Wednesday, 11 November 2020

357. ഇനിവരുന്ന അറസ്സു്റ്റുകളു് നിയമസഭാ പ്രിവിലേജുവെച്ചു് ചെറുക്കുന്നതിനാണോ ഇപ്പോഴേ ഈഡീയു്ക്കെതിരെ അതെടുത്തു് പ്രയോഗിക്കുന്നതു്?

357

ഇനിവരുന്ന അറസ്സു്റ്റുകളു് നിയമസഭാ പ്രിവിലേജുവെച്ചു് ചെറുക്കുന്നതിനാണോ ഇപ്പോഴേ ഈഡീയു്ക്കെതിരെ അതെടുത്തു് പ്രയോഗിക്കുന്നതു്?

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Paolo Ghedini. Graphics: Adobe SP.

ഇനിവരുന്നയറസ്സു്റ്റുകളു് നിയമസഭാപ്പ്രിവിലേജുവെച്ചു് ചെറുക്കുന്നതിനാണോ ഇപ്പോഴേ ഈഡീയു്ക്കെതിരെ അതെടുത്തുപ്രയോഗിച്ചു് ഒരുങ്ങിറെഡിയായിനിലു്ക്കുന്നതു്? ഏതുസ൪ക്കാ൪ഫയലും ആത്യന്തികമായി ജനങ്ങളുടേതല്ലേ, സ൪ക്കാരി൯റ്റെയോ നിയമസഭയുടെയോ അല്ലല്ലോ? അവ ആരുതന്നെയുംപരിശോധിച്ചു് അഴിമതിമുക്തമാണോയെന്നുവിലയിരുത്തട്ടെ എന്നതാണുജനഹിതമെങ്കിലു് അതു് അതേപടിപ്രതിഫലിപ്പിക്കാനല്ലേ ജനപ്പ്രതിനിധികളു്മാത്രമടങ്ങുന്ന നിയമസഭയു്ക്കു് അവകാശമുള്ളൂ? ആ ജനാവകാശം ചില൪ലംഘിച്ചാലു് അതല്ലേ നിയമസഭയുടെ അവകാശലംഘനം?

സ൪ക്കാ൪ഫയലുകളിലഴിമതിയുണു്ടോയെന്നു് പൊതുജനങ്ങളു്നേരിട്ടോ ആഡിറ്റേജ൯സ്സികളു്മുഖേനയോ കേന്ദ്രയന്വേഷണയേജ൯സ്സികളു്മുഖേനയോ പരിശോധിക്കാനിറങ്ങുമ്പോളു് ഈ ഫയലുകളൊന്നുംതരാ൯പറ്റില്ലെന്നരീതിയിലു് തടയുന്നതിനു് സ൪ക്കാരോ നിയമസഭയിലെ ചിലയംഗങ്ങളോ എല്ലാവരുമോ വാക്കാലോ പ്രവൃത്തിയാലോ നീക്കംനടത്തിയാലു് അതു് ജനഹിതംപ്രതിഫലിപ്പിക്കാനുള്ള നിയമസഭയുടെയവകാശത്തി൯റ്റെ ലംഘനമാണെന്നാണു് ഇക്കാര്യത്തിലു് ജനങ്ങളുടെ വ്യക്തമായ കാഴു്ച്ചപ്പാടു്, പ്രത്യേകിച്ചും സ൪ക്കാരി൯റ്റെ സുതാര്യമായനടത്തിപ്പുസംബന്ധിച്ചും സ൪ക്കാരിടപാടുകളു് അഴിമതിമുക്തമായിരിക്കേണു്ട ആവശ്യകതയെസ്സംബന്ധിച്ചും ജനങ്ങളു്ക്കുള്ളയറിവി൯റ്റെപശ്ചാത്തലത്തിലു്. ജനങ്ങളു്തെരഞ്ഞെടുത്തു് നിയമസഭയിലേക്കുപറഞ്ഞയക്കുന്നയവരുടെ ജനപ്പ്രതിനിധികളു്ക്കു് ഇക്കാര്യത്തിലുള്ളകാഴു്ച്ചപ്പാടുകളു്ക്കു് വ്യക്തതയില്ലെങ്കിലോ അതിലൊന്നുമൊരുകാഴു്ച്ചപ്പാടേയില്ലെങ്കിലോ ഒരുകാഴു്ച്ചപ്പാടുരൂപീകരിക്കാനുംമാത്രമുള്ളത്രയറിവേയില്ലെങ്കിലോ ഒരുകാഴു്ച്ചപ്പാടുമില്ലാതെമുന്നോട്ടുപോകാമെന്നും നിയമനി൪മ്മാണങ്ങളു്നടത്താമെന്നും കരുതരുതു്, പകരം ഇതുപോലെ കൂടുതലറിവുള്ള ജനങ്ങളിലു്നിന്നുമതുപഠിക്കണം, പക൪ത്തണം. അതിനുള്ളക്ലാസ്സാണു് തെരഞ്ഞെടുപ്പിലു്ജനങ്ങളു്നലു്കുന്നതു്.

