Monday 2 November 2020

346. ക്രമസമാധാനമൊഴിവാക്കി പൊതുഭരണ ഇ൯ഡകു്സ്സിലു് 2018ലു് കേരളത്തെ ഒന്നാംസ്ഥാനത്തെത്തിച്ചതു് ക്രമക്കേടല്ലേ?

346

ക്രമസമാധാനമൊഴിവാക്കി പൊതുഭരണ ഇ൯ഡകു്സ്സിലു് 2018ലു് കേരളത്തെ ഒന്നാംസ്ഥാനത്തെത്തിച്ചതു് ക്രമക്കേടല്ലേ?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mostafa Meraji. Graphics: Adobe SP.

1

പൊതുഭരണ ഇ൯ഡകു്സ്സിലു് കേരളമാണു് ഒന്നാമതെങ്കിലു് മറ്റുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി എത്ര ഭയജനകമായിരിക്കണം! കേരളത്തിലെ പൊതുഭരണത്തി൯റ്റെ ഇ൯ഡകു്സ്സാണു് ആറു് ദേശീയാന്വേഷണയേജ൯സ്സികളു് പൊളിച്ചടുക്കി അഴിമതിക്കേസ്സുകളായി 2020മുതലു് കോടതികളിലു് ഫയലു് ചെയു്തുകൊണു്ടിരിക്കുന്നതു്. ഇതാണു് പൊതുഭരണത്തിലു് ഇന്ത്യയിലു് ഒന്നാംസ്ഥാനത്തുനിലു്ക്കുന്ന കേരളത്തിലെ സ്ഥിതിയെങ്കിലു് തമിഴു്നാടുമുതലു് ജമ്മുവും കാശു്മീരും ലഡാക്കുംവരെയുള്ള ഇടങ്ങളിലെ അതേ മാനദണു്ഢമനുസരിച്ചുള്ള പൊതുഭരണത്തി൯റ്റെ സ്ഥിതിയെന്തായിരിക്കും? കേരളത്തിലു് പൊതുഭരണത്തി൯റ്റെ മന്ത്രി മുഖ്യമന്ത്രിയും പൊതുഭരണത്തി൯റ്റെ സെക്രട്ടറി ചീഫു് സെക്രട്ടറിയുമാണു്. സെക്രട്ടേറിയറ്റിലു് ഇവരുടെ പൊതുഭരണ ഡിപ്പാ൪ട്ടുമെ൯റ്റിലു് അഴിമതിക്കേസ്സുകളുമായി ബന്ധപ്പെട്ട വിദേശബന്ധഫയലുകളു് സൂക്ഷിക്കുന്ന സെക്ഷ൯നോക്കിത്തന്നെ തീപിടിച്ചു് പല ഫയലുകളും കത്തിപ്പോയി. പൊതുഭരണത്തി൯റ്റെ അഡിഷണലു് സെക്രട്ടറി ചില ഫയലുകളു് കത്തിച്ചെന്നു് തലു്ക്ഷണംതന്നെ പത്രക്കാരോടുപറഞ്ഞു, എന്നിട്ടു് ഉട൯തിരുത്തി കത്തിയെന്നു്. ത൯റ്റെ സെക്രട്ടേറിയറ്റുസെക്ഷ൯ കത്തിക്കൊണു്ടിരുന്നപ്പോളു് അല്ലെങ്കിലു് ആരോ കത്തിച്ചുകൊണു്ടിരുന്നപ്പോളു് അതു് അണയു്ക്കുന്നതിനു് നേതൃത്വംനലു്കാ൯ പോകാതെ ചരിത്രത്തിലാദ്യമായി ചീഫു് സെക്രട്ടറി പരിഭ്രാന്തനായി ഓടി പുറത്തിറങ്ങിവന്നു് ഓടിക്കൂടിയ ജനങ്ങളെയും ജനപ്പ്രതിനിധികളെയും അകത്തുനടക്കുന്ന ഓപ്പറേഷ൯ പൂ൪ത്തിയാകുന്നതുവരെ അവ൪ അകത്തുപോകാതെ കായികമായി പോലീസ്സിനെക്കൊണു്ടു് ബലമായി തടഞ്ഞുനി൪ത്തി, പുറത്താക്കി. മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും ഉട൯പറഞ്ഞു ഷോ൪ട്ടു് സ൪ക്ക്യൂട്ടാണു് കാരണമെന്നു്, അന്വേഷണംനടത്തിയ ഗവണു്മെ൯റ്റി൯റ്റെ ഫോറ൯സിക്കു് ലബോറട്ടറി പറഞ്ഞു ഷോ൪ട്ടു് സ൪ക്ക്യൂട്ടല്ല കാരണമെന്നു്. കത്തിയതാണോ കത്തിച്ചതാണോയെന്നു് സംശയമുണു്ടെന്നു് ആശങ്ക പ്രകടിപ്പിച്ച മാധ്യമങ്ങളെ ഗവണു്മെ൯റ്റിനെ അപകീ൪ത്തിപ്പെടുത്തിയതിനും തെറ്റായി വാ൪ത്ത കൊടുത്തതിനും കേസ്സുകൊടുത്തു് ജയിലിലു്ക്കേറ്റുമെന്നു് മുഖൃമന്ത്രിയടക്കമുള്ള പൊതുഭരണസംവിധാനത്തിലെ കപട൯മാ൪ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുനടന്നു, ഒടുവിലതു് ചെലവാകില്ലെന്നറിഞ്ഞപ്പോളു് വായടക്കി നിശ്ശബ്ദരായി. അപ്പോളിതൊക്കെയാണു് കേരളത്തിലെ പൊതുഭരണത്തി൯റ്റെ ഇ൯ഡകു്സ്സു്. ഇതിനൊക്കെയാണു് ഇന്ത്യയിലു് ഒന്നാംസ്ഥാനം. അങ്ങനെയെങ്കിലു് ഭരണമില്ലായു്മയു്ക്കു് കുപ്പ്രസിദ്ധമായ ഉത്ത൪പ്പ്രദേശു്, ബിഹാ൪ തുടങ്ങിയ സംസ്ഥാനങ്ങളിലു് ഒരു പൊതുഭരണംതന്നെയുണു്ടോ എന്നു് സംശയിച്ചുപോകും.

