Wednesday, 18 November 2020

376. ഇപ്പ്രാവശ്യത്തെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് വോട്ടി൯റ്റെകൂടെ പൈസ്സയുംകൂടി ചോദിക്കുന്നവരെനോക്കി തോലു്പ്പിക്കാനിരിക്കുകയാണു് ജനങ്ങളു്

376

ഇപ്പ്രാവശ്യത്തെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് വോട്ടി൯റ്റെകൂടെ പൈസ്സയുംകൂടി ചോദിക്കുന്നവരെനോക്കി തോലു്പ്പിക്കാനിരിക്കുകയാണു് ജനങ്ങളു്  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kamalakannan PM. Graphics: Adobe SP.


ഇപ്രാവശ്യത്തെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് വോട്ടി൯റ്റെകൂടെ പൈസ്സയുംകൂടി ചോദിക്കുന്നവരെനോക്കി തോലു്പ്പിക്കാനിരിക്കുകയാണു് ജനങ്ങളു്. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റു് എന്ന രാഷ്ട്രീയപ്പാ൪ട്ടിയാണു് കേരളത്തിലു് അതു് ചെയു്തതു്. അതോടുകൂടി അവരെസ്സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുഫലം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കോണു്ഗ്രസ്സും ബീജേപ്പീയുംകൂടി അതുതന്നെചെയു്താലു് അതുതന്നെ അവരെയുംചെയ്യും. എന്നിട്ടു് ഏതെങ്കിലും സ്വതന്ത്രസ്ഥാനാ൪ത്ഥികളാരെങ്കിലും ഉണു്ടോയെന്നുനോക്കി അവ൪ക്കു് ആ വോട്ടു് ആളുകളു്ചെയ്യും. അവരും അതുതന്നെചെയു്താലു് ആ൪ക്കുംവോട്ടുചെയ്യാതെ വീട്ടിലിരിക്കും. ഇതാണു് നടക്കാ൯ പോകുന്നതു്. ഇതല്ലാതെ മറ്റൊന്നും നടക്കാനുംപോകുന്നില്ല.

സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് വ൯ അഴിമതിയും വെട്ടിപ്പും മയക്കുമരുന്നുകച്ചവടവുംവരെയുള്ള കാര്യങ്ങളെല്ലാം ഒരു പാ൪ട്ടിയുടെയും അവരുടെ ഗവണു്മെ൯റ്റി൯റ്റെയും ഭാഗത്തുനിന്നുണു്ടാകാവുന്ന ഏറ്റവും ഹീനമായ കൃത്യങ്ങളാണെങ്കിലും പഞു്ചായത്തു് തെരഞ്ഞെടുപ്പിലു് അവയൊന്നും പൊതുവേ പ്രതിഫലിക്കാറില്ല. സ്ഥാനാ൪ത്ഥികളെല്ലാം നാട്ടുകാരും പൊതുവേ കൂട്ടുകാരും മിക്കവാറും ബന്ധുക്കളുമായിരിക്കും. അതിലു് കൂടുതലിഷ്ടമുള്ളയാളെനോക്കി എല്ലാവരും വോട്ടുചെയ്യും. ഈ സ്വഭാവം അങ്ങനെയിങ്ങനെ മാറാറില്ല, കണ്ണൂരിലെ വയലു്ക്കിളികളെയും ചെല്ലാനത്തെ കടലു്ത്തീരവാസികളെയുംപോലെ വളരെക്കടുത്ത പ്രാദേശികപ്പ്രശു്നങ്ങളു് ഇല്ലാത്തിടത്തോളംകാലം. അതുകൊണു്ടുതന്നെ കോണു്ഗ്രസ്സിനു് നേരത്തേ കിട്ടിയിരുന്നതിനേക്കാളു് കൂടുതലു് സീറ്റുകളും പഞു്ചായത്തുകളും കിട്ടും. മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിക്കു് കുത്തനെകുറയും. അവ൪ക്കുനഷ്ടപ്പെടുന്ന സീറ്റുകളും പല പഞു്ചായത്തുകളും ബീജേപ്പീ കൊണു്ടുപോകും. എങ്കിലും, പകുതിയു്ക്കു് വളരെത്താഴെയാണെങ്കിലും, കുറേ പഞു്ചായത്തുകളു് മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിക്കു് കിട്ടുമായിരുന്ന സ്ഥിതിയാണു് വോട്ടിനോടൊപ്പം നോട്ടുംകൂടിച്ചോദിക്കുന്ന ഈ ഹീനപ്പ്രവൃത്തിയിലൂടെ മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി തക൪ത്തതു്. ഇനിയിപ്പോളു് എന്തുസംഭവിക്കുമെന്നു് ഇപ്പോളു് പറയുകവയ്യ. കുറേ സീറ്റുകളും പഞു്ചായത്തുകളും കൂടി കോണു്ഗ്രസ്സു് കൊണു്ടുപോകുമായിരിക്കും, ബാക്കിയുള്ളതിലു്ക്കുറേ ബീജേപ്പീയും പിടിക്കുമായിരിക്കും.

പണത്തിനുവേണു്ടി വോട്ടുചോദിക്കുന്നതിനേക്കാളു് എത്രയോവലിയൊരു കുറ്റമാണു് വോട്ടി൯റ്റെകൂടെ പണവും ചോദിക്കുന്നതു്!

……

Kerala Elections Special:

Will continue…..

Written and first published on: 18 November 2020








No comments:

Post a Comment