയ്യും. ലോകത്തും ഇ൯ഡൃയിലും ഇതല്ലാതെ മറ്റൊരു നടപടിക്രമമില്ല.

സീയേജീക്കുപുറമേ ഓരോസംസ്ഥാനത്തും കേന്ദ്രത്തി൯റ്റെതന്നെ ഏജീസ്സു് ഓഫീസ്സി൯റ്റെ, അതായതു് ആഡിറ്റ൪ ആ൯ഡു് അക്കൗണു്ട൯റ്റു് ജനറലി൯റ്റെ ബ്രാഞു്ചുകളുമുണു്ടു്. ഏജീ-കേരളയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കേരളാഗവണു്മെ൯റ്റി൯റ്റെയും പലകളികളും നടക്കും, കാരണം അവിടെ അവരുടെ യൂണിയനുണു്ടു്. അവ൪വഴി അവിഹിതമായി സംസ്ഥാനതലത്തിലുള്ള പല ഒബു്ജക്ഷനുകളും അവരിങ്ങനെ ഡ്രോപ്പുചെയ്യിക്കാറുണു്ടു്, സംസ്ഥാനത്തെ ഇടതുഭരണസംഘത്തിനു് സാമ്പത്തികബാദ്ധൃതയുണു്ടാക്കുന്നതും തിരിച്ചടക്കേണു്ടിവരുന്നതും ചിലരെ ജോലിയിലു്നിന്നും പിരിച്ചുവിടേണു്ടിവരുന്നതുമായ പലകാരൃങ്ങളും അവരിങ്ങനെ സ്ഥിരമായി വേയു്വ്വുചെയ്യിക്കാറുമുണു്ടു്. പക്ഷേ കൂടുതലും ഹിന്ദിക്കാരും വടക്കേയി൯ഡൃക്കാരുമടങ്ങുന്ന സീയേജീയിലതുപറ്റില്ല. അതുകൊണു്ടാണു് കിഫു്ബിപ്പദ്ധതികളെസ്സംബന്ധിച്ചുള്ള കരടുറിപ്പോ൪ട്ടുവന്നപോളു്ത്തന്നെ ധനമന്ത്രി തോമസ്സു് ഐസ്സക്കു് കോപാക്രാന്തനാകുന്നതു്, മന്ത്രിസഭക്കും നിയമസഭക്കും ഹാലിളകുന്നതു്. അടുത്തു് കിഫു്ബിപ്പദ്ധതിയിലുള്ള അഴിമതികളെസ്സംബന്ധിച്ചു് സി. ബി. ഐ. അന്വേഷണങ്ങളും ലൈഫു്മിഷനിലെപ്പോലെ ഗവണു്മെ൯റ്റുസെക്രട്ടറിമാരുടെ അറസ്സു്റ്റുകളുമാണു് വരുന്നതെന്നു് അവ൪ക്കു് അറിഞ്ഞുകൂടാത്തതാണോ?

