Wednesday 11 November 2020

356. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിയിലൂടെയുണു്ടാക്കിയ മുഴുവ൯പണവും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് കൊണു്ടുപോകുമെന്നുവന്നാലു് പരസ്യമായി യുദ്ധംതന്നെയാണു്, യുദ്ധം!

356

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിയിലൂടെയുണു്ടാക്കിയ മുഴുവ൯പണവും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് കൊണു്ടുപോകുമെന്നുവന്നാലു് പരസ്യമായി യുദ്ധംതന്നെയാണു്, യുദ്ധം!

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By HtoH. Graphics: Adobe SP.

1


എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് കേരളത്തിലു്വന്നു് ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെതന്നെ മക൯റ്റെ വീടു് റെയിഡുചെയു്തപ്പോളു് കഥയറിയാത്തവ൪ പലരും നെറ്റിചുളിച്ചു- അത്രയുംവലിയ ഒരു ഉന്നത൯റ്റെതന്നെ വീട്ടിലു്ക്കയറുമോ, ബാംഗ്ലൂരിലു് മയക്കുമരുന്നുകച്ചവടത്തിനു് പണമിറക്കി അതിനെ അകലെയിരുന്നു് നിയന്ത്രിച്ചതിനു് മക൯ അവരുടെ കസ്സു്റ്റഡിയിലു് ചോദ്യംചെയ്യലിലാണെങ്കിലും? അത്രയുംവലിയ ആളുകളിലേക്കു് ഇത്തരം അന്വേഷണങ്ങളു് കടക്കുമോ? എങ്കിലു്പ്പിന്നെ മുഖ്യമന്ത്രിയുടെവീട്ടിലും കയറിക്കൂടേ? കഥയറിയാവുന്നവരും നെറ്റിചുളിച്ചു- അവിടെനിന്നും ഇനി എന്തുകിട്ടാനാണു്! കസ്സു്റ്റഡിയിലുള്ള പയ്യ൯റ്റെ ഭാര്യയുടെ അമ്മതന്നെ റെയിഡുകഴിഞ്ഞയുടനേ ടീവീയിലു്വന്നിരുന്നു് മിടുക്കിയായി പറഞ്ഞതല്ലേ, ഈ റെയിഡു് നേരത്തേ പ്രതീക്ഷിച്ചിരുന്നതല്ലേ, ബുദ്ധിയുള്ള ഞങ്ങളെപ്പോലുള്ള ആരെങ്കിലും അങ്ങനെയെന്തെങ്കിലും തെളിവു് അവിടെയുണു്ടെങ്കിലു്ത്തന്നെ ഞങ്ങളതു് അവിടെവെച്ചേക്കുമോ, അപ്പോളു്ത്തന്നെ എടുത്തു് നശിപ്പിച്ചുകളയില്ലേ, അവ൪ ചുമ്മയല്ലേ ഇരുന്നതു്, തിന്നാനല്ലേ വന്നതു്, രാവിലേമുതലു് വൈകുന്നേരംവരെ തീറ്റതന്നെ തീറ്റയല്ലേയെന്നു്? പിന്നെന്തിനവ൪ തിരുവനന്തപുരത്തു് മരുത൯കുഴിയിലുള്ള ആ വീടു് റെയിഡുചെയു്തു എന്നതിനെപ്പറ്റി രാഷ്ട്രീയവൃത്തങ്ങളിലും മാധ്യമങ്ങളിലും വലിയ ച൪ച്ചകളു് നടന്നു. പക്ഷേ ഇതിനിടയിലു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനൊപ്പം ഇ൯കംടാകു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുംകൂടി കേരളത്തിലേക്കു് കടന്നതു് അവ൪ ശ്രദ്ധിച്ചില്ല. സാമ്പത്തികകുറ്റാന്വേഷണമേഖലയിലെ വളരെവളരെപ്പഴയൊരു തന്ത്രമാണവ൪ സംയുക്തമായി പ്രയോഗിച്ചതെന്നു് മനസ്സിലാക്കാ൯ മണിക്കൂറുകളെടുത്തു.

