Tuesday 17 November 2020

365. സി. പി. എമ്മിലു് ഇനിയും കുരുതികളു് നടക്കുമോ?

365

സി. പി. എമ്മിലു് ഇനിയും കുരുതികളു് നടക്കുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By GhostW1997. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്നുള്ള കോടിയേരി ബാലകൃഷു്ണ൯റ്റെ രാജി പുതിയ സെക്രട്ടറി ഏ. വിജയരാഘവ൯ പ്രഖ്യാപിക്കുന്നതു് കശാപ്പുശാലയുടെ പശ്ചാത്തലത്തിലു്! എത്ര അന്വ൪ത്ഥം! സി. പി. എം. കൊള്ളയു്ക്കും കള്ളക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും പുറകേ ഒരു സ്ലാട്ട൪ഹൗസ്സായി- കശാപ്പുശാലയായി- മാറുകയാണോ? സി. പി. എമ്മിലു് ഇനിയും കുരുതികളു് നടക്കുമോ? (2020 നവംബ൪ 13ലെ മനോരമച്ചിത്രം).

Image courtesy: Malayala Manorama-Mazhavil Manorama.

ഇതിനെയൊക്കെ കുരുതിയെന്നോ വെട്ടിനിരത്തലെന്നോ അല്ലാതെ മറ്റെന്തെങ്കിലുമൊരുപേരു് പറയാനുണു്ടെങ്കിലു് പറഞ്ഞുകൊണു്ടുനടന്നോളൂ!

2020 നവംബ൪ 13ലെ ഈ വാ൪ത്തകഴിഞ്ഞു് വെറും രണു്ടുമാസത്തിനകം കേരളത്തിലു് നിയമസഭാതെരഞ്ഞെടുപ്പുവന്നു. ഈപ്പറഞ്ഞ ആക്ടിംഗു് സെക്രട്ടറി വിജയരാഘവ൯റ്റെ ഭാര്യ സ്ഥാനാ൪ത്ഥിയായി, സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ സ്ഥാനാ൪ത്ഥിയായില്ല. വ൪ഷങ്ങളോളം എമ്മെല്ലേയും മന്ത്രിയുമൊക്കെയായിരുന്ന കോടിയേരി ബാലകൃഷു്ണ൯മാത്രമല്ല അതേപോലെയും അതിനേക്കാളും ദീ൪ഘകാലപാരമ്പര്യമുള്ള എമ്മെല്ലെമാരും മന്ത്രിമാരുമൊക്കെത്തന്നെയായിരുന്ന ഈ. പി. ജയരാജ൯, എം. എ. ബേബി, ജി. സുധാകര൯, തോമസ്സു് ഐസ്സക്കു് എന്നിവ൪ക്കും അവരെക്കാളു്പ്പഴയ എമ്മെല്ലേമാരും നേതാക്ക൯മാരുമൊക്കെയായിരുന്ന ആനത്തലവട്ടം ആനന്ദനെപ്പോലുള്ള നൂറുകണക്കിനാളുകളു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉത്തരകൊറിയയിലെപ്പോലുള്ള ഏകവ്യക്തിനേതൃത്വം നിയമസഭാസ്സീറ്റുനിഷേധിച്ചു. പാ൪ട്ടിയിലെ ഏറ്റവുംപ്രായമുള്ള വയസ്സനായ പിണറായി വിജയ൯ തന്നോളമുള്ള കിഴവ൯മാരെയെല്ലാം തഴഞ്ഞു് കിളുന്തുപയ്യ൯മാരുടെയും പൈയ്യികളുടെയും ഇടയിലു്ക്കിടന്നുവിരവാ൯ തീരുമാനിച്ചാലു് കള്ളക്കടത്തുമുതലു് മയക്കുമരുന്നുകച്ചവടംവരെയുള്ള സകലടീമുകളെയുമഴിച്ചുവിട്ടു് അയാളുണു്ടാക്കിക്കൊണു്ടുവരുന്ന പണംകൊണു്ടുജീവിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അതുപറ്റില്ല, എമ്മെല്ലേമാരും മന്ത്രിമാരുമായി പ്രായമായവ൪തന്നെവേണമെന്നുപറഞ്ഞു് എതി൪ക്കുന്നതെങ്ങനെ? ഇതിനെയൊക്കെ കുരുതിയെന്നോ വെട്ടിനിരത്തലെന്നോ അല്ലാതെ മറ്റെന്തെങ്കിലുമൊരുപേരു് പറയാനുണു്ടെങ്കിലു് പറഞ്ഞുകൊണു്ടുനടന്നോളൂ!

Written and first published on: 14 November 2020




 

 

No comments:

Post a Comment