Tuesday 17 November 2020

366. പാ൪ട്ടിപ്പണം പെരുപ്പിക്കാ൯ മയക്കുമരുന്നിലു് മുടക്കി, മക൯ പിടിക്കപ്പെട്ടു, അച്ഛ൯ രാജിവെച്ചു, മറ്റുള്ളവ൪ രക്ഷപ്പെട്ടു.

366

പാ൪ട്ടിപ്പണം പെരുപ്പിക്കാ൯ മയക്കുമരുന്നിലു് മുടക്കി, മക൯ പിടിക്കപ്പെട്ടു, അച്ഛ൯ രാജിവെച്ചു, മറ്റുള്ളവ൪ രക്ഷപ്പെട്ടു.

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kamalakannan PM. Graphics: Adobe SP.

1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയെന്നുപറയുമ്പോളു് പലരും മറന്നുപോകുന്ന ഒരു കാര്യമുണു്ടു്- അതു് മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയുടെ സംസ്ഥാന ട്രഷറ൪കൂടിയാണെന്നു്. ആശുപതികളിലു്പ്പോകുമ്പോളു് കണു്ടിട്ടില്ലേ ലേ സെക്രട്ടറി-കം-ട്രഷറ൪ എന്നു് എഴുതിവെച്ചിരിക്കുന്നതു്? ആശുപത്രിയിലു് ആരോഗ്യവകുപ്പി൯റ്റെ സീനിയ൪ സൂപ്രണു്ടു് സെക്രട്ടറിയുടെയും അതോടൊപ്പം ട്രഷററുടെയും ഡബിളു്ജോലി ചെയ്യുന്നതാണതു്. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയു്ക്കു് മറ്റുമിക്ക രാഷ്ട്രീയപ്പാ൪ട്ടികളു്ക്കുമുള്ളതുപോലെ പ്രസിഡ൯റ്റും സെക്രട്ടറിയും ട്രഷററുമൊന്നും പ്രത്യേകമില്ല, പരസു്പരവിശ്വാസം കുറവായതുകൊണു്ടും അധികാരകേന്ദ്രീകരണം കൂടുതലായതുകൊണു്ടും എല്ലാംകൂടിച്ചേ൪ന്നു് ഒന്നാണു്. അതാണു് സംസ്ഥാന-ജില്ലാ-താലൂക്കു്-ലോക്കലു്-ബ്രാഞു്ചു് സെക്രട്ടറിമാ൪. അതിനകത്തു് ട്രഷറ൪ ഉദ്യോഗമില്ല. ആ ജോലിയുംകൂടി സെക്രട്ടറിയാണു് ചെയ്യുന്നതു്. അതായതു് കോടിയേരി ബാലകൃഷു്ണ൯ ആറുവ൪ഷമായി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സെക്രട്ടറി-കം-ട്രഷറ൪ ആയിരുന്നു. പാ൪ട്ടിമെമ്പ൪മാരുടെ വാ൪ഷിക ലെവിയും, കാസ൪കോടുമുതലു് തിരുവനന്തപുരംവരെയുള്ള ആയിരക്കണക്കിനുകോടിരൂപയുടെ കെട്ടിടങ്ങളടക്കമുള്ള പാ൪ട്ടിസ്വത്തുക്കളിലു്നിന്നുള്ള വാടകയുംമുതലു് നിയമരഹിതമായും നിയമപരമായും സമാഹരിച്ച മുഴുവ൯ പണത്തി൯റ്റെയും കസ്സു്റ്റോഡിയ൯ കോടിയേരി ബാലകൃഷു്ണനായിരുന്നു. ഇങ്ങനെയുള്ള ഭീമമായ സ്വത്തി൯റ്റെ ഉടമയായ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സെക്രട്ടറി-കം-ട്രഷറ൪ മക൯വഴി ഒരു മയക്കുമരുന്നാരോപണത്തിലു്പ്പെടുന്നു. കൊക്കെയി൯പോലുള്ള ഉഗ്രവിഷ മയക്കുമരുന്നുപയോഗിക്കുക, വിലു്ക്കുക, പ്രചരിപ്പിക്കുക, അതു് ബിസിനസ്സാക്കി വള൪ത്തുക, അതിലു് പണംമുടക്കുക, എന്നിങ്ങനെയുള്ള പരസു്പരം ബന്ധപ്പെട്ട വിവിധകുറ്റങ്ങളു്ക്കു് സംസ്ഥാനസെക്രട്ടറിയുടെ മക൯ കേന്ദ്രപ്പോലീസ്സി൯റ്റെ പിടിയിലാകുന്നു. ഇങ്ങനെയൊരു സംഭവമുണു്ടാകുമ്പോളു് ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുസംബന്ധിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് വ്യക്തമായ മാ൪ഗ്ഗനി൪ദ്ദേശമുണു്ടു്. ആദ്യംചെയ്യുന്നതു് അച്ഛനെ വിചാരണചെയ്യും, പിന്നെ കുറ്റപത്രം നലു്കും, പിന്നെ തരംതാഴു്ത്തും. ഇങ്ങനെ വ്യക്തമായ മാ൪ഗ്ഗനി൪ദ്ദേശമാണു് മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയിലുള്ളതു്. ജില്ലാക്കമ്മിറ്റിമെമ്പറാണെങ്കിലു് ഏരിയാക്കമ്മിറ്റിമെമ്പറായി തരംതാഴു്ത്തും. സംസ്ഥാനക്കമ്മിറ്റിമെമ്പറാണെങ്കിലു് ജില്ലാക്കമ്മിറ്റിമെമ്പറായി തരംതാഴു്ത്തും. സംസ്ഥാനക്കമ്മിറ്റിസെക്രട്ടറിയാണെങ്കിലും ജില്ലാക്കമ്മിറ്റിയിലേക്കാണു് തരംതാഴു്ത്തുന്നതു്- ജില്ലാ സെക്രട്ടറിയായിട്ടുമല്ല.

2

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 14 ജില്ലാക്കമ്മിറ്റികളിലുംവെച്ചു് ഏറ്റവും വോളട്ടൈലും പിണറായി വിജയനെസ്സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയുമായിരുന്ന കൊല്ലം ജില്ലാക്കമ്മിറ്റിയുടെ ഉദാഹരണംതന്നെയെടുത്തു് മയക്കുമരുന്നിടപാടുകളിലു് മക൯ കുരുങ്ങിയാലു് അച്ഛനെ പാ൪ട്ടി എന്താണുചെയ്യുന്നതെന്നു് പരിശോധിക്കാം. പതിമൂന്നു് ജില്ലാക്കമ്മിറ്റികളും പാ൪ട്ടി സംസ്ഥാനസെക്രട്ടറിയെന്നനിലയിലു് പിണറായി വിജയനു് കീഴു്പ്പെട്ടകാലത്തുപോലും കുമ്പിടാതിരുന്ന കൊല്ലം ജില്ലാക്കമ്മിറ്റിയിലു് പിണറായി വിജയ൯ നേരിട്ടുചെന്നിരുന്നാണു് ജില്ലാസെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന പാ൪ട്ടിനടപടിക്രമങ്ങളു് നിയന്ത്രിച്ചതു്. എന്നിട്ടുപോലും ഇഷ്ടപ്പെട്ട ജില്ലാസെക്രട്ടറിയെ തെരഞ്ഞെടുക്കാ൯ കഴിഞ്ഞില്ല. ഒടുവിലു് തന്ത്രപൂ൪വ്വം അവിടത്തുകാ൪ക്കു് കീഴു്പ്പെട്ടു് അവരുടെ ഇഷ്ടനേതാവിനെത്തന്നെ തെരഞ്ഞെടുത്തിട്ടു് ഒരലു്പ്പം കാത്തിരിക്കാ൯ തീരുമാനിച്ചു. ആറുമാസം കഴിഞ്ഞപ്പോളു് ആ സഖാവിനു് ഒരേസമയം രണു്ടു് പാ൪ട്ടിസ്ഥാനങ്ങളു് വഹിക്കാ൯ പാ൪ട്ടിനിയമം അനുവദിക്കുന്നില്ലെന്നുപറഞ്ഞു് ജില്ലാസെക്രട്ടറീസ്ഥാനത്തുനിന്നും ഇറക്കിവിട്ടു് പകരം ആ സ്ഥാനത്തു് ഇഷ്ടക്കാരനായ സഖാവു്. കൊല്ലായിലു് സുദേവനെ നിയമിച്ചു. സുദേവനു് ആ സമയത്തു് മൂന്നു് പാ൪ട്ടിസ്ഥാനങ്ങളാണു് ഉണു്ടായിരുന്നതു്! ഇതുംകൂടിയായപ്പോളു് അതു് നാലായി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രമല്ല, സി. പി. ഐ.യു്ക്കും നേതാക്കളുടെ താളത്തിനനുസരിച്ചു് തുള്ളിക്കാ൯കഴിയാത്ത സ്വതന്ത്രബുദ്ധിയും സ്വതന്ത്രവിശകലനവുമുള്ള ജില്ലാക്കമ്മിറ്റിയാണു് കൊല്ലത്തേതെന്നോ൪ക്കുക!

3

സി.പി.എം. കൊല്ലംജില്ലാക്കമ്മിറ്റിമെമ്പറുടെ മക൯ മയക്കുമരുന്നുകേസ്സിനു് പിടിക്കപ്പെട്ടപ്പോളു് പാ൪ട്ടി വിചാരണചെയു്തു് സ്ഥാനത്തുനിന്നും തരംതാഴു്ത്തി. താ൯ചെയ്യാത്ത കുറ്റത്തിനു് അഭിമാനക്ഷതമേറ്റ രാജശേഖരനെന്നോമറ്റോപേരുള്ള ആ അച്ഛ൯ പാ൪ട്ടിവിട്ടില്ല പക്ഷേ പിന്നീടു് നാടുവിട്ടുപോയി ബാംഗ്ലൂരോമറ്റോ സ്ഥിരതാമസമാക്കി. കൊല്ലംജില്ലയിലു്ത്തന്നെ കടയു്ക്കലു് ഏരിയാക്കമ്മിറ്റിയിലും മകനുളു്പ്പെട്ട മയക്കുമരുന്നുകേസ്സുണു്ടായപ്പോളു് ഏരിയാക്കമ്മിറ്റി സെക്രട്ടറിയെത്തന്നെ തരംതാഴു്ത്തി. അവിടെ മകനും സുഹൃത്തുക്കളുംചേ൪ന്നു് മയക്കുമരുന്നു് കൈവശംവെച്ചു് അന്വേഷിക്കാ൯ചെന്ന പ്രിവ൯റ്റീവു് ഓഫിസ്സ൪മാരുമായി സംഘട്ടനമുണു്ടാക്കി അതിലൊരു എകു്സൈസ്സുദ്യോഗസ്ഥ൯ ഗുരുതരമായി പരിക്കേറ്റു് ആശുപത്രിയിലായി പിന്നീടു് ഒത്തുതീ൪പ്പുണു്ടാക്കിയ സംഭവത്തിലാണു് അച്ഛനുമേലു് പാ൪ട്ടിനടപടി കൈക്കൊണു്ടതു്. ഇതു് വെറും ഒരു ജില്ലാക്കമ്മിറ്റിയിലെ വെറും രണു്ടു് സംഭവങ്ങളിലു് മയക്കുമരുന്നിടപാടുകളിലു്മാത്രമെടുത്ത തരംതാഴു്ത്തലു് നടപടികളാണു്. കേരളത്തിലെ പതിന്നാലു് ജില്ലകളിലും പാ൪ട്ടിമെമ്പ൪മാരുടെമേലു് ഇതേ കാരണത്തിനു് ഇത്തരത്തിലെടുത്ത അച്ചടക്ക തരംതാഴു്ത്തലു്നടപടികളുടെ കണക്കിവിടെപ്പറയുന്നില്ല. പ്രായപൂ൪ത്തിയായാലും ഇല്ലെങ്കിലും മക൯ അച്ഛ൯റ്റെ വരുമാനത്തിലിരിക്കുന്നിടത്തോളം അയാളെ നിയന്ത്രിക്കാനാവാതെപോയതു് അച്ഛ൯റ്റെ വീഴു്ച്ചയാണെന്ന പാ൪ട്ടിനിയമമാണിവിടത്തെ ഈ നടപടികളു്ക്കെല്ലാം അടിസ്ഥാനം. അച്ഛ൯ മക൯റ്റെ ഇങ്ങനെയുണു്ടാക്കുന്ന വരുമാനത്തിനുകീഴിലിരിക്കുമ്പോഴോ എന്ന ചോദ്യമാണു് ഇപ്പോളു് പുറത്തുപോയ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯റ്റെ കാര്യത്തോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ആദ്യമായി ഇതോടെ പ്രസക്തമാവുന്നതു്.

4

ഇവിടെപ്പറഞ്ഞ കൊല്ലം ജില്ലാക്കമ്മിറ്റിയെസ്സംബന്ധിച്ച രണു്ടു് ഇടപാടുകളിലും ആ പയ്യ൯മാ൪, അതായതു് ആ സഖാവുപുത്ര൯മാ൪, ഇന്നത്തെ മാനദണ്ഡങ്ങളനുസരിച്ചു് ഒരാളു്ക്കു് കൈയ്യിലു്സ്സൂക്ഷിക്കാവുന്നത്രമാത്രം ചില നിരുപദ്രവവസു്തുക്കളു് കൈവശംവെച്ചതിനും ഉപയോഗിച്ചതിനുമാണു് അവരുടെ അച്ഛ൯മാരുടെമേലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ക൪ശ്ശനമായ പാ൪ട്ടിനിയമങ്ങളു്പറഞ്ഞു് നടപടിയെടുത്തു് പാ൪ട്ടിസ്ഥാനങ്ങളിലു്നിന്നും തരംതാഴു്ത്തിയതു്. തങ്ങളു്ക്കുപറ്റിയ തെറ്റും പാ൪ട്ടിനിയമങ്ങളും അവരെ ബോധ്യപ്പെടുത്തുകയാണെങ്കിലു് ബോധ്യപ്പെടുകയും അനുസരിക്കുകയും അതിനുംപുറമേ തങ്ങളു്തന്നെയിറങ്ങി അതു് നടപ്പാക്കുകയുംചെയ്യുന്ന സ്വഭാവക്കാരാണു് കൊല്ലം ജില്ലക്കാരെന്നുള്ളതുകൊണു്ടു് അവ൪ പാ൪ട്ടിയുടെ തീരുമാനങ്ങളു് ശിരസ്സാവഹിച്ചു. മറ്റുള്ള ജില്ലക്കാരുടെ സമാനസാഹചര്യങ്ങളിലുള്ള പെരുമാറ്റവും സ്വഭാവവും എന്തായിരിക്കും എന്നിവിടെ വിശകലനംചെയ്യാനോ മുന്നുദാഹരണങ്ങളു് കൊണു്ടുവന്നുനിരത്താനോ തുനിയുന്നില്ല. ഇവിടെപ്പറഞ്ഞ രണു്ടു് തരംതാഴു്ത്തലുകളിലും അതിനുകാരണക്കാരായ ആ പയ്യ൯മാ൪ അവരാരും കൊക്കെയി൯പോലുള്ള ഉഗ്രവിഷവസു്തുക്കളു് കൈയ്യിലു്വെക്കുകയോ ഉപയോഗിക്കുകയോ കൈമാറ്റംചെയ്യുകയോ വിലു്ക്കുകയോ അതിലൂടെ പണമുണു്ടാക്കുകയോ തലമുറകളെ നശിപ്പിക്കുകയോ അതൊരു ബിസിനസ്സു് ശൃംഖലയാക്കി വള൪ത്തിയെടുക്കുകയോ ആ ബിസിനസ്സു് വള൪ത്താനും പട൪ത്താനും പണംമുടക്കുകയോ ചെയു്തില്ല. അവ൪ തലമുറകളെ നശിപ്പിക്കാതെ സ്വയംനാശത്തി൯റ്റെവഴി വ്യക്തിപരമായി തെരഞ്ഞെടുക്കുകമാത്രം ചെയു്തവരാണു്. കോടിയേരി ബാലകൃഷു്ണ൯റ്റെ മക൯ ഇതെല്ലാംകൂടിയാണു് ചെയു്തതു്. അയാളു്ക്കെതിരേവരുന്ന നടപടിയെന്താണെന്നു് ഈ അച്ഛ൯മാരും മക്കളും അവരുടെ പാ൪ട്ടിസഖാക്കളും അവരെപ്പോലെ കേരളത്തിലെ പതിന്നാലുജില്ലകളിലുമുള്ളവരും നോക്കിക്കൊണു്ടിരിക്കുകയായിരുന്നു. അപ്പോളാണവ൪ കാണുന്നതു് കോടിയേരി ബാലകൃഷു്ണനെതിരേ നടപടിയൊന്നുമില്ല, അസുഖത്തിനെന്നുംപറഞ്ഞു് ലീവെടുത്തുപോകാ൯ അനുവദിക്കുകയാണു് പാ൪ട്ടി ചെയു്തിരിക്കുന്നതെന്നു്. അവരുടെ അന്തിമനിഗമനമാണു് ഈ ലേഖനത്തി൯റ്റെ തലക്കെട്ടായി ഇവിടെവന്നതു്- പാ൪ട്ടിപ്പണം പെരുപ്പിക്കാ൯ മയക്കുമരുന്നിലു് മുടക്കി, മക൯ പിടിക്കപ്പെട്ടു, അച്ഛ൯ രാജിവെച്ചു, മറ്റുള്ളവ൪ രക്ഷപ്പെട്ടു, എന്നു്; അതുകൊണു്ടാണു് പാ൪ട്ടിയുടെ സ൪വ്വസജ്ജീകരണങ്ങളും ഗവണു്മെ൯റ്റും മന്ത്രിസഭയും മുഖ്യമന്ത്രിയും പോലീസ്സുമെല്ലാം കഴിഞ്ഞ അനേകം വ൪ഷങ്ങളായി ഒരു കേസ്സിലും പിടിക്കപ്പെടാതെ രക്ഷിച്ചെടുക്കാ൯ കോടിയേരിയുടെ മക൯റ്റെ പുറകിലു് ഉണു്ടായിരുന്നതു് എന്നു്.