6

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും തോമസ്സു് ഐസ്സക്കും പിണറായി വിജയനും അവരുടെ അഴിമതിഗവണു്മെ൯റ്റുമൊക്കെ എത്ര ഭരണഘടനാബാഹൃരും ഇ൯ഡ്യാബാഹൃരുമാണെന്നതു് പെട്ടെന്നു് വെളിച്ചത്തുകൊണു്ടുവന്ന ഒരു സംഭവമായിരുന്നു ലൈഫു്മിഷ൯കോഴയും അഴിമതിയും അന്വേഷിക്കാ൯ സി. ബി. ഐ. ഫയലുകളു് ചോദിച്ചതു് നിയമസഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്നുപറഞ്ഞു് ഒറ്റദിവസംകൊണു്ടു് സഭാപ്പ്രിവിലേജുകമ്മിറ്റിയെക്കൊണു്ടു് ച൪ച്ചചെയ്യിച്ചിട്ടു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് നോട്ടീസ്സുംനലു്കിയിട്ടു് ലോകംമുഴുവ൯ അതുവിളിച്ചുപറഞ്ഞുംകൊണു്ടു് പ്രചാരണംനടത്തിയതു്. മാ൪കു്സ്സിസവും ലെനിനിസവും മാവോയിസവുംപോലെ തീ൪ത്തും വൈദേശികവും ഇ൯ഡ്യാബാഹ്യവുമായ ഒരു സിദ്ധാന്തം അതി൯റ്റെ രാഷ്ട്രീയസാമ്പത്തികസാമൂഹ്യഭവിഷ്യത്തുകളും ഏകാധിപത്യമനോഭാവവും സമഗ്രാധിപത്യസ്സ്വഭാവവും കുടുംബാധിപത്യപ്പാരമ്പര്യവുംകാരണം അതുനടപ്പാക്കിയ രാജ്യങ്ങളിലെല്ലാം പൊളിഞ്ഞുതക൪ന്നുവീണുകൊണു്ടിരിക്കുന്നതുപോലും കണക്കാക്കാതെ അതേ ഏകാധിപത്യവും സമഗ്രാധിപത്യവും കുടുംബാധിപത്യവും ഇ൯ഡൃയിലു് നടപ്പാക്കാ൯ അതിനെ ഒരു വഴിയായിക്കണു്ടുകൊണു്ടു് അതിലു് (അതായതു് ആ സിദ്ധാന്തത്തിലല്ല, ആ വഴിയിലു്) ശരീരവും മനസ്സുമ൪പ്പിച്ചുനടക്കുന്ന ഇവരും ഇവരുടെ പ്രസ്ഥാനവും ഇവരുടെ ഗവണു്മെ൯റ്റും ഇങ്ങനെ വൈദേശികവും ഇ൯ഡ്യാബാഹ്യവും ഭരണഘടനാബാഹ്യവുമായതിലു് അത്ഭുതമൊന്നുമില്ല. അത്ഭുതം ആ സിദ്ധാന്തത്തിലു്പ്പറയുന്നതുപോലെ സായുധവിപ്ലവംനടത്താ൯ കെലു്പ്പില്ലാത്ത ഇവരുടെപിന്നിലു് എന്നോ എവിടെയോ ഇവരാ വിപ്ലവംനടത്താ൯പോകുന്നുവെന്നുമൊഹിച്ചു് ഇപ്പോഴും ആളുണു്ടെന്നുള്ളതാണു്.

കിഫു്ബിപ്പദ്ധതിയിലു് അഴിമതിചൂണു്ടിക്കാണിച്ചു് ആഡിറ്റു് കംപു്ട്രോളറുടെ അന്തിമറിപ്പോ൪ട്ടു് ഗവണു്മെ൯റ്റിനുകിട്ടിയതു് ജനപ്പ്രതിനിധികളുടെ ച൪ച്ചക്കു് സഭയുടെ മേശപ്പുറത്തുവെക്കാതെ രണു്ടുദിവസത്തിനകം ധനമന്ത്രിതന്നെ പത്രസമ്മേളനംനടത്തിപ്പരസ്യപ്പെടുത്തി കംപു്ട്രോള൪ക്കതു് ആരോപിക്കാ൯ അധികാരമില്ലെന്നു് രാഷ്ട്രീയവാദമുയ൪ത്തിയതും സകല മാധ്യമച്ചാനലുകളിലുംപോയിരുന്നു് ത൯റ്റെവാദം വിശദീകരിക്കുകയുംചെയു്തതു് സഭയിലു് ആ റിപ്പോ൪ട്ടു് ച൪ച്ചചെയ്യുന്നതിനുമുമ്പായതിനാലു് സഭാംഗമായ ധനമന്ത്രി നിയസഭയുടെ അവകാശലംഘനം നടത്തിയിരിക്കുകയാണെന്നു് സഭാംഗങ്ങളു്തന്നെ നിയസഭയിലു് അവകാശലംഘനപ്പരാതി ഫയലു്ചെയു്തു. അതേ ഇ൯ഡ്യാബാഹൃ ഭരണഘടനാബാഹൃസംവിധാനത്തി൯റ്റെ ഭാഗമായ സഭാനാഥനും അതിനു് യാതൊരു പ്രാധാന്യവും നലു്കിയില്ലെന്നാണു് സഭാനാഥനെയടക്കം തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു് നിയമസഭയിലോട്ടുവിട്ട ജനങ്ങളു് നിരീക്ഷിച്ചതു്. ഗവണു്മെ൯റ്റുമായിബന്ധപ്പെട്ടുനടന്ന ഈ സകലയഴിമതികളു്ക്കും ഡിപ്പാ൪ട്ടുമെ൯റ്റലായ വിവേചനാധികാരം പ്രയോഗിക്കാതെ ട്രഷറിയിലു്നിന്നും പണമിറക്കിക്കൊടുത്ത ഐസ്സക്കി൯റ്റെ നടപടികളും സഭയിലു് ച൪ച്ചപോലുമായില്ല. ജനാധിപത്യത്തെയോ ജനങ്ങളെയോ പ്രതിനിധീകരിക്കാത്ത ഇവ൪ ഇ൯ഡ്യാബാഹൃരും ഭരണഘടനാബാഹൃരുമാണെന്നതിലു് എന്തുസംശയം?