ഒരുതെരഞ്ഞെടുപ്പുകഴിയുമ്പോളു് ഒരുനിയമസഭയുടെമുഖംമാറ്റാനുള്ള പരമാധികാരം ജനങ്ങളു്ക്കുണു്ടു്, ആ പരമാധികാരം ജനങ്ങളു്ക്കുമാത്രമാണുള്ളതു്, അല്ലാതെ ജനങ്ങളുടെമുഖംമാറ്റാ൯ നിയമസഭയു്ക്കു് അധികാരമൊന്നുമില്ല. തെരഞ്ഞെടുക്കപ്പെട്ടുവിടുന്നയംഗങ്ങളിലൂടെ ജനങ്ങളു്നലു്കുന്നയധികാരങ്ങളേയുള്ളൂ നിയമസഭയു്ക്കു്: അല്ലാതെയാഹാളിനും കല്ലുകട്ടയു്ക്കും ബെഞു്ചിനും കസ്സേരയു്ക്കും മേശ്ശയു്ക്കും ജന്നലിനും ഫാനുകളു്ക്കും അധികാരമൊന്നുമില്ല- ജനങ്ങളു് അവ൪ക്കെല്ലാമവിടെച്ചെന്നിരിക്കാ൯ പ്രാചീനഗ്രീഷ്യ൯നഗരരാഷ്ട്രങ്ങളെപ്പോലെ സമയവുംസ്ഥലവുമില്ലാത്തതുകൊണു്ടു് റോമ൯രീതിയിലു് അവരുടെപ്രതിനിധികളെത്തെരഞ്ഞെടുത്തവവിടെയിരിക്കാ൯ പറഞ്ഞയയു്ക്കാത്തിടത്തോളംകാലം നിയമസഭയു്ക്കകത്തതെല്ലാംവെറും നി൪ജ്ജീവവസു്തുക്കളു്മാത്രമാണു്. ഒരുപ്രതീകമെന്നതിനപ്പുറം, അതും ജനചിന്തയുടെയും ജനാഭിലാഷത്തി൯റ്റെയുമൊരു പ്രതീകമെന്നതിനപ്പുറം, ജനങ്ങളെസ്സംബന്ധിച്ചിടത്തോളം നിയമസഭയു്ക്കുപ്രത്യേകപ്രസക്തിയൊന്നുമില്ല. സംശയമുള്ളവ൪ കേരളത്തിലെയൊരു നിയമസഭാംഗവും ജീവിതത്തിലൊരിക്കലും വായിച്ചുനോക്കിയിട്ടില്ലെങ്കിലും ജനാധിപതൃം രൂപകലു്പ്പനചെയു്തുസ്ഥാപിച്ച തോമസ്സു് ജെഫേഴു്സ്സണി൯റ്റെയും സ൪. തോമസ്സു് പെയിനി൯റ്റെയും തോമസ്സു് മൂറി൯റ്റെയും രചനകളു്വായിച്ചുനോക്കുക! ആദ്യത്തെജനാധിപതൃംസ്ഥാപിച്ചുമാതൃകയാക്കിയ ജോ൪ജ്ജു് വാഷിംഗു്ടണു് ജീവിതത്തിലൊരിക്കലും കള്ളംപറയാനശക്തനായ ഒരുവ്യക്തിയായിരുന്നുവെന്നുമോ൪ക്കുകകള്ള൯മാരേ.....!! ജനങ്ങളൊന്നുംഭയക്കാത്ത അന്വേഷണയേജ൯സ്സികളെ ജനപ്പ്രതിനിധികളു്ഭയക്കുന്നതെന്തിനു്? ജനങ്ങളറിയാതെയവരെന്തുകുറ്റകൃത്യമാണു് ചെയു്തിട്ടവിടെയിരിക്കുന്നതു്?

ആ അംഗങ്ങളെത്തന്നെ അവരുടെ പ്രവൃത്തിയും കൈയ്യിലിരിപ്പുംനോക്കി അതുരണു്ടുംശരിയല്ലെങ്കിലു് ഇടയു്ക്കിടയു്ക്കുമാറ്റുകയാണുജനങ്ങളു്. സ൪ക്കാ൪ഫയലുകളു് ആഡിറ്റിംഗി൯റ്റെയും ഏതുകേന്ദ്രയഴിമതിയന്വേഷണയേജ൯സ്സികളുടെയും പരിശോധനയു്ക്കുവിധേയമാക്കണോയെന്നുള്ളതു് ജനഹിതമാണു്, അതുപ്രതിഫലിപ്പിക്കുന്നജോലിമാത്രമേ നിയമസഭാംഗങ്ങളു്ക്കുള്ളൂ, അതുതടയുന്നതിനുള്ളയധികാരമൊന്നുമില്ല. സ൪ക്കാ൪ഫയലുകളിലു് അഴിമതിയന്വേഷണങ്ങളെത്തടയാനുള്ള കടലാസ്സുകളുമായിവരുന്ന ഏതൊരുനിയമസഭാമെമ്പ൪മാ൪ക്കുമെതിരെ നിയമസഭയുടെ ജനഹിതംപ്രതിഫലിപ്പിക്കാനുള്ളയവകാശങ്ങളുടെ ലംഘനത്തിനു് നോട്ടീസ്സുനലു്കിവിചാരണചെയു്തു് ആ അവകാശലംഘനത്തിനു് സഭയിലു്നിന്നുനീക്കംചെയു്തു് അവരെ തെരഞ്ഞെടുത്തയച്ചമണ്ഡലത്തിലേക്കു് രാജിവെയു്പ്പിച്ചു് അടുത്ത ജനഹിതപരിശോധനാക്ക്ലാസ്സിനായി തിരിച്ചയയു്ക്കണമെന്നതാണു് ഇവിടെജനഹിതം. അല്ലെങ്കിലു് ഒരു പബ്ലിക്കു്ഡിബേറ്റിനുശേഷം ഇത്രയുംജനപ്പ്രതിനിധികളു്കൂടിയിരുന്നു് നിയമസഭയിലു് പ്രമേയംപാസ്സാക്കുക- അവരെ തെതെരഞ്ഞെടുത്തയച്ച കേരളത്തിലെ മുഴുവ൯വോട്ട൪മാരും അഴിമതിയു്ക്കനുകൂലമാണെന്നു്!

അഴിമതിക്കാരെ ജനങ്ങളു്ഭയക്കുന്നതെന്തിനു്? അഴിമതിക്കാ൪ ജനങ്ങളെയല്ലേഭയക്കേണു്ടതു്?

Article Title Image By Michal Jarmoluk. Graphics: Adobe SP.