2

ഐ. എസ്സു്. ആ൪. ഓ.യുടെ മു൯ ചെയ൪മാനായ കസു്തൂരിരംഗ൯ നയിക്കുന്ന ബാംഗ്ലൂ൪ ആസ്ഥാനമായ ഒരു സ്വതന്ത്രസ്ഥാപനമായ പബ്ലിക്കു് അഫയേഴു്സ്സു് സെ൯റ്റ൪ ആണു് അവരുടെ പത്തിലു് നാലു് പാരാമീറ്ററുകളിലു് മുന്നോട്ടുവന്ന കേരളത്തെ തമിഴു്നാടിനെയും ക൪ണ്ണാടകയെയും തെലുങ്കാനയെയും പിന്തള്ളി ഒന്നാംസ്ഥാനത്താക്കിയതു്. ഇതിനാസ്സു്പദമായ വിവരങ്ങളു് പ്രൈമറിയായല്ല സെക്ക൯ഡറിയായി കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെ കണക്കുകളിലു്നിന്നാണവ൪ ശേഖരിച്ചതെന്നു് അവ൪തന്നെ പറയുന്നുണു്ടു്. വിലയിരുത്തലിനു് അവ൪ അവരുടെതന്നെ സ്വന്തം മാനദണ്ഡങ്ങളാണു് ഉപയോഗിച്ചതു്. ക്രമസമാധാനപാലനമെന്ന ഏറ്റവുംപ്രധാനമായ തീമിലെ വിവിധ പാരാമീറ്ററുകളു് കണക്കിലെടുക്കാതെയാണു് കേരളത്തെ ഒന്നാംസ്ഥാനത്തു് ഈ ഗവണു്മെ൯റ്റേതരസ്ഥാപനം എത്തിച്ചതെന്നു് പറയുമ്പോളു്ത്തന്നെ എത്ര പ്രെജുഡിസ്സു്ഡായിരുന്നു ഈ സ്ഥാപനത്തി൯റ്റെ വിധിയെഴുത്തെന്നു് മനസ്സിലാക്കാം. ക്രമസമാധാനപാലനത്തിലു് കുത്തഴിഞ്ഞ ഒരു സംസ്ഥാനത്തിനു് ഈ പാരാമീറ്റ൪ ഗൂഢലക്ഷൃത്തോടെ ഒഴിവാക്കി ഒന്നാംസ്ഥാനം നലു്കുന്നതിനുള്ള വ്യഗ്രതയാണു് കസ്തൂരിരംഗ൯റ്റെ സ്ഥാപനം കാണിച്ചതു്. ഒരു സംസ്ഥാനത്തെ ജനതങ്ങളുടെ ഭാവിയെസ്സംബന്ധിച്ചിടത്തോളം ക്രമസമാധാനപാലനംകഴിഞ്ഞു് പ്രധാനമായിവരുന്ന പരിസ്ഥിതിസംരക്ഷണമെന്ന ഇ൯ഡകു്സ്സിലും കേരളം മറ്റുപല സംസ്ഥാനങ്ങളെയുമപേക്ഷിച്ചു് പിന്നിലായിരുന്നു.

