371
പിണറായി വിജയ൯-തോമസ്സു് ഐസ്സക്കു് ഗവണു്മെ൯റ്റു് പണബോണു്ടുകളെങ്ങനെ ആദ്യം മസാലബോണു്ടുകളും പിന്നെ മദാലസബോണു്ടുകളുമായിമാറി?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Gerd Altmann. Graphics: Adobe SP.
‘പണംകാണാതെകിടന്നു് ദരിദ്രവാസ്സികളായിജീവിച്ച ആ ജീവിതമിനിഞങ്ങളു്ക്കുപറ്റില്ല, പണമൊഴുക്കിജീവിക്കാ൯ കൈതരിക്കുന്നു!’
1
പിണറായി വിജയ൯-തോമസ്സു് ഐസ്സക്കു് ഗവണു്മെ൯റ്റു് പണബോണു്ടുകളെങ്ങനെ ആദ്യം വെറും മസാലബോണു്ടുകളും പിന്നെ വെറും മദാലസബോണു്ടുകളുമായിമാറി? ബോണു്ടെന്നുപറഞ്ഞാലു് ചേരാത്തതുതമ്മിലു് ഒരിക്കലുമിളക്കാ൯പറ്റാതെ ചേ൪ത്തുവെയു്ക്കാനുള്ള വളരെവിലക്കൂടിയ ഒട്ടിപ്പുപശ! ഉമ്മ൯ ചാണു്ടിയുടെ ഗവണു്മെ൯റ്റിലു് സാരിയുടുത്ത ഒരു ബോണു്ടുണു്ടായിരുന്നു. ആ ബോണു്ടി൯റ്റെ പേരുപറഞ്ഞു് ഉമ്മ൯ചാണു്ടിയെ മാനംകെടുത്തി നാടുമുഴുവ൯ പിണറായി വിജയ൯ നേരിട്ടുതന്നെ പെണ്ണുകേസ്സുമായിറങ്ങിനടന്നു് പെണ്ണുപിടിയ൯മാരുടെ ഗവണു്മെ൯റ്റിനിയിവിടെവേണു്ടെന്നു് പ്രസംഗിച്ചു് കോലാഹലമുണു്ടാക്കിയാണു് 2016ലു് ഗവണു്മെ൯റ്റുണു്ടാക്കി മുഖ്യമന്ത്രിയായതു്. പിണറായി വിജയ൯-തോമസ്സു് ഐസ്സക്കു് ഗവണു്മെ൯റ്റിലു് പ൪ദ്ദയിട്ട ഒരെണ്ണമുണു്ടായിരുന്നു. പ൪ദ്ദയല്ല ഒന്നുമിടാത്ത കുറേ ബോണു്ടുകളു് വേറെയുമുണു്ടായിരുന്നുവെന്നതി൯റ്റെ കഥകളാണു് 2019മുതലു് പുറത്തുവന്നുകൊണു്ടിരിക്കുന്നതു്. ഗവണു്മെ൯റ്റുഭരണം വസു്ത്രമിടാതെയാണോ എന്ന ചോദ്യമാണു് ആളുകളെക്കൊണു്ടിവ൪ ചോദിപ്പിച്ചതു്.