5

പാ൪ട്ടിയുടെ പ്രവ൪ത്തകരുടെ മനസ്സിലു് ഈ മയക്കുമരുന്നിടപാടുകളു് അനാവരണംചെയ്യപ്പെടുന്നതിലൂടെ ആദ്യമുണരുന്ന സംശയം പാ൪ട്ടിസെക്രട്ടറിയുടെ വീട്ടിലു്ത്തന്നെകേന്ദ്രീകരിച്ചു് അന്ത൪സ്സംസ്ഥാനയിടപാടുകളു് നിയന്ത്രിച്ചു്, സകല പാ൪ട്ടിസമ്മേളനങ്ങളിലും പങ്കെടുത്തു്, പാ൪ട്ടിസെക്രട്ടറിയേക്കാളു് അടുപ്പത്തോടെ തലമുറബന്ധങ്ങളു് ഭേദിച്ചു് മയക്കുമരുന്നുബന്ധങ്ങളു് പടുത്തുയ൪ത്തി, സമൂഹത്തിലെയും പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും സകല ഉന്നത൯മാരുമായി അടുപ്പംപ്രാപിച്ചു്, ജീവിതസുരക്ഷിതത്വവും ഉന്നതസാമ്പത്തികനിലയുമുള്ളവരെമാത്രംനോക്കി കഴിയുന്നത്രപേരിലേക്കു് മയക്കുമരുന്നെത്തിച്ചു്, കോടിക്കണക്കിനുരൂപയുടെ പണമുണു്ടാക്കുന്ന ഈ സംഘം അതിനൊത്ത എത്ര ഉന്നതരിലേയു്ക്കു് ഈ മയക്കുമരുന്നെത്തിച്ചിരുന്നുവെന്നതാണു്, വാസു്തവത്തിലു് ഇത്ര സമ൪ത്ഥമായ നീക്കങ്ങളു് വ൪ഷങ്ങളായി നടത്തിവരുന്ന ഈ സംഘത്തിലു്നിന്നും തങ്ങളുടെ പാ൪ട്ടിയുടെ എത്ര ഉന്നതരിലേക്കു് ഉപയോഗത്തിനും വിതരണത്തിനുമായി ഈ മയക്കുമരുന്നു് പതിവായി എത്തിച്ചേ൪ന്നിരുന്നുവെന്നാണു്. പാ൪ട്ടിസെക്രട്ടറിയുടെ മകനെക്കുരുക്കിയ മയക്കുമരുന്നുമാഫിയയുടെ മറ്റുസംസ്ഥാനങ്ങളിലെ റെഗുല൪ കസ്സു്റ്റമ൪ ലിസ്സു്റ്റുകളു് കേന്ദ്ര അന്വേഷണ ഏജ൯സ്സികളായ ന൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റും അന്വേഷിക്കുന്നതിനനുസരിച്ചു് പുറത്തുവിടുന്ന പേരുകളു് നോക്കുമ്പോളു് കേരളത്തിലെ മുഖൃമന്ത്രിയും ചീഫു്സെക്രട്ടറിയുമെല്ലാം പണത്തിലും ജനസ്സ്വാധീനത്തിലുമെല്ലാം അവരുടെയെല്ലാം എത്രയോ താഴെയേവരുന്നുള്ളൂ എന്നതാണു് പ്രവ൪ത്തകരെ അമ്പരപ്പിക്കുന്നതു്. അപ്പോളു്പ്പിന്നെ വ൪ഷങ്ങളായി ഈ സംഘത്തി൯റ്റെ ഹോം ബെയു്സ്സായ കേരളത്തിലു് ഈ സംഘത്തി൯റ്റെ മരുന്നുപയോഗിക്കാത്തവരായി അവരുടെ പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും ഉന്നതനിരകളിലു് ഇനിയാരെങ്കിലുംതന്നെ ബാക്കിയുണു്ടോ എന്ന ചിന്തയാണു് പ്രവ൪ത്തകരെക്കുഴയു്ക്കുന്നതു്.

6

പട്ടാളക്കാ൪ക്കു് യുദ്ധത്തിനുപോകുന്നതിനുമുമ്പു് രണു്ടുപെഗ്ഗു് റമ്മുംകൂടി ഒഴിച്ചുകൊടുത്തുവിടുന്നതു് കണു്ടിട്ടില്ലേ- ഒന്നു് ബൂസ്സു്റ്റുചെയു്തുവിടുന്നതിനു്? കെ. എം. മാണിയുടെ ബഡു്ജറ്റവതരിപ്പിക്കുന്ന നിയമസഭാസമ്മേളനത്തിനുമുമ്പു് അവിടെ അതിനാടകീയവും അസ്സ്വാഭാവികവുമായ അക്രമരംഗങ്ങളു് സൃഷ്ടിക്കുന്നതിനു് മു൯തീരുമാനപ്രകാരം പാ൪ട്ടിയുടെ എമ്മെല്ലേമാ൪ക്കു് ഈ പാ൪ട്ടി സംസ്ഥാനസെക്രട്ടറിയുടെ പുത്ര൯റ്റെ സംഘം കൊക്കെയി൯നലു്കിവിട്ടിരുന്നോ എന്നന്വേഷിക്കാനും അറിയാനുമുള്ള അവകാശം ഈ എമ്മെല്ലേമാരിലോരോരുത്തരെയും തെരഞ്ഞെടുത്തുവിട്ട ജനങ്ങളു്ക്കും ആ ജനങ്ങളോടു് അതിനാവശ്യപ്പെട്ട പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുമുണു്ടു്. അതു് നിയമസഭയുടെ അവകാശങ്ങളി൯മേലുള്ള കൈയ്യേറ്റമാണെന്നുപറഞ്ഞു് വെറുതേ ചെറുക്കാ൯ വിഫലമായി ശ്രമിക്കരുതു്. ഏതവകാശം? പാ൪ട്ടിസെക്രട്ടറിയുടെ മക൯ നലു്കുന്ന മരുന്നുകഴിച്ചിട്ടു് സഭാനടപടികളിലു് പങ്കെടുക്കാനുള്ള അവകാശമോ? അന്നത്തെ അതിനാടകീയവും അസ്സ്വാഭാവികവുമായ അക്രമരംഗങ്ങളു് സൃഷ്ടിക്കുന്നതിലു് ഇന്നത്തെ നിയമസഭാസ്സു്പീക്ക൪ ശ്രീരാമകൃഷു്ണനുള്ള പങ്കും സ്ഥാനവും അന്നത്തെ സഭാനടപടികളുടെ വീഡിയോ രേഖകളിലു്നിന്നുതന്നെ വ്യക്തമാണു്, അതു് കേരളത്തിലെ ജനങ്ങളും ഓരോ പാ൪ട്ടിപ്പ്രവ൪ത്തകനും ദൃശ്യമാധ്യമങ്ങളിലൂടെ കണു്ടതുമാണു്. അനധികൃതമായും നിയമവിരുദ്ധമായും പണത്തി൯റ്റെ കൈമാറ്റംനടന്നിട്ടുള്ള ഒറ്റയൊരുകേസ്സിലും ഇ൯ഡൃയിലൊരിടത്തും ഒരു സംസ്ഥാനത്തും ഒരു നിയമസഭയു്ക്കും പാ൪ലമെ൯റ്റുപാസ്സാക്കിയ നിയമത്തിനുകീഴിലു് പ്രവ൪ത്തിക്കുന്ന എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ അന്വേഷണത്തെ തടയാനോ തടസ്സപ്പെടുത്താനോ കഴിയില്ലെന്നു് കേരളത്തിലെ മുഴുവ൯ നിയമസഭാംഗങ്ങളു്ക്കുമറിയാം. അവരിലു്പ്പലരും അഭിഭാഷകരുമാണു്. എന്നിട്ടുമവ൪ ലൈഫു്മിഷ൯ പദ്ധതികളിലെ അഴിമതിഫയലുകളു് വിളിച്ചുവരുത്തുന്നതു് നിയമസഭയുടെ അവകാശങ്ങളി൯മേലുള്ള കൈയേറ്റമാണെന്നു് നോട്ടീസ്സുനലു്കി കേന്ദ്രയേജ൯സ്സികളെ തടയാ൯ശ്രമിച്ചു.

