Wednesday 11 November 2020

347. ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും സംസ്ഥാനപ്രസിഡ൯റ്റുമാ൪ മാറാതിരിക്കുന്നതാണു് നല്ലതു്

347

ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും സംസ്ഥാനപ്രസിഡ൯റ്റുമാ൪ മാറാതിരിക്കുന്നതാണു് നല്ലതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By YoungIk Son. Graphics: Adobe SP.

1

ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും സംസ്ഥാനാധ്യക്ഷ൯മാ൪ മാറാതിരിക്കുന്നതാണു് നല്ലതു്. ബീജേപ്പീയുടേതു് കെ. സുരേന്ദ്രനാണു്. സുരേന്ദ്ര൯ ഇതിനുമുമ്പു് സംസ്ഥാനപ്രസിഡ൯റ്റ൯മാരായിരുന്ന ആരെയുംകാളു് കേരളത്തിലെ യുവജനങ്ങളു്ക്കും മറ്റാളുകളു്ക്കും സ്വീകാര്യനാണു്. സംസ്ഥാനഭരണത്തിലെ അഴിമതികളു് മു൯കൂട്ടിക്കാണാനുള്ളത്ര വിജില൯റ്റും അവയെക്കുറിച്ചു് കൃത്യമായി വിവരങ്ങളു് ശേഖരിക്കാനുള്ളത്ര ഉത്സാഹവും സംവിധാനങ്ങളുമുള്ളയാളും കേരളത്തിലെ മുഖ്യപ്രതിപക്ഷമായ കോണു്ഗ്രസ്സു് സുരേന്ദ്ര൯റ്റെ പിന്നാലെയാണോ നടക്കുന്നതെന്നു് പലപ്പോഴും തോന്നിപ്പിക്കത്തക്കവിധം അവ ഏറ്റവും നന്നായി ശരിയായ സമയത്തുതന്നെ ഉന്നയിക്കാ൯ പ്രാപു്തനും വിട്ടുവീഴു്ചകളു്ക്കുവഴങ്ങാതെ അവ രാഷ്ട്രീയായുധങ്ങളായി കൃത്യമായി ലക്ഷൃത്തിലു്ത്തന്നെയെത്തിക്കാ൯ സമ൪ത്ഥനുമാണു്. പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെതിരെയുള്ള കെ. സുരേന്ദ്ര൯റ്റെ ആരോപണങ്ങളോരോന്നും തീ൪ത്തും ശരിയായിരുന്നുവെന്നു് പിന്നാലെ തെളിയുകയാണുണു്ടായിട്ടുള്ളതെന്നുള്ളതു് കേരളത്തിലു് രാഷ്ട്രീയരംഗത്തു് അദ്ദേഹത്തിനു് വലിയ ക്രെഡിബിലിറ്റി നലു്കുന്നു. സുരേന്ദ്ര൯ ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റുപദത്തിലു് ഇല്ലായിരുന്നുവെങ്കിലു് കേരളത്തിലെ പൊതുജനങ്ങളെ വളരെ ഗുരുതരമായ രീതിയിലു് ബാധിക്കുമായിരുന്ന പല ഗവണു്മെ൯റ്റിടപാടുകളെയും സംബന്ധിച്ച ഇതിലു്പ്പല ആരോപണങ്ങളും പുറത്തുവരുകതന്നെചെയ്യുമായിരുന്നോ എന്നു് സംശയമാണു്.

2

2016മുതലു് 2020വരെ നീണു്ട കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണത്തിലുടനീളം അഴിമതി നടക്കുകയായിരുന്നു. എങ്കിലും 2020ലു് മാത്രമാണു് അവ ശരിയായരീതിയിലു് പകലു്വെളിച്ചത്തിലു് എത്തിത്തുടങ്ങിയതു്. കോണു്ഗ്രസ്സും പണു്ടേ ഇവിടെത്തന്നെയുണു്ടായിരുന്നെങ്കിലും 2016മുതലു് 2019വരെയും ആ അഴിമതികളെല്ലാം ഭരണത്തിനെ ഒന്നായി മൂടിക്കിടന്നിരുന്ന ഇരുട്ടിലു്ത്തന്നെകിടക്കുകയായിരുന്നു. സുരേന്ദ്ര൯ കേന്ദ്രനോമിനേഷനിലൂടെ ബീജേപ്പീ പ്രസിഡ൯റ്റായി വന്നതു് 2020 ഫെബ്രുവരിയിലു് മാത്രമാണു്, അതും പാ൪ട്ടിക്കകത്തു് വലിയൊരു യുദ്ധത്തിനുശേഷം. പത്തുവ൪ഷം ബീജേപ്പീയുടെ സംസ്ഥാന ജനറലു് സെക്രട്ടറിയായിരുന്നുവെങ്കിലും മഞു്ചേശ്വരം നിയമസഭാമണ്ഡലത്തിലു് വെറും 89 വോട്ടുകളു്ക്കാണു് വിജയിക്കാതെപോയതെങ്കിലും ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റായി നോമിനേറ്റുചെയ്യപ്പെട്ടശേഷം കെ. സുരേന്ദ്ര൯റ്റേതു് അഴിമതിവിരുദ്ധപ്പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേരളരാഷ്ട്രീയത്തിലു് സ്ഥിരവാസമുറപ്പിക്കുന്ന ഒരു പ്രകടനംതന്നെയായിരുന്നുവെന്നു് ഏതു് നിഷു്പക്ഷമതികളൂം സമ്മതിക്കും. അതുമുതലിങ്ങോട്ടു് നാലരവ൪ഷത്തെയും അഴിമതികളു് ഒന്നൊന്നായി പുറത്തുവന്നുതുടങ്ങിയതിലു് സുരേന്ദ്ര൯റ്റെ സ്വന്തം പ്രവ൪ത്തനവും മുഖ്യപ്രതിപക്ഷമായ കോണു്ഗ്രസ്സി൯റ്റെ നേതാക്കളു്ക്കുമുമ്പിലു് അതിലൂടെ സുരേന്ദ്ര൯വെച്ച ചലഞു്ചും വലിയ പങ്കുവഹിച്ചു എന്നതു് നിസ്സു്ത്ത൪ക്കമാണു്. സുരേന്ദ്ര൯ ബീജേപ്പീയുടെ സംസ്ഥാന അധ്യക്ഷനായി വന്നില്ലായിരുന്നുവെങ്കിലു് കോണു്ഗ്രസ്സു് ഇപ്പോഴും മിണു്ടിത്തുടങ്ങുമായിരുന്നോ എന്നുപോലും നമ്മളു് സംശയിച്ചുപോകും.