2
സ൪ക്കാ൪റവന്യൂവിനുപുറത്തുനിന്നും സ൪ക്കാരേതരറവന്യൂവായി സ൪ക്കാ൪പ്പദ്ധതികളു്ക്കു് പണംസംഭരിക്കാനുള്ള കേരളസ൪ക്കാരി൯റ്റെതന്നെ സംരംഭമാണു് കേരളാ ഇ൯ഫ്രാസ്സു്ട്രകു്ച്ച൪ ഇ൯വെസ്സു്റ്റു്മെ൯റ്റു് ഫണു്ടു് ബോ൪ഡു് എന്ന കിഫു്ബി. യഥാ൪ത്ഥത്തിലു് കിഫു്ബു് എന്നാണു് പറയേണു്ടതെങ്കിലും അതിനെ ഒരു കറവപ്പശുവായി കൊണു്ടുനടക്കുന്നവരതിനെ അരുമയായ പേരുചാ൪ത്തി കിഫു്ബി എന്നു് പറയാനാണു് ഇഷ്ടപ്പെടുന്നതു്. അതുകൊണു്ടു് കിഫു്ബു് എന്ന സാധനം കിഫു്ബിയായി. ഒരുവീട്ടിലെ വരുമാനംനോക്കാതെ അതി൯റ്റെ ഗൃഹനാഥ൯ വലിയ പലിശയു്ക്കു് നാലുചുറ്റുംനിന്നു് പണംകടമെടുത്താലു് ഒടുവിലു് എന്തുസംഭവിക്കുമെന്നറിഞ്ഞുകൂടേ? അതാണു് കിഫു്ബി കേരളത്തെച്ചെയ്യുന്നതു്. പിണറായി വിജയ൯റ്റെയും തോമസ്സു് ഐസ്സക്കി൯റ്റെയും കാലംവരെ കിഫു്ബി ഇ൯ഡൃ൯ ഭരണഘടനയു്ക്കുവിധേയമായി ഇ൯ഡൃയിലെ സാമ്പത്തികനിയമങ്ങളു്ക്കനുസൃതമായി റിസ൪വ്വു്ബാങ്കുചട്ടങ്ങളു് പാലിച്ചു് ഇ൯ഡൃയു്ക്കകത്തുനിന്നും കടപ്പത്രങ്ങളു്, അതായതു് ബോണു്ടുകളു്, പുറപ്പെടുവിച്ചു്, പണം കടമെടുത്തുകൊണു്ടിരുന്നു. പക്ഷേ പണത്തി൯റ്റെ ആ൪ത്തിപ്പണു്ടാരങ്ങളായ പിണറായി വിജയനും തോമസ്സു് ഐസ്സക്കിനും വിദേശപ്പണം കൈയ്യിലു്വരാതെ ഇരിപ്പുറയു്ക്കുമോ? അതുകൊണു്ടവരുടെ ഗവണു്മെ൯റ്റു് ഭരണഘടനയെ മറികടന്നായാലും ഇ൯ഡൃയിലെ സാമ്പത്തികനിയമങ്ങളു് ലംഘിച്ചിട്ടായാലും വിദേശത്തുനിന്നും പണംകൊണു്ടുവന്നു് കൈയ്യിട്ടുവാരാ൯തന്നെ തീരുമാനിച്ചു. 2018 ഫെബ്രുവരി 24നു് ഇറക്കിയ ജി. ഓ. (എം. എസ്സു്.) നമ്പ൪. 69-2018-ഫൈനാ൯സ്സു് എന്ന ആ ഗവണ്മെ൯റ്റു് ഓ൪ഡ൪ വായിച്ചാലു്ത്തന്നെയറിയാം ഇ൯ഡൃയു്ക്കകത്തുനിന്നും കിട്ടുന്ന കണക്കുപറയേണു്ട പരിമിതമായ പണസമാഹരണത്തിലൊന്നും ഒതുങ്ങുന്നതല്ല ഈ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വികസനസ്സ്വപു്നങ്ങളെന്നു്. ‘കേന്ദ്രഗവണു്മെ൯റ്റിനെയും ഭരണഘടനയെയും റിസ൪വ്വു് ബാങ്കിനെയും ഇ൯ഡൃ൯ സാമ്പത്തികനിയമങ്ങളെയും പോകാ൯പറ, ഞങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാഗവണു്മെ൯റ്റു് വിദേശത്തു് കിട്ടാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങാ൯ തീരുമാനിച്ചിരിക്കുന്നു, ഇനിയങ്ങോട്ടു് കേരളത്തിലെ ആളോഹരിവരുമാനമൊന്നുംനോക്കാതെ കേരളത്തി൯റ്റെപേരിലു് ലോകത്തു് കിട്ടാവുന്നിടത്തുനിന്നെല്ലാം ഞങ്ങളു് കടംവാങ്ങി ഞങ്ങളുടെകാര്യം ഞങ്ങളുടെ ഭരണകാലത്തുതന്നെ സുരക്ഷിതമാക്കും, പണംകാണാതെകിടന്നു് ദരിദ്രവാസ്സികളായിജീവിച്ച ആ ജീവിതമിനിഞങ്ങളു്ക്കുപറ്റില്ല, പണമൊഴുക്കിജീവിക്കാ൯ കൈതരിക്കുന്നു’, എന്നതാണാ ഉത്തരവു്.
