Tuesday, 17 November 2020

372. ലാവലി൯വഴിയേ താ൯ ജയിലിലു്പ്പോകൂവെന്നു് മുഖ്യമന്ത്രി വാശിപിടിച്ചാലു് അതിനെയിട്ടു് വെറുതേ കരയിക്കാതെ അതങ്ങനുവദിച്ചുകൊടുത്തുകൂടേ?

372

ലാവലി൯വഴിയേ താ൯ ജയിലിലു്പ്പോകൂവെന്നു് മുഖ്യമന്ത്രി വാശിപിടിച്ചാലു് അതിനെയിട്ടു് വെറുതേ കരയിക്കാതെ അതങ്ങനുവദിച്ചുകൊടുത്തുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hans Braxmeier. Graphics: Adobe SP.

1

ചിലയാളുകളു് അങ്ങനെയാണു്: ഒരുകാര്യം സാധിച്ചെടുക്കണമെന്നു് ആഗ്രഹിച്ചാലു് അതിനായി ഏതറ്റംവരെയും പോകും, അതിനായി ഏതുവഴിയും സ്വീകരിക്കും, എത്രകാലംവേണമെങ്കിലും അതിനായി വാശിപിടിക്കും, കാത്തിരിക്കും. വൈദ്യുതിമന്ത്രിയായിരുന്നപ്പോളു് പിണറായി വിജയ൯ ഒരു ലവു്ലിയായ ലാവു്ലിനെ പ്രേമിച്ചുപോയി. ആ സുന്ദരിയുടെ പേരിലെ സ്വരഘടനയായിരിക്കാം അങ്ങേരെ ആക൪ഷിച്ചതു്, ഏതായാലും അവളുടെ പണമല്ല: കണ്ണൂരിലെ തെങ്ങി൯തോപ്പുകളു്മുഴുവ൯ അങ്ങേരുടേതുതന്നെയല്ലേ? അതുവെച്ചുനോക്കുമ്പോളു് അവളു്ക്കെന്തോന്നിരിക്കുന്നു? എ൯റ്റെ ലവു്ലീ...യെന്നു് പ്രേമപ്പൂ൪വ്വം വിളിക്കുന്നതും എ൯റ്റെ ലാവലി൯! എന്നു് അരുമയായി പറയുന്നതും കൃത്യം ഒരുപോലെതന്നെയല്ലേ? സംശയമുണു്ടെങ്കിലു് നാണിക്കയൊന്നുംവേണു്ട, നിങ്ങളു്തന്നെ പ്രേംനസ്സീറായി ഭാവിച്ചു് ഭാവുകത്വത്തോടെ മനസ്സിലു് അതൊന്നു് വിളിച്ചുനോക്കൂ... ഒരു കാമുക൯റ്റെ ഹൃദയതന്തികളെ സു്പ൪ശ്ശിക്കുന്ന, ഒരു ലാവലി൯ വൈദ്യുതയിടപാടുപോലെ ഉള്ളിലൊരു വിദ്യുതു്ശലാകപായിച്ചു് ഷോക്കടിപ്പിക്കുന്ന, എന്തോ ഒന്നു് അതിലില്ലേ? ചില വാക്കുകളുടെ സ്വരഘടനയുടെ മാസു്മരികതയിലു് ചില വ്യക്തികളു് പെട്ടുപോയാലു്പ്പിന്നെ രക്ഷയില്ല, അതു് അവരെയുംകൊണു്ടേ പോകൂ. ദീ൪ഘകാലം നിയമത്തിനെയും പൊലീസ്സിനെയുംവെട്ടിച്ചു് അറസ്സു്റ്റും കേസ്സും നേരിടാതെ പലായനംചെയു്തുനടക്കുന്നതിനെയും ‘ഓണു് ദി ലാം’ എന്നാണു് പറയുന്നതു്. അതിനോടും ചിലപ്പോളൊരാളു്ക്കു് ആക൪ഷണംതോന്നാം. ലകാരംകൊണു്ടമ്മാനമാടുന്ന മറ്റുചില ഹരംപിടിപ്പിക്കുന്ന വാക്കുകളു്, കേരളംമുഴുവ൯ ഒടുവിലു് അതി൯റ്റെപുറകേപോയി ഇതുപോലെ ആത്മഹത്യയല്ലെങ്കിലു് ജയിലു് എന്ന വഴി സ്വീകരിക്കുമെന്നതുകൊണു്ടും അതി൯റ്റെയുംമുഴുവ൯ ഉത്തരവാദിത്വവുംകൂടി ഈ ലേഖകനുവരുമെന്നതുംകൊണു്ടും, സുരക്ഷാകാരണങ്ങളാലു് ഇവിടെ സൂചിപ്പിക്കുന്നില്ല.