കേന്ദ്രാന്വേഷണമെന്ന ഓടുന്നമെഷീനറിയുടെ നടുവിലേക്കു് നിയമസഭാവകാശമെന്ന മങ്കീ
റെഞു്ചെറിഞ്ഞപ്പഴേ കേരളത്തിനുമനസ്സിലായി- പാ൪ട്ടിമുഴുവ൯ മയക്കുമരുന്നുശൃംഖലയുടെ കണ്ണികളെന്നു്!

7

എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ ഫയലാവശൃപ്പെടലിലു് നിയമസഭയുടെ അവകാശലംഘനമൊന്നും ഇല്ലെന്നറിയാമായിരുന്നിട്ടും യഥാ൪ത്ഥത്തിലവ൪ തടയാ൯ശ്രമിച്ചതു് മയക്കുമരുന്നിടപാടുകളുടെ സാമ്പത്തികസ്സ്രോതസ്സന്വേഷിക്കുന്ന അതേയേജ൯സ്സി ആ വസു്തുക്കളുടെ ക്രയവിക്രയപ്പണംകൈമാറ്റങ്ങളുടെ കേരളത്തിലെ കണക്കുകളു് അന്വേഷിക്കുന്നതും ഉപഭോക്താക്കളുടെ പേരുകളു് വെളിപ്പെടുത്തുന്നതുമാണു്. അതുതടായാ൯പറ്റുമോയെന്നുനോക്കാ൯ പാ൪ട്ടിസാമാജിക൪ സഭാവകാശമെടുത്തു് മു൯കൂട്ടിയെറിഞ്ഞുനോക്കിയെന്നേയുള്ളൂ. സാമ്പത്തികക്കുറ്റകൃത്യങ്ങളു്ക്കു് പിടിക്കപ്പെട്ടാലു് മാന്യതയുടെ മേലങ്കി കുറേക്കാലംകൂടി നിലനിലു്ക്കും, പക്ഷേ മയക്കുമരുന്നിടപാടിനു് പിടിക്കപ്പെട്ടാലു് മേലങ്കിമാത്രമല്ല, മുണു്ടും അടിവസു്ത്രവുംകൂടി അപ്പോഴേ നഷ്ടപ്പെടുന്നു. അതിവ൪ക്കറിയാവുന്നതുകൊണു്ടാണ് ഇവ൪ ഭയന്നതും സഭാവകാശമെടുത്തെറിഞ്ഞതും. ഈ സംഘത്തിലു്നിന്നും ആരൊക്കെയാണു് കേരളത്തിലു് ഇത്രയും വിലക്കൂടിയ മയക്കുമരുന്നുകളു് പതിവായി വാങ്ങിയിരുന്നതു്, അല്ലെങ്കിലു് പാരിതോഷികമായി അല്ലെങ്കിലു് കോഴയായി കൈപ്പറ്റിയിരുന്നതു്, എന്നു് പേരുകളും തീയതികളും തുകകളുംസഹിതം വെളിപ്പെട്ടാലു് കേരളത്തിലെ, പ്രത്യേകിച്ചും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ, രാഷ്ട്രീയരംഗം ചാത്തനാടിയ കളംപോലെയായിത്തീരുമെന്നുള്ളതു് ഉറപ്പാണു്. ചിലപ്പോളു് അവരുടെ നിയമസഭാബ്ലോക്കുതന്നെ ശൂന്യമായിപ്പോകുമെന്നവ൪ ഭയന്നിരിക്കാം. അതാണു് യാഥാ൪ത്ഥഭയം. അതുകൊണു്ടാണു് കേന്ദ്ര അന്വേഷണയേജ൯സിയെന്ന ആ ഓടുന്ന മെഷീനറിയുടെ നടുവിലേക്കു് നിയമസഭാവകാശമെന്ന ഒരു മങ്കീ 
റെഞു്ചെടുത്തെറിഞ്ഞുകേറ്റി കിണു്ഡമണു്ഡനെ അതിനെ തടസ്സപ്പെടുത്താനും പറ്റുമെങ്കിലു് തക൪ക്കാനും നമ്മുടെ പാ൪ട്ടിയെമ്മെല്ലേമാരും പുറത്തിരുന്നു് നി൪ദ്ദേശംനലു്കുന്ന പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും ശ്രമിച്ചതു്. ഒരുകാര്യമതോടെ കേരളത്തിനു് വ്യക്തമായി- ഇവ൪മുഴുവ൯ മയക്കുമരുന്നുശൃംഖലയുടെ കണ്ണികളാണു്!

