Wednesday, 11 November 2020

348. മയക്കുമരുന്നുവിറ്റവനു് ചോദ്യംചെയ്യപ്പെടുമ്പോളുള്ള അവശതയാണോ അവ൯വഴി ജീവിതംനശിച്ച ആയിരങ്ങളുടെ അവശതയാണോ പൊതുസമൂഹം പരിഗണിക്കേണു്ടതു്?

348

മയക്കുമരുന്നുവിറ്റവനു് ചോദ്യംചെയ്യപ്പെടുമ്പോളുള്ള അവശതയാണോ അവ൯വഴി ജീവിതംനശിച്ച ആയിരങ്ങളുടെ അവശതയാണോ പൊതുസമൂഹം പരിഗണിക്കേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Emily Wills Photography. Graphics: Adobe SP.

1

മയക്കുമരുന്നുവിറ്റു് പണമുണു്ടാക്കി കോടീശ്വരജീവിതം നയിച്ചവനു് ആദ്യമായി പിടികൂടപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ചെയ്യുമ്പോഴുള്ള അവശതയാണോ അവ൯റ്റെ മയക്കുമരുന്നടിച്ചു് ജീവിതംനശിച്ച ആയിരങ്ങളുടെ അവശതയാണോ പൊതുസമൂഹം പരിഗണിക്കേണു്ടതു്? ഈ മയക്കുമരുന്നുവിറ്റു് തങ്ങളുടെ മക്കളുടെ ജീവിതം തക൪ത്തവ൯റ്റെ ജീവിതം അതിനേക്കാളു്ത്തക൪ന്നു് അവ൯ ജീവിതത്തിലൊരിക്കലും ജയിലിടിഞ്ഞാലു്പ്പോലും പുറത്തുവരല്ലേയെന്നു് എത്രയോആയിരം അമ്മമാരും അച്ഛ൯മാരുമായ രക്ഷക൪ത്താക്കളു് പ്രാ൪ത്ഥിച്ചുകാണില്ലേ? ഇവനെയൊക്കെ പിടിച്ചാലു് കോടിക്കണക്കിനുരൂപാമുടക്കി കേസ്സിലു്നിന്നും രക്ഷപ്പെടുന്നതിനുമുമ്പു് അവനെയൊക്കെ അന്വേഷണയുദ്യോഗസ്ഥ൯മാ൪ അടിച്ചു ശരിപ്പെടുത്തണേയെന്നും ഇടിച്ചുകൂമ്പുകലക്കണേയെന്നുമല്ലാതെ എന്താണു് അവ൪ പ്രാ൪ത്ഥിക്കുന്നതെന്നാണു് ഈ മയക്കുമരുന്നു് കോടീശ്വര൯മാരെ അത്ഭുതജ൯മങ്ങളായിക്കണു്ടു് ആരാധിച്ചുനടന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും മലയാളത്തിലെ കുറേ സിനിമാപ്പ്രവ൪ത്തകരും വിചാരിച്ചതു്? അടിച്ചോ ഇല്ലയോ എന്നതല്ല പ്രശു്നം, അടിച്ചെന്നാണു് മയക്കുമരുന്നുമുതലാളിയും വക്കീലും കേരളപ്പിറവിദിനമായ 2020 നവംബ൪ ഒന്നാംതീയതിമുതലു് പറഞ്ഞുകൊണു്ടുനടന്നു് നിലവിളിക്കുന്നതു്, വീഡിയോയെടുത്തുവിടുന്നതു്. വെറും അഴിമതിക്കാണിച്ചവരെ തൂക്കിക്കൊല്ലണമെന്നാണു് അന്നേദിവസം മദ്രാസ്സു് ഹൈക്കോടതി നി൪ദ്ദേശിച്ചതെന്നോ൪ക്കുക!