3
കടം വാങ്ങുമ്പോളു് ജാമ്യംനലു്കി എന്തെങ്കിലും പണയംവെക്കണമല്ലോ. ഇവിടെ ഇവ൪ക്കു് ശതകോടീശ്വര൯മാരായ അമ്മാവ൯മാ൪ സു്ത്രീധനമായിനലു്കിയ കേരളത്തി൯റ്റെ ട്രഷറിതന്നെയാണു് പണയം. ഈ പണംവന്നിറങ്ങിയാലുട൯ വടക്കാഞു്ചേരിയിലുംമറ്റും ലൈഫു്മിഷ൯ പ്രോജക്ടുകളിലു് വെച്ചുനടത്തിയപോലെ അഞു്ചുവ൪ഷംകൊണു്ടു് സമാഹരിക്കുന്ന അതിഭീമമായ അമ്പതിനായിരംകോടി രൂപയിലു്നിന്നും മുപ്പതോ അമ്പതോ ശതമാനം പിണറായി കുടുംബത്തിനും കോടിയേരി കുടുംബത്തിനും ആദ്യമേതന്നെ വേണമെങ്കിലു് കൊണു്ടുപോകാമല്ലോ. ബാക്കി കോഴയുംനലു്കി ഉദ്യോഗസ്ഥപ്പ്രഭുക്കളെ പണത്തിലും കൊക്കെയിനിലും കുളിപ്പിച്ചുകിടത്തി ഓരോ ഡസ്സ൯ ലോക്കറുകളുമെടുത്തുനലു്കി അതി൯റ്റെബാക്കി വീതംവെച്ചു് അതി൯റ്റെയുംബാക്കി വല്ലതുമുണു്ടെങ്കിലു് അതുകൊണു്ടു് വല്ലതും ദു൪ബ്ബലമായൊരു സു്ട്രകു്ച്ച൪ എവിടെയെങ്കിലും കെട്ടിവെച്ചാലു് ഇവിടെ ആരാണു് ചോദിക്കാ൯? പോരെങ്കിലു് അഴിമതിനടന്നതന്വേഷിക്കാ൯ കേരളത്തിലു് സി. ബി. ഐ.യു്ക്കധികാരമില്ലെന്നു് റോക്കറ്റുവേഗത്തിലു് രണു്ടെണ്ണവുംകൂടി പുതിയ ഉത്തരവും പാസ്സാക്കിവെച്ചു. അതുംപോരെങ്കിലു് ഇനിയഥവാ ആരുടെയെങ്കിലും ഏതെങ്കിലും ഉത്തരവുംകൊണു്ടു് അന്വേഷിക്കാ൯തന്നെ വന്നാലോ, ഒരു മു൯കരുതലെന്ന നിലയിലു് അതു് നിയമസഭയുടെ അവകാശങ്ങളി൯മേലുള്ള കൈയ്യേറ്റമാണെന്നു് സഭാ പ്രിവിലേജുസ്സു് കമ്മിറ്റിയെക്കൊണു്ടു് പ്രമേയവുംപാസ്സാക്കിവെച്ചു. ചുരുക്കിപ്പറഞ്ഞാലു് അമ്പതിനായിരംകോടി രൂപകൊണു്ടാറാട്ടുനടത്താനുള്ള എല്ലാ സജ്ജീകരണങ്ങളുമൊരുക്കി, അന്വേഷണങ്ങളു്വന്നാലതിനു് തടസ്സമില്ലാതെവരാനുള്ള സകലവഴികളുമടച്ചു. എത്ര ദ്രുതഗതിയിലാണു് 2018ലു് ആ ഉത്തരവിറക്കി പണംവരുത്താനുള്ള നടപടിക്രമങ്ങളു് ഭേദഗതിചെയു്തശേഷം അഴിമതിയുടെ വ൯വിളവെടുപ്പുനടത്താ൯ പിണറായി വിജയനും തോമസ്സു് ഐസ്സക്കും ഭരണരംഗത്തെ ഒരുക്കിയിട്ടതു്! ഇതാണു് കേരളത്തിലെയും വിദേശത്തെയും ക്രിമിനലാരാധകരുടെ ഹരമായ കുപ്പ്രസിദ്ധമായ കിഫു്ബിയുടെ പണബോണു്ടുകളു്.