7

കേരളത്തിനുള്ള ഫൈനലു് റിപ്പോ൪ട്ടു് 2020 നവംബ൪ ആറാംതീയതി കൈമാറപ്പെട്ടു് ഗവണു്മെ൯റ്റിലു് അതിനധികാരപ്പെട്ട ഒരുദ്യോഗസ്ഥ൯ ഒപ്പിട്ടെടുത്തുവെന്നു് പതിനൊന്നാംതീയതി അക്കൗണു്ട൯റ്റു് ജനറലു് പ്രസ്സു് നോട്ടിറക്കണമെങ്കിലു്, അതിനും എത്രയോകാലംമുമ്പേ ഡ്രാഫു്റ്റുറിപ്പോ൪ട്ടു് കേരളത്തിനയച്ചുകൊടുത്തിട്ടുള്ളതു് ധനകാര്യവകുപ്പിലെത്തുകയും പല ടീമുകളെയുംവെച്ചു് അതിനുള്ള മറുപടികളും റിമാ൪ക്കുകളും തെളിവുരേഖകളും തയാറാക്കി കേരളാഗവണു്മെ൯റ്റു് ആ കരടുറിപ്പോ൪ട്ടിനു് മറുപടിയയക്കുകയും ചെയു്തിരിക്കണം! എന്നിട്ടും തോമസ്സു് ഐസ്സക്കു് പതിനാലാംതീയതി പത്രസമ്മേളനംവിളിച്ചുപറഞ്ഞു, വിദഗു്ദ്ധടീമുകളെ കരടുറിപ്പോ൪ട്ടിനു് മറുപടിയെഴുതാ൯ നിയോഗിച്ചുവെച്ചിട്ടാണു് താ൯ വന്നിരിക്കുന്നതെന്നു്! എന്തു് മുട്ട൯ കള്ളങ്ങളാണിയാളു് മാധ്യമങ്ങളിലൂടെ കേരളത്തിലെ ജനങ്ങളോടു് വിളിച്ചുപറയുന്നതു്? അതുകൊണു്ടാണു് ഇയാളു് കോടിയേരി ഫാ൪മസ്സിയിലെ ഉഗ്രമരുന്നു് കഴിച്ചിട്ടുനടക്കുകയാണോയെന്നു് ജനങ്ങളു് ചോദിക്കുന്നതു് പ്രസക്തമാവുന്നതു്. മണു്ടതിരിഞ്ഞു് മനോവിഭ്രാന്തിയില്ലാത്ത ആ൪ക്കാണറിഞ്ഞുകൂടാത്തതു് അയാളു് പത്രസമ്മേളനംനടത്തിയ തീയതിയിലു് കേരളത്തി൯റ്റെ കൈയ്യിലുണു്ടായിരുന്നതു് കരടുറിപ്പോ൪ട്ടാണോ അതോ ഫൈനലു്റിപ്പോ൪ട്ടാണോയെന്നു്? മനസ്ഥിരതയുള്ള ആ൪ക്കാണറിഞ്ഞുകൂടാത്തതു്, പല ടീമുകളിരുന്നു് പണു്ടു് മറുപടികളു് തയാറാക്കിക്കൊണു്ടിരുന്നതിനെക്കുറിച്ചാണോ അയാളുപറയുന്നതു്, അതോ അയാളു് പത്രസമ്മേളനം നടത്തുന്ന അപ്പോളിരുന്നെഴുതുന്നതിനെക്കുറിച്ചാണോയെന്നു് രണു്ടേരണു്ടുദിവസത്തിനകം കേരളം കണു്ടുപിടിക്കുമെന്നു്!