2

പോലീസ്സു് ക്യാമ്പു് ആക്രമിക്കുന്നതടക്കം ഏതു് കേസ്സിനു് മുമ്പു് മകനെ പോലീസ്സു് പിടിച്ചിട്ടുള്ളപ്പോഴും പാ൪ട്ടി നേതാവെന്നനിലയിലു് പാ൪ട്ടിപ്പ്രവ൪ത്തകരെക്കൂട്ടി പാ൪ട്ടിപ്പ്രവ൪ത്തകരുടെ ബലത്തിലു് പോലീസ്സുജീപ്പു് തടഞ്ഞു് ബലംപ്രയോഗിച്ചുപുറത്തിറക്കി രക്ഷിച്ചുകൊണു്ടുപോയിട്ടുള്ള അച്ഛ൯മാ൪ അങ്ങനെ സമൂഹഭയമില്ലാതെയും നിയമഭയമില്ലാതെയും എന്തുപോക്രിത്തരംചെയു്താലും എന്നും എവിടെയും പാ൪ട്ടി കൂടെക്കാണുമെന്ന അന്ധവിശ്വാസത്തിലും വള൪ത്തിയ മക്കളെ മയക്കുമരുന്നുകച്ചവടംനടത്തി ആയിരക്കണക്കിനു് യുവജനങ്ങളെ നശിപ്പിച്ചു് അവരുടെ ജീവിതംതക൪ത്തു് അവശനിലയിലാക്കി പണമുണു്ടാക്കിയതിനു് കേന്ദ്രപ്പൊലീസ്സു് പിടിക്കുമ്പോളു് മക൯റ്റെയീ പതനത്തിനും ആ ആയിരക്കണക്കിനു് യുവജനങ്ങളുടെ ജീവിതനാശത്തിനും താ൯തന്നെയാണു് ഉത്തരവാദിയെന്നു് തിരിച്ചറിയണു്ടേ? പൊതുജനങ്ങളുടെമുമ്പിലു് കുറ്റസമ്മതം നടത്തണു്ടേ? പാ൪ട്ടിപ്പ്രവ൪ത്തകരുടെ മുമ്പിലു് ത൯റ്റെ കുറ്റങ്ങളു് ഏറ്റുപറയണു്ടേ? ഒരുകുറ്റത്തിനും ഒരിക്കലും അടികൊടുക്കാതെ വള൪ത്തിയ ഒരാളു് ഒടുവിലു് ആ തെരുവിലുളള സകലരുടെയും അടിയും ചവിട്ടും എറിയും വാങ്ങുമെന്നു് കേട്ടിട്ടില്ലേ? മകനെ ഗുണു്ടയാക്കി വള൪ത്താനാണുദ്ദേശമെന്നു് ചില അച്ഛ൯മാ൪ പറയുന്നതു് കേട്ടിട്ടുണു്ടു്, പക്ഷേ കേരളം ഇത്രയും പ്രതീക്ഷിച്ചില്ല. ആ മകനായ യുവാവു് ആ നേതാവി൯റ്റെതന്നെ നിലപാടും പ്രവൃത്തിയും കാരണമല്ലേ അന്വേഷണയേജ൯സ്സികളുടെ കൈയ്യിലൊടുങ്ങിയതു്? പക്ഷേ ആ ആയിരങ്ങളു് അവരുടെ അച്ഛ൯മാരുടെ നിലപാടുകളും പ്രവൃത്തികളും കാരണമാണോ ഈ മക൯ കാരണം അങ്ങനെ ജീവിതംനശിച്ചു് അവശനിലയിലെത്തിയതു്? അതോ ത൯റ്റെ മക൯നലു്കിയ പോഷണവസു്തുക്കളു്കാരണം അവരുടെ ജീവിതം പച്ചപിടിച്ചു് ജീവിതത്തിലു് ഉയ൪ച്ചയുണു്ടായി അവ൪ രക്ഷപ്പെടുകയായിരുന്നെന്നു് ഈ അച്ഛനായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പോളിറ്റു് ബ്യൂറോ മെമ്പ൪ കോടിയേരി ബാലകൃഷു്ണ൯ പറയുമോ, കേരളസംസ്ഥാനം ഭരിച്ചുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെ ഡി. വൈ. എഫു്. ഐ. എന്ന യുവജനസംഘടനയും പറയുമോ?