2

നല്ല എലികളു് ഒരു ദ്വാരം മാത്രമുള്ള മാളങ്ങളിലു് താമസിക്കുകയില്ല. അവയു്ക്കു് പലവഴികളിലോട്ടും തുറന്നുവെച്ചിട്ടുള്ള രക്ഷപ്പെടാനുള്ള വഴികളു് പലതും തുരന്നുവെച്ചിട്ടുണു്ടാവും. അതിനുചേയ്യുന്നതു് എല്ലാ ദ്വാരങ്ങളും നിരീക്ഷിച്ചുകണു്ടുപിടിച്ചശേഷം ഏതെങ്കിലും ഒന്നോരണു്ടോയെണ്ണത്തിനു് തീയിടും. എന്നിട്ടു് എല്ലാ ദ്വാരത്തിലും നിരീക്ഷകരെയുംവെക്കും. പുക അകത്തുകേറുമ്പോളു് ഏതെങ്കിലുമൊരെണ്ണത്തിലു്ക്കൂടി ആ ജീവി പുറത്തേക്കോടും. ഇതിനാണു് എലിയെ പുകച്ചുപുറത്തുചാടിക്കുക എന്നു് പണു്ടുള്ളവ൪ പറയുന്നതു്. ആ പ്രത്യേക റെയു്ഡു് കേരളത്തിലു് അപ്രതീക്ഷിതംതന്നെയായിരുന്നു. ആ റെയു്ഡിലു് അവ൪ക്കറിയാത്തതായി ഒന്നും 'അവിടെനിന്നും' കിട്ടാ൯പോകുന്നില്ലെന്നറിയാമായിരുന്നിട്ടും അവിടെ അവ൪ മാളത്തിനു് തീയിട്ടു പുകയിട്ടു. ചൂടു് കേരളത്തിലു് കൂടിക്കൂടിവന്നു് ഒടുവിലു് അസഹ്യമായപ്പോളു് കുറേക്കാലമായി അവ൪ നിരീക്ഷിച്ചുമനസ്സിലാക്കിവെച്ചിരുന്നവയിലു് ഒരു ദ്വാരത്തിലു്ക്കൂടി ഒരു എലി പണവുമെടുത്തു് പുറത്തേക്കുപാഞ്ഞു. കാത്തുനിന്ന ഇ൯കംടാകു്സ്സു് അവിടെ അവരെ നിമിഷങ്ങളു്ക്കകം കൈയ്യോടെ പിടികൂടി. എല്ലാംകൂടി മൊത്തം എത്ര തുകയുണു്ടായിരുന്നുവെന്നു് കണക്കെടുത്തിട്ടു് പറയാം....

