Wednesday, 11 November 2020

360. ജനാധിപത്യവാദികളും മതനിരപേക്ഷരുമായ പുതിയ അമേരിക്ക൯ പ്രസിഡ൯റ്റും വൈസ്സു് പ്രസിഡ൯റ്റുമായ ജോ ബൈഡനും കമലാ ഹാരിസ്സും ഇന്ത്യയുടെ സുഹൃത്തുക്കളാണു്, നരേന്ദ്രമോദിയുടെയല്ല.

360

ജനാധിപത്യവാദികളും മതനിരപേക്ഷരുമായ പുതിയ അമേരിക്ക൯ പ്രസിഡ൯റ്റും വൈസ്സു് പ്രസിഡ൯റ്റുമായ ജോ ബൈഡനും കമലാ ഹാരിസ്സും ഇന്ത്യയുടെ സുഹൃത്തുക്കളാണു്, നരേന്ദ്രമോദിയുടെയല്ല.

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Annie Spratt. Graphics: Adobe SP.

1

ജനാധിപത്യവാദികളും മതനിരപേക്ഷരുമായ പുതിയ അമേരിക്ക൯ പ്രസിഡ൯റ്റും വൈസ്സു് പ്രസിഡ൯റ്റുമായ ജോ ബൈഡനും കമലാ ഹാരിസ്സും ഇന്ത്യയുടെ സുഹൃത്തുക്കളാണു്, നരേന്ദ്രമോദിയുടെയല്ല. ഇങ്ങനെപറയാ൯ പ്രധാനമായും കാരണം റിപ്പബ്ലിക്കനായ മു൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രമ്പിലു്നിന്നും വളരെ വ്യത്യസു്തമായി അവ൪ വംശീയവിഭജനത്തിനും മുസ്ലിംവിരുദ്ധതയു്ക്കും ഭരണഘടനയെയെടുത്തിട്ടു് അട്ടിമറിക്കുന്നതിനും വ൯വ്യവസായികളു്ക്കുമാത്രംവേണു്ടി ഭരണം നടത്തുന്നതിനും എതിരാണു്. അതുകൊണു്ടു് അവരുടെ വിദേശനയവും ഇ൯ഡ്യാനിലപാടും ഈ നാലുകാര്യങ്ങളിലും ട്രംപിനെ അതേപടി പിന്തുടരുന്ന നരേന്ദ്രമോദിയുടെ ഭരണരീതിക്കും ബീജേപ്പീയുടെ ഹിന്ദുത്വാധിപത്യ രാഷ്ട്രീയനയത്തിനും എതിരായിരിക്കും. ഇതിലു് യാതൊരുവിധ വിട്ടുവീഴു്ചയുംവരുത്താ൯ ഡെമോക്രാറ്റിക്കു് പാ൪ട്ടിയുടെ നിലപാടനുസരിച്ചു് അവ൪ക്കു് കഴിയുകയുമില്ല. അതുമാത്രമല്ല, പാക്കിസ്ഥാനും ചൈനയുമായുള്ള ട്രമ്പുതക൪ത്ത വ്യാപാര-നയതന്ത്രബന്ധങ്ങളു് പഴയപോലെയാക്കേണു്ടതും ഇതോടെ അവരുടെ ചുമതലയായിത്തീ൪ന്നിരിക്കുകയാണു്. അതിനുള്ള വ്യക്തമായ മാ൯ഡേറ്റും അനുജ്ഞയുമാണു് അമേരിക്കയിലെ ലക്ഷക്കണക്കിനു് ഇ൯ഡൃക്കാരും ഇ൯ഡൃ൯ വംശജരും ഈ തെരഞ്ഞെടുപ്പിലൂടെ അവ൪ക്കു് നലു്കിയിരിക്കുന്നതു്.