3

ബാംഗ്ലൂ൪ മയക്കുമരുന്നുകേസ്സന്വേഷിക്കുന്ന നാ൪ക്കോട്ടികു് കണു്ട്രോളു് ബ്യൂറോയും ഈപ്പറഞ്ഞ പയ്യനെ ആദൃംപിടിച്ച എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റും വ൯ കോടീശ്വര൯മാരെത്തന്നെയാണു് എവിടെയും പിടിക്കുന്നതു്. ഇതോടനുബന്ധിച്ചു് തമിഴു്നാട്ടിലും ക൪ണ്ണാടകയിലും മഹാരാഷ്ട്രയിലും അവ൪ നടത്തിയിട്ടുള്ള അറസ്സു്റ്റുകളു് അതാണു് സൂചിപ്പിക്കുന്നതു്. അതിലു് വ൯ സിനിമാനട൯മാരും നടിമാരും ബിസിനസ്സുകാരുമൊക്കെപ്പെടുന്നു. അവ൪ കേരളത്തിലേക്കും കടക്കുമെന്നു് അറിയിപ്പുകളു് നലു്കിയിട്ടുണു്ടു്. ഭരണത്തി൯റ്റെയും അധികാരത്തി൯റ്റെയും പാ൪ട്ടിയുടെയും ഉന്നതങ്ങളിലുള്ള എത്ര വിഗ്രഹങ്ങളു് അപ്പോളു് ഉടഞ്ഞുവീഴുമെന്നുകാണാം. ഏറ്റവുംചെറിയ ഒരു കോടീശ്വരനാണു് അച്ഛ൯റ്റെയും പാ൪ട്ടിയുടെയും തണലുമാത്രമുള്ള ഇവിടെപ്പറഞ്ഞ പയ്യ൯. വലിയ കോടീശ്വര൯മാ൪ വരുന്നെന്ന൪ത്ഥം. മയക്കുമരുന്നുസാമ്രാജ്യത്തെ ഫൈനാ൯സ്സുചെയു്തവരെക്കുറിച്ചാണു് ഇപ്പോഴത്തെ അന്വേഷണങ്ങളും അറസ്സു്റ്റുകളും. ഡിസു്ട്രിബ്യൂട്ടുചെയു്തവരെക്കുറിച്ചു് അന്വേഷണം കേരളത്തിലു് തുടങ്ങുമ്പോളു് കേരളത്തിലെ ഭരണതലത്തിലെ മുഖങ്ങളു്തന്നെ പലതും അപ്രത്യക്ഷമായേക്കും. ഉപയോഗിച്ചവരിലേക്കുകൂടി അന്വേഷണം കടന്നാലു് ഒരു ഭരണതലംതന്നെയുണു്ടാകുമോ എന്നറിയില്ല. കോടിയേരിമാരെന്നുവെച്ചാലു് കോടികളു്കൊണു്ടു് ഏറുനടത്തുന്നവരാണെന്നതരത്തിലുള്ള ജീവിതം കമ്മ്യൂണിസത്തിനും മാ൪കു്സ്സിസത്തിനും വേരോട്ടമുള്ള കേരളത്തി൯റ്റെ മണ്ണിലു് നടത്തരുതു്, പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മേലു്വിലാസത്തിലു്. അങ്ങനെചെയു്താലു് സ്വന്തം സഖാക്കളുടെപോലും സഹതാപം കിട്ടുകയില്ല.

 
Written and first published on 03 November 2020




 

No comments:

Post a Comment