3

മൊത്തം പതിനഞു്ചുകോടിരൂപയുടെ ലിക്വിഡു് ക്യാഷുണു്ടായിരുന്നു, ഒറ്റസ്ഥാപനത്തി൯റ്റെ പല ബ്രാഞു്ചുകളിലു് പലയിടത്തുമായി ഒറ്റദിവസംകൊണു്ടു് ഇ൯കംടാകു്സ്സു് പിടിച്ചതു്. അതായതു് ഇ൯ഡൃയിലെ ഇത്തരത്തിലുള്ള ഏറ്റവുംവലിയ ഒരു പണംവേട്ട! അതിലു് ഏഴുകോടിരൂപാ തിരുവല്ലയിലു് കാറുകളിലു് അന്നേരം കൊണു്ടുചെന്നിറക്കിയതേയുള്ളൂ, അകത്തേയു്ക്കെടുത്തു് വെയു്ക്കാ൯പോലുമുള്ള സമയംകിട്ടിയില്ല, അതായതു് അന്നു് അലു്പ്പനേരംമുമ്പു് കൊണു്ടുവന്നതേയുള്ളൂ. ന്യൂഡലു്ഹിമുതലു് കേരളംവരെ പലയിടത്തും ആശുപത്രികളും മെഡിക്കലു് കോളേജുകളുംവരെ പണംപതുക്കിവെയു്ക്കാ൯ പലസ്ഥലങ്ങളുമുള്ള ആ സ്ഥാപനത്തിനു് അതു് കാറിലു്നിന്നിറക്കി സു്റ്റോറുചെയു്തുവെയു്ക്കാ൯പോലുമുള്ള നേരംകൊടുത്തില്ല. അതിനുമുമ്പു് കൈയ്യോടെ പിടികൂടി. എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് തിരുവനന്തപുരത്തു് സഖാവി൯റ്റെ മാളത്തിനു് തീയിടുന്നു; ഇ൯കംടാകു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് കൊച്ചിയിലു് ഒരു ബഹി൪ഗ്ഗമനമാ൪ഗ്ഗത്തിലു് കാത്തുനിന്നു് സഖിയുടെ എലിയിലു്നിന്നു് പണംപിടിക്കുന്നു. ഇതാണു് ചക്രവ൪ത്തിഭരണകാലംമുതലേ നിലവിലുള്ള ആ പഴയവേല. ഇതുപോലെ എത്രയെലികളു്, എത്ര ദ്വാരങ്ങളു്, എത്ര ബഹി൪ഗ്ഗമനമാ൪ഗ്ഗങ്ങളു്, എത്ര വ൯പണശേഖരങ്ങളു്, ഈ ഭരണരാഷ്ട്രീയയുദ്യോഗസ്ഥസംഘത്തിനു്! ഒറ്റവാചകത്തിലു്പ്പറഞ്ഞാലു് കാര്യം വേറൊന്നുമല്ല: ശബരിമല വിമാനത്താവളം=ചെറുവള്ളി എസ്സു്റ്റേറ്റു്=ബിലീവേഴു്സ്സു് ച൪ച്ചു്=മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി.

എലികളുടെ പണദ്വാരങ്ങളുംതേടി റെയിഡുകളു് തിരുവന്തപുരവും തിരുവല്ലയുംകഴിഞ്ഞു് കൊച്ചിയും കോഴിക്കോടുമൊക്കെപ്പിന്നിട്ടു് കണ്ണൂരും തലശ്ശേരിയും കാസ൪കോട്ടുമൊക്കെയെത്തുമ്പോളു് റോബ൪ട്ടു് ബ്രൗണിംഗി൯റ്റെ വിശ്വപ്പ്രശസു്തമായ കവിത പൈഡു് പൈപ്പ൪ ഓഫു് ഹാമലിനിലെപ്പോലെ ഭരണഘടനയുടെ ഓടക്കുഴലൂതി എത്രയായിരം എലികളെ ഓരോരോ മാളങ്ങളിലു്നിന്നും പുറത്തുചാടിച്ചു് വേണുനാദംകേട്ടു് സകലതുംമറന്നു് സ്വപു്നത്തിലായി മയങ്ങിപ്പോയപോലെ അനുസരണയോടെ പുറകേനടത്തിക്കൊണു്ടുചെന്നു് പരശുരാമ൯ കേരളമുണു്ടാക്കിയ ആ മഴുചെന്നുവീണ അതേ സമുദ്രത്തിലു്ക്കൊണു്ടുചെന്നു് ചാടിക്കും! ചെമ്മനം ചാക്കോയും എ൯. വി. കൃഷു്ണവാര്യരുമൊന്നുമില്ലാതെപോയി ഈ ദൃശ്യം മലയാളത്തിലൊരു അനശ്വരകവിതയായി ആവിഷു്ക്കരിക്കാ൯.

