Wednesday 11 November 2020

352. ശംഖുംമുഖത്തെ അന്തസ്സുള്ള ഇന്ത്യ൯ കോഫീ ഹൗസ്സു് അടച്ചുപൂട്ടി മയക്കുമരുന്നുസംഘത്തെ ഏലു്പിച്ചപ്പോളു്ത്തന്നെ അറബിക്കടലു് ഓങ്ങിവെച്ചതാണു്, അതിനെ എടുത്തുകൊണു്ടുപോകണമെന്നു്

352

ശംഖുംമുഖത്തെ അന്തസ്സുള്ള ഇന്ത്യ൯ കോഫീ ഹൗസ്സു് അടച്ചുപൂട്ടി മയക്കുമരുന്നുസംഘത്തെ ഏലു്പിച്ചപ്പോളു്ത്തന്നെ അറബിക്കടലു് ഓങ്ങിവെച്ചതാണു്, അതിനെ എടുത്തുകൊണു്ടുപോകണമെന്നു്

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Xuân Tuấn Anh Đặng. Graphics: Adobe SP.

ശംഖുംമുഖത്തെ അന്തസ്സുള്ള ഇന്ത്യ൯ കോഫീ ഹൗസ്സു് അടച്ചുപൂട്ടി മയക്കുമരുന്നുസംഘത്തെ ഏലു്പിച്ചപ്പോളു്ത്തന്നെ അറബിക്കടലു് ഓങ്ങിവെച്ചതാണു്, അതിനെ എടുത്തുകൊണു്ടുപോകണമെന്നു്. അന്നുമുതലു് അതിനെ എടുത്തുകൊണു്ടുപോകാ൯ ശ്രമിക്കുകയാണു്. കഴിഞ്ഞ നൂറുവ൪ഷമായി ഉണു്ടായിട്ടില്ലാത്ത കടലാക്രമണങ്ങളാണു് അതിനുശേഷം അവിടെ ഉണു്ടാകുന്നതു്. അവ ഇപ്പോഴും തുടരുന്നു. ആരൊക്കെ എന്തുതന്നെ ചെയു്താലും എത്രതന്നെ ശ്രമിച്ചാലും ആ പുരാതനകെട്ടിടത്തെ എന്തുവന്നാലും കടലമ്മ എടുത്തുകൊണു്ടുപോവുകതന്നെ ചെയ്യുമെന്നാണു് തോന്നുന്നതു്, കാരണം ആരും ക്ഷമിക്കാത്ത അത്ര പാപപങ്കിലമായ സംഭവങ്ങളാണു് അതിനുശേഷം നിശ്ചയമായും അവിടെ നടന്നിട്ടുണു്ടാവുക. തിരുവനന്തപുരം നഗരത്തിലെ ഓരോ വ്യക്തിക്കുമറിയാം ശംഖുംമുഖം ബീച്ചി൯റ്റെയും അതി൯റ്റെ ഭംഗിയായിരുന്ന ആ പഴയ ഇന്ത്യ൯ കോഫീ ഹൗസ്സി൯റ്റെയും അന്തസ്സു് എന്തായിരുന്നുവെന്നു്. താനിരിക്കേണു്ടിടത്തു് താനിരുന്നില്ലെങ്കിലു് പട്ടികേറിക്കിടക്കും എന്നുള്ളതുപോലെയായിപ്പോയി ആ രാജാവുകെട്ടിയ കെട്ടിടത്തി൯റ്റെ ജനാധിപതൃയോഗം. അതിനെ എഴുതിവിറ്റു് മയക്കുമരുന്നുസംഘത്തി൯റ്റെ കൈയ്യിലെത്തിച്ച ആ സ൪ക്കാരുദ്യോഗസ്ഥ൯മാ൪ ആരൊക്കെയാണെന്നു് തിരുവനന്തപുരം നഗരത്തിലെ ജനങ്ങളു് അന്വേഷിച്ചുകൊണു്ടിരിക്കുകയാണു്. ആ അധ൪മ്മമാ൪ഗ്ഗികളുടെ പേരുകളു് എന്നായാലും പുറത്തുവന്നു് ജനങ്ങളു് അറിയുകതന്നെചെയ്യും. ഈ കൈമാറ്റത്തിനുശേഷം ചരിത്രത്തിലുണു്ടായിട്ടില്ലാത്തവിധം കോപിച്ചിളകിയ അറബിക്കടലു് ഓരോദിവസവും പാഞ്ഞുവന്നു് ശംഖുംമുഖത്തി൯റ്റെ ഓരോഭാഗങ്ങളായി എടുത്തുകൊണു്ടുപോവുകയാണു്. ആ മനോഹരമായ റോഡും ഇരിപ്പിടങ്ങളും പടിക്കെട്ടുകളും മണലു്ത്തീരവുമെല്ലാം എടുത്തുകൊണു്ടുപോയി. ഇനിയൊന്നുമവിടെ ബാക്കിയില്ല. അടുത്തതു് ആ കെട്ടിടമാണു്. ഉയ൪ത്തിക്കെട്ടിയാലു് അതിനേക്കാളുമുയരത്തിലു് ഒരു സുനാമിയെത്തന്നെ ക്ഷണിച്ചുവരുത്താമെന്നേയുള്ളൂ. അതുകൈക്കലാക്കിയവ൪ തലമുറകളെ നശിപ്പിച്ച മയക്കുമരുന്നുകച്ചവടത്തിനു് കേന്ദ്ര എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ പിടിയിലായപോലെ അവസാനം എവിടെച്ചെന്നൊതുങ്ങുമെന്നു് പ്രളയമെടുത്ത കേരളത്തെ കൈപിടിച്ചുയ൪ത്തിയ അവിടത്തെ കടലി൯റ്റെ മക്കളോടു് ചോദിച്ചാലു് പറഞ്ഞുതരും. കോടിക്കണക്കിനുരൂപയുടെ സ്വ൪ണ്ണം കള്ളക്കടത്തുനടത്തിയ തിരുവനന്തപുരം ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടിനു് തൊട്ടടുത്തുതന്നെ ഈ സംഘം പുതിയ കോഫീഹൗസ്സുതുറന്നതു് വെറും ചായക്കച്ചവടത്തിനാണെന്നു് ആരും കരുതുന്നില്ല.

Written and first published on 05 November 2020



 

 

No comments:

Post a Comment