3

2016ലെ കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുഫലം പുറത്തുവന്നു് കോണു്ഗ്രസ്സു് അധികാരത്തിലു്നിന്നും പോയെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വന്നെന്നും അറിഞ്ഞപ്പോളു് ബീജേപ്പീയുടെ ദേശീയ അധ്യക്ഷ൯ അമിതു് ഷാ ആഹ്ലാദം പ്രകടിപ്പിച്ചതു് മറക്കാറായിട്ടില്ല. അതു് ആപ്പാ൪ട്ടിയുടെ ദേശീയനയമായി കണക്കാക്കാമെങ്കിലു് രാജ്യത്തെ അവരുടെ മുഖ്യ എതിരാളികളായ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിനുപകരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് ഭരണത്തിലിരിക്കുന്നതാണു് അവ൪ ഇഷ്ടപ്പെടുന്നതെന്നു് മനസ്സിലാക്കാം. സുരേന്ദ്ര൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കെതിരെ കൊണു്ടുവരുന്ന അഴിമതിയാരോപണങ്ങളു് കേരളത്തിലു് അവരെ ഭരണത്തിലു്നിന്നു് പുറത്താക്കി കോണു്ഗ്രസ്സിനെ ഭരണത്തിലെത്തിക്കാനേ സഹായിക്കൂവെന്ന ബീജേപ്പീയിലെ പൊതുവായ അസംതൃപു്തിക്കിടയിലാണു് സുരേന്ദ്ര൯ കേരളത്തിലെ ഈ അഴിമതികളു് പുറത്തുകൊണു്ടുവരുന്നതിലു് വിജയംനേടിയതെന്നതാണു് അദ്ദേഹത്തെ അഭിനന്ദനാ൪ഹനാക്കുന്നതു്.

കെ. സുരേന്ദ്ര൯റ്റെ സംസ്ഥാനപ്രസിഡ൯റ്റുപദം അലങ്കോലമാക്കാ൯ സമരനീക്കങ്ങളിലു് ബഹളമുണു്ടാക്കാനറിയാമെങ്കിലും രാഷ്ട്രീയനീക്കങ്ങളിലു് അപ്രാപു്തയായ ശോഭാസുരേന്ദ്ര൯മുതലു് ബീജേപ്പീയുടെ മു൯പ്രസിഡ൯റ്റായ ശ്രീധര൯പിള്ളവരെ ശ്രമിക്കുകയാണെന്നു് മനസ്സിലാക്കാം. എങ്കിലും എം. ടി. രമേശേന്ന പാകതയുള്ള ബീജേപ്പീ നേതാവിനെ ഈ ലിസ്സു്റ്റിലു്നിന്നും ഒഴിവാക്കുകയാണു്. കേരളത്തിലെ അഴിമതിവിരുദ്ധസമരങ്ങളു് മുന്നോട്ടുകൊണു്ടുപോകാ൯ കെ. സുരേന്ദ്ര൯ നടത്തിയിട്ടുള്ള ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണു് കെ. സുരേന്ദ്ര൯ തതു്ക്കാലം കേരളത്തിലു് ബീജേപ്പീയുടെ നേതൃത്വത്തിലു് വേണമെന്നു് ഇവിടെ വിലയിരുത്തപ്പെടുന്നതു്, കാരണം അദ്ദേഹത്തി൯റ്റെ സാന്നിധ്യം വേറെ ശക്തമായ അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളൊന്നുമില്ലാത്ത കേരളത്തിലെ അഴിമതിവിരുദ്ധനീക്കങ്ങളെ അത്രത്തോളം മുന്നോട്ടു് നീക്കിയിട്ടുണു്ടു്. സു്ത്രീപുരുഷതുലൃയെസ്സംബന്ധിച്ച രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ബീജേപ്പീയുടെയും പ്രഖ്യാപിതനയത്തെ വെല്ലുവിളിച്ചു് കേരളത്തിലെ തതു്ക്കാലരാഷ്ട്രീയനേട്ടങ്ങളു്ക്കായിമാത്രം നടത്തിയ ശബരിമല സു്ത്രീപ്പ്രവേശനവിരുദ്ധ സമരങ്ങളിലു് ഇദ്ദേഹത്തിനുള്ള പങ്കു് തതു്ക്കാലം മാറ്റിനി൪ത്തുന്നു.

 
Written and first published on 02 November 2020




 

No comments:

Post a Comment