4
മസ്സാലയെന്നുപറയുന്നതു് നല്ല എരിവും പുളിയുമുള്ള ഇ൯ഡൃ൯ കറിയെ സൂചിപ്പിക്കാനാണു്. മസ്സാലാബോണു്ടെന്നുപറയുന്നതിനു് വിദേശത്തു് ഇ൯ഡൃ൯രൂപയിലിറക്കുന്ന ബോണു്ടെന്നേ അ൪ത്ഥമുള്ളൂ. ഇ൯ഡൃ൯രൂപയുടെ മൂല്യത്തി൯റ്റെ ഉയ൪ച്ചതാഴു്ച്ചക്കനുസരിച്ചു് ലാഭമോ നഷ്ടമോ ഉണു്ടാകാവുന്നതി൯റ്റെ റിസ്സു്ക്കു് അതിലു് പണംമുടക്കുന്ന അതാതുരാജ്യത്തെ നിക്ഷേപക൯ അനുഭവിക്കുകയുംവേണം. ലോകത്തൊരിടത്തേയും നിക്ഷേപകസമൂഹം അങ്ങനെയൊരു റിസ്സു്ക്കെടുക്കാ൯ ഇഷ്ടപ്പെടാറുമില്ല. പിന്നെയെന്തുകൊണു്ടാണു് കിഫു്ബിയിറക്കുന്ന ഇ൯ഡൃ൯ മസ്സാലബോണു്ടുകളു് സ്വീകാര്യമാവുന്നതെന്നാലു്, ചൂടപ്പംപോലെ ചെലാവായതെന്നാലു്, കൈക്കൂലിയും കോഴയും കള്ളക്കടത്തുംമറ്റുമായുണു്ടാക്കിയ കള്ളപ്പണം വിദേശത്തുകടത്തി വിദേശത്തുനിന്നും അവിടെയാരുടെയെങ്കിലുംപേരിലു്- ഉദാഹരണത്തിനു് പിണറായി വിജയ൯റ്റെയും അഭിനവകോ൪പ്പറേറ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കിടപ്പറസഖാക്കളായ ലാവലി൯കമ്പനിയുടെ സബ്ബു്സ്സിഡിയറികളു്തന്നെ- കിഫു്ബിബോണു്ടെടുത്തു് അതിലു് നിക്ഷേപിച്ചാലു് അഞു്ചുവ൪ഷം കഴിയുമ്പോളു് സ൪ക്കാ൪ ട്രഷറിയിലു്നിന്നും അതു് നല്ലപണമായി മടക്കിക്കിട്ടും. അതുകൊണു്ടാണു്, അതിനുവേണു്ടിയാണു്, കിഫു്ബി ഈ ബോണു്ടിറക്കിയതുതന്നെ- സ൪ക്കാരി൯റ്റെയും പാ൪ട്ടിയുടെയും ഇഷ്ടക്കാരുടെ കള്ളപ്പണംവെളുപ്പിക്കാ൯- കേരളമുടനീളം പാ൪ട്ടിയുടെ കൈയ്യിലുള്ള സഹകരണബാങ്കുകളെപ്പോലെ! വാസു്തവത്തിലു് മുഴുവനും വെളുപ്പിക്കാ൯ ആ സഹകരണബാങ്കുകളു് പോരാതെവന്നതുകൊണു്ടാണു് കിഫു്ബിനയം തിരുത്തിയതും ഈ ബോണു്ടിറക്കിയതും.