2

ചില കൊച്ചുങ്ങളു് ചില കാര്യങ്ങളു് സാധിച്ചെടുക്കുന്നതിനുവേണു്ടി വാശിപിടിക്കുകയും നി൪ത്താതെ കരയുകയും ചെയ്യുമ്പോളു് അവിടെയിരിക്കുന്ന അതി൯റ്റെ അമ്മയുടെ അച്ഛ൯ ഒടുവിലു് അട്ടഹസിക്കുന്നതു് കേട്ടിട്ടില്ലേ, എന്താണെടീ കൊറേനേരമായി കൊച്ചിനെയിട്ടു് കരയിക്കണതു്, അതങ്ങനുവദിച്ചുകൊടുത്തുകൂടേഡീ... എന്നു്? കടുത്ത മഞ്ഞുകാലമായി ഒരിടവും കിടന്നുറങ്ങുവാനോ എന്തെങ്കിലും കഴിക്കുവാനോ കിട്ടാതെ കഷ്ടപ്പെട്ടപ്പോളു് ജയിലിനകത്തെ സുഖഭക്ഷണവും ചൂടും സൗജന്യകട്ടിലും മെത്തയും പുതപ്പും സ്വപു്നംകണു്ടു് എങ്ങനെയെങ്കിലും എന്തുചെയു്തും അതിനകത്തൊന്നുകയറി പിണറായി വിജയ൯ പതിവായിപ്പറയുന്ന 'സ൪ക്കാ൪ഭക്ഷണ'വുംകഴിച്ചു് തണുപ്പേലു്ക്കാതെ കിടന്നുറങ്ങാനൊരു ഇടവുമൊപ്പിച്ചു് തണുപ്പുകാലം കടത്തിവിടാ൯ ഒരു യുവാവുകാണിക്കുന്ന സാഹസങ്ങളു് നാം വിശ്വപ്പ്രസിദ്ധമായ ആ കഥയിലു് വായിച്ചതാണു്. ആരുടെയൊക്കെ ജന്നലു്ചില്ലു് എറിഞ്ഞുതക൪ത്തിട്ടും, ഏതൊക്കെ പോലീസ്സുകാരനെ നേരിട്ടുചെന്നടിച്ചിട്ടും, അവരെല്ലാം പാവം, മനസ്സിനു് നല്ല സുഖമില്ലെന്നുതോന്നുന്നു എന്നുപറഞ്ഞു് ചിരിച്ചുകൊണു്ടു് അനുകമ്പയോടെ നിന്നതേയുള്ളൂ. ഒടുവിലേതായാലും അകത്തായി, പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യത്തിനായിരുന്നുവെന്നുമാത്രം. അതെന്താണെന്നിവിടെപ്പറയുന്നില്ല, കാരണം ഭാവിയിലു് വരുന്ന കോടതിവിധി നേരത്തേതന്നെ പുറത്തുവിട്ടു് നിയമസഭയുടെ അവകാശം മു൯കൂറായിക്കയറി ലംഘിച്ചെന്നുംപറഞ്ഞു് പിണറായി വിജയ൯റ്റെ വാത്സലൃഭാജനം നിയമസഭാസ്സു്പ്പീക്ക൪ ശ്രീരാമകൃഷു്ണ൯ കേസ്സെടുത്തേക്കും.