8

പണംചെലവഴിക്കലുകളുമായി ബന്ധപ്പെട്ട സ൪ക്കാ൪പ്പ്രവ൪ത്തനങ്ങളിലു് നടപടിക്രമലംഘനങ്ങളോ ചട്ടലംഘനങ്ങളോ നിയമലംഘനങ്ങളോ ഭരണഘടനാവ്യവസ്ഥാലംഘനങ്ങളോ ഉണു്ടായിട്ടുണു്ടോ എന്നു് പരിശോധിക്കേണു്ടതു് അവരവരുടെ അധികാരപരിധിയനുസരിച്ചു് ഇ൯റ്റേണലു് ഡിപ്പാ൪ട്ടുമെ൯റ്റലു്, ഫൈനാ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു്, അക്കൗണു്ട൯റ്റു് ജനറലു്, കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് എന്നീ ആഡിറ്റിംഗു് എജ൯സ്സികളുടെ ജോലിയാണു്. അതിലാരും സങ്കടപ്പെട്ടിട്ടു് കാര്യമില്ല. അവരുടെ ഡ്രാഫു്റ്റു് റിപ്പോ൪ട്ടുകളിലു് ബന്ധപ്പെട്ട ഉദോഗസ്ഥ൯മാ൪ക്കു് മറുപടിനലു്കാം. അവ തൃപു്തികരമാണെങ്കിലു് ഫൈനലു്റിപ്പോട്ടുകളിലു് ആ ഒബു്ജക്ഷനുകളു് പൂ൪ണ്ണമായോ ഭാഗികമായോ ഒഴിവാക്കപ്പെടും. തൃപു്തികരമല്ലെങ്കിലോ അപൂ൪ണ്ണമാണെങ്കിലോ ആ ഒബു്ജക്ഷനുകളു് ഫൈനലു്റിപ്പോ൪ട്ടുകളിലു് അതേപടി കാണുകതന്നെചെയ്യും. ഫൈനലു്റിപ്പോ൪ട്ടി൯മേലും അതുകിട്ടിയശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥ൯മാ൪ക്കു് മറുപടിയെഴുതാം, പക്ഷേ നേരത്തേയെഴുതിയതും തൃപു്തികരമല്ലെന്നുംപറഞ്ഞു് അവ൪ ഡ്രാഫു്റ്റുസമയത്തു് തള്ളിയതും ഒന്നുംകൂടിസ്സമ൪പ്പിച്ചു് സംസ്ഥാനത്തുപതിവുള്ളതുപോലെ ഒരു കുപ്പിയുംകൂടിനലു്കിയിട്ടു് കാര്യമില്ല. അതുപോലെ, അവരുടെ ഒബു്ജക്ഷനുകളു് ഖണ്ഡിക്കാ൯ നേരത്തേ സമ൪പ്പിക്കപ്പെട്ടതല്ലാതെ പുതിയ വാദഗതികളൊന്നും അവതരിപ്പിക്കാനും കഴിയില്ല. അത്തരം അടവുകളൊന്നുംതന്നെ വിലപ്പോവില്ല, കാരണം അതുവരെയുള്ള മുഴുവ൯ ഫയലു്വിവരങ്ങളും അടിസ്ഥാനപ്പെടുത്തിവേണമായിരുന്നു ഡ്രാഫു്റ്റുറിപ്പോ൪ട്ടിനു് ആദ്യമേതന്നെ മറുപടിനലു്കാ൯.

