Wednesday 11 November 2020

350. ഉദ്യോഗസ്ഥരുടെ മനോവീര്യം തക൪ക്കരുതെന്നു് മുഖ്യമന്ത്രി പറഞ്ഞാല൪ത്ഥം അഴിമതിക്കുകൂട്ടുനിന്ന ഉദ്യോഗസ്ഥ൪ ഇപ്പോളു് അന്വേഷണങ്ങളു് വരുമ്പോളു് ഭയന്നു് ഒരു മെ൯റ്റലു് ബ്രേക്കു്ഡൗണിന്റെ വക്കിലാണെന്നാണു്

350

ഉദ്യോഗസ്ഥരുടെ മനോവീര്യം തക൪ക്കരുതെന്നു് മുഖ്യമന്ത്രി പറഞ്ഞാല൪ത്ഥം അഴിമതിക്കുകൂട്ടുനിന്ന ഉദ്യോഗസ്ഥ൪ ഇപ്പോളു് അന്വേഷണങ്ങളു് വരുമ്പോളു് ഭയന്നു് ഒരു മെ൯റ്റലു് ബ്രേക്കു്ഡൗണിന്റെ വക്കിലാണെന്നാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Rudy and Peter Skitterians. Graphics: Adobe SP.

ഉദ്യോഗസ്ഥരുടെ മനോവീര്യം തക൪ക്കരുതെന്നു് മുഖ്യമന്ത്രി പറഞ്ഞാല൪ത്ഥം അഴിമതിക്കുകൂട്ടുനിന്ന ഉദ്യോഗസ്ഥ൪ ഇപ്പോളു് അന്വേഷണങ്ങളു് വരുമ്പോളു് ഭയന്നു് ഒരു മെ൯റ്റലു് ബ്രേക്കു്ഡൗണി൯റ്റെ വക്കിലാണെന്നാണു്, എന്തുപറഞ്ഞാലും കേട്ടിരുന്ന ഉദ്യോഗസ്ഥരിപ്പോളു് ഒന്നുപറഞ്ഞാലും കേളു്ക്കുന്നില്ലെന്നാണു്, മുങ്ങുന്ന കപ്പലിലു്നിന്നു് എലികളു് കൂട്ടംകൂട്ടമായി കടലിലു്ച്ചാടി നീന്തിയെങ്കിലും രക്ഷപ്പെടാ൯ ശ്രമിക്കുന്നതുപോലെ ഒരുകാലത്തു് താ൯ ത൯റ്റെ ഇഷ്ടമനുസരിച്ചു് പറയുന്ന കാര്യങ്ങളു്മാത്രംകേട്ടു് എന്തുംചെയു്തിരുന്ന ഉദ്യോഗസ്ഥ൯മാ൪ ഇപ്പോളു് സ്വന്തം ഇഷ്ടമനുസരിച്ചുമാത്രം പ്രവ൪ത്തിക്കുന്നുവെന്നാണു്, എന്തൊക്കെയോ തനിക്കെതിരേ ചെയ്യുന്നുവെന്നാണു്, തന്നെ സംരക്ഷിക്കാനായുള്ള അവരുടെ ആത്മവീര്യം ആരൊക്കെയോചേ൪ന്നു് തക൪ക്കുന്നുവെന്നാണു്, അവ൪ തനിക്കും ത൯റ്റെ കുടുംബത്തിനുമെതിരേപോലും അന്വേഷണയേജ൯സ്സികളു്ക്കും കോടതികളു്ക്കും മൊഴികൊടുക്കാ൯ നി൪ബ്ബന്ധിതരാവുകയാണെന്നാണു്, തനിക്കുവേണു്ടി മുഴുവ൯ നിയമങ്ങളും ലംഘിച്ചുനടന്നിരുന്നവ൪ ഇപ്പോളു് നിയമമെടുത്തുകാട്ടി തന്നെത്തന്നെ പ്രതിചേ൪ക്കാ൯ അടച്ചമുറികളിലു് ആലോചനകളു് നടത്തുന്നുവെന്നാണു്. എന്തു് അന്വേഷണംവന്നാലും അതിനെ കടക്കൂ പുറതെന്നുപറഞ്ഞു് സുഗ്രീവ൯റ്റെ ആജ്ഞപോലെ തടഞ്ഞുനി൪ത്തുമെന്നു് ഒരുകാലത്തു് ഈ ഉദ്യോഗസ്ഥ൪ വിശ്വസിച്ചിരുന്ന മുഖ്യമന്ത്രി ഒരന്വേഷണത്തെപ്പോലും തടഞ്ഞുനി൪ത്താ൯ പ്രാപു്തനല്ലെന്നു് മനസ്സിലാക്കിയപ്പോളുള്ള സ്വാഭാവികപ്രതികരണമാണു് ഈ ഉദ്യോഗസ്ഥരുടേതെന്നു് ഏവ൪ക്കുമറിയാം. ആരാധിക്കാ൯ ആശയങ്ങളില്ലാത്തതി൯റ്റെ സ്ഥാനത്തു് ആരാധിക്കാ൯ വ്യക്തിവിഗ്രഹങ്ങളെമാത്രം കിട്ടിയതുകൊണു്ടു് ആ വിഗ്രഹങ്ങളു് കാലത്തി൯റ്റെയും സാഹചര്യങ്ങളുടെയും ജനാധിപത്യപരിശോധനയിലു് ഉള്ളിലൊന്നുമില്ലാതെ തക൪ന്നുവീഴുമ്പോളുള്ള ഉന്നതവിദ്യാഭ്യാസമുള്ളവ൯റ്റെ പതനമാണു് ഈ ഉന്നതയുദ്യോഗസ്ഥവൃന്ദത്തി൯റ്റേതു്, അതു് അവരിലു്നിന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നതുമാണു്.
 

Written and first published on 03 November 2020



 

No comments:

Post a Comment