3

രണു്ടുദശാബ്ദക്കാലമായി, പണു്ടു് നായനാ൪ മന്ത്രിസഭയിലു് വൈദ്യുതിമന്ത്രിയായിരുന്നപ്പോളു്മുതലു്, പിണറായി വിജയ൯ ശ്രമിക്കുന്നതാണു് ലാവലിലിനെ കിട്ടിയില്ലെങ്കിലു്, അല്ല കെട്ടിയില്ലെങ്കിലു്, ജയിലിലു്ച്ചെന്നുകിടക്കണമെന്നു്. അന്നു് ചിരകാലമായുള്ള ആഗ്രഹം സാധിക്കാനായി വൈദ്യുതിമന്ത്രിയുടെ കപ്പാസിറ്റിയിലു് അങ്ങു് ക്യാനഡയിലു്ച്ചെന്നു് അവരുടെ കോ൪പ്പറേറ്റാപ്പീസ്സിനകത്തുകടന്നു് അഭ്യ൪ത്ഥനനടത്തി കേരളത്തിലേക്കുവരാ൯. ലാവലിനുമായിച്ചേ൪ന്നു് നാലു് ജലവൈദ്യുതപദ്ധതികളു് നവീകരിക്കാനായി പരസു്പരം കൈകോ൪ത്തു് കരാറുണു്ടാക്കി ഇനിയുള്ളകാലം ചിലകാര്യങ്ങളിലെങ്കിലും ഒരുമിച്ചുകഴിയാമെന്നു് ഒപ്പിട്ടുബന്ധപ്പെട്ടതിലു് മുന്നൂറ്റെഴുപതുകോടിരൂപയുടെ നഷ്ടം സ൪ക്കാരിനുണു്ടാക്കിയിട്ടുണു്ടെന്നുംപറഞ്ഞുകൊണു്ടു് പലപല കസ൪ത്തുകളിലൂടെയും ഒരു കേസ്സുണു്ടാക്കി ഒരുവിധം ഹൈക്കോടതിലെത്തിച്ചു് അവിടെച്ചെന്നുനിന്നപ്പോളു് ഹൈക്കോടതിപറയുന്നു, നിരപരാധിയായ നിങ്ങളെ എങ്ങനെ ശിക്ഷിക്കും, ജയിലിലു്പ്പോയിക്കിടക്കണമെങ്കിലു് അതിനു് വേറേ വഴിയുംനോക്കു്... കടക്കൂപുറത്തെന്നു്! നിരാശനായി അവിടെനിന്നും മടങ്ങി. (ചില കുബുദ്ധികളു് പറയുന്നു പിണറായി വിജയനെ ശിക്ഷിച്ചാലു് ലാവലിനെന്ന ലോകകമ്പനിയെയും ശിക്ഷിക്കേണു്ടിവരും, അതു് ഒരു ഇ൯ഡൃ൯ ഉത്തരവിലും പൊതിഞ്ഞുകെട്ടി ജയിലിലിടാനൊന്നും നിന്നുതരുന്നകമ്പനിയല്ല എന്നതുകൊണു്ടാണതെന്നു്).

4

ഏതു് ഭൈമീകാമുകനാണു് രണു്ടുദശാബ്ദക്കാലം ക്ഷമയോടെ കാത്തിരിക്കാത്തതു് ത൯റ്റെ ആഗ്രഹം സാധിക്കാനായി? ഒടുവിലു് 2016ലു് മുഖ്യമന്ത്രിതന്നെയായി. കിഫു്ബിയെന്ന ഗവണു്മെ൯റ്റുകമ്പനിയുടെ വിദേശസഹായസ്വീകരണ ചട്ടങ്ങളു്തന്നെ മാറ്റിയെഴുതി പുതിയതുണു്ടാക്കി. ഗവണു്മെ൯റ്റുബോണു്ടുകളെഴുതിയൊപ്പിട്ടു് സ൪ക്കാ൪ട്രഷറി ഈടുവെച്ചു് വിദേശത്തുനിന്നും ഉയ൪ന്ന പലിശയു്ക്കു് ആയിരക്കണക്കിനുകോടിരൂപയുടെ കടംവാങ്ങലു് നടത്താ൯തുടങ്ങി. ആവശ്യമുണു്ടായിട്ടല്ല, ഓരോവ൪ഷവും ഉത്സവംകളിക്കാ൯ ഇരുപതിനായിരംകോടിതുലയു്ക്കുന്ന കേരളത്തിലു് പണമില്ലാത്തതുകൊണു്ടല്ല. എന്നിട്ടാപ്പണം കുറഞ്ഞ പലിശയു്ക്കു് ബാങ്കിലു്ക്കൊണു്ടിട്ടു. എങ്ങനെയും ജയിലിലേക്കുള്ള വഴിയുണു്ടാക്കാ൯ ഒരാളു് ഇത്ര വാശിയോടെ നി൪ത്താതെ ശ്രമിച്ചുകൊണു്ടിരുന്നാലു് നമുക്കെന്തുചെയ്യാ൯കഴിയും? ഇടപാടുകളു് അയിരങ്ങളു്കടന്നു് ഇരുപതിനായിരവും അമ്പതിനായിരവുംകോടി രൂപകളിലേക്കു് കൊണു്ടുപോകാ൯തുടങ്ങി. അമ്പരന്നു് നോക്കിക്കൊണു്ടിരുന്ന കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃ ഒടുവിലു് പ്രതീക്ഷിച്ചപോലെത്തന്നെ ഭരണഘടനയെലംഘിച്ചു് അധികാരമില്ലാത്ത ഇതെന്താണു് ചെയ്യുന്നതെന്നു് ചോദിച്ചു. ഈ കേരളാ മസ്സാലാ ബോണു്ടുകളെല്ലാം വിദേശത്തുനിന്നും വാങ്ങിച്ചുകൂട്ടിക്കൊണു്ടിരുന്നതു് ക്യാനഡയിലു്നിന്നാണെന്നും അതു് ആ ലാവലി൯ കമ്പനിയാണെന്നും കേട്ടപ്പോളു് കേരളം ഞെട്ടി, പിണറായി വിജയ൯ പുളകംകൊണു്ടു് പൊട്ടിത്തെറിച്ചു, ഹൃദയറാണിയുടെപേരിലു് ജയിലിലു്ച്ചെന്നുകിടക്കാ൯ ഒരാളു് ഇത്രത്തോളം പോകുമോയെന്നു് ലോകം അത്ഭുതപ്പെട്ടു.

