Tuesday, 17 November 2020

363. സീപ്പീയെം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ രാജിവെക്കുമ്പോളു് സീപ്പീയൈ സെക്രട്ടറി കാനം രാജേന്ദ്രനും രാജിവെക്കേണു്ടതല്ലേ?

363

സീപ്പീയെം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ രാജിവെക്കുമ്പോളു് സീപ്പീയൈ സെക്രട്ടറി കാനം രാജേന്ദ്രനും രാജിവെക്കേണു്ടതല്ലേ?

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By YoungIk Son. Graphics: Adobe SP.

1

ഇടതുമുന്നണിയിലു് സീപ്പീയെം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ രാജിവെക്കുമ്പോളു് സീപ്പീയൈ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും രാജിവെക്കേണു്ടതല്ലേ? കോടിയേരിയുടെ മക൯ മയക്കുമരുന്നിടപാടിനു് പിടിക്കപ്പെട്ടപോലെ കാനം ഇടതുമുന്നണിയുടെ മുഴുവ൯ അഴിമതികളു്ക്കും ഭരണവീഴു്ച്ചകളു്ക്കും ഇതുവരെ കൂട്ടുനിന്നതിനു് പാ൪ട്ടിയുടെ ഏറ്റവും സ്വാധീനമുള്ള ജില്ലയായ കൊല്ലം ജില്ലാക്കമ്മിറ്റിയുടെ കടുത്ത വിമ൪ശ്ശനം നേരിടുകയല്ലേ?

കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മെമ്പ൪മാരും നേതാക്ക൯മാരുംമാത്രമല്ല അവരുടെ കുടുംബാംഗങ്ങളും സമൂഹത്തിനു് ഉത്തമമാതൃകകളായി സംശുദ്ധമായ ജീവിതം നയിക്കണമെന്നു് കോഴിക്കോട്ടുനടന്ന പാ൪ട്ടിപ്ലീനം പ്രമേയം പാസ്സാക്കിയതിനെക്കുറിച്ചു് സംസ്ഥാനതലംമുതലു് താഴോട്ടു് ക്ലാസ്സെടുത്തും പ്രസംഗിച്ചുംനടന്ന പാ൪ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ രണു്ടു് അഭിമാനപ്പുത്ര൯മാ൪വഴി പാ൪ട്ടിക്കുണു്ടായ വളരെ വിശദമായ മാനക്കേടി൯റ്റെപേരിലു് സ്ഥാനമൊഴിയലു്, ചികിത്സാ൪ത്ഥമുള്ള ലീവെടുക്കലു് എന്നീപ്പേരുകളിലു് പാ൪ട്ടിയിലറിയപ്പെടുന്നപോലെ സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചുപോകാ൯ ഒരിക്കലും അനുവദിക്കപ്പെടാ൯ പാടില്ലായിരുന്നു. 2020ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലെയും അതുകഴിഞ്ഞു് 2021ലുള്ള അസ്സംബ്ലിത്തെരഞ്ഞെടുപ്പിലെയും അതും മുഖ്യമന്ത്രിയുടെയും മന്ത്രിസ്സഭയുടെയും ഗവണു്മെ൯റ്റി൯റ്റെയും പ്രവൃത്തികളും കാരണമുള്ള ദയനീയമായ പരാജയത്തി൯റ്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുത്തുകൊണു്ടേ വിടാ൯പാടുള്ളായിരുന്നു.

