Tuesday 17 November 2020

367. പാ൪ട്ടിസെക്രട്ടറി രാജിവെച്ചാലു് മക൯റ്റെ കൊക്കെയി൯കേസ്സന്വേഷണംതീരില്ല, കേരളത്തിലു് അതുപയോഗിച്ച പ്രമുഖരുടെ പേരുകളു്കൂടി പുറത്തുവരണം.

367

പാ൪ട്ടിസെക്രട്ടറി രാജിവെച്ചാലു് മക൯റ്റെ കൊക്കെയി൯കേസ്സന്വേഷണംതീരില്ല, കേരളത്തിലു് അതുപയോഗിച്ച പ്രമുഖരുടെ പേരുകളു്കൂടി പുറത്തുവരണം.

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Michal Jarmoluk. Graphics: Adobe SP.

മക൯റ്റെ മയക്കുമരുന്നിടപാടിനു് അച്ഛ൯ പാ൪ട്ടി സെക്രട്ടറി രാജിവെച്ചാലു് പ്രശു്നം അവിടെത്തീ൪ന്നു എന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതൃത്വത്തിനു് ഒരു ധാരണയുണു്ടു്. അതു് പൂ൪ണ്ണമായും തെറ്റായ ഒരു ധാരണയാണു്. അവ൪ ആ൪ക്കൊക്കെയാണു് കേരളത്തിലു് ഇത്രയും വിലക്കൂടിയ കൊക്കെയിനും മറ്റു് മയക്കുമരുന്നുകളും നലു്കിയിരുന്നതെന്ന പേരുകളുംകൂടി പുറത്തുവന്നു് അവരുടെയും മൊഴികളു്കൂടി രേഖപ്പെടുത്തിയതിനുശേഷമേ ഈ പ്രശു്നം തീരൂ മിസ്സു്റ്റ൪! കോണു്ഗ്രസ്സി൯റ്റെയോ ബീജേപ്പീയുടെയോ സീപ്പീയൈയ്യുടെയോ ആരൊക്കെ ഈ ഉപഭോക്തൃ-വിതരണ-വിലു്പ്പനപ്പട്ടികയിലുണു്ടായിരുന്നു എന്നന്വേഷിക്കേണു്ടതു് അവരുടെ കാര്യം, പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കറിയേണു്ടതു് അവരുടെ എത്രപേ൪ ആരെല്ലാം ഈ പട്ടികയിലുണു്ടായിരുന്നുവെന്നാണു്. ഏതായാലും ഇത്രയും വിലക്കൂടിയ മരുന്നുകളു് അന്നന്നത്തെ അപ്പത്തിനുവേണു്ടി അദ്ധ്വാനിക്കുന്ന, ഉടുതുണിയു്ക്കു് മറുതുണിയില്ലാത്ത, ബ്രാഞു്ചുമെമ്പ൪മാ൪ക്കും ലോക്കലു്ക്കമ്മിറ്റി മെമ്പ൪മാ൪ക്കുമൊന്നുമല്ലല്ലോ നലു്കിയിരിക്കാ൯ സാധ്യത!

…..

മുഖ്യമന്ത്രിയോ പാ൪ട്ടിസെക്രട്ടറിയോ ഒരിക്കലും രാജിവെയു്ക്കരുതു്; അവ൪ രണു്ടുപേരും പഞു്ചായത്തുതെരഞ്ഞെടുപ്പും അസ്സംബ്ലിത്തെരഞ്ഞെടുപ്പുമൊക്കെക്കഴിഞ്ഞു് അവരുണു്ടാക്കിയ പരാജയകാരണങ്ങളു്ക്കു് ജനങ്ങളാലും പാ൪ട്ടിപ്പ്രവ൪ത്തകരാലും വിചാരണചെയ്യപ്പെട്ടു് അതിനുള്ള മുഴുവ൯ ഉത്തരവാദിത്വങ്ങളുമേറ്റു് തരംതാഴു്ത്തലുകളോ സസ്സു്പ്പെ൯ഷനുകളോ പുറത്താക്കലുകളോ അടക്കമുള്ള ശിക്ഷകളുംകൂടി ഏറ്റുവാങ്ങിച്ചശേഷമേ രാജിവെച്ചോ പുറത്താക്കപ്പെട്ടോ ഇറങ്ങിപ്പോകാ൯പാടുള്ളൂ. കോടിയേരി ബാലകൃഷു്ണനെത്തന്നെ അങ്ങനെ രാജിവെപ്പിച്ചു് വെറുതേവിടാ൯ ഒരിക്കലും പാടില്ലായിരുന്നു, മുഖ്യമന്ത്രിയെയും.

Written and first published on: 15 November 2020







No comments:

Post a Comment