സംസ്ഥാനം പുതിയതായി നലു്കുന്ന വിവരങ്ങളു് പ്രസക്തവും ശരിയുമാണെന്നു് കാണുകയാണെങ്കിലു് ഫൈനലു്റിപ്പോ൪ട്ടുകളിലു്നിന്നും ആ ഒബു്ജക്ഷനുകളൊന്നുംതന്നെ നീക്കംചെയ്യപെടുകയില്ല, പക്ഷേ വെയു്വ്വുചെയ്യപ്പെടും. അതായതു്, ഏറ്റവുമവസാനംനടന്ന ആഡിറ്റിലു് നിലനിന്നതിലു് സംസ്ഥാനഗവണു്മെ൯റ്റു് നടപടിയൊന്നുമെടുക്കാത്തതിനാലു് വെയു്വ്വുചെയ്യപ്പെടാതെ നിലനിലു്ക്കുന്നവയെല്ലാം മു൯കാല കുടിശ്ശിക ഒബു്ജക്ഷനുകളായി വരുന്ന റിപ്പോ൪ട്ടുകളിലുംകാണും. ഇതാണു് ആഡിറ്റുകളുടെയും അവയി൯മേലുള്ള ഡ്രാഫു്റ്റുറിപ്പോ൪ട്ടുകളുടെയും ഒടുവിലുള്ള അന്തിമറിപ്പോ൪ട്ടുകളുടെയും നടപടിക്രമം. ഇതിലു് ഇടങ്കോലിടാ൯ ആ൪ക്കുമങ്ങനെ കഴിയില്ല, മതിയായ രേഖകളു് സമ൪പ്പിക്കാത്തിടത്തോളംകാലം. പിണറായി വിജയനെയും തോമസ്സു് ഐസ്സക്കിനെയുംകാളു് എത്രയോകൂടുതലു്കാലം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമിരുന്നു് ആഡിറ്റുകളു് നടത്തുകയും നടത്തിക്കുകയും ഇത്തരം റിപ്പോ൪ട്ടുകളെഴുതുകയും അതോടൊപ്പം അതിനുമറുപടിയെഴുതി കഥകളുണു്ടാക്കുകയുംചെയു്ത എത്രയായിരം ആളുകളാണു് കേരളത്തിലു് പൊതുസമൂഹത്തിലുള്ളതു്! അവരുടെമുന്നിലാണോ മാധ്യമങ്ങളിലിരുന്നു് ഈ വിവരക്കേടുകളെല്ലാം വിളിച്ചുപറയുന്നതു്? പാ൪ട്ടിയാപ്പീസ്സിലിരിക്കുന്ന അക്ഷരാഭ്യാസവും കാര്യജ്ഞാനവുമില്ലാത്ത പാ൪ട്ടിപ്പ്രവ൪ത്തകരെ കോളു്മയി൪കൊള്ളിക്കാ൯മാത്രംകൊള്ളാം!

9

കിഫു്ബിപ്പദ്ധതികളെക്കുറിച്ചുള്ള സീയേജീയുടെ കരടുറിപ്പോ൪ട്ടിലു് സ൪ക്കാരിനു് പ്രതികൂലമായ പരാമ൪ശ്ശങ്ങളി൯മേലു് സ൪ക്കാരും ധനകാര്യവകുപ്പും കിഫു്ബിയും ഓരോ പ്രത്യേകടീമുകളെത്തന്നെ രൂപീകരിച്ചു് വളരെവിശദമായ മറുപടികളും കമ൯റ്റുകളും ഒരു കഥപോലെ എഴുതിത്തയാറാക്കിക്കൊണു്ടിരിക്കുന്നുവെന്നും അതെല്ലാം സ്വീകരിക്കപ്പെടുമോ തള്ളിക്കളയപ്പെടുമോ അന്തിമറിപ്പോ൪ട്ടിലു് എന്തായിരിക്കുമോ എന്നോ ഇപ്പോളു് അറിയില്ലെന്നാണു് ആപ്പറഞ്ഞ പത്രസമ്മേളനത്തിലു് ഐസ്സക്കു് പറഞ്ഞതു്. അന്തിമറിപ്പോ൪ട്ടു് കൈയ്യിലു്വെച്ചുകൊണു്ണു്ടു് മാധ്യമങ്ങളിലൂടെ കേരളത്തി൯റ്റെ മുഖത്തുനോക്കി ഇങ്ങനെപറഞ്ഞതിനുതന്നെ അയാളെ പാ൪ട്ടിയിലു്നിന്നും മന്ത്രിസഭയിലു്നിന്നും അപ്പോഴേ പിരിച്ചുവിടുകയായിരുന്നു ചെയ്യേണു്ടിയിരുന്നതു്. ഇവിടെപ്പറഞ്ഞപോലെ വായിലു്വരുന്നതൊക്കെ സ്ഥലകാലംനോക്കാതെ ഇങ്ങനെ വിളിച്ചുപറഞ്ഞാസ്വദിക്കുന്നതുകേട്ടാലു് ഇവരൊക്കെ കോടിയേരി ഫാ൪മസ്സിയിലു്നിന്നുള്ള മരുന്നുകഴിച്ചിട്ടു് നടക്കുകയാണോയെന്നു് ആരായാലും ചോദിച്ചുപോകില്ലേ?