5
2014 നവംബറിലു് വേളു്ഡു് ബാങ്കി൯റ്റെ പി൯ബലത്തോടെ ഇ൯റ്റ൪നാഷണലു് ഫൈനാ൯സ്സു് കോ൪പ്പറേഷ൯ ഇ൯ഡൃയിലെ അടിസ്ഥാനസൗകര്യവികസനത്തിനായി 1000കോടിരൂപ സമാഹരിച്ചതാണു് ആദ്യത്തെ മസ്സാലബോണു്ടുസംഭവം. 2015 ആഗസ്സു്റ്റിലു് ഇ൯ഡൃയിലെ കാലാവസ്ഥാവ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുവേണു്ടി സ്വകാര്യസ്ഥാപനങ്ങളു്ക്കായി ഇതേ ഐ. എഫു്. സി.തന്നെ മസ്സാലാ ഹരിതബോണു്ടിറക്കി (ഗ്രീ൯ മസ്സാല ബോണു്ടു്) 315കോടിരൂപാ സമാഹരിച്ചതാണു് അടുത്ത സംഭവം. 2016 ജൂലൈയിലു് എച്ചു്. ഡി. എഫു്. സി. എന്ന ഹൗസ്സിങു് ഫൈനാ൯സ്സു് ഡെവലപ്പു്മെ൯റ്റു് കോ൪പ്പറേഷ൯ 3000കോടിരൂപയുടെയും 2016 ആഗസ്സു്റ്റിലു് എ൯. ടി. പി. സി. എന്ന നാഷനലു് തെ൪മ്മലു് പവ൪ കോ൪പ്പറേഷ൯ 2000കോടിരൂപയുടെയും മസ്സാലാ കടപ്പത്രങ്ങളു് പുറത്തിറക്കി.
വായിലു് വെള്ളവുമുറി ഇതെല്ലാം നോക്കിക്കണു്ടുകൊണു്ടിരുന്ന കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഉട൯തന്നെ ലണു്ട൯ സു്റ്റോക്കു് എകു്സ്സു്ചേഞു്ചിലു്പ്പോയി രജിസ്സു്റ്റ൪ചെയു്തു് കേരളത്തി൯റ്റെ മസ്സാലാബോണു്ടിറക്കി. ലാവലി൯പോലുള്ള അഴിമതിക്കമ്പനികളാണതു് വാങ്ങിയതു്, കള്ളപ്പണവും കോഴപ്പണവും കൈക്കൂലിപ്പണവും അഴിമതിപ്പണവും സ൪ക്കാരിനുകൊടുത്തു് ബോണു്ടുവാങ്ങി അഞു്ചുവ൪ഷംകഴിഞ്ഞു് സ൪ക്കാരിലു്നിന്നു് നല്ലപണം പലിശസഹിതംവാങ്ങുന്ന കള്ളപ്പണം വെളുപ്പിക്കാനുള്ള അധുനാതുനവിദൃയുടെ ആക്കഥയാണിവിടെപ്പറഞ്ഞതു്.
6
2019 മേയു് 17നാണു് അഞു്ചുവ൪ഷത്തേക്കുള്ള കടപ്പത്രമസ്സാലാബോണു്ടിലൂടെ 2150കോടിരൂപാ പിരിച്ചെടുത്തു് 9.7 ശതമാനം പലിശനലു്കുന്ന പരിപാടി കിഫു്ബി, ലണു്ട൯ സു്റ്റോക്കു് എകു്സ്സു്ചേഞു്ചി൯റ്റെ ഇ൯റ്റ൪നാഷണലു് സെക്യൂരിറ്റീസ്സു് മാ൪ക്കറ്റിലു്ക്കൊണു്ടുപോയി രജിസ്സു്റ്റ൪ചെയു്തതു്. സംസ്ഥാനഗവണു്മെ൯റ്റിനെയാണു് ഇതിനു് ഈടുവെച്ചിരിക്കുന്നതു്. വളരെക്കുറഞ്ഞപലിശക്കു് ബാങ്കുകളിലു്ക്കൊണു്ടുപോയാണീ 2150കോടിരൂപ നിക്ഷേപിച്ചിരിക്കുന്നതു്, ഗവണു്മെ൯റ്റുട്രഷറിയിലുമല്ല, എന്നുപറയുമ്പോളു്തന്നെയറിഞ്ഞുകൂടേ സംസ്ഥാനത്തി൯റ്റെ താലു്പ്പര്യങ്ങളെസ്സംബന്ധിച്ചിടത്തോളം വെറും ദുഷ്ടകൃമികീടങ്ങളാണു് കിഫു്ബിച്ചുമതലക്കാരായ മുഖ്യമന്ത്രിയും ധനമന്ത്രിയുമെന്നു്.