3

ഈ ഒന്നാംസ്ഥാനത്തിനു് അ൪ഹമാക്കി കേരളം വളരെ മുന്നിലു്നിലു്ക്കുന്നതായി കണക്കാക്കപ്പെട്ട വിവിധ പാരാമീറ്ററുകളടങ്ങിയ തീമുകളിലു് രണു്ടെണ്ണമായ സാമൂഹ്യപുരോഗതി, വനിതാ-ശിശുക്ഷേമം എന്നിവയിലു് മൊത്തം മുപ്പതു് സംസ്ഥാനങ്ങളിലുംവെച്ചു് കേരളം അല്ലെങ്കിലു്ത്തന്നെ ദശാബ്ദങ്ങളായി വളരെവളരെയെന്നല്ല ഏറ്റവും മുന്നിലു്ത്തന്നെയായിരുന്നു, അതു് ഇപ്പോളു് കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ഒരു നേട്ടവുമല്ല. അതുപോലെ, ഈ കണക്കിലെടുപ്പും വിലയിരുത്തലും മാ൪ക്കിടലുമൊന്നും 2020ലെ സ്ഥിതിവെച്ചുള്ളതല്ല, 2018ലെ സ്ഥിതിവെച്ചാണു്. അടിസ്ഥാനസൗകര്യങ്ങളായ ഊ൪ജ്ജം, വെള്ളം, റോഡുകളു്, വാ൪ത്താവിനിമയം, ഭവനനി൪മ്മാണം എന്നിവയിലും മറ്റുരണു്ടു് തീമുകളായ വിദ്യാഭ്യാസം-ആരോഗ്യം എന്നിവയിലും കേരളത്തെ ഒന്നാംസ്ഥാനത്തെത്തിച്ചതു് കേരളത്തി൯റ്റെ കഴിഞ്ഞ അമ്പതുകൊല്ലത്തെ നേട്ടമാണു്, 2016മുതലു് 2018വരെയുള്ള കേരളാ ഗവണു്മെ൯റ്റി൯റ്റെ നേട്ടമല്ല. അതുകൊണു്ടുതന്നെയാണു് ഇപ്പോഴത്തെ കേരളാ ഗവണു്മെ൯റ്റു് ഇതി൯മേലു് വലിയ ആഘോഷമൊന്നും സംഘടിപ്പിക്കാതെ വളരെ മ്ലാനമായിരിക്കുന്നതും. ക്രമസമാധാനപാലനവും പരിസ്ഥിതിസംരക്ഷണവുംപോലുള്ള ഏറ്റവുംപ്രധാന പാരാമീറ്ററുകളു് കണക്കിലെടുത്തിരുന്നെങ്കിലു് കേരളം മറ്റു് സംസ്ഥാനങ്ങളുടെ എത്രവരെ താഴെപ്പോകുമെന്നു് അവ൪ക്കും ഈ സ്ഥാനംനലു്കിയ പി. ഏ. സീ.യു്ക്കും അറിയാത്തതല്ലല്ലോ.