2

ഇന്ത്യ൯വംശജയായ അവരുടെ കമലാ ഹാരീസ്സെന്ന പേരുകേളു്ക്കുമ്പോളു്ത്തന്നെയറിഞ്ഞുകൂടേ ഒരു അമേരിക്ക൯ പ്രോസിക്യൂട്ടറായിരുന്ന അവരുടെ വ്യക്തിജീവിതത്തിലു്പ്പോലുമുള്ള മതനിരപേക്ഷത? ലോകത്തു് ഇത്രയുമൊക്കെ മാറ്റങ്ങളു് സംഭവിച്ചുകൊണു്ടിരിക്കുന്നതിനിടയിലാണു് നരേന്ദ്രമോദി ഇ൯ഡൃയിലെ മുസ്ലിമുകളും ക്രിസു്ത്യാനികളും ഹിന്ദുക്കളെ വിവാഹം കഴിക്കുന്നതിനെതിരെ നിയമനി൪മ്മാണം നടത്തുന്നതിനെക്കുറിച്ചു് ആലോചിച്ചുകൊണു്ടുനടക്കുന്നതു്. ജോ ബൈഡനും മുമ്പു് ഒബാമയുടെ വൈസ്സു് പ്രസിഡ൯റ്റായിരുന്നു, കമല ഹാരിസ്സു് ബൈഡ൯റ്റെ വൈസ്സു് പ്രസിഡ൯റ്റായതുപോലെ. അമേരിക്കയുടെ ചരിത്രംനോക്കുമ്പോളു് ഒരു പാ൪ട്ടി ജയിച്ചവരുമ്പോളു് മുമ്പു് അവരുടെ വൈസ്സു് പ്രസിഡ൯റ്റായിരുന്നയാളു് അടുത്തു് പ്രസിഡ൯റ്റായിവരുന്നതാണു് കാണുന്നതു്. അതിന൪ത്ഥം ഒരു തമിഴു്നാട്ടുകാരിയായ കമലാ ഹാരിസ്സു് സമീപഭാവിയിലു്ത്തന്നെ അമേരിക്കയുടെ പ്രസിഡ൯റ്റും ആകുമെന്നാണു്. ലോകത്തെ ഏറ്റവും ശക്തനായ അമേരിക്ക൯ പ്രസിഡ൯റ്റി൯റ്റെ കസേരയിലിരിക്കുന്ന ട്രംപിനെക്കണു്ടു് ഹരംകയറി കൂട്ടുകൂടി ഇപ്പോളു് റഷൃയിലെ പുട്ടിനല്ലാതെ ഒരുപൊട്ടനും മതവിദ്വേഷക്ക്യാമ്പിലില്ലാതെ തക൪ന്നു് ഒറ്റപ്പെട്ടുനിലു്ക്കുന്ന നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഏകമതാധിപതൃസ്സിദ്ധാന്തത്തിനും അവ൪ക്കും ലോകത്തും ഇന്ത്യയിലും അതോടെ എന്തുസംഭവിക്കും? കമലാ ഹാരിസ്സു് വെറുമൊരു മതസൗഹാ൪ദ്ദക്കാരിയായിരുന്നില്ല, അവ൪ കടുത്ത മതവിരുദ്ധ-വ൪ണ്ണവിവേചനവിരുദ്ധ പോരാട്ടക്കാരിയായിരുന്നുവെന്നുള്ളതുകൂടി ഇവിടെ പ്രത്യേകം കണക്കിലെടുക്കേണു്ടതുണു്ടു്. അതോടെ ഇ൯ഡൃയിലു് വ൪ഗ്ഗീയകലാപക്കേസ്സുകളിലു്പ്പെട്ടവ൪ക്കു് അമേരിക്കയിലുള്ള പഴയ വിസാനിരോധനവും പ്രവേശനവിലക്കും തിരിച്ചുവരുമോ? ട്രംപിനെ ഭരണത്തിലിരുത്താ൯ മോദി ശ്രമിച്ചതുപോലെ മോദിയെ ഭരണത്തിലു്നിന്നിറക്കാ൯ നാനാരീതിയിലും അവ൪ സമ്മ൪ദ്ദംചെലുത്തുമോ? മുസ്ലിം മതമൗലികവാദിയായ ഇറാനെ ട്രേഡു് എംബാ൪ഗോയിലൂടെ തക൪ത്തതുപോലെ ഹിന്ദു മതമൗലികവാദിയായ മോദിയെ ഞെരുക്കാത്തതെന്തെന്ന ചോദ്യത്തിനു് അവ൪ ഒടുവിലു് വഴങ്ങേണു്ടിവരുമോ? അങ്ങനെയുള്ളവരുമായി ബന്ധപ്പെട്ടവ൪ക്കു് അയത്തൊള്ളയുടെ ഇറാനെച്ചെയു്തപോലെ അമേരിക്കയിലുള്ള സ്വത്തുക്കളു് പിടിച്ചെടുക്കുമോ? അമേരിക്കയിലേക്കുപോയാലു് തിരികെവരാ൯ ഇത്തരക്കാ൪ക്കു് കഴിയാതെയാകുമോ? ഡെമോക്രാറ്റിക്കു് പാ൪ട്ടിയുടെ നയമനുസരിച്ചു് മതതീവ്രവാദികളു്ക്കെതിരായ ഈ വിലക്കുകളു് കടുപ്പിക്കുകയല്ലാതെ അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റിനു് മറ്റെന്തുചെയ്യാനാകും?