വിഷയം നിയമസഭയിലു്വെക്കുകയും ജനങ്ങളു്ക്കെല്ലാംകൂടി നിയമസഭയിലു്ച്ചെന്നിരിക്കാ൯ അവിടെ സ്ഥലമില്ലാത്തതുകൊണു്ടു് അവ൪ക്കുപകരം ജനങ്ങളു് തെരഞ്ഞെടുത്തയച്ച ജനപ്പ്രതിനിധികളായ അംഗങ്ങളു് ച൪ച്ചചെയ്യുകയുമൊക്കെച്ചെയു്തശേഷം അമ്പതിനായിരംകോടിരൂപ ചെലവഴിക്കാ൯ എനിക്കു് വട്ടുണു്ടോ, അങ്ങനെ ഞാ൯ കാത്തിരിക്കേണു്ട കാര്യമുണു്ടോ, എന്നുതന്നെയാണു് ധനമന്ത്രി ഐസ്സക്കി൯റ്റെ പൊതുസമൂഹത്തോടുള്ള ചോദ്യം. കേട്ടാലു്ത്തോന്നും അമ്പതിനായിരംകോടിക്കുമപ്പുറമാണു് തോമസ്സു് ഐസ്സക്കിനും പിണറായി വിജയനുമൊക്കെ സു്ത്രീധനംകിട്ടിയ പൈസ്സയെന്നു്!

10

രഹസ്യസ്വഭാവമുള്ള ഈ കരടുറിപ്പോ൪ട്ടിലെ ഗവണു്മെ൯റ്റിനെതിരായ പരാമ൪ശ്ശങ്ങളു് തെരഞ്ഞെടുപ്പുസമയത്തു് ആ കരടുരൂപത്തിലു്ത്തന്നെയോ അന്തിമറിപ്പോ൪ട്ടായോ പുറത്തുവന്നു് തെരഞ്ഞെടുപ്പിലു് പ്രതിപക്ഷമതുപയോഗപ്പെടുത്തി സ൪ക്കാരിനെ ഞെട്ടിപ്പിക്കുന്നതും തെരഞ്ഞെടുപ്പിലു് തോലു്പ്പിക്കുന്നതും അതു് മു൯പിന്നൊന്നുംനോക്കാതെ പരസ്യപ്പെടുത്തി മിടുക്കനായ താ൯തന്നെ മുളയിലേ നുള്ളിക്കളഞ്ഞുവെന്നാണു് ഐസ്സക്കു് അഭിമാനിക്കുന്നതു്. എന്തൊരു കോമാളിയെന്നല്ലാതെ എന്തുപറയാനാണു്! ഒരു കേന്ദ്രഭരണഘടനാസ്ഥാപനത്തി൯റ്റെ രഹസ്യസ്വഭാവത്തിലുള്ളൊരു കരടുറിപ്പോ൪ട്ടു് പ്രതിപക്ഷമെടുത്തുപയോഗിക്കുന്നതിനുമുമ്പേ, അതു് നിയമസഭയിലു് ച൪ച്ചയു്ക്കു് ടേബിളുചെയ്യപ്പെടുന്നതിനുമുമ്പേ, ക്യാബിനറ്റുമിനിസ്സു്റ്ററായി സത്യപ്രതിജ്ഞചെയു്ത താ൯തന്നെ പരസ്യപ്പെടുത്തിയെന്നു് ഒരു മന്ത്രി പൊതുജനങ്ങളുടെമുമ്പിലു് വീമ്പുപറയുന്നു! സഭയുടെ അധികാരത്തെ താ൯തന്നെ ലംഘിച്ചിരിക്കുകയാണോയെന്നു് നോക്കിക്കൊണു്ടിരിക്കാനൊന്നും സമയമില്ല, ഇതു് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഗവണു്മെ൯റ്റി൯റ്റെയും മന്ത്രിസഭയുടെയും നിലനിലു്പ്പി൯റ്റെ പ്രശു്നമാണെന്നു്!! ഏതായാലും സംസ്ഥാനത്തെ കിഫു്ബിയടക്കമുള്ള ധനമിടപാടുകളെസ്സംബന്ധിച്ച കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃയുടെ അന്തിമറിപ്പോ൪ട്ടു് ജനപ്പ്രതിനിധികളുടെ ച൪ച്ചക്കായി നിയമസഭയുടെ മേശപ്പുറത്തുവെക്കുന്നതിനുമുമ്പേ സ്വന്തംപാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും തലു്ക്കാല രാഷ്ട്രീയപ്പ്രതിരോധത്തിനുവേണു്ടിയും കേന്ദ്രഭരണഘടനാസ്ഥാപനത്തെ അധിക്ഷേപിക്കുന്നതിനുവേണു്ടിയും പരസ്യപ്പെടുത്തി കേരളനിയമസഭയുടെ അവകാശത്തെ ലംഘിച്ചുവെന്നുപറഞ്ഞു് ധനമന്ത്രി തോമസ്സു് ഐസ്സക്കിനെതിരെ നിയമസഭാക്കേസ്സുവരികതന്നെചെയു്തു- ആ ജനകീയപരമാധികാരത്തെ ആ ജനങ്ങളാലു് തെരഞ്ഞെടുക്കപ്പെട്ട അവരുടെ ദാസ്സ൯മാരായ ജനപ്പ്രതിനിധികളുടെ സഭ എങ്ങനെയാണു് വ്യാഖ്യാനിക്കുന്നതെങ്കിലും. ഇതുപോലൊരു ശുംഭ൯ കേരളത്തി൯റ്റെ രാഷ്ട്രീയചരിത്രത്തിലു് വേറെയുണു്ടായിട്ടുണു്ടോ- ഇയാളെ ഇതിലെല്ലാംനയിച്ചു് ഉപദേശങ്ങളു്നലു്കിയ ഇയാളുടെ മുഖ്യമന്ത്രിയും കിഫു്ബിച്ചെയ൪മാനുമായ പിണറായി വിജയനല്ലാതെ?

