Wednesday, 18 November 2020

375. കേരളത്തിലു് കൊക്കെയിനുപയോഗിക്കുന്നവരുടെ പേരുകളു് പുറത്തുവന്നു് കേരളഭരണരാഷ്ട്രീയത്തിലു് ആ ആറ്റ൯ബോംബുവീഴുമോ?

375

കേരളത്തിലു് കൊക്കെയിനുപയോഗിക്കുന്നവരുടെ പേരുകളു് പുറത്തുവന്നു് കേരളഭരണരാഷ്ട്രീയത്തിലു് ആ ആറ്റ൯ബോംബുവീഴുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Reb Center Moscow. Graphics: Adobe SP.
 
1

കേരളത്തിലു് കൊക്കെയിനുപയോഗിക്കുന്നവരുടെ പേരുകളു് പുറത്തുവന്നു് കേരളഭരണരാഷ്ട്രീയത്തിലു് ആ ആറ്റ൯ബോംബുവീഴുമോ? ബാംഗ്ലൂരോമറ്റോ കേന്ദ്ര നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയുടെപക്കലു് ആ ലിസ്സു്റ്റു് ഒരുങ്ങിക്കൊണു്ടിരിക്കുന്നുവെന്നാണറിയുന്നതു്. പത്രങ്ങളിപ്പോഴേ പലസംശയപ്പേരുകളും ഓരോരുത്തരുടെയും സമീപകാലത്തെ പെരുമാറ്റമാറ്റംവെച്ചുപിടിച്ചു് തലക്കെട്ടുകളും തയാറാക്കി കോളങ്ങളും ഡേറ്റുകളും മാറ്റിവെച്ചു് അക്ഷമരായി കാത്തിരിക്കുകയാണു്. എല്ലാംകൂടി ഒരു ലിസ്സു്റ്റായി ഒരുമിച്ചു് പുറത്തുവരരുതേയെന്നാണു് മാധൃമങ്ങളു് പ്രാ൪ത്ഥിക്കുന്നതു്- എല്ലാദിവസവും തലക്കെട്ടുനിരത്താനുള്ള വഴിയടച്ചുകൊണു്ടു്. ഓരോദിവസവും ഒരോ പേരായിമാത്രമേ പുറത്തുവരാവ്വുവേ…..! എന്നാണവ൪ തേങ്ങയെറിഞ്ഞുടയു്ക്കുന്നതും മെഴുകുതിരിനിരകളു് കത്തിക്കുന്നതും. കേരളഭരണത്തിലുള്ള പല വമ്പ൯സ്ഥാപനങ്ങളുടെയും ഫുള്ളു് അറ്റ൯ഡ൯സ്സു് രജിസ്സു്റ്റ൪തന്നെ അങ്ങനെതന്നെ പ്രത്യക്ഷപ്പെട്ടാലും ആരും അത്ഭുതപ്പെടരുതു്!

2

കേരളത്തിലെന്നല്ല ഇ൯ഡൃയിലു്ത്തന്നെ ജനങ്ങളു് ഏറ്റവുംകൂടുതലാരാധിക്കുന്നതു് ആരെയാണു്? അതു് സിനിമാനട൯മാരെയും നടികളെയുമാണു്. മുടിയും മീശയും താടിയും ഉടുപ്പും നിക്കറും സാരിയും ബ്ലൗസ്സും പാ൯റ്റും പാ൯റ്റിയുംമുതലു് ഇരിപ്പും കിടപ്പും നിലു്പ്പും നടപ്പും മുഖഭാവവും ആംഗ്യങ്ങളും സംസാരവുംവരെ സ൪വ്വതും പ്രായഭേദമന്യേ ആണുംപെണ്ണുമായ ജനങ്ങളു് അനുകരിക്കുന്നു- അവരെല്ലാം അനുകരിക്കാ൯പറ്റിയ ജീവമാതൃകകളാണെന്നതുപോലെ. ഇവയെല്ലാം ഒരു സിനിമയിറങ്ങിയാലു് ഉട൯തന്നെ പ്രചാരത്തിലാവുന്നു. അവ൪ മയക്കുമരുന്നടിക്കുമെന്നുപറഞ്ഞാലു് മയക്കുമരുന്നുമടിക്കുന്നു. അവ൪ റഷൃ൯ വോഡു്ക്കയാണടിക്കുന്നതെന്നുപറഞ്ഞാലു്, അല്ലെങ്കിലു് മെകു്സ്സിക്ക൯ ടെക്ക്വിലയാണടിക്കുന്നതെന്നുപറഞ്ഞാലു് ദിവസങ്ങളു്ക്കകം മദ്യക്കടകളിലും ബാറുകളിലും വോഡു്ക്കയുടെയും ടെക്ക്വിലയുടെയും സു്റ്റോക്കുകളു്തീരുന്നു. സു്ക്കൂളിലു്പ്പഠിക്കുന്ന പിള്ളരു് ബാറുകളിലു്ച്ചെന്നു് സു്കോച്ചു്-ഓണു്-ദി-റോക്കു്സ്സു് എന്നാണിപ്പോളു്പ്പറയുന്നതു്! 2019, 2020, 2021 വ൪ഷങ്ങളിലു് ഏറ്റവുംകൂടുതലു് പുറത്തുവന്നതു് സിനിമാതാരങ്ങളുടെ മയക്കുമരുന്നടിയാണു്, അതും വളരെവിലക്കൂടിയ മയക്കുമരുന്നടി. കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവുംമുതലു് ചെന്നൈയും ബാംഗ്ലൂരും ബോംബെയുംവരെ നൂറുകണക്കിനുകേസ്സുകളുണു്ടായി, ഡസ്സ൯കണക്കിനു് സിനിമാതാരങ്ങളു് അറസ്സു്റ്റിലായി, സിനിമാമേഖലയിലു് ഇപ്പോളു് അതുമാത്രമാണുനടക്കുന്നതെന്നായി. അപ്പോളു് സ൪വ്വതിലും ഇവരെയനുകരിക്കുന്ന ജനങ്ങളുടെ മയക്കുമരുന്നടിയിലും വെള്ളമടിയിലും ആനുപാതികമായി എത്രത്തോളം വ൪ദ്ധനവുണു്ടായിക്കാണണം! സമൂഹത്തിലു് ജനങ്ങളുടെയിടയിലു്ക്കിടന്നുവിരവുന്ന രാഷ്ട്രിയക്കാരടക്കം അഞു്ചിലൊന്നുപേ൪ ഉഗ്രമയക്കുമരുന്നുമടിച്ചിട്ടുനടക്കുന്നവരാണെന്നു് അനുമാനിക്കാം. ആനുപാതികമായി അത്രയുംതന്നെയാളുകളു് രാഷ്ട്രീയനേതാക്ക൯മാരുടെയിടയിലും വ൪ദ്ധിച്ചിട്ടുണു്ടാവണു്ടേ? ഏതൊക്കെ മയക്കുമരുന്നുകളാണിപ്പോളു് സിനിമാനട൯മാരും നടികളും രാഷ്ട്രീയനേതാക്ക൯മാരും അടിച്ചിട്ടുനടക്കുന്നതെന്നിവിടെ ആ സാധനങ്ങളുടെ പേരുകളെടുത്തുപറയുന്നില്ല- അതി൯റ്റെപുറകേ ജനങ്ങളുടെ പരക്കംപാച്ചിലാരംഭിപ്പിക്കണു്ട എന്നുള്ളതുകൊണു്ടുമാത്രം.

Written and first published on: 18 November 2020

 


No comments:

Post a Comment