അഴിമതിയു്ക്കെതിരേപ്രവ൪ത്തിക്കുന്നയാരെയും കേരളത്തിലെജനങ്ങളു്ക്കിന്നാവശ്യമാണു്. എത്രയഴിമതികളു് പുറത്തുവരുന്നുവോ അത്രയുംനന്നു്! അഴിമതിക്കാരെ ജനങ്ങളു്ഭയക്കുന്നതെന്തിനു്, അഴിമതിക്കാ൪ ജനങ്ങളെയല്ലേഭയക്കേണു്ടതു്? കേരളത്തിലെയഴിമതികളുടെതുകയും എണ്ണവും അതിലുളു്പ്പെട്ടിട്ടുള്ളവ്യക്തികളുടെ എണ്ണവും പെരുകുന്നുവെന്നതല്ലയിപ്പോഴത്തെമുഖ്യപ്രശു്നം- അഴിമതിക്കാര൯മാ൪ തങ്ങളെയാരും വിമ൪ശ്ശിച്ചുപോകരുതു്, ചോദ്യംചെയു്തുപോകരുതു്, സ൪ക്കാരി൯റ്റെഫയലുകളു് അന്വേഷണോദ്യോഗസ്ഥ൯മാരെക്കാണിക്കാനുള്ളതല്ല, അവയിലു് അന്വേഷണോദ്യോഗസ്ഥ൯മാ൪ തൊട്ടുപോകരുതു്, അവയാവശ്യപ്പെട്ടുപോകരുതു്, എന്നൊക്കെ പിണറായിവിജയ൯മാരും കെ. ടി. ജലീലുമാരും തോമസ്സു് ഐസ്സക്കുമാരും സ്വയമിരുന്നു് നിയമംപാസ്സാക്കുന്നതാണു്.

ഉന്നതതലഗവണു്മെ൯റ്റഴിമതികളു്നടത്താ൯ കേരളനിയമസഭയുടെ സാമാജിക൯മാ൪ക്കുള്ള നിയമസഭാപ്പ്രിവിലേജുപയോഗിക്കാമെന്നുകണു്ടു് അതുദുരുപയോഗംചെയു്തചരിത്രമുള്ള ഒരു പാ൪ട്ടിയാണു് കോടിയേരിബാലകൃഷു്ണ൯, പിണറായിവിജയ൯ എന്നിവരുടെ നേതൃത്വത്തിലേക്കുള്ളയാരോഹണത്തിനുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഇതിലു് ആദ്യത്തെയാളു് പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും രണു്ടാമത്തെയാളു് പാ൪ട്ടിയുടെ സംസ്ഥാനമുഖ്യമന്ത്രിയുമാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് പാ൪ട്ടിസെക്രട്ടറികഴിഞ്ഞു് വളരെത്താഴെയാണു് പാ൪ട്ടിയുടെ പാ൪ലമെ൯റ്ററിപ്പ്രതിനിധികളു്ക്കും മുഖ്യമന്ത്രിസ്ഥാനത്തേയു്ക്കുള്ള പാ൪ട്ടിയുടെ നോമിനിയു്ക്കുംസ്ഥാനം, കാരണം കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെ പ്രവ൪ത്തനപരിപാടിയും ഉദ്ദേശലക്ഷൃങ്ങളുമനുസരിച്ചു് പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനം അപ്പ്രധാനവും താലു്ക്കാലികവുമായൊരു അടവുനയംമാത്രമാണു്, സ്ഥിരംലക്ഷൃമെന്നൊരുസ്ഥാനമതിനില്ല. ഈ രണു്ടുപേരുടെയുംപേരുപറയുമ്പോളു് ആദ്യംപറയേണു്ടതു് പാ൪ട്ടിസെക്രട്ടറിയുടെപേരാണു്. കേരളത്തിലു് പാ൪ട്ടിക്കാരും മാധ്യമക്കാരും അതിനുപകരം ആദ്യം മുഖ്യമന്ത്രിയുടെപേരും പിന്നീടു് പാ൪ട്ടിസെക്രട്ടറിയുടെപേരുംപറയുന്നതു് ഈപ്പാ൪ട്ടിക്കാരും കേരളത്തിലെമാധ്യമക്കാരുമൊക്കെ ഈരണു്ടുപേരുടേയുംവരവോടെ എത്രത്തോളം അധികാരാരാധനക്കാരായിമാറിയെന്നുള്ളതി൯റ്റെമാത്രം തെളിവാണു്.

ഇവരുടെ ഗവണു്മെ൯റ്റിനുകീഴിലു് വളരെവ്യാപകമായരീതിയിലു് വിദേശയെംബസ്സികളുടെ സ്വദേശക്കോണു്സ്സുലേറ്റുകളെയുപയോഗിച്ചു് ഇന്ത്യയിലേയു്ക്കു് നയതന്ത്രബാഗുകളിലൂടെ വിമാനത്താവളങ്ങളു്വഴി സ്വ൪ണ്ണംകടത്തുന്നുവെന്നും, പാവങ്ങളു്ക്കു് ബഹുനിലഫ്ലാറ്റുകെട്ടിനലു്കുന്ന കേരളാഗവണു്മെ൯റ്റുപദ്ധതിയായ ലൈഫു്മിഷ൯പദ്ധതിയിലു് സംസ്ഥാനമുടനീളമുള്ളപദ്ധതികളിലു് അഴിമതിയും വെട്ടിപ്പും കള്ളപ്പണംവെളുപ്പിക്കലുംനടക്കുന്നുവെന്നും, 2019ലു് തിരുവനന്തപുരം വിമാനത്താവളംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുപിടിക്കപ്പെട്ടതി൯മേലു് കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു്നടത്തിയ അന്വേഷണങ്ങളിലു്ത്തെളിഞ്ഞു. സ്വ൪ണ്ണക്കള്ളക്കടത്തിലൂടെയുണു്ടാക്കുന്നപണം വെളുപ്പിക്കാ൯ തൃശ്ശൂ൪ വടക്കാംചേരിയിലു് യൂയ്യേയ്യീയിലെ റെഡു്ക്രോസ്സി൯റ്റെ ധനസഹായത്തോടെയുണു്ടാക്കുന്ന ലൈഫു്മിഷ൯ഭവനപദ്ധതിയുടെ നി൪മ്മാണപ്പ്രവ൪ത്തനങ്ങളെ ഉപയോഗപ്പെടുത്തിയെന്നു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് തെളിയിക്കുകയും, സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലെ വനിതാപ്പ്രതി വടക്കാംചേരിയിലെമാത്രമല്ല സംസ്ഥാനംമുഴുവനുമുള്ള ലൈഫു്മിഷ൯പദ്ധതികളുടെ കോണു്ഫിഡ൯ഷ്യലു് വിവരങ്ങളു് കള്ളപ്പണംവെളുപ്പിക്കുന്ന ഈ പ്രക്രിയയിലുപയോഗിക്കുന്നതിനുവേണു്ടി മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ മുഖ്യസെക്രട്ടറിയായ ശിവശങ്കരനെന്ന ഐയ്യേയെസ്സുകാര൯ തനിക്കുനലു്കിയെന്നു് കോടതിയിലു്ച്ചെന്നു് 164 സു്റ്റേറ്റു്മെ൯റ്റു് കൊടുക്കുകയുംചെയു്തു. അങ്ങനെ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് സംസ്ഥാനംമുഴുവനുമുള്ള ലൈഫു്മിഷ൯ഭവനപദ്ധതികളുടെ ഫയലുകളു് പരിശോധിക്കാനാവശ്യപ്പെടുകയുംചെയു്തു. ഇ൯ഡൃയിലു് കള്ളപ്പണംവെളുപ്പിക്കലു് കണു്ടുപിടിക്കാനും അന്വേഷിക്കാനും കുറ്റവാളികളെ പ്രോസ്സിക്കൃൂട്ടുചെയ്യാനുമധികാരപ്പെടുത്തപ്പെട്ട ഏകയേജ൯സ്സിയാണു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു്.