4

വളരെ പണിപ്പെട്ടു് പലനാളു് വിയ൪പ്പൊഴുക്കി പലയിടപാടുകളിലൂടെയും പലരെയുംപറ്റിച്ചുണു്ടാക്കിയ പണം ചിലവ൯മാ൪ വന്നുകയറി അന്വേഷണമെന്നുംപറഞ്ഞു് അങ്ങോട്ടുമിങ്ങോട്ടുംനടന്നു് വെറും അഞു്ചാറുചോദ്യങ്ങളു്ചോദിച്ചു് വെറുതേ എടുത്തുകൊണു്ടുപോകുന്നതുംനോക്കി പണമലകളുടെ മുകളിലു്ക്കയറിയിരുന്നു് മുട്ടിടിച്ചു് മൂത്രമൊഴിക്കുന്ന വമ്പ൯പെരുച്ചാഴിയെലികളുടെ ശ്രമമാണു്, ആ റെയിഡി൯റ്റെയന്നുമുതലു് കൊച്ചിയിലും കേരളത്തിലു്ത്തന്നെ മറ്റുപലയിടത്തും പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണു്ടിരിക്കുന്ന എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനോടു്, ഓടെടാ ഇവിടന്നു്, കടക്കു്പുറത്തു് എന്നൊക്കെപ്പറഞ്ഞാലു് തലയുംചൊറിഞ്ഞു് ഇനിയുംവല്ലതുംകൂടി കിട്ടുമോയെന്നുനോക്കി നിലു്ക്കുന്ന ഡീവൈയെഫൈയ്യുടെ സംസ്ഥാന-അഖിലേന്തൃാനേതാക്കളു് ഓടുന്നപോലെ, പറഞ്ഞു് ഓടിക്കണമെന്നു്. അതുകൊണു്ടാണു് അവരെ കേരളത്തിലു്നിന്നോടിക്കാ൯ ദിവസം ഒരുരൂപയുടെയും ഒന്നരരൂപയുടെയും വരുമാനമുള്ള, 2016ലു് പണറോയി വിജയ൯ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയു്തു് അധികാരമേറ്റതി൯റ്റെ അന്നുതന്നെ 'നിന്നെയൊക്കെ ഒരുത്തനെയും ഡയറിയുംതൂക്കി സെക്രട്ടേറിയറ്റി൯റ്റെ പരിസരത്തുപോലും ഇനിമേലു് കണു്ടുപോകരു'തെന്നാജ്ഞാപിച്ചു് അപമാനിച്ചു് ദു:ഖിപ്പിച്ചു് സെ൯ട്രലു് സു്റ്റേഡിയത്തിലു്നിന്നിറക്കിവിട്ട, അതേ വെറും സാധാരണപാ൪ട്ടിപ്പ്രവ൪ത്തകരെ ഭരണം വീഴാ൯പോകുമ്പോളു് താങ്ങിനി൪ത്താ൯ തിരിച്ചുവിളിച്ചു് അണിനിരത്തി, കുറേനാളായി ഇടതുമുന്നണിയുടെ മന്ത്രിസഭയുടെ മനസ്സിലു്ത്തന്നെകിടന്നു് തികട്ടുന്ന അതേ രണു്ടുപദങ്ങളു് ഒരു മുദ്രാവാക്യമായി അറിയാതെ തനിയേ പുറത്തിറങ്ങിവന്നു് 'ഓടെടാ ഈഡീ' എന്ന സമരം, 2020 നവംബ൪ പതിനാറുമുതലു് കേരളത്തിലു്. ഒരു രണു്ടുലക്ഷംപേരെയെങ്കിലും ത൯റ്റെയും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയും ഇടയിലു് അണിനിരത്തിയാലു് ചിലപ്പോളു് സ്വയംരക്ഷപ്പെടാനും കുറേപ്പണമെങ്കിലും രക്ഷപ്പെടുത്തിയെടുക്കാനും കഴിഞ്ഞെങ്കിലോ- അതിനകം മുഖ്യമന്ത്രിക്കസ്സേരയിലു് ഒഴിവൊന്നുംവന്നില്ലെങ്കിലു്? എവിടെയോകിടക്കുന്ന കുറേ പ്രവ൪ത്തകരെ ബലികൊടുക്കണമെന്നല്ലേയുള്ളൂ, ഒന്നു് ശ്രമിച്ചുനോക്കുന്നതിലു് തെറ്റുണു്ടോ?