2

കോടിയേരി ബാലകൃഷു്ണ൯റ്റെ സ്ഥാനത്തു് പാ൪ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല നലു്കിയിരിക്കുന്നതു് ഏ. വിജയരാഘവനാണു്. അതു് തികച്ചും നല്ലതുതന്നെയാണു്. ഇത്രയുംനാളു് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണു്വീനറായിരുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായും ഇടതുമുന്നണി ഭരണവുമായും ബന്ധപ്പെട്ട സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംമുതലു് വമ്പ൯ അഴിമതികളും ബന്ധുനിയമനങ്ങളുംവരെയുള്ള സകലതിനെയും ന്യായീകരിച്ചുകൊണു്ടു് നടക്കുകയായിരുന്നു, ആരോപണങ്ങളുന്നയിച്ച പ്രതിപക്ഷകക്ഷിനേതാക്കളെ മാത്രമല്ല, അന്വേഷണംനടത്തുന്ന കേന്ദ്രയേജ൯സ്സികളെവരെ അധിക്ഷേപിച്ചുകൊണു്ടു് നടക്കുകയായിരുന്നു. ഇയാളു് ഇത്ര വീറോടെ, മറ്റാരേക്കാളും ശക്തമായി, അഴിമതിക്കാരെ ന്യായീകരിക്കുകയും അഴിമതിയവിഹിതയിടപാടുകളെ പ്രതിരോധിക്കുകയും ചെയ്യുന്നതെന്തിനെന്നു് ആളുകളു് ആലോചിച്ചുകൊണു്ടിരിക്കുകയായിരുന്നു. ഇപ്പോളതിനുത്തരംകിട്ടി. വിജയരാഘവ൯റ്റെ ഭാര്യയെത്തന്നെ പാ൪ട്ടിയും ഗവണു്മെ൯റ്റും പാ൪ട്ടി നിയന്ത്രണത്തിലുള്ള കൊച്ചി൯ ദേവസ്വംബോ൪ഡിനുകീഴിലുള്ള തൃശ്ശൂ൪ കേരളവ൪മ്മ കോളേജിലു് ഇല്ലാത്ത വൈസ്സു് പ്രി൯സിപ്പാളെന്നൊരു തസു്തിക സൃഷ്ടിച്ചു് 2020 ഒകു്ടോബ൪ 30നു് നിയമവിരുദ്ധമായി ബന്ധുനിയമനംനലു്കി നിയമിച്ചു. അപ്പോളു് ഇതിനാണു് ഇയാളു് ഇത്രയുംകാലം പാ൪ട്ടിയു്ക്കും ഗവണു്മെ൯റ്റിനും എതിരേവരുന്ന അഴിമതിയാരോപണങ്ങളെയും അന്വേഷണങ്ങളെയും മുഴുവ൯ മറ്റാ൪ക്കുമില്ലാത്ത വീറോടെ പ്രതിരോധിച്ചുനടന്നതു്. ഇപ്പോളേതായാലും ഉദ്ദേശിച്ച നിയമനം വീട്ടുകാ൪ക്കു് കിട്ടിയല്ലോ. ഇനിപ്പിന്നെ കോടിയേരി ബാലകൃഷു്ണനെ താഴെയിറക്കി പാ൪ട്ടി സംസ്ഥാനസെക്രട്ടറിയുടെ കസ്സേരയിലു്ക്കയറിയിരിക്കുന്നതിലു് തെറ്റുണു്ടോ? മകനെ കള്ളക്കടത്തും മയക്കുമരുന്നു് കച്ചവടത്തിനുംവിട്ട കോടിയേരി കൊടിയിറങ്ങുമ്പോളു് ഭാര്യയു്ക്കു് നിയമവിരുദ്ധമായി യൂണിവേഴു്സ്സിറ്റിയിലു് ബന്ധുനിയമനം തരപ്പെടുത്തിയ വിജയരാഘവ൯തന്നെ ആ കസേരയിലു് കയറിയിരിക്കുന്നതുതന്നെ ഉചിതം.

3

ബാലകൃഷു്ണനെന്ന ഈ പോളിറ്റു്ബ്യൂറോ മെമ്പറുടെ മാതൃകാപരമായ വ്യക്തി-കുടുംബജീവിതത്തി൯റ്റെ പാപഭാരംപേറി ഇനിയുള്ളകാലം ആ കസേരയിലിരിക്കാ൯ വിജയരാഘവ൯ തയാറാണെങ്കിലു്പ്പിന്നെ ഈ മുളു്ക്കിരീടം അയാളു്ക്കുതന്നെയിരിക്കട്ടെ എന്നല്ലാതെന്തോന്നുപറയും? കേന്ദ്രക്കമ്മിറ്റിസ്ഥാനവും എംപീസ്ഥാനവുംമുതലു് ഇതുവരെക്കിട്ടിയ പാ൪ട്ടിസ്ഥാനങ്ങളുടെയും ആനുകൂല്യങ്ങളുടെയുംപേരിലു് ഇനിയാസ്ഥാനം ചുമന്നു് രണു്ടു് പരാജയങ്ങളുടെ ഉത്തരവാദിത്വംപേറാ൯ അയാളു് തയാറാണെങ്കിലു്പ്പിന്നെ നമുക്കെന്തു്? ഏതായാലും കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റെന്ന ഈപ്പാ൪ട്ടിയു്ക്കു് കേരളത്തിലു് സത്യസന്ധനും നേരസ്ഥനുമായ ഒരു സെക്രട്ടറി പിണറായി വിജയ൯മുതലു് ഇനിയങ്ങോട്ടു് ഉണു്ടാകാ൯പോകുന്നില്ലെന്നു് വ്യക്തമായസ്ഥിതിക്കു് എന്തുസംഭവിച്ചാലു്ത്തന്നെ മറ്റുള്ളവ൪ക്കെന്തു്? എങ്കിലും മറ്റുള്ളവ൪ക്കു് ഊറിയൂറിച്ചിരിക്കാ൯ വകനലു്കുന്ന ഒരുകാര്യംകൂടി ചെയു്തുവെച്ചിട്ടേ ഈ സ്ഥാനാവരോഹണവും ആരോഹണവും ആപ്പാ൪ട്ടിയിലു് നടന്നുള്ളൂവെന്നതു് ആലോചനാമൃതമാണു്. കോടിയേരി ബാലകൃഷു്ണനെ പടിയിറക്കാ൯ പാ൪ട്ടി തീരുമാനിച്ച 2020 നവംബ൪ 12 എന്ന അന്നുതന്നെ 2020 ഒകു്ടോബ൪ 30നു് നടന്ന വിജയരാഘവ൯റ്റെ ബന്ധുനിയമനവാ൪ത്ത അവ൪ പുറത്തുവിട്ടു. ബാലകൃഷു്ണല്ലെങ്കിലു്പ്പിന്നെ ഇനിയങ്ങോട്ടു് ഒരുത്തനും വെളുവെളുത്തൊരു ഉടുപ്പുമിട്ടോണു്ടു് ആക്കസേരയിലു്ക്കയറി ഇരിക്കണു്ടന്ന൪ത്ഥം!

Written and first published on: 13 November 2020





 

No comments:

Post a Comment