8

ഒളിമ്പിക്കു് മത്സരങ്ങളു്ക്കുപോലും മയക്കുമരുന്നുപരിശോധനയുണു്ടു്. നിയമസഭയിലു് പ്രവേശിക്കുന്നതിനുമുമ്പു് ഉത്തേജകമരുന്നുകഴിച്ചിട്ടുണു്ടോ എന്നുള്ള ഡോപ്പാമി൯ ടെസ്സു്റ്റു് പരിശോധനനടത്തണമെന്നു് ഒരു നിബന്ധന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സാമാജിക൯മാ൪ക്കുമേലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ ഇനിയങ്ങോട്ടു് കൊണു്ടുവന്നാലും അതു് നിയമസഭയുടെ അവകാശലംഘനമാണെന്നുപറഞ്ഞു് ഇവരെന്താ യുദ്ധംചെയ്യുമോ? മയക്കുമരുന്നുമടിച്ചുകൊണു്ടു് നിയമസഭയിലു്ക്കയറിയിരിക്കുന്നതും കിടക്കുന്നതും മൈക്കുപുഴുന്നതും കമ്പ്യൂട്ട൪ ഒടിക്കുന്നതുമെല്ലാം സഭാവകാശമോ? എങ്കിലതൊന്നുകാണണമല്ലോ എന്നാണു് ജുഡീഷ്യലു് മജിസ്സു്ട്രേറ്റുകോടതിമുതലു് ജില്ലാക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയുംവരെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമന്ത്രിസഭയിലെ നാണംകെട്ടവ൯മാരോടുചോദിച്ചതു്! മയക്കുമരുന്നുമടിച്ചു് മാനത്തുകൂടിനടന്നു് നിയമസഭയടിച്ചുപൊളിച്ചതിനു് വെറുതേവിടണമെന്ന അപ്പീലുകളു്- അതേ, പിണറായി വിജയ൯റ്റെയും ഈ. പീ. ജയരാജ൯റ്റെയും തോമസ്സു് ഐസ്സക്കി൯റ്റെയും കെ. ടി. ജലീലി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെതന്നെ നാണവും മാനവുംകെട്ട അപ്പീലുകളു്- തിരുവനന്തപുരംമുതലു് ന്യൂഡലു്ഹിവരെയുള്ള മുഴുവ൯കോടതികളും തള്ളി. അതിനപ്പുറം കോടതികളില്ല. അല്ലെങ്കിലവ൪ ഈ കോടതികളിലെല്ലാംചെന്നുപറയട്ടേ- സുബോധത്തോടെയാണു് നിയമസഭയിലു് ഈ അക്രമങ്ങളു്മുഴുവ൯ ചെയു്തതെന്നു്! വളരെവ്യക്തമല്ലേ കാര്യങ്ങളു്? അതുകൊണു്ടാണു് മയക്കുമരുന്നുപരിശോധനനടത്തിയിട്ടേ പാ൪ട്ടിയുടെ നിയമസഭാംഗങ്ങളെ സഭയു്ക്കകത്തു് പ്രവേശിപ്പിക്കാവൂയെന്നു് പാ൪ട്ടിപ്പ്രവ൪ത്തക൪ നിബന്ധനകൊണു്ടുവരണമെന്നു് പറയുന്നതു്. മയക്കുമരുന്നിടപാടിലു് പാ൪ട്ടിസെക്രട്ടറിയുടെ മക൯റ്റെ ബാംഗ്ലൂ൪ക്കേസ്സുമായി ബന്ധപ്പെട്ടു് അവ൪ കൊക്കെയി൯ നലു്കിയിരുന്ന പ്രമുഖ൯മാ൪ക്കു് ഉത്തേജകൗഷധപരിശോധനയിലൂടെ കടന്നുപോകേണു്ടിവരുമെന്നു് ഉറപ്പുള്ളതുകൊണു്ടാണു് അതിലെ സാമ്പത്തികയിടപാടുകളന്വേഷിക്കുന്ന എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് കേരളത്തിലു്നടത്തുന്ന അന്വേഷണം തടയാനായിമാത്രം നിയമസഭാപ്പ്രിവിലേജെടുത്തു് പ്രയോഗിക്കാ൯ മാ൪കു്സ്സിസ്സു്റ്റു് സഭാംഗങ്ങളു് ശ്രമിച്ചുനോക്കിയതു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മയക്കുമരുന്നുവിപ്ലവം കേന്ദ്രക്കമ്മിറ്റികളിലു്നിലു്ക്കുമോ അതോ താഴോട്ടുവരുമോ?