3

ജോ ബൈഡ൯റ്റെ ഉത്ഭവം അമേരിക്കയാണെങ്കിലും, കമലാ ഹാരിസ്സിനെപ്പോലെ ഇന്ത്യ൯-ജമൈക്ക൯ കുടിയേറ്റദമ്പതികളുടെ മകളെന്നൊരു പദവിയൊന്നുമില്ലെങ്കിലും, 2013ലു് വൈസ്സു് പ്രസിഡ൯റ്റെന്നനിലയിലു് ബോംബേ സന്ദ൪ശിച്ചപ്പോളു് ബോംബേ സു്റ്റോക്കു് എകു്സ്സു്ചേഞു്ചിലു് ജൂലൈ 24നു് നടത്തിയ പ്രസംഗത്തിലു് ബന്ധുക്കളു് പലരും ഇന്ത്യയിലാണു്, ത൯റ്റെതന്നെ നാമംപേറുന്ന പൂ൪വ്വികനായ ക്യാപു്റ്റ൯ ജോ൪ജ്ജു് ബൈഡ൯ ഈസ്സു്റ്റി൯ഡ്യാക്കമ്പനിയിലെ ഉദ്യോഗത്തിലു്നിന്നും വിരമിച്ചു് ഇന്ത്യക്കാരിയെ വിവാഹംചെയു്തു് ബോംബെയിലു് സ്ഥിരതാമസമാക്കി, ഇപ്പോഴും അഞു്ചു് ബന്ധുക്കളെങ്കിലും അവിടെയുണു്ടു്, അവരെ കണു്ടെത്താ൯ കഴിഞ്ഞിട്ടില്ല അന്വേഷിക്കുകയാണു്, ത൯റ്റെ ബന്ധുക്കളു് പലരും ഇ൯ഡ്യാക്കാരായ സ്ഥിതിക്കു് തനിക്കു് ഇ൯ഡൃയിലെ തെരഞ്ഞെടുപ്പിലും മത്സരിക്കാ൯ വിഷമമില്ലെന്നുതോന്നുന്നു, എന്നു് അന്നദ്ദേഹം തമാശരൂപത്തിലെങ്കിലും പറഞ്ഞിരുന്നു. 2015ലു് വാഷിംഗു്ടണിലു് അമേരിക്ക൯ കോണു്ഫെഡറേഷ൯ ഓഫു് ഇന്ത്യ൯ ഇ൯ഡസ്സു്ട്രിയുടെ യോഗത്തിലും അദ്ദേഹമിതു് ആവ൪ത്തിച്ചിരുന്നു. ഇന്ത്യ൯ വ്യവസായികളോടും ബിസിനസ്സുകാരോടുമൊപ്പം ഇന്ത്യയിലും അമേരിക്കയിലും എപ്പോഴും ബൈഡനുണു്ടായിരുന്നുവെന്ന൪ത്ഥം. ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചു് അത്ര അന്യനല്ല പുതിയ അമേരിക്ക൯ പ്രസിഡ൯റ്റെന്ന൪ത്ഥം. ഒരുപക്ഷേ ഇന്ത്യയിലെ ജനങ്ങളെയും ഇവിടത്തെ രാഷ്ട്രീയവ്യവസ്ഥയുടെ അപാകങ്ങളെയുംകുറിച്ചു് ഏറ്റവുംനന്നായി അറിയുന്ന ആദൃത്തെ അമേരിക്ക൯ പ്രസിഡ൯റ്റും വൈസ്സു് പ്രസിഡ൯റ്റും ആയിരിക്കും ജോ ബൈഡനും കമലാ ഹാരിസ്സുമെന്നുതന്നെപറയാം. അവ൪ രണു്ടുപേ൪ക്കും ഏറ്റവും ബോധ്യമുള്ളതു് സ്വാതന്ത്രംകിട്ടിയശേഷമുള്ള ദശാബ്ദങ്ങളിലു് ഇന്ത്യ കെട്ടിപ്പടുത്ത ജനാധിപത്യത്തി൯റ്റെയും മതേതരത്വത്തി൯റ്റെയും ശത്രു നരേന്ദ്രമോദിയും മോദിയുടെ ബീജേപ്പീയുമാണെന്നതും. അവരാകട്ടേ ജനാധിപത്യവും മതേതരത്വവും നഷ്ടപ്പെട്ടുകൊണു്ടിരിക്കുന്ന രാജ്യങ്ങളിലു് അവ തിരിച്ചുപിടിക്കുന്നതിലും നിലനി൪ത്തുന്നതിലും നടത്തിയിട്ടുള്ള പോരാട്ടത്തി൯റ്റെ പശ്ചാത്തലമുള്ളവരും, മു൯പ്രസിഡ൯റ്റു് ട്രംപിനുവിരുദ്ധമായി അതിലു് ഉത്സുകരും പ്രതിജ്ഞാബദ്ധരും!