11

എവിടെയെങ്കിലും രാജ്യത്തി൯റ്റെ ഭരണഘടനയിരിപ്പുണു്ടെങ്കിലു് അതി൯റ്റെ അടിയിലു്ക്കൂടി നുഴഞ്ഞുകയറി അപ്പുറംപോകാമോ എന്നു് നോക്കിനടക്കുന്ന ടൈപ്പുകളാണു് തോമസ്സു് ഐസ്സക്കിനെപ്പോലുള്ളവ൪. പിണറായി വിജയനെപ്പോലുള്ള മുഖ്യമന്ത്രിമാരുമതേ. ഇതിനു് എമിറേറ്റു്സ്സു് പണസഹായസ്വീകരണംമുതലു് കിഫു്ബി വിദേശനിക്ഷേപ-വായു്പ്പാസ്വീകരണംവരെ എത്രയോ എത്രയോ ഉദാഹരണങ്ങളുണു്ടു്. സാമാന്യബുദ്ധിയും സാമാന്യമായ നിയമബോധവുമെങ്കിലുമുള്ളവ൪ ഒരിക്കലുംചെയ്യാത്ത ധനമിടപാടുകളാണു് സു്റ്റേറ്റി൯റ്റെപേരിലു് ഇവ൪രണു്ടുപേരുംകൂടി മന്ത്രിസഭയിലിരുന്നുചെയു്തതു്. അതുകൊണു്ടാണു് കോടിയേരി ഫാ൪മസ്സി ഇവരുടെ മണു്ടയു്ക്കകത്തുകയറിയിരുന്നു് പ്രവ൪ത്തിക്കുകയാണോയെന്നു് ആരും സംശയിച്ചുപോകുന്നതു്. വിദേശത്തുനിന്നും കേന്ദ്രഗവണു്മെ൯റ്ററിയാതെയും അനുമതിവാങ്ങാതെയും രഹസ്യമായി പണംകൊണു്ടുവരുന്നതിലും അതു് കൊണു്ടുവന്നശേഷം ഭരണത്തിലെ ദല്ലാള൯മാരും ദല്ലാളിമാരുമായി കിടപ്പറക്കൂട്ടുകാരെപ്പോലെ നി൪ലജ്ജം പങ്കിടുന്നതിലും ഇത്രയും ആസക്തിയുള്ള ഒരു ധനമന്ത്രിയും മുഖ്യമന്ത്രിയും ഇ൯ഡൃയിലു് കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ വേറേയെവിടെയെങ്കിലുമുണു്ടോ എന്നുചോദിച്ചാലു് ആകെ ഈ രണു്ടെണ്ണമേയുള്ളൂ. വിദേശത്തുനിന്നും നിയമവിരുദ്ധമായി രഹസ്യമായി വായു്പ്പയെടുത്താലു്പ്പോലും അതിനു് ഈടായി കേന്ദ്രഗവണു്മെ൯റ്റി൯റ്റെയോ സംസ്ഥാനഗവണു്മെ൯റ്റി൯റ്റെയോ കരുതലു്നാണ്യശേഖരങ്ങളു് രഹസ്യമായി എഴുതിവെക്കാ൯ യാതൊരുമടിയുമില്ലാത്ത രണു്ടു് അധഃപതിച്ച രാഷ്ട്രീയക്കാര൯മാരാണിവ൪. ആധുനികജനാധിപത്യത്തി൯റ്റെ സ്ഥാപകനായ തോമസ്സു് ജെഫേഴു്സ്സണി൯റ്റെ 'ഫ്രീഡം ആ൯ഡു് ദി സു്റ്റേറ്റു്' പോലുള്ള രാഷ്ട്രീയലേഖനസമാഹാരപുസു്തകങ്ങളു് വായിച്ചിട്ടുള്ളവ൪ക്കേ ഇവ൪ചെയു്തകുറ്റത്തി൯റ്റെ ഗൗരവം നന്നായി പിടികിട്ടൂ. ഇവരെ കേരളം എന്താണുചെയ്യേണു്ടതെന്നു് ജനങ്ങളു് കാര്യമായിത്തന്നെ ആലോചിക്കേണു്ടതാണു്.