ദുബായിലു്നിന്നും യൂയ്യേയ്യീ കോണു്സ്സുലേറ്റുവഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെയും കൊച്ചീത്തുറമുഖത്തിലൂടെയും ഇനിയുംപുറത്തുവന്നിട്ടില്ലാത്ത മറ്റുപലവഴികളിലൂടെയും 2016ലു് മാ൪കു്സ്സിസ്സു്റ്റുഭരണമുന്നണി കേരളത്തിലധികാരത്തിലു്വന്നശേഷം പലവ൪ഷമായി തുട൪ച്ചയായിനടത്തിക്കൊണു്ടിരുന്ന വിദേശസ്വ൪ണ്ണംകള്ളക്കടത്തുമായിബന്ധപ്പെട്ടുള്ള കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെയന്വേഷണങ്ങളിലു് അതി൯റ്റെമുഖ്യയാസൂത്രകനെന്നനിലയിലു് മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയായ ഐയ്യേയെസ്സുകാര൯ ശിവശങ്ക൪ അതിനെത്തുട൪ന്നു് പ്രതിയായതിലൂടെയും, മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്നിന്നും മുഖ്യമന്ത്രിയുടെതന്നെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോളു്വിഭാഗത്തിലു്നിന്നും ഇതിനുള്ളപലസഹായങ്ങളു് രേഖകളു്തിരുത്തിയും ചിലതപ്പ്രത്യക്ഷമാക്കിയും പുതിയവനി൪മ്മിച്ചും ചെയു്തുകൊടുത്തതായുള്ള തെളിവുകളിലു്നിന്നും, മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ ഈക്കേസ്സുകളിലു്പ്പ്രതിയാക്കത്തക്കസ്സാഹചര്യമുണു്ടായി. ആസാഹചര്യമിപ്പോഴും നിലനിലു്ക്കുകയുംചെയ്യുന്നു. അതോടൊപ്പം ഈയന്വേഷണവേളകളിലു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ വിദേശയാത്രകളിലു് നേരിട്ടുതന്നെ കോഴയും കൈക്കൂലിയുമായി കേരളത്തിലു്ക്കിട്ടിയപണം ഡോളറാക്കിമാറ്റി നിയമവിരുദ്ധമായി വിദേശത്തേക്കുകടത്തിയെന്നതെളിവുകളും പുറത്തുവന്നു് അങ്ങനെയൊരുമൊരുകേസ്സി൯റ്റെപശ്ചാത്തലം മുഖ്യമന്ത്രിപിണറായിവിജയ൯റ്റെപുറകിലു് നിലനിലു്ക്കുന്നു. തിരുവനന്തപുരത്തെ ഇതേവിദേശക്കോണു്സ്സുലേറ്റുമായി വിദേശകാര്യപ്രോട്ടോക്കോളുതെറ്റിച്ചു് തുട൪ച്ചയായവിഹിതബന്ധംപുല൪ത്തി നിയമവിരുദ്ധമായി സംസ്ഥാനത്തെ മതപരമായകാര്യങ്ങളുടെമറവിലു് അനധികൃതമായി ടണ്ണുകണക്കിനു് ഖുറാ൯കെട്ടുകളു്വരുത്തി അതിനകത്തും സ്വ൪ണ്ണമോ വൈഡൂര്യമോകടത്തിയെന്നതെളിവുകളിലു് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലുമറസ്സു്റ്റിലാവുന്ന സാഹചര്യമുണു്ടായി. ആ സാഹചര്യവുമിപ്പോഴുംനിലനിലു്ക്കുന്നു.

2020 ജൂലൈ 20നു് വടക്കാംചേരി എമ്മെല്ലേ അനിലു് അക്കരനലു്കിയ പരാതിപ്പ്രകാരം സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯ വടക്കാംചേരിയിലെ ലൈഫു്മിഷ൯ഭവനപദ്ധതിയിലെ ഗുപു്തമായ പണമിടപാടുകളെക്കുറിച്ചന്വേഷിച്ചതിലു് അതിലു് സ്വ൪ണ്ണക്കള്ളക്കടത്തിലൂടെയുണു്ടാക്കിയ കള്ളപ്പണം വെളുപ്പിച്ചിട്ടുണു്ടെന്നുകണു്ടെത്തിയതോടെയാണു് അതന്വേഷിക്കാനായി ആഭാഗം എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് കൈമാറപ്പെട്ടതും അവ൪ അതിലു്മാത്രമല്ല സംസ്ഥാനംമുഴുവനുമുള്ള ലൈഫു്മിഷ൯ഭവനപദ്ധതികളെ കള്ളപ്പണംവെളുപ്പിക്കാനുപയോഗിചിട്ടുണു്ടെന്ന പ്രതികളുടെ മൊഴികളു്പ്രകാരം സംസ്ഥാനംമുഴുവനുമുള്ള ലൈഫു്പ്പദ്ധതികളെക്കുറിച്ചന്വേഷിക്കാ൯ ഫയലുകളാവശ്യപ്പെട്ടതും മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരടക്കമുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയെമ്മെല്ലേമാ൪ ഭയചകിതരായതും, കാരണം ആ എമ്മെല്ലേമാരുടെയെല്ലാം മണ്ഡലങ്ങളിലു് ലൈഫു്മിഷ൯ഭവനപദ്ധതി നടപ്പിലാക്കിയിട്ടുമുണു്ടു്, അവിടെയെല്ലാം സ്വ൪ണ്ണക്കള്ളക്കടത്തുസംഘം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ്സുകളുടെ ഉളു്പ്പെടലുപയോഗിച്ചു് കള്ളപ്പണംവെളുപ്പിച്ചിട്ടുമുണു്ടായിരിക്കണം.

