Tuesday 17 November 2020

364. സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും പൈസ്സകളു് തെരഞ്ഞെടുകമ്മിറ്റിയാപ്പീസ്സുകളിലു് എത്തിത്തുടങ്ങിയോ?

364

സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും പൈസ്സകളു് തെരഞ്ഞെടുകമ്മിറ്റിയാപ്പീസ്സുകളിലു് എത്തിത്തുടങ്ങിയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kamalakannan PM. Graphics: Adobe SP.


സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും പൈസ്സകളു് തെരഞ്ഞെടുകമ്മിറ്റിയാപ്പീസ്സുകളിലു് എത്തിത്തുടങ്ങിയോ? ആവഴിയു്ക്കുവന്നപണം ഏതൊക്കെവഴിയു്ക്കുപോയെന്നു് അന്വേഷണംനടക്കുമ്പോളു് പഞു്ചായത്തുതെരഞ്ഞെടുപ്പിനു് നാടൊട്ടുക്കു് കെട്ടിപ്പൊക്കിവെച്ചിരിക്കുന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുകമ്മിറ്റിയാപ്പീസ്സുകളിലേക്കും ആ അന്വേഷണം ചെന്നെത്തുകയില്ലേ? എന്തിനാണു് ഇതുവരെ ഇതിലൊന്നുംപങ്കുപറ്റാതെനിന്നിരുന്ന കീഴു്ക്കമ്മിറ്റിപ്പ്രവ൪ത്തകരെക്കൂടി ഇതിലൊക്കെപ്പ്രതികളാക്കുന്നതു്? ഞാ൯മുങ്ങിയാലു് നീയുംമുങ്ങണം, ഞങ്ങളില്ലാതെ പാ൪ട്ടിയെയുംകൊണു്ടു് നീമാത്രമൊരുത്തനുംമുന്നോട്ടുപോകണു്ട എന്നതന്ത്രമാണോ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് സാധാരണപ്രവ൪ത്തക൪ക്കു് അപ്രാപ്യമായയിടങ്ങളിലല്ലേ സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമൊക്കെനടന്നതു്? അതുമായി അവ൪ക്കെന്തുബന്ധം?

Article Title Image By MX Wegele. Graphics: Adobe SP.


സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമായൊക്കെബന്ധപ്പെട്ട പ്ലാനുകളാസൂത്രണംചെയു്തതും ഒരുക്കങ്ങളു്നടത്തിയതും ആളുകളെസ്സംഘടിപ്പിച്ചതും കാര്യനി൪വ്വഹണംനടത്തിയതും അതിനുള്ളസഹായങ്ങളെത്തിച്ചതും മന്ത്രിയാപ്പീസ്സുകളടങ്ങുന്നയിടങ്ങളിലും ഉന്നത പാ൪ട്ടിസംസ്ഥാനയാപ്പീസ്സുകളിലു്നിന്നുമാണെന്നാണു് ഇതെല്ലാമന്വേഷിച്ച കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് തെളിവുകളു്നിരത്തിയിട്ടുള്ളതും അതിലുളു്പ്പെട്ട പ്രതികളും സാക്ഷികളുമായവരുടെ മൊഴികളു്ശേഖരിച്ചിട്ടുള്ളതും. ഇവിടമൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ സാധാരണപ്രവ൪ത്തക൪ക്കു് അപ്രാപ്യമായയിടങ്ങളുമാണു്. ആ സ്ഥലങ്ങളു്മുഴുവ൯ പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയുടെയും സംസ്ഥാനസെക്രട്ടേറിയറ്റി൯റ്റെയും ജില്ലാസെക്രട്ടേറിയറ്റുകളുടെയും ജനപ്പ്രതിനിധികളായിത്തെരഞ്ഞെടുക്കപ്പെട്ടു് മന്ത്രിമാരും മുഖ്യമന്ത്രിമാരുമായിമാറിയ പാ൪ട്ടിയെമ്മെല്ലേമാരുടെയും അവരുടെയുന്നതയുദ്യോഗസ്ഥവൃന്ദങ്ങളുടെയുംമാത്രം അറകളുമരമനകളുംവേദികളുമാണു്. ഈപ്പറഞ്ഞരീതിയിലുണു്ടാക്കിയപണത്തി൯റ്റെമുഴുവ൯ ഉത്തരവാദിത്വം പാ൪ട്ടിയിലും പാ൪ട്ടിയുടെ ഗവണു്മെ൯റ്റിലും ആ തലത്തിലും ആ നിലവാരത്തിലുമുള്ളവ൪ക്കുമാത്രമാണു്. പാ൪ട്ടിയുടെ താഴേക്കിടയിലുള്ളയണികളു് അതിലൊന്നും പങ്കെടുത്തിട്ടില്ല- മയക്കുമരുന്നുവിതരണത്തിനും കച്ചവടത്തിനും സംസ്ഥാനംമുഴുവ൯ അവരെയുപയോഗിച്ചിട്ടുണു്ടെങ്കിലല്ലാതെ. സാധാരണഗതിയിലു് അവ൪ സമാധാനംപറയേണു്ടതില്ലാത്ത പണംവരവിനും ചെലവഴിയു്ക്കലിലുമാണു് ഈ പഞു്ചായത്തെരഞ്ഞെടുപ്പിലെ അസാധാരണവും സമൃദ്ധവുമായ പണംവരവിലൂടെയും ചെലവഴിയു്ക്കലിലൂടെയും അവരിപ്പോളു് സമാധാനംപറയേണു്ടിവന്നിരിക്കുന്നതു്, അല്ലെങ്കിലു് നാളെ സമാധാനംപറയേണു്ടിവരുന്നതു്. ഇതു് അവരെക്കൂടിക്കുടുക്കി പ്രതികളായുടെയെണ്ണം ഒന്നിലു്നിന്നും നൂറായിവ൪ദ്ധിപ്പിച്ചു് പ്രതിബാഹുല്യത്തിലൂടെ രക്ഷപെടാനുള്ള നേതൃത്വത്തി൯റ്റെയൊരു പരിപാടിയാണു്.

സംസ്ഥാനംമുഴുവനുമുള്ള വിവിധതരം സ൪വ്വീസ്സു്സഹകരണബാങ്കുകളിലു് പിടിമുറുക്കിയുണു്ടാക്കിയ മേധാവിത്വമുപയോഗപ്പെടുത്തി ഫണു്ടുധൂ൪ത്തടിച്ചും വെട്ടിച്ചും കള്ളച്ചെലവുണു്ടാക്കിയും നോട്ടുനിരോധനകാലത്തടക്കം കള്ളപ്പണംവെളുപ്പിച്ചും ഓരോജില്ലയിലും താലൂക്കിലും പഞു്ചായത്തിലും ദശകോടികണക്കിനുരൂപയുണു്ടാക്കിയ പാ൪ട്ടിയുടെ സംസ്ഥാന-ജില്ലാനേതാക്ക൯മാ൪ ജാമ്യമില്ലാലോണുകളും സ്വ൪ണ്ണമില്ലാസ്വ൪ണ്ണപ്പണയവും താഴേക്കിടയിലുള്ള പാ൪ട്ടിമെമ്പ൪മാ൪ക്കുംകൂടിനലു്കി പിടിവീഴുമ്പോളു് അവരെയുംകൂടിക്കുടുക്കി അങ്ങനെ പ്രതിബാഹുല്യത്തിലൂടെ രക്ഷപ്പെടുന്നകാഴു്ച്ച 2019മുതലു് കേരളമിപ്പോളു് സംസ്ഥാനത്തുടനീളം ഒരു ജില്ലയിലു്പ്പോലുമൊഴിവില്ലാതെ കണു്ടുകൊണു്ടിരിക്കുകയാണു്. അതാണവരുടെയിപ്പോഴത്തെരീതി.

Written and first published on: 13 November 2020
















No comments:

Post a Comment