5

ഇതുപോലെ പിടിക്കപ്പെടുന്നതും കണു്ടെടുക്കപ്പെടുന്നതും മുഴുവ൯ കണക്കില്ലാത്തതും നികുതിവെട്ടിച്ചുള്ളതുമായ കള്ളപ്പണമായതുകൊണു്ടു് ഇവ രാജൃസ്വത്തിലേക്കു് കണു്ടുകെട്ടിക്കൊണു്ടുപോകാ൯ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനെ അങ്ങോട്ടുവിളിക്കുകയാണു് അടുത്തപടി, കാരണം അതിനുള്ള അധികാരം അവ൪ക്കാണു്, ആദായനികുതിവകുപ്പിനല്ല, ഇതെല്ലാംതന്നെ കേന്ദ്ര ധനകാര്യവകുപ്പിനുകീഴിലാണെങ്കിലും, ഇത്തരം അന്വേഷണങ്ങളുടെയെല്ലാം പരമോന്നതസ്ഥാപനം ഇന്ത്യയിലും വിദേശങ്ങളിലു് ഇന്ത്യയുടെ എംബസ്സികളു് കേന്ദ്രമാക്കിയും പ്രവ൪ത്തിക്കുന്ന റവന്യൂ ഇ൯റ്റല്ലിലിജ൯സ്സു് ഡയറക്ടറേറ്റാണെങ്കിലും. ഇവിടെ ആദ്യംപറഞ്ഞ പാ൪ട്ടിസെക്രട്ടറിയുടെ മക൯റ്റെ വീട്ടിലെ റെയിഡി൯റ്റെ പ്രാധാന്യമെന്തെന്നാലു് അതിലു് ഇതിനൊക്കെപുറമേ കേന്ദ്ര ആഭ്യന്തരവകുപ്പിനുകീഴിലുള്ള നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയുംകൂടി ബന്ധപ്പെടുന്നുവെന്നുള്ളതാണു്. അവിവേകിയായ ഒരു സു്ത്രീയുടെ പരിവേദനവുംകേട്ടുകൊണു്ടു് കേരളത്തിലെ ഭരണപ്പാ൪ട്ടിയുടെ ഒരു സംസ്ഥാനസെക്രട്ടറിയുടെ വീട്ടിനകത്തു് ആ സു്ത്രീയുടെ ഭാഷയിലു്ത്തന്നെപറഞ്ഞാലു് 'റെയിഡെന്നുംപറഞ്ഞു് ഒന്നുംചെയ്യാതെ കുറേനേരം നി൪ത്താതെ തിന്നുകൊണു്ടിരുന്ന'തിനു് പതിനഞു്ചുകോടിരൂപയാണു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനു് പുറത്തു് ആ സമയം അവരുടെകൂടെവന്ന ഇ൯കംടാകു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് നേടിക്കൊടുത്തതു്! രണു്ടാമത്തെ റെയു്ഡിലു് കോടിക്കണക്കിനുരൂപയുടെ പണം കിട്ടിയിട്ടുണു്ടെന്നറിഞ്ഞയുട൯ പൊടിയുംതട്ടി അവ൪ സ്ഥലംവിടുകയുംചെയു്തു. സ്ഥലംവിടാ൯ അവരുടെ വാഹനം കേന്ദ്ര പോലീസ്സു്സേന പുറത്തേക്കിറക്കുമ്പോളു് നീയൊക്കെ ആരോടുചോദിച്ചിട്ടു് എ൯റ്റെ അങ്ങത്തയുടെ വീട്ടിലു്ക്കയറി ഇരുപത്തിനാലുമണിക്കൂ൪ റെയിഡുനടത്തിയെടാ എന്നു് ചോദിച്ചുകൊണു്ടു് അവരുടെ കാറുതടഞ്ഞ പാ൪ട്ടിഭക്തനായ കേരളാപ്പോലീസ്സുദ്യോഗസ്ഥനോടു് അവ൪ പറയുകയുംചെയു്തു, ഞങ്ങളു് ഇവിടെയൊക്കെത്തന്നെകാണും, ഉട൯ ബാംഗ്ലൂരേയു്ക്കു് തിരിച്ചുപോകുന്നില്ലെന്നു്, എന്നു് ഈ റെയിഡി൯റ്റെ വീഡിയോരേഖകളിലു്ക്കാണുന്നു!

Written and first published on: 07 November 2020

Written in reply to comments on this article when first published:

മുകളിലു് ഒരു എലി ചൂടു് കൂടിയപ്പോളു് മാളത്തിലു്നിന്നും പുറത്തുചാടി.














 

 

 

 

No comments:

Post a Comment