4

2018ലെ ഒളിച്ചുവെക്കപ്പെട്ട കണക്കുകളു്കൂടി പറയട്ടേ. ഭരണസുതാര്യതയിലും സാമ്പത്തികസ്സ്വാതന്ത്ര്യത്തിലും കേരളം ഇതേ കണക്കുകളു്പ്രകാരം പതിന്നാലാം സ്ഥാനത്താണു്. അതേപോലെ, ധനകാര്യമാനേജുമെ൯റ്റിലു് പത്താം സ്ഥാനത്തും സാമൂഹ്യസുരക്ഷിതത്വത്തിലു് എട്ടാം സ്ഥാനത്തും പരിസ്ഥിതിസംരക്ഷണത്തിലു് നാലാം സ്ഥാനത്തുമാണു്. ഒരു സംസ്ഥാനത്തി൯റ്റെ നില നി൪ണ്ണയിക്കുന്നതിലു് ഏറ്റവും പ്രധാനം അവിടത്തെ ക്രമാസമാധാനപാലനത്തി൯റ്റെ സ്ഥിതിയാണു്. അക്രമത്തി൯റ്റെയും കൊള്ളയുടെയും കൊലയുടെയുംകാരണം ജനങ്ങളു്ക്കു് സമാധാനമായി ജീവിക്കാനും കിടന്നുറങ്ങാനും കഴിയുന്നില്ലെങ്കിലു്പ്പിന്നെ എന്തു് സാമൂഹ്യപുരോഗതി ഉണു്ടായിട്ടെന്തു് കാര്യമാണു്! 2016ലു് കേരളം ക്രമാസമാധാനപാലനത്തിലു് ആറാം സ്ഥാനത്തായിരുന്നു. 2018ലു് ക്രമസമാധാനപാലനം എന്ന തീം ഈ റാങ്കിംഗിലു്നിന്നും ആദ്യമായി ഒഴിവാക്കി. അല്ലാതെപിന്നെങ്ങനെ കേരളത്തിനു് ഒന്നാംസ്ഥാനം ഇവ൪ കൊടുക്കും? ഒരു കള്ളക്കടത്തുകാരിയോടൊപ്പം ഒടുങ്ങിപ്പോയ കേരളത്തി൯റ്റെ ബഹിരാകാശ പദ്ധതികളുടെ കോണു്ക്ലേവുകളിലു് പങ്കെടുത്തു് പല വമ്പ൯ ‘സ്വപു്നപദ്ധതി’കളു്ക്കും ഗുണഭോക്താക്കളായി മുമ്പിലു്നിന്ന എത്രപേ൪ ഇത്തരം പരിപാടികളുടെ പിന്നിലുണു്ടെന്നു് അന്വേഷിക്കുമ്പോളു് ചിത്രം കൂടുതലു് വ്യക്തമായി തെളിഞ്ഞുവരും, ഒരു മൈക്രോസ്സു്ക്കോപ്പുചില്ലിനടിയിലെന്നപോലെ.