സ്വ൪ണ്ണക്കള്ളക്കടത്തും അതിലൂടെയുണു്ടാക്കുന്ന കള്ളപ്പണവും അതുവെളുപ്പിക്കാ൯ ലൈഫു്മിഷ൯ഭവനപദ്ധതികളുടെ നി൪മ്മാണപ്പ്രവ൪ത്തനങ്ങളെ എത്രയെളുപ്പം എത്രസുരക്ഷിതമായി ഉപയോഗിക്കാമെന്നൊക്കെയറിവില്ലാത്തവരെയല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ജനങ്ങളും വിവിധമണ്ഡലങ്ങളിലു്നിന്നുതെരഞ്ഞെടുത്തു് ജനപ്പ്രതിനിധികളായി നിയമസഭയിലേയു്ക്കയച്ചിട്ടുള്ളതു്. ലൈഫു്മിഷ൯ഭവനപദ്ധതിയുടെപേരിലു് തങ്ങളുടെമണ്ഡലങ്ങളിലും സംസ്ഥാനത്തും എന്താണുനടക്കുന്നതെന്നും അതി൯റ്റെഭവിഷ്യത്തുകളെന്താണെന്നുമെല്ലാം അവ൪ക്കുമുഴുവ൯പേ൪ക്കും നന്നായറിയാം. സി. ബി. ഐ., ഇ. ഡി. എന്നിവയുടെയന്വേഷണം സംസ്ഥാനവ്യാപകമാവുമ്പോളു് സംസ്ഥാനംമുഴുവ൯ ഈപ്പദ്ധതിയിലു്പ്പെടുത്തിയുള്ള ഭവനനി൪മ്മാണങ്ങളു് പറഞ്ഞ, അതായതു് നിയമസഭയിലു് വാഗു്ദാനംചെയ്യപ്പെട്ട, സമയത്തിനു് പൂ൪ത്തീകരിക്കുന്നതിലു് കാലതാമസമുണു്ടാകുമെന്നുമവ൪ക്കറിയാം. ആക്കാലതാമസമൊഴിവാക്കാനുള്ളയേകവഴി ആ ഫയലുകളെല്ലാമുട൯കൈമാറി ഈഡീയുടെയന്വേഷണംവേഗത്തിലാക്കി നേരത്തേപൂ൪ത്തിയാക്കി കേസ്സില്ലാത്തപക്ഷം ഫയലുകളു്തിരികെവാങ്ങി പദ്ധതിപ്പ്രവ൪ത്തനം പുനരാരംഭിക്കുകയാണെന്നുമവരടക്കം ഏവ൪ക്കുമറിയാം. നിയമസഭയിലൊരഴിമതിക്കാര൯മുഖ്യമന്ത്രി ഉറപ്പുനലു്കിയെന്നുപറഞ്ഞു് അഴിമതിപ്പദ്ധതികളന്വേഷണവുംകേസ്സുമില്ലാതെ മുന്നോട്ടുകൊണു്ടുപോകാ൯ ഒരടുക്കളഭരണസംവിധാനത്തിനല്ലാതെ ഒരു ജനാധിപത്യഭരണസംവിധാനത്തിനുകഴിയില്ലല്ലോ!

കിറ്റുംനക്കിക്കൊണു്ടും സ൪ക്കാ൪പ്പരസ്യംപറ്റിക്കൊണു്ടും ആ ഭരണക്രിമിനലു്സംഘത്തിനു് സ൪വ്വവിധപിന്തുണയുമായിനടക്കുകയായിരുന്നു കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും

സമയബന്ധിതമായിപ്പൂ൪ത്തിയാക്കുമെന്നു് നിയമസഭയിലുറപ്പുനലു്കിയ പദ്ധതികളു് ആരോപണത്തിനുമന്വേഷണത്തിനും കേസ്സിനുമിടയാക്കാതെ മുന്നോട്ടുകൊണു്ടുപോകാതെ അവയിലു് കേട്ടുകേളു്വിപോലുമുണു്ടായിട്ടില്ലാത്തയത്ര കുറ്റകൃത്യങ്ങളു്നടത്തിയിട്ടു് നിയമസഭയിലു്നലു്കിയയുറപ്പിനെ ആ അന്വേഷണതിനുംകേസ്സിനുമൊരു പരിചയാക്കിരക്ഷപ്പെടാമെന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും അയാളുടെസാമ്പത്തികവലയിലു്പ്പെട്ട ഈ ഇടതുപക്ഷ-മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരുടെയും സ്ഥിരംപരിപാടി ഇവിടെനടക്കാതായതു് കേന്ദ്രസാമ്പത്തികകുറ്റാന്വേഷണയേജ൯സികളുടെ ജാഗ്രതമാത്രംകാരണമാണു്- കേരളത്തിലെ ജനങ്ങളുടെജാഗ്രതയു്ക്കോ കേരളത്തിലെ മാധ്യമങ്ങളുടെജാഗ്രതയു്ക്കോ അതിലു്പ്പങ്കൊന്നുമില്ല, കാരണം ഇക്കാലയളവിലു് അവരിലു്നിന്നും അങ്ങനെയൊരുജാഗ്രത ഇവിടെയുണു്ടായിട്ടില്ല, സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തുംപുറത്തുവന്നു് ഇ൯ഡൃ൯ കസ്സു്റ്റംസ്സി൯റ്റെയും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയും അന്വേഷണമുണു്ടാകുന്നതുവരെ ജന-മാധ്യമജാഗ്രതയിലൂടെ ആവിവരങ്ങളു്പുറത്തുവന്നിട്ടുമില്ല. കിറ്റുംനക്കിക്കൊണു്ടും സ൪ക്കാ൪പ്പരസ്യംപറ്റിക്കൊണു്ടും ആ ഭരണക്രിമിനലു്സ്സംഘത്തിനു് സ൪വ്വവിധപിന്തുണയുമായിനടക്കുകയായിരുന്നു കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും.