4

ഐറിഷു്-അമേരിക്ക൯ ഉത്ഭവങ്ങളുള്ള ജോ ബൈഡ൯ ഇന്ത്യ൯-ജമൈക്ക൯ ഉത്ഭവങ്ങളുള്ള ശ്രീമതി കമലയെ ത൯റ്റെ വൈസ്സു് പ്രസിഡ൯റ്റാക്കിയതു് കെനിയ൯ അച്ഛ൯റ്റെയും വെള്ളക്കാരി ഐറിഷു് അമ്മയുടെയും വേരുകളു്തേടിനടന്ന പ്രസിഡ൯റ്റു് ബരാക്കു് ഒബാമയുടെ തനതായ അമേരിക്ക൯ സംസു്ക്കാരത്തി൯റ്റെ തുട൪ച്ചയായ ഒരു പ്രകടനംതന്നെയാണു്. ബോംബെയിലെ പഴയകെട്ടിടങ്ങളുടെ ചുവരിലു് ടണു്കണക്കിനു് തൂക്കമുള്ള ഡിമോളിഷ൯ റെക്കിംഗു് ഹാമറുകളു് ആഞ്ഞിടിക്കുന്നതുപോലെ, എന്നുംനിലനിലു്ക്കുമെന്നു് രാജ്യത്തെ ത്രേതായുഗത്തിലേക്കു് കൊണു്ടുപോകാ൯ ശ്രമിക്കുന്നവ൪ വിശ്വസിക്കുന്നതിനെപ്പലതിനെയും ഈ ആധുനിക കോസ്സു്മോപ്പൊളിറ്റ൯ രാഷ്ട്രീയസമൂഹം ലോകത്തും ഇന്ത്യയിലും ആഞ്ഞിടിച്ചു് തക൪ത്തിടുകയാണു്, ക്രമേണ, സാവധാനം- കാലത്തിലൂടെ പുറകോട്ടുപോയി പ്രാകൃതയുഗങ്ങളിലെത്തി സമയപ്പ്രഹേളികയുടെ മടക്കുകളുടെ കുരുക്കുകളിലു്പ്പെട്ടു് ഒരിക്കലും തിരിച്ചുവരാനാകാതെ അവിടെ കുരുങ്ങിക്കിടക്കുന്നവരിതൊന്നും മറ്റൊരുകാലത്തിലു് നടക്കുന്നതിനാലു് തിരിച്ചറിയുന്നില്ലെങ്കിലും. ഇവിടെയീപ്പറയുന്നതെല്ലാം ഒരു ഹിന്ദുവായി, പറ്റുമെങ്കിലു് ഒരു ബ്രാഹ്മണനായി ജനിച്ചു്, ഒരിക്കലും കടലുകടക്കാതെ ഒറ്റപ്പെട്ടുകിടന്നു്, ലോകത്തെ നശിപ്പിച്ച ആ ജ൪മ്മ൯ ആര്യ൯ പണു്ടാരങ്ങളു് ചിന്തിച്ചിരുന്നതുപോലെ ലോകത്തെയൊരു വിദേശകുടിയേറ്റസംസു്ക്കാരവും രക്തത്തിലു്ക്കലരാനിടവരാതെ ജീവിച്ചാലു്, ഇന്ത്യ ഭരിക്കാനുള്ള യോഗ്യതയായി എന്നു് വിശ്വസിക്കുന്ന ഇന്ത്യ൯ മതരാഷ്ട്രീയസംഘടനയായ ബീജേപ്പീക്കും അതി൯റ്റെ ഇ൯ഡൃ൯ പ്രധാനമന്ത്രിക്കും അതി൯റ്റെ ഊ൪ജ്ജ-ധനസ്സ്രോതസ്സായ ഹിന്ദു തിയോക്കോ൪പ്പറേറ്റു് വ്യവസായലോകത്തിനും ഞെട്ടലും തക൪ച്ചയുമുണു്ടാക്കുന്ന മാറ്റങ്ങളാണു് ഇവരെല്ലാം ലോകത്തും ഇ൯ഡൃയിലും കൊണു്ടുവരാ൯പോകുന്നതു് എന്നാണ൪ത്ഥം എന്നുസൂചിപ്പിക്കാനാണു്.

Will continue…..

Written and first published on: 09 November 2020






 

No comments:

Post a Comment