5

ഇത്തരം പബ്ലിക്കു് അഡു്മിനിസ്സു്ട്രേഷ൯ ഇ൯ഡകു്സ്സുകളു് ദശാബ്ദങ്ങളായി തയാറാക്കി പ്രസിദ്ധീകരിക്കുന്ന ഒരു സ്ഥാപനമാണു് പി. ഏ. സീ. എന്നു് ആരും ധരിക്കരുതു്. 1960ലു് ക൪ണ്ണാടകയിലു് സൊസൈറ്റീസ്സു് ആക്ടനുസരിച്ചു് രജിസ്സു്റ്റ൪ചെയു്തെങ്കിലും 2016വരെ ഇന്ത്യയിലെ സംസ്ഥാനഗവണു്മെ൯റ്റുകളുടെ പൊതുഭരണം എങ്ങനെയാണു് നടന്നുപോകുന്നതെന്നതിനെപ്പറ്റി യാതൊരു സവിശേഷപഠനവും വിലയിരുത്തലും പി. ഏ. സീ. എന്ന ഈ സ്ഥാപനം നടത്തിയിട്ടില്ല. 2016ലു് മാത്രമാണ് അവ൪ ആ പരിപാടി ആരംഭിച്ചതു്. ഏതാണു്ടു് അതേ കാലത്തുതന്നെയാണു് അവ൪ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റുമായി ഇടപെട്ടുതുടങ്ങിയതും. തങ്ങളോടു് കൂട്ടുകൂടാ൯വരുന്ന ആരെയും അടിച്ചുകറക്കി സ്വഭാവംമാറ്റി വഴിതെറ്റിക്കുന്ന അവരുടെ പരിപാടി തങ്ങളോടു് കൂട്ടുകൂടാ൯വന്ന യുണൈറ്റഡു് ആരബു് എമീറേറ്റു്സ്സി൯റ്റെ തിരുവനന്തപുരം കോണു്സ്സുലേറ്റിനെ വഴിപിഴപ്പിച്ചു് ഒരു അന്താരാഷ്ട്ര സ്വ൪ണ്ണക്കള്ളക്കടത്തുകേന്ദ്രമാക്കി മാറ്റിയതിലൂടെ നമ്മളു് കണു്ടതാണു്. അതിനെ അടിസ്ഥാനമാക്കിയുള്ള ഡസ൯കണക്കിനു് കേസ്സുകളു് ഇപ്പോളു് കേരളത്തിലു് ദേശീയാന്വേഷണയേജ൯സ്സികളു് അനാവരണം ചെയു്തുകൊണു്ടിരിക്കുന്നതേയുള്ളൂ. ഇവരോട് കൂട്ടുകൂടിത്തുടങ്ങിയ 2016ലാണു് ഇത്തരത്തിലുള്ള പൊതുവായ തീമുകളുടെയും അവയു്ക്കകത്തുള്ള പാരാമീറ്ററുകളുടെയും അടിസ്ഥാനത്തിലു് റാങ്കിംഗു് നലു്കി സംസ്ഥാനങ്ങളു്ക്കു് പദവി നിശ്ചയിക്കുന്ന ഐഡിയ ഈ സ്ഥാപനത്തി൯റ്റെ മണു്ടയു്ക്കകത്തു് കയറ്റിവിട്ടതു്. 2017ലെയും 2018ലെയും പദവികളു്, അതായതു് ആദ്യത്തെ മൂന്നുവ൪ഷങ്ങളിലു് രണു്ടുവ൪ഷങ്ങളിലെയും പദവികളു് കേരളംതന്നെ 'വാങ്ങിക്കുകയും' ചെയു്തു.

6

കൊറോണക്കാലത്തെ കേരളത്തിലെ കുപ്രസിദ്ധമായ ഹെലു്ത്തുഡേറ്റാ ശേഖരണവിതരണക്കച്ചവട ഇടപാടുപോലെ കേരളത്തിലെ പതിന്നാലുജില്ലകളിലെയും ഇ൯ഡസ്സു്ട്രിയലു് ഡേറ്റ ശേഖരിച്ചുസമാഹരിച്ചു് വിലയിരുത്തി പതിന്നാലുജില്ലകളെയും പരസു്പരമുള്ള വ്യവസായമത്സരത്തിനു് തയ്യാറാക്കി കേരളത്തെ സഹായിക്കാമെന്ന വിചിത്ര പദ്ധതിയുണു്ടാക്കി മെമ്മോറാണു്ടം ഓഫു് അണു്ട൪സ്സു്റ്റാ൯ഡിംഗു് ഒപ്പിട്ട ഈ സ്ഥാപനം 2018ലു് ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റും 2019ലു് പ്ലാനിംഗു് ഡിപ്പാ൪ട്ടുമെ൯റ്റുമായി രണു്ടു് മെമ്മോറാണു്ടം ഓഫു് അണു്ട൪സ്സു്റ്റാ൯ഡിംഗു് ഒപ്പിട്ടിട്ടുള്ളതിലു് ജി. ഓ. കെ. എന്നു് രേഖപ്പെടുത്തിയിട്ടുള്ളതു് ഗവണു്മെ൯റ്റു് ഓഫു് കേരളയാണോ ഗവണു്മെ൯റ്റു് ഓഫു് ക൪ണ്ണാടകയാണോ എന്നു് വ്യക്തമാക്കുന്നില്ല. ഹിമാചലു്പ്പ്രദേശു് ഗവണു്മെ൯റ്റു് നലു്കിയിട്ടുള്ളതുപോലെ കേരളാ ഗവണു്മെ൯റ്റു് ഇതിനായി പണം നലു്കിയിട്ടുണു്ടോ എന്നും അവ൪ വ്യക്തമാക്കിയിട്ടില്ല.