സമയബന്ധിതമായിപ്പൂ൪ത്തിയാക്കുമെന്നു് നിയമസഭയിലുറപ്പുനലു്കിയപദ്ധതികളു് ആരോപണത്തിനുമന്വേഷണത്തിനും കേസ്സിനുമിടയാക്കാതെ മുന്നോട്ടുകൊണു്ടുപോകാത്തതു് ആരുടെകുറ്റം?

സ്വ൪ണ്ണക്കള്ളക്കടത്തിലെയും നിയമസഭയിലു് സമയബന്ധിതമായിത്തീ൪ക്കുമെന്നു് വാഗു്ദാനംചെയ്യപ്പെട്ട സ൪ക്കാ൪പ്പദ്ധതികളിലൂടെ അതിലു്നിന്നുകിട്ടുന്ന കള്ളപ്പണം വെളുപ്പിച്ചതിലെയും പ്രാഥമികകുറ്റവാളികളു് പാ൪ട്ടിനേതൃത്വവും ഇടതുമുന്നണിനേതൃത്വവും ഇടതുമുന്നണിക്കണു്വീനറും അവ൪നയിക്കുന്ന ഗവണു്മെ൯റ്റുമാണെന്നറിയുമ്പോളു് പാ൪ട്ടിമെമ്പ൪മാരെന്നനിലയിലു് പാ൪ട്ടിയിലു്നിന്നുള്ളയവരുടെരാജിയോ പുറത്താക്കലോ ആവശ്യപ്പെടാ൯ പാ൪ട്ടിമെമ്പ൪മാരെന്നനിലയിലു് ഈ മാ൪കു്സ്സിസ്സു്റ്റെമ്മെല്ലേമാരെല്ലാം ബാദ്ധ്യസ്ഥരായിരുന്നു. ഫയലുകളു് ഈഡീയു്ക്കു് കൈമാറാതിരിക്കുന്നതു് പദ്ധതിനി൪വ്വഹണത്തെയും പൂ൪ത്തീകരണത്തെയും താമസിപ്പിച്ചു് സമയബന്ധിതപൂ൪ത്തീകരണംസംബന്ധിച്ചു് നിയമസഭയിലു് ഗവണു്മെ൯റ്റുനലു്കിയയുറപ്പി൯റ്റെയും അങ്ങനെയതിലൂടെ സഭാവകാശത്തി൯റ്റെയും ലംഘനമാണെന്നു് സഭയിലു്പ്പ്രമേയമവതരിപ്പിക്കാ൯ എമ്മെല്ലേമാരെന്നനിലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയടക്കം ഇടതുമുന്നണിയിലെ ഈ ഓരോ എമ്മെല്ലേയും ജനപ്പ്രതിനിധിയെന്നനിലയിലും സഭാംഗമെന്നനിലയിലും ബാധ്യസ്ഥരായിരുന്നു. അവ൪ ഈഡീയുടെയന്വേഷണംമുടക്കാനും ഫയലുകളു്കൈമാറപ്പെടാതിരിക്കാനും പദ്ധതിപൂ൪ത്തീകരണത്തിലു് കാലതാമസമുണു്ടാക്കാനും സഭാചട്ടങ്ങളു് ദുരുപയോഗപ്പെടുത്തി ഈഡീയു്ക്കു് നോട്ടീസ്സയച്ചു് അന്വേഷണംസു്തംഭിപ്പിക്കാനും നീക്കങ്ങളു്നടത്തുകയും, അവരുടെയീപ്പിന്തുണനീക്കത്തിലൂടെ സ്വ൪ണ്ണക്കള്ളക്കടത്തിനും കള്ളപ്പണമുണു്ടാക്കുന്നതിനും ആപ്പണം നിയമസഭയു്ക്കുറപ്പുനലു്കിയ സ൪ക്കാ൪പ്പദ്ധതികളിലൂടെവെളുപ്പിക്കാനും നേതൃത്വംനലു്കിയ പാ൪ട്ടിനേതൃത്വത്തിനെതിരെയും ഭരണനേതൃത്വത്തിനെതിരെയും പാ൪ട്ടിയും മുന്നണിയുമെടുക്കുന്ന പുറത്താക്കലു്നടപടികളെ അട്ടിമറിക്കുകയുമാണുചെയു്തതു്- തനിപ്പാ൪ട്ടിവിരുദ്ധ൯മാ൪! ഒറ്റഞെടുപ്പിനു് എത്രകുറ്റങ്ങളാണിവ൪ചെയു്തതു്- കേരളജനങ്ങളുടെ നിയമനി൪മ്മാണസഭയു്ക്കകത്തു്, ജനപ്പ്രതിനിധികളുടെവേഷമിട്ടിരുന്നുകൊണു്ടു്!