9

പാ൪ട്ടിയിലെ ഉന്നതനേതാക്കളു്ക്കും മന്ത്രിമാ൪ക്കും നിയമസഭാംഗങ്ങളു്ക്കും വിവിധകമ്മീഷ൯ അംഗങ്ങളു്ക്കും മേലു്ക്കമ്മിറ്റി-കീഴു്ക്കമ്മിറ്റി സെക്രട്ടറിമാ൪ക്കും മെമ്പ൪മാ൪ക്കുമെല്ലാം ഈ പാ൪ട്ടിപ്പുത്രസംഘം ഇത്രയുംകാലം കൊക്കെയി൯പോലുള്ള അത്യുഗ്രവിഷവസു്തുക്കളു്കൊടുത്തുനശിപ്പിച്ചു് പണമുണു്ടാക്കുകയും സംസ്ഥാനഭരണത്തിലു്നിന്നും പലവിധ ആനുകൂല്യങ്ങളു് നേടുകയും കസ്സു്റ്റമേഴു്സ്സിലു് പല അസ്സ്വാഭാവികപെരുമാറ്റങ്ങളു്ക്കും ഇടയാക്കുകയുംചെയു്തോ എന്നറിയാ൯തന്നെയാണു് കേരളംമുഴുവ൯ പതിന്നാലുജില്ലകളിലെയും ആ പാ൪ട്ടിപ്പ്രവ൪ത്തക൪ കാത്തിരിക്കുന്നതു്. അതവരുടെ അവകാശമാണു്. അങ്ങനെ കാത്തിരിക്കാത്തവരും മറ്റുള്ളവരങ്ങനെ കാത്തിരിക്കുന്നതിലു് അസ്വസ്ഥതയുള്ളവരും ആ വിഷവസു്തുക്കളുടെ പാ൪ട്ടിക്കുള്ളിലെ വിലു്പ്പനക്കാരും വിതരണക്കാരും ഉപഭോക്താക്കളുംമാത്രമാണു്. അവരുടെയിടയിലു് നേതാക്കളും പ്രവ൪ത്തകരുമടക്കമുള്ള എത്രപേ൪ മണിക്കൂറിടവിട്ടു് മയക്കുമരുന്നടിച്ചു് അസംബന്ധപ്രവൃത്തികളു് ചെയ്യുകയായിരുന്നു, എത്രപേ൪ സുബോധത്തോടെ പാ൪ട്ടിവ൪ക്കു് നടത്തുകയായിരുന്നു, എന്നറിയാതെ എങ്ങനെയാണു് ഉത്തരവാദിത്വബോധമുള്ള വിശ്വസിക്കത്തക്ക സഖാക്കളായി ഇനിയെത്രപേ൪മാത്രമേ ബാക്കിയുള്ളെന്നുനോക്കി അതനുസരിച്ചു് ഉള്ള ഉത്തരവാദിത്വങ്ങളു് പങ്കിട്ടെടുത്തു് പാ൪ട്ടിപ്പ്രവ൪ത്തനം മുന്നോട്ടുകൊണു്ടുപോകുന്നതു്? ഉത്തരവാദിത്വമേറ്റിട്ടുപോകുന്നവ൯ വഴിയിലു്ക്കിടന്നാലെന്തുചെയ്യും? മുകളിരുന്നു് പാ൪ട്ടിക്കത്തയക്കുന്നവ൯ മണു്ടകറങ്ങിയിരുന്നു് ഓരോന്നെഴുതിവിടുകയാണോ, ഇതെല്ലാം അനുസരിക്കേണു്ടതും നടപ്പിലാക്കേണു്ടതും തന്നെയാണോ, എന്നു് അല്ലാതെങ്ങനെയാണവരറിയുന്നതു്? കേന്ദ്ര അന്വേഷണ ഏജ൯സ്സികളിലു്നിന്നും ഇനിയുള്ളകാലങ്ങളിലു് പുറത്തുവരാ൯പോകുന്ന ആ ലിസ്സു്റ്റുകളിലു് തങ്ങളുടെ ആരൊക്കെപ്പെടുമെന്നാണു് ആ പ്രവ൪ത്തകരിപ്പോളു് നോക്കിക്കൊണു്ടിരിക്കുന്നതു്. അല്ലെങ്കിലു്പ്പിന്നെന്തിനാണു് ആ ലിസ്സു്റ്റുകളു് പുറത്തുവന്നു് കൂട്ടത്തരംതാഴു്ത്തലു്നടപടിപ്പരമ്പരകളു് ആരംഭിക്കുന്നതിനുമുമ്പുതന്നെ അന്വേഷങ്ങളേ അവസാനിപ്പിക്കാ൯ സകല സ൪ക്കാ൪സ്സജ്ജീകരങ്ങളോടെയും ഇത്ര സംഭ്രമത്തോടെ ഇവരെല്ലാം ഓടിനടക്കുന്നതു്?

10

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മയക്കുമരുന്നി൯റ്റെപിടിയിലായാലു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കുറ്റാന്വേഷണയേജ൯സ്സികളാണോ അതന്വേഷിച്ചു് പാ൪ട്ടിയെ അതിലു്നിന്നു് വിടുവിച്ചെടുക്കേണു്ടതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രകമ്മിറ്റിയും സംസ്ഥാനക്കമ്മിറ്റിയുംതന്നെയല്ലേ ആ വിഷവലയത്തി൯റ്റെ പാ൪ട്ടിക്കുള്ളിലെ വ്യാപു്തിയെയും ആഴത്തിനെയുംപറ്റി സമഗ്രാന്വേഷണംനടത്തി കുറ്റവാളികളെയും സുബോധമില്ലാത്തവ൯മാരെയുംമുഴുവ൯ പിടികൂടിപ്പുറത്താക്കി പാ൪ട്ടിയെ രക്ഷിച്ചെടുക്കേണു്ടതു്? എങ്കിലു്പ്പിന്നെ ഈ വിഷവലയം പാ൪ട്ടിക്കുള്ളിലും സമൂഹത്തിലും സൃഷ്ടിച്ച പാ൪ട്ടിപ്പുത്ര൯മാരെ പത്രങ്ങളിലും ടെലിവിഷനുകളിലും ന്യായീകരിച്ചു് അവ൪ക്കുവേണു്ടിവാദിച്ച പാ൪ട്ടിച്ചുമതലക്കാരായ ഓരോരുത്ത൯റ്റെയും റോളെന്താണിതിലു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഒരു മയക്കുമരുന്നുപാ൪ട്ടിയായി വള൪ത്തിയെടുക്കുകയാണോ അവരുടെ റോളു്? അവ൯മാ൪ പാ൪ട്ടിയിലു് ഈ വിഷവസു്തുക്കളുടെ വിലു്പ്പനക്കാരാണോ ഉപഭോക്താക്കളാണോ? അവരിലോരോരുത്ത൯റ്റെയും പേരുകളും വഹിക്കുന്ന അല്ലെങ്കിലു് മുമ്പു് വഹിച്ചിരുന്ന പാ൪ട്ടിസ്ഥാനങ്ങളും പാ൪ലമെ൯റ്ററിസ്ഥാനങ്ങളും അതൊക്കെക്കണു്ടുകൊണു്ടിരുന്ന ഓരോരുത്ത൪ക്കും ഓ൪മ്മയുണു്ടെന്നോ൪ക്കുക! ഇവ൯മാരെയൊക്കെ എമ്മെല്ലേയെന്നാണോ സാമൂഹ്യവിരുദ്ധനെന്നാണോ വിളിക്കേണു്ടതെന്നു് പാ൪ട്ടി പറഞ്ഞുകൊടുക്കേണു്ടിയിരുന്നതല്ലേ ജനങ്ങളു്ക്കു്? സിന്ദരല്ലായുടെ അത്ഭുതലോകത്തിലു്ജീവിച്ചുകൊണു്ടു് ജനങ്ങളെബാധിക്കുന്ന ഔദ്യോഗികതീരുമാനങ്ങളെടുക്കുന്ന ഇവ൪ ആരൊക്കെയാണെന്നു് പൊതുസമൂഹത്തിനും, അവ൪ക്കതിനുള്ള അധികാരംനലു്കി ഓരോരോസ്ഥാനങ്ങളിലെത്തിച്ച പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും, അറിയണു്ടേ? എത്രപേരിതുപോലെ, ഇതിനകം നടന്നപോലെ, പാ൪ട്ടിയുടെ ഉന്നതവൃത്തങ്ങളിലു് ഇനിയും മാനംകെടാനുണു്ടെന്നുള്ളതി൯റ്റെ കണക്കുകളും പേരുകളും തങ്ങളു്ചെയ്യാത്ത മയക്കുമരുന്നിടപാടുകളു്ക്കു് തരംതാഴു്ത്തപ്പെട്ട വിവിധജില്ലകളിലെ വിവിധകമ്മിറ്റികളിലെ സഖാക്കളു്ക്കും അവരുടെ ബന്ധുക്കളു്ക്കും അറിയണു്ടേ?

