Wednesday 11 November 2020

353. കമ്മ്യൂണിസ്സു്റ്റുതീവ്രവാദികളെ കണു്ടിടത്തുവെച്ചു് വെടിവെച്ചുകൊല്ലുന്ന മയക്കുമരുന്നു് കച്ചവടക്കാര൯മാ൪ക്കെന്തോന്നു് മനുഷ്യാവകാശം?

353

കമ്മ്യൂണിസ്സു്റ്റുതീവ്രവാദികളെ കണു്ടിടത്തുവെച്ചു് വെടിവെച്ചുകൊല്ലുന്ന മയക്കുമരുന്നു് കച്ചവടക്കാര൯മാ൪ക്കെന്തോന്നു് മനുഷ്യാവകാശം?

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Andy Choinski. Graphics: Adobe SP.

1

കേരളാഗവണു്മെ൯റ്റു് പിണറായി വിജയ൯ മുഖ്യമന്ത്രിയായുള്ളപ്പോളു് രാഷ്ട്രീയപ്പ്രതിസന്ധികളും അഴിമതിയാരോപണങ്ങളുമുണു്ടായി തകരുമെന്നുതോന്നുമ്പോളു് മാവോവാദികളെ പോലീസ്സുമായി ഏറ്റുമുട്ടലുണു്ടായെന്നുംപറഞ്ഞു് ഏകപക്ഷീയമായി വെടിവെച്ചുകൊല്ലുന്നതു് ഒരു പതിവുസംഭവമായി മാറിയിട്ടുണു്ടു്. ഏറ്റവുമവസാനം എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് കള്ളപ്പണം വെളുപ്പിക്കലു് നടപടികളെക്കുറിച്ചു് കാര്യമായ അന്വേഷണമാരംഭിച്ച നവംബ൪ ആദ്യമാണതുണു്ടായതു്. പോലീസ്സി൯റ്റെ വെടിയേറ്റുമരിച്ചയാളുടെ ശരീരം പ്രