373
കരടെന്നു് പ്രചരിപ്പിച്ചുകൊണു്ടുനടന്ന പത്തുദിവസവും കൈയ്യിലിരിക്കുന്ന
സി.ഏ.ജി. ഫൈനലു് റിപ്പോ൪ട്ടിലു് നാലുപേജു് രാഷ്ട്രീയലാക്കോടെ കേന്ദ്രം
എഴുതിച്ചേ൪ത്തുവെച്ചിരിക്കുന്നതു് ധനമന്ത്രി കണു്ടില്ലെന്നു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
വാസു്തവത്തിലു് കേരളത്തിലെ കരടെന്നുപറയുന്നതു് ധനമന്ത്രി തോമസ്സു് ഐസ്സക്കാണോ കേന്ദ്ര കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലി൯റ്റെ റിപ്പോ൪ട്ടാണോ?
തോമസ്സു് ഐസ്സക്കിനായാലും തോമാശ്ലീഹയു്ക്കായാലും ആഡിറ്റു് നടപടിക്രമങ്ങളു് ഒന്നേയുള്ളൂ- അതു് ഐസ്സക്കു് ലംഘിക്കുകയുംചെയു്തു
ആഡിറ്റു് എ൯ക്വയറികളു് ഒന്നേ രണു്ടേ മൂന്നേ എന്നിങ്ങനെ ഫൈനലു് റിപ്പോ൪ട്ടിലു് വന്നേക്കാവുന്ന ഡ്രാഫു്റ്റു് പാരഗ്രാഫുകളായി വരുന്നതിനു് ഒരു ഗവണു്മെ൯റ്റുസ്ഥാപനത്തിനു് ഡ്രാഫു്റ്റു് റീപ്ലേകളു് നലു്കാം. ഫൈനലു് റിപ്പോ൪ട്ടുവന്നാലു്പ്പിന്നെ റീപ്ലേകളൊന്നും നലു്കാ൯നിന്നിട്ടു് കാര്യമില്ല, ആരുമതു് സ്വീകരിക്കാ൯ അവിടെക്കാണുകയുമില്ല. പിന്നെ ആക്ഷ൯ ടേക്കണു് റിപ്പോ൪ട്ടുമാത്രമേ സീയേജിയെന്ന കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃയു്ക്കാവശൃമുള്ളൂ, അതേ അവ൪ സ്വീകരിക്കുകയുള്ളൂ. ആക്ഷനൊന്നുമെടുത്തിട്ടില്ലെങ്കിലു് അതു് പെ൯ഡിംഗു് പാരഗ്രാഫുകളെന്ന മു൯കുടിശ്ശികകളായി അതിനടുത്ത റിപ്പോ൪ട്ടിലു് വരും. ചിലപ്പോളെന്നല്ല മിക്കവാറും അതി൯റ്റെപേരിലു് അതുകഴിഞ്ഞുവരുന്ന വ൪ഷത്തെ ഗ്രാ൯റ്റുകളും മുടങ്ങിയേക്കും, പിടിച്ചുവെച്ചേക്കും- ലോകാരോഗ്യസംഘടന കേരളാ ആരോഗ്യവകുപ്പിനുള്ള എത്രയോവ൪ഷത്തെ ഗ്രാ൯റ്റുകളു് ആശുപത്രികളിലു്വെച്ചുള്ള ഗ൪ഭിണികളുടെയും കുട്ടികളുടെയും മരണത്തി൯റ്റെയും അതിനുള്ള നഷ്ടപ്പരിഹാരം നലു്കിയതി൯റ്റെയും ബന്ധപ്പെട്ട ജീവനക്കാരെ ശിക്ഷിച്ചതി൯റ്റെയും അനേകവ൪ഷത്തെ കണക്കുകളു്കൊടുക്കാത്തതുകൊണു്ടു് പിടിച്ചുവെച്ചിരിക്കുന്നപോലെ! ഇതാണു് നടപടിക്രമം. അല്ലാതെകിടന്നു് ചിലച്ചിട്ടോ തുള്ളിച്ചാടിയിട്ടോ കാര്യമൊന്നുമില്ല. സംസ്ഥാന-കേന്ദ്ര ആഡിറ്റു് റിപ്പോ൪ട്ടുകളു് വായിക്കുന്നവരും കൈകാര്യംചെയ്യുന്നവരും കൈകാര്യംചെയു്തിട്ടുള്ളവരും അതിനു് മറുപടിയെഴുതുന്നവരും ആ മറുപടികളു് ഫൈനലു് റിപ്പോലു്ട്ടുകളിലു്ക്കയറ്റി സ്വീകരിക്കുന്നവരും സ്വീകരിക്കാതെ തള്ളുന്നവരുമൊക്കെത്തന്നെയാണു് കേരളത്തിലെ ജനവിഭാഗങ്ങളിലു് ഒരു വലിയ ശതമാനം. ഇതൊക്കെപ്പറഞ്ഞു് കേരളത്തിലെ ഫൈനാ൯സ്സു് മിനിസ്സു്റ്റ൪ തോമസ്സു് ഐസക്കും കുറേ ഭരണയസംബന്ധങ്ങളും ആരെയാണു് വിരട്ടുന്നതു്? ആരെയാണു് ഇളക്കാ൯ നോക്കുന്നതു്? തോമസ്സു് ഐസ്സക്കിനായാലും തോമാശ്ലീഹയു്ക്കായാലും ആഡിറ്റു് നടപടിക്രമങ്ങളു് ഒന്നേയുള്ളൂ- അതു് ഐസ്സക്കു് ലംഘിക്കുകയുംചെയു്തു.
Written and first published on: 18 November 2020
No comments:
Post a Comment