2016നുശേഷം കേരളാ ഗവണു്മെ൯റ്റു് പല സ്ഥാപനങ്ങളുമായും കമ്പനികളുമായും ഒപ്പിട്ടിട്ടുള്ള മെമ്മോറാണു്ടം ഓഫു് അണു്ട൪സ്സു്റ്റാ൯ഡിംഗു്, എം. ഓ. യു., ധാരണാപത്രം, കരാ൪, എന്നൊക്കെ കേളു്ക്കുമ്പോളു്ത്തന്നെ കേരളത്തുകാ൪ക്കിപ്പോളു് ഭയമാണു്, കേന്ദ്ര അന്വേഷണയേജ൯സ്സികളു്ക്കു് ജോലിയും. അങ്ങനെയുള്ള നിരവധിയെണ്ണമാണു് ഇന്ത്യയിലും വിദേശത്തും ഇപ്പോളു് അന്വേഷണവിധേയമായിക്കൊണു്ടിരിക്കുന്നതു്. ഈ സ്ഥാപനവും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഭരണസംഘത്തി൯റ്റെ കണു്സ്സളു്ട്ട൯സ്സിയോമറ്റോ ആക്കാമെന്ന വാഗു്ദാനത്തിനു് തലവെച്ചുകൊടുത്തിട്ടുണു്ടോ, ധാരണാപത്രങ്ങളോ കരാറുകളോ ഒപ്പിട്ടിട്ടുണു്ടോ, കേരളത്തിലെ ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ മന്ത്രിമാരോ ഭരണബാഹ്യരോ ആയി പണമിടപാടുകളു് നടത്തിയിട്ടുണു്ടോ എന്നൊക്കെ ഇനിയും അന്വേഷിക്കപ്പെടേണു്ടതും പുറത്തുവരപ്പെടേണു്ടതുമായിരിക്കുന്നു. ഫോറി൯ കോണു്ട്രിബ്യൂഷ൯സ്സു് റെഗുലേഷ൯ ആക്ടിനുകീഴിലും (FCRA) രജിസ്സു്റ്റ൪ചെയ്യപ്പെട്ടിട്ടുള്ള ഈ സ്ഥാപനം വിദേശത്തുനിന്നും പണം കൊണു്ടുവരുന്നതിനും ഒരു വഴിയാണു്. വിദേശത്തുനിന്നും കേന്ദ്രഗവണു്മെ൯റ്ററിയാതെ നിയമവിരുദ്ധമായി പണംകൊടുവരുന്നതി൯റ്റെ അഴിമതിക്കേസ്സുകളിലു്പ്പെട്ടു് ആടിയുലയുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഭരണസംഘം ഭരണതുടക്കത്തിലു് അലു്പ്പം മാന്യതയും വേണു്ടത്ര പഴക്കവും ഫെറ രജിസ്സു്ട്രേഷനുമുള്ള ഒരു ഇന്ത്യ൯ ബൗദ്ധികസംഘടനയെ അമ്പത്താറുവ൪ഷത്തിനുശേഷം ഉണ൪ത്തി ചാക്കിലു്ക്കേറ്റിയതു് എന്തിനുവേണു്ടിയായിരിക്കും?

ഇവിടെപ്പറയുന്ന കണക്കുകളു് ശരിതന്നെയാണോ എന്നു് പരിശോധിക്കണമെന്നുള്ളവ൪ക്കു് http://pai.pacindia.org/ എന്നിടത്തുപോകാം.

Written and first published on 01 November 2020






 

 

No comments:

Post a Comment