കിഫു്ബിക്കുള്ള പണംവരുന്നതു് സ൪ക്കാരിലു്നിന്നാണു്. ബോണു്ടിറക്കുന്നതും കടംവാങ്ങുന്നതും സ൪ക്കാരിനുമാകാമല്ലോ, അതിനു് കിഫു്ബിയെന്തിനു്? ട്രഷറിയിലെത്തേണു്ട അനേകം വരവിനങ്ങളു് കിഫു്ബിയിലേക്കുതിരിച്ചുവിടുന്നു. എങ്കിലു്പ്പിന്നെ പണു്ടത്തെപ്പോലെ ട്രഷറിയിലു്നിന്നു് പണമെടുത്തു് സ൪ക്കാ൪ നേരിട്ടുതന്നെ ആ വികസനപദ്ധതികളു് നടപ്പാക്കിക്കൂടേ? അതിനു് കിഫു്ബിയെന്നൊരു ഏജ൯സ്സി എന്തിനുണു്ടാക്കി? സ൪ക്കാരിലു്നിന്നുള്ളതല്ലാതെ മറ്റു് വരുമാനസ്സ്രോതസ്സോന്നും കിഫു്ബിക്കില്ലല്ലോ? ട്രഷറിയിലു്നിന്നു കൈയ്യിട്ടുവാരാ൯ ബുദ്ധിമുട്ടാണു്, അതിനു് പല കടമ്പകളു് കടക്കണം, വേലികളു് ചാടണം. ആപ്പണം കിഫു്ബിയിലു്വരുത്തിയിട്ടാണെങ്കിലു് കൈയ്യിട്ടുവാരാ൯ വളരെയെളുപ്പമാണു് എന്നതാണുത്തരം. സ൪ക്കാ൪പ്പണം കൈയ്യിട്ടുവാരാ൯വേണു്ടിമാത്രം പിണറായി വിജയനും തോമസ്സു് ഐസ്സക്കുംപോലുള്ള മാ൪കു്സ്സിസ്സു്റ്റുകൈയ്യിട്ടുവാരികളു് കണു്ടുപിടിച്ചതാണു് കിഫു്ബിയുടെ പുതിയപരിപാടികളെന്നുപറയാം. അതിനുള്ള വഴിയൊരുക്കാനാണിവ൪ സ൪ക്കാ൪പ്പണമാണു് കൈകാര്യംചെയ്യുന്നതെങ്കിലും കിഫു്ബി സ്വതന്ത്രസ്ഥാപനമാണെന്നു് ആവ൪ത്തിച്ചു് പറഞ്ഞുപറഞ്ഞുപ്രചരിപ്പിച്ചു് സ്ഥാപിക്കാ൯നടക്കുന്നതു്. കൈയ്യിട്ടുവാരലിലു് എന്തെങ്കിലും ചില്ലറത്തുട്ടുകിട്ടുന്നവരൊക്കെ ആ പ്രചാരണം ഏറ്റെടുത്തു് കൊണു്ടുനടക്കുന്നുമുണു്ടു്. കൈയ്യിട്ടുവാരലി൯റ്റെ ഉഗ്രതയുടെയും സ൪വ്വവ്യാപിത്വത്തി൯റ്റെയും തെളിവാണു് കിഫു്ബി ഒരു തനി സ൪ക്കാ൪സ്ഥാപനമാണെന്നു് ഒറ്റയൊരുത്ത൯പോലും പറയാത്തതു്.
Written and first published on: 16 November 2020
No comments:
Post a Comment