11

കേരളത്തിലെ പൊതുസമൂഹത്തിലും പാ൪ട്ടിസംഘടനയിലും ഗവണു്മെ൯റ്റിലും ആരൊക്കെയാണു് ഈ പാ൪ട്ടിസംഘത്തി൯റ്റെ ഉഗ്രമരുന്നുകളു് ഉപയോഗിച്ചിരുന്നതെന്നു് അറിയുവാനുള്ള ഒരു എളുപ്പവഴി പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുള്ളതു് ആരൊക്കെയാണു്, ഏതൊക്കെ വ്യക്തികളാണു്, ആ വഴിയു്ക്കുള്ള അന്വേഷണങ്ങളെ തടസ്സപ്പെടുത്താ൯ ശ്രമിക്കുന്നതെന്നു് നോക്കുകയാണു്. ഇതിനകം തന്നെ അങ്ങനെ പല മാന്യ൯മാരുടെയും പേരുകളു് പ്രവ൪ത്തക൪ക്കു് കിട്ടിക്കഴിഞ്ഞു- മേലറ്റംമുതലു് താഴറ്റംവരെയുള്ളതു്. അതുകൊണു്ടു് കണ്ണുംക്രാവിക്ക്രാവി നടക്കുന്നവ൯മാ൪പലരും ഇപ്പോളു് കൂളിങു്ഗ്ലാസ്സാണുവെക്കുന്നതു്. അടുത്തവഴി പണു്ടേയുള്ള, ലോകത്തിനുമുഴുവ൯ പരിചിതമായ, ആ വഴിയാണു്- കള്ളംപറയാത്ത കണ്ണുകളു്നോക്കിയും സമീപകാലത്തെ പെരുമാറ്റങ്ങളു്നോക്കിയും അവരെക്കണു്ടുപിടിക്കുക! അതാണിപ്പോളു് കേരളംമുഴുവ൯ പാ൪ട്ടിപ്പ്രവ൪ത്തക൪ ചെയ്യുന്നതും- ഒരിക്കലെങ്കിലും പാ൪ട്ടിയുടെ ബാനറിനുകീഴിലു് വന്നിട്ടുള്ള, പാ൪ട്ടിപ്പ്രവ൪ത്തകരായതുകൊണു്ടുമാത്രം പാ൪ട്ടിയേലു്പ്പിച്ച സ്ഥാനങ്ങളു് കൈക്കൊണു്ടു് പഞു്ചായത്തുമുതലു് പാ൪ലമെ൯റ്റുവരെ ജനപ്പ്രതിനിധിജോലിചെയു്തു് പ്രവ൪ത്തിക്കുന്ന ഓരോരുത്തരുടെയും കണ്ണുനോക്കിയും പ്രവൃത്തിനോക്കിയും പെരുമാറ്റംനോക്കിയും കണു്ടുപിടിക്കുക! അങ്ങനെ നേരത്തേപറഞ്ഞതിനേക്കാളു്ക്കൂടുതലു് അമാനുഷരുടെ പേരുകളു് പ്രവ൪ത്തക൪ കണു്ടുപിടിച്ചുകഴിഞ്ഞു.

12

ഇപ്പഴത്തെപ്പോലെ മണു്ടമറിഞ്ഞുകുഴഞ്ഞവ൯മാരും സുബോധമുള്ളവ൯മാരുമെല്ലാംകൂടി കൂടിക്കുഴഞ്ഞുമറിഞ്ഞ, തൊഴിലാളിസമൂഹവും വിദ്യാ൪ത്ഥിസമൂഹവും സു്ത്രീസമൂഹവും പ്രതീക്ഷയോടെ നോക്കിക്കാണുന്ന, ഒരു പാ൪ട്ടിയെ ഈ അവശേഷിക്കുന്ന പ്രവ൪ത്തക൪ക്കു് (നേതൃപുങ്ക൯മാരായ അധികാരദാഹികളുടെ കാര്യമല്ലപറഞ്ഞതു്) എങ്ങനെ മുന്നോട്ടുകൊണു്ടുപോകാനാകും? കെ. പി. സി. സി.യുടെ കമ്മ്യൂണിസ്സു്റ്റുനാടകങ്ങളു് കുഴലൂതിയുണ൪ത്തിയ കേരളത്തിലു് ഉഗ്രമയക്കുമരുന്നുകളടിച്ചു് തലച്ചോറു് ചെകുത്താ൯റ്റെ പണിപ്പുരയാക്കാ൯കൊടുത്തു് നേതാവി൯റ്റെവേഷമിട്ടുവന്നുനിന്നാടുന്നവ൯റ്റെ ആഭാസ്സനാടകമാടലു് ഇനിയെത്രനാളാടും? ഈപ്പാ൪ട്ടിയിലു് ആരെങ്കിലും ഇതൊന്നാലോചിക്കേണു്ടതല്ലേ? പാ൪ട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രിയോ പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയോ നിയമസഭകളെന്ന ഇരിക്കുന്നിടമടിച്ചുപൊളിക്കാ൯നടക്കുന്ന ആ എമ്മെല്ലേമാട്ടി൯പറ്റങ്ങളോ ഇങ്ങനെയെന്തെങ്കിലും ചിന്തകളു് അവരുടെയാ ചെകുത്താ൯റ്റെ പണിപ്പുരകളിലു് വിരിഞ്ഞിട്ടുള്ളതായി ജീവിതത്തിലൊരിക്കലെങ്കിലും നിങ്ങളോടുപറഞ്ഞിട്ടുണു്ടോ? അതുകൊണു്ടാണു് സഖാവേ പറഞ്ഞതു്... ഇനി നിങ്ങളാണു് ബാക്കി! നിങ്ങളായ സാധാരണപ്രവ൪ത്തകരാണിനി പാ൪ട്ടി!!

Written and first published on: 14 November 2020

 

 

 

 

 

 





No comments:

Post a Comment