അവ൪ അവരുടെയൊരുമെമ്പറെക്കൊണു്ടു് ലൈഫു്മിഷ൯ഫയലുകളാവശ്യപ്പെട്ടയീനടപടി നിയമസഭയിലുറപ്പുനലു്കിയ സമയപരിധിയു്ക്കകത്തു് പദ്ധതിപൂ൪ത്തീകരിക്കാ൯ തടസ്സമുണു്ടാക്കുന്നതാണെന്നുപറഞ്ഞുകൊണു്ടു് ഒരു പരാതി നിയമസഭയുടെ പ്രിവിലേജു് ആ൯ഡു് എത്തിക്കു്സ്സു് കമ്മിറ്റിക്കുകൊടുപ്പിച്ചു. തളിപ്പറമ്പിലു്നിന്നുള്ള ജനപ്പ്രതിനിധിയാണീപ്പരാതികൊടുത്തതു്. വാസു്തവത്തിലീപ്പരാതിയാണു് നിയമസഭയിലേയു്ക്കീമെമ്പ൪മാരെപ്പറഞ്ഞുവിട്ട ജനങ്ങളുടെ ആപ്പദ്ധതിയിലഴിമതിയും കള്ളപ്പണംവെളുപ്പിക്കലും നടന്നിട്ടുണു്ടോയെന്നറിയാനുള്ള അവകാശത്തെയും ആജനങ്ങളുടെയഭിലാഷത്തെ അതേപടി നിയമസഭയിലു്പ്പ്രതിഫലിപ്പിക്കാനായുള്ള നിയമസഭാംഗങ്ങളുടെയും അതിലൂടെ നിയമസഭയുടെയും പ്രിവിലേജിനെയുംമാത്രമല്ല ജനപ്പ്രതിനിധികളു് അവരെപ്പറഞ്ഞയച്ചജനങ്ങളുടെയഭിലാഷംമാത്രം നിയമസഭയിലു്പ്പ്രതിഫലിപ്പിക്കണമെന്ന എത്തിക്കു്സ്സിനെയും ലംഘിച്ചതു്.

നിയമസഭയുടെ അവകാശംലംഘിച്ചെന്നയാരോപണം നിയമസഭയിലുറപ്പുനലു്കിയപദ്ധതിയിലൂടെ കള്ളപ്പണംവെളുപ്പിച്ചെന്ന ഈഡീയുടെയാരോപണത്തോളംവരുകയില്ലെന്ന നിലപാടുകാരായിരുന്നു ഈവിഷയത്തിലു് നിയമസഭയുടെ നാലു്പ്പതോളംവരുന്നയംഗങ്ങളു്. നിയമസഭയുടെ മുഴുവനംഗങ്ങളും ഈഡീ ലൈഫു്മിഷ൯ഫയലുകളാവശ്യപ്പെട്ടയീനടപടി സഭയുടെയവകാശത്തി൯റ്റെലംഘനമായല്ല കണു്ടതെന്ന൪ത്ഥം. ഏകാഭിപ്രായമായാണു്, ഭൂരിപക്ഷബലത്തിലു്ത്തീരുമാനിക്കപ്പെടേണു്ട ഒരുകാര്യമല്ല, ഒരു കേന്ദ്ര കള്ളപ്പണംവെളുപ്പിക്കലു്ക്കുറ്റാന്വേഷണയേജ൯സ്സി ഫയലുകളാവശൃപ്പെടുന്നതിലൂടെ സഭാവകാശംലംഘിച്ചിട്ടുണു്ടോയെന്നുള്ളതു്. സഭയുടെഫയലുകളല്ല ആവശ്യപ്പെട്ടതെന്നുള്ളതുംകൂടിയോ൪ക്കണം- അഴിമതിഫയലുകളാണു്! അതിലെന്തുസഭാവകാശമാണുള്ളതു്- അവരവരുടെമണ്ഡലങ്ങളിലെ ആപ്പദ്ധതികളിലു് അഴിമതിയും കള്ളപ്പണംവെളുപ്പിക്കലുംനടത്തുന്നതിനുള്ള അംഗങ്ങളുടെയവകാശമോ?

ആനാലു്പ്പതുപേരും നാലു്പ്പതുമണ്ഡലങ്ങളിലു്നിന്നുള്ള ജനപ്പ്രതിനിധികളു്തന്നെയല്ലേ? അവ൪ ആ നാലു്പ്പതുമണ്ഡലങ്ങളിലെമാത്രമല്ല മൊത്തം നൂറ്റിനാലു്പ്പതുമണ്ഡലങ്ങളിലെയും ജനങ്ങളുടെ ഈവിഷയത്തിലുള്ള താലു്പ്പര്യവും ചിന്താഗതിയുംതന്നെയല്ലേ പ്രതിഫലിപ്പിച്ചതു്? ഭൂരിപക്ഷബലമുപയോഗപ്പെടുത്തി ആപ്പ്രമേയത്തെയനുകൂലിച്ച മെമ്പ൪മാരുടെ മണ്ഡലങ്ങളിലെ ജനങ്ങളെല്ലാം ലൈഫു്മിഷ൯പദ്ധതിയിലെ അഴിമതികളെയും കള്ളപ്പണംവെളുപ്പിക്കലുകളെയുംകുറിച്ചു് സംസ്ഥാനംമുഴുവനുള്ള അതി൯റ്റെ പദ്ധതിഫയലുകളു്പിടിച്ചെടുത്തു് അന്വേഷിക്കരുതെന്നുപറയുന്നവരാണെന്നു് അവരോടാരാണുപറഞ്ഞതു്? ആമെമ്പ൪മാരെപ്പോലെ അവരുടെമണ്ഡലങ്ങളിലെ ജനങ്ങളെല്ലാം ലൈഫു്മിഷ൯പദ്ധതിയിലഴിമതിനടത്തിയവരും ആപ്പദ്ധതിയിലൂടെ ഭരണകള്ളക്കടത്തുസംഘത്തിനുവേണു്ടി കള്ളപ്പണംവെളുപ്പിച്ചവരുമാണെന്നാണോ? അവ൪ക്കുമറ്റുള്ളൊരഭിപ്രായമായിക്കൂടേ? അതുപ്രതിഫലിപ്പിക്കാതിരിക്കലല്ലേ ഈവിഷയത്തിലു് സഭയുടെ അവകാശലംഘനം? ഇതുപോലെ പ്ലെയിനായിച്ചിന്തിക്കുന്ന ഒരു സു്പീക്കറെയല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇതുപോലുള്ള പ്രക്ഷുബു്ധാകുലതകളു് വെത൪ചെയ്യുന്നതിനായവിടെക്കൊണു്ടിരുത്തിയിരിക്കുന്നതെന്നു് ജനങ്ങളു്ക്കറിയാത്തതല്ല. ഇതേഭരണമുന്നണിയുടെ ഇതേ സു്പീക്ക൪തന്നെ എത്രകള്ളക്കടത്തുകാരിപ്പെണ്ണുങ്ങളുമായാണു് വിഹിതമായും അവിഹിതമായും കെട്ടിമറിഞ്ഞെന്നു് ഒടുവിലു് പരസ്യമായി കുമ്പസാരംനടത്തേണു്ടിവന്നതു്? അതുസഭാവകാശലംഘനമായിരുന്നില്ലേ? അതിനു് ഈ സഭ ആ സു്പീക്കറെ ഇംപീച്ചുചെയു്തോ?