12

കോടിയേരി, പിണറായി, എന്നൊക്കെ കേരളത്തി൯റ്റെ ചരിത്രത്തിലു് എടുത്തുപറയത്തക്ക പാരമ്പര്യങ്ങളുള്ള പല സ്ഥലപ്പേരുകളുമിവിടെപ്പറയുകയുണു്ടായി. ഇതുപോലുള്ള മോശമായ കാര്യങ്ങളോടുചേ൪ത്താണു് അവ പറയേണു്ടിവന്നതെന്നതിലു് ഖേദവുമുണു്ടു്, കാരണം ചരിത്രരേഖകളു്പ്രകാരം അവ ഇങ്ങനെയുള്ള നടപടികളുടെയും സ്വഭാവങ്ങളുടെയും ഈറ്റില്ലങ്ങളല്ല. അല്ലെന്നുമാത്രമല്ല, അവിടത്തെ ജനങ്ങളെക്കുറിച്ചറിഞ്ഞിടത്തോളം അവ൪ വിപ്ലവപാരമ്പര്യവും സത്യസന്ധതയും വിനയവും തനിമയുമുള്ള ഒരു ജനതയാണു്. കോടിയേരിയും പിണറായിയുമെന്ന സ്ഥലപ്പേരുകളു് ഇതെഴുതുന്നതുവരെയും ഏതെങ്കിലും വ്യക്തികളോ എന്തെങ്കിലും മരുന്നുകച്ചവടസ്ഥാപനങ്ങളോ കോപ്പിറൈറ്റു്/ ട്രേഡു്മാ൪ക്കു് ചെയു്തതായി കേട്ടിട്ടില്ല. കോപ്പിറൈറ്റു് രജിസ്സു്ട്രാ൪ ഓഫു് ഇ൯ഡൃയുടെ രേഖകളിലും അങ്ങനെ കാണുന്നില്ല. കോടിയേരി ബാലകൃഷു്ണ൯, പിണറായി വിജയ൯ എന്നൊക്കെ ഇവരൊക്കെ പ്രശസു്തമായ സ്ഥലപ്പേരുകളു് സ്വന്തംപേരിനോടു് എന്തിനാണിങ്ങനെ കൂട്ടിക്കെട്ടുന്നതെന്നുള്ളതി൯റ്റെ മനശ്ശാസ്സു്ത്രമറിയണമെങ്കിലു് 'ഇവരെന്തിനാണു് സ്വന്തംപേരിനോടു് സ്ഥലപ്പേരു് കൂട്ടിക്കെട്ടുന്നതു്?’ എന്ന ലേഖനംവായിക്കുക: https://sahyadrimalayalam.blogspot.com/2019/10/198.html

Written and first published on: 16 November 2020

 

 

 

No comments:

Post a Comment