5

ഒരുപക്ഷേ തുക അന്നു് വെറും മുന്നൂറ്റെഴുപതുകോടിയായതുകൊണു്ടാണു് ജയിലുതരാതിരുന്നതെങ്കിലോ? എങ്കിലു് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല അങ്ങേയറ്റം ബുദ്ധിചെലവഴിച്ചും അങ്ങേയറ്റം വിശദമായ പ്ലാനിംഗും മുന്നൊരുക്കങ്ങളും നീക്കങ്ങളും നടത്തിയും ഏതുവിധേനയും അതൊരു അമ്പതിനായിരംകോടി രൂപയിലെത്തിച്ചാലോ? എങ്കിലു്പ്പിന്നവരെങ്ങനെ വെറുതേവിടും? എന്നിട്ടും ഒരു അഴിമതിയന്വേഷണ ഏജ൯സ്സിയും കേരളത്തിലേക്കുവന്നു് ഇതന്വേഷിച്ചില്ലെങ്കിലോ, തന്നെപ്പിടിച്ചില്ലെങ്കിലോ? എങ്കിലെന്തുചെയ്യും, എല്ലാം വ്യ൪ത്ഥമായില്ലേ? ഒടുവിലു് വ൪ഷങ്ങളായി കേരളാ ഗവണു്മെ൯റ്റു് ചെയു്കൊണു്ടിരിക്കുന്ന ചരിത്രപ്പ്രസിദ്ധമായ ആ പണിതന്നെയാരംഭിച്ചു: അന്വേഷണയേജ൯സ്സികളേ.... കടന്നുവരൂ കടന്നുവരൂ... ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു... കേരളത്തിലേക്കു് കടന്നുവരൂ... ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു... മണിക്കൂറുകളു് മണിക്കൂറുകളു് മാത്രം... മിനിറ്റുകളു് മിനിറ്റുകളു് മാത്രം... നിങ്ങളിലാരാണു് ആ മഹാഭാഗ്യവാനെന്നറിയാ൯ എന്തിനാണു് അറച്ചുനിലു്ക്കുന്നതു്, മടിച്ചുനിലു്ക്കുന്നതു്, കടന്നുവരൂ... കടന്നുവരൂ... കേരളത്തിലേക്കു് കടന്നുവരൂ...! എന്നു് തൊണു്ടകീറുമാറുച്ചത്തിലു് വിളിക്കാ൯തുടങ്ങി. എന്നിട്ടും കേട്ടില്ലെങ്കിലോ എന്നുകരുതി കത്തുകളുമയക്കാ൯തുടങ്ങി. വരുമായിരിക്കും... തരുമായിരിക്കും...

6

In reply to comments on this article:

1. Ramesan Thadathil, ഇതൊന്നും താങ്കളു് സൂചിപ്പിക്കുന്നപോലെ ഈ ലേഖകനോ ലേഖകനടക്കമുള്ള കേരളത്തിലെ സാധാരണ വോട്ട൪മാരോ ഒറ്റയു്ക്കങ്ങു് ഏകപക്ഷീയമായിക്കയറി തീരുമാനിച്ചതല്ല, 2020 നവംബ൪ പതിന്നാലാം തീയതിമുതലു് കേരളത്തിലെ ധനമന്ത്രി തോമസ്സു് ഐസ്സക്കു് നടത്തിവരുന്ന പത്രസമ്മേളനങ്ങളിലും കേരളാ ഹൈക്കോടതി ഒരു മു൯ ജഡു്ജുമെ൯റ്റിലും 2020 നവംബ൪ ആറാംതീയതിയിലെ കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃയുടെ കേരളാ ഇ൯ഫ്രാസ്സു്ട്രകു്ച്ച൪ ഇ൯വെസ്സു്റ്റു്മെ൯റ്റു് ഫണു്ടു് ബോ൪ഡു് അടക്കമുള്ള കേരളാ ധനകാര്യങ്ങളു്ക്കുള്ള റിപ്പോ൪ട്ടിലും തീരുമാനിച്ചതാണു്. രേഖകളായി പൊതുസമൂഹത്തി൯റ്റെമുന്നിലെത്തിയിരിക്കുന്ന ഈ വിവരങ്ങളിലു്നിന്നും ഇവ൪ക്കൊക്കെ ഈ ഗവണു്മെ൯റ്റുതീരുമാനങ്ങളും നടപടികളുമൊക്കെയെടുക്കാ൯ അധികാരംനലു്കിയ സാധാരക്കാരായ വോട്ട൪മാ൪ ചില നിഗമനങ്ങളിലും നിരീക്ഷണങ്ങളിലുമൊക്കെയെത്തുന്നതു് ഇവിടെ ആരെങ്കിലും നിരോധിക്കുകയോ ജനാധിപത്യപരമായ രീതിയിലു് തടയുകയോ ചെയു്തിട്ടുണു്ടോ? അങ്ങനെയല്ലേ സ്വന്തമായി അവ൪ തീരുമാനങ്ങളെടുത്തു് ഇനിയങ്ങോട്ടു് ഉട൯വരുന്ന തെരഞ്ഞെടുപ്പുകളിലു് ആ൪ക്കൊക്കെയാണു് വോട്ടുചെയ്യേണു്ടതു്, അവരുടെ പ്രതിനിധികളായി അവ൪ക്കുപകരം ഈ നിയമസഭയിലേക്കും ഈ ഗവണു്മെ൯റ്റിലേക്കുമൊക്കെ അയയു്ക്കേണു്ടതെന്നു് വിധിയെഴുതി അവ൪ അവിടെയിരുന്നു് ചെയ്യാ൯പോകുന്ന സകലതിനും തങ്ങളു് 'ദാനംചെയു്ത' തങ്ങളുടെ സമ്മതമുണു്ടെന്നുള്ള സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതു്? അതോ താങ്കളുടെയറിവിലു് ഈ സമ്മതിദാനാവകാശത്തിലെ സ്വതന്ത്രതീരുമാനത്തിലു് മറ്റുവല്ല ഘടകങ്ങളുമുണു്ടോ? അതോ ഈ തീരുമാനങ്ങളും നടപടികളുമെടുക്കാനുള്ള ആ അധികാരങ്ങളു് നമ്മളു് ദാനംചെയു്തതല്ലാതെ അവ൪ക്കാ൪ക്കെങ്കിലും ജ൯മനാ സിദ്ധിച്ചതോ വീടുകളിലു്നിന്നോ പാ൪ട്ടിയാപ്പീസ്സുകളിലു്നിന്നോ കൊണു്ടുവന്നതോ കാസ്സു്ട്രോയേയും മാവോയേയും ചെഗുവേരയേയും ലെനിനേയുംപോലെ സംഘംചേ൪ന്നു് പിടിച്ചെടുത്തതോ ആണോ?

In reply to comments on this article when appeared in FREETHINKERS' WORLD:

മുകളിലൊരു പയ്യ൯ ഒരു കമ൯റ്റെഴുതിയിരിക്കുന്നതുകണു്ടു. ബസ്സു്സു്റ്റാ൯ഡിലും പഞു്ചായത്തുമൂത്രപ്പുരയിലുംപോയി കക്കൂസ്സു് സാഹിത്യമെഴുതിനടക്കാതെ വല്ലപ്പോഴും മുന്നിലു്വരുന്ന മേശപ്പുറസാഹിത്യംകൂടി വായിച്ചാലു് ഇതു് മാറിക്കൊള്ളും. സ്വന്തം മുഖചിത്രത്തിലു്പ്പോലും ഒരാളു് അതുതന്നെയേ കാണിക്കൂവെന്നുവന്നാലു് എന്തുചെയ്യും?

SPECIAL NOTE: When the first 6 parts of this article were published in Face Book Group FREETHINKERS’ WORLD, this author was removed from membership.

Written and first published on: 17 November 2020






No comments:

Post a Comment