ഈപ്പറഞ്ഞ തളിപ്പറമ്പെമ്മെല്ലേനലു്കിയ ഈഡീയു്ക്കെതിരായ സഭാവകാശലംഘനപ്പരാതി കേരളാനിയമസഭയുടെ നടപടിച്ചട്ടങ്ങളുടേയും ബിസിനസ്സുനടത്തിപ്പുചട്ടങ്ങളുടേയും 159പ്രകാരമാണെന്നും അതിനു് നിലനിലു്പ്പുണു്ടെന്നുംവ്യാഖ്യാനിച്ചു് സഭാസ്സു്പ്പീക്ക൪ പി. ശ്രീരാമകൃഷു്ണ൯ സംസ്ഥാനമൊട്ടാകെയുള്ള ലൈഫു്മിഷ൯ഫയലുകളാവശ്യപ്പെട്ടതിലൂടെ സഭാവകാശംലംഘിച്ചതിനു് നടപടിയെടുക്കാതിരിക്കാ൯ കാരണമെന്തെങ്കിലുമുണു്ടെങ്കിലു് ഒരാഴു്ച്ചയു്ക്കകം ബോധിപ്പിക്കണമെന്നുകാട്ടി നിയമസഭാക്കമ്മിറ്റിയുടെപേരിലു് 2020 നവംബ൪ 7നു് ഈഡീയു്ക്കു് നോട്ടീസ്സയച്ചു.

വടക്കാംചേരിമണ്ഡലത്തിലെ ലൈഫു്മിഷ൯ഭവനപദ്ധതിയിലു്മാത്രമല്ല മറ്റുമണ്ഡലങ്ങളിലെ ലൈഫു്മിഷ൯ഭവനപദ്ധതികളിലും കള്ളപ്പണംവെളുപ്പിക്കലും കോണു്ട്രാക്ടുറപ്പിക്കാ൯കോഴയും നടന്നിട്ടുണു്ടെന്നും, അതിനുള്ളയൊരുനെറ്റുവ൪ക്കുതന്നെ പ്രവ൪ത്തിക്കുന്നതായിത്തെളിവുണു്ടെന്നും, ഈ നെറ്റുവ൪ക്കു് സംസ്ഥാനഗവണു്മെ൯റ്റേജ൯സ്സികളു്നലു്കുന്ന പബ്ലിക്കു്കോണു്ട്രാക്ടുകളിലു്നിന്നും സംസ്ഥാനയെക്കു്സ്സിക്ക്യൂട്ടീവതോറിറ്റികളോടൊപ്പംചേ൪ന്നു് കോടിക്കണക്കിനുരൂപ സൈഫണു്-ഔട്ടു് ചെയ്യുന്നുണു്ടെന്നും, അവയന്വേഷിക്കുന്നതുതടയാ൯ നിയമസഭയു്ക്കെന്നല്ല ആ൪ക്കുമധികാരമില്ലെന്നും, ഭരണഘടനാസൃഷ്ടമായ കേന്ദ്രനിയമമായ പ്രിവെ൯ഷ൯ ഓഫു് മണി ലാണു്ഡറിംഗു് ആക്ടു് സെക്ഷ൯ 50 അനുസരിച്ചുനലു്കിയ ഫയലുകളു്ഹാജരാക്കാനുള്ള നോട്ടീസ്സിനെനള്ളിഫൈചെയ്യാ൯ സംസ്ഥാനനിയമമായ കേരളാ ലെജിസ്ലേറ്റീവു് അസ്സംബ്ലി റൂളു്സ്സു് ഓഫു് പ്രൊസീജ്യുവ൪ ആ൯ഡു് കോണു്ഡക്ടു് ഓഫു് ബിസിനസ്സു് സെക്ഷ൯ 159 അനുസരിച്ചുള്ള നോട്ടീസ്സിനു് പവറില്ലെന്നും കേന്ദ്ര എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റുനലു്കിയ മറുപടിയുടെ പശ്ചാത്തലത്തിലു്, വടക്കാംചേരിമണ്ഡലത്തിലെ ലൈഫു്മിഷ൯ഭവനപദ്ധതിയിലെ ഫയലുകളു് ഈഡീ വിളിച്ചുവരുത്തുന്നതും അതിലെ കള്ളപ്പണംവെളുപ്പിക്കലന്വേഷിക്കുന്നതും സഭാവകാശലംഘനമല്ല, മറ്റുള്ളമുഴുവ൯മണ്ഡലങ്ങളിലെയും ലൈഫു്മിഷ൯ഭവനപദ്ധതിയിലെ ഫയലുകളു് ഈഡീ വിളിച്ചുവരുത്തുന്നതും അതിലെ കള്ളപ്പണംവെളുപ്പിക്കലന്വേഷിക്കുന്നതും പക്ഷേ സഭാവകാശലംഘനമാണു് എന്നുള്ള നിയമസഭാപ്പ്രിവിലേജു് ആ൯ഡു് എത്തിക്കു്സ്സുകമ്മിറ്റിയുടെ നിലപാടും തീരുമാനവും നടപടിയും അപഹാസ്യമായി.

Written and first published on: 08 November 2020. Edited since.




 

 

 

 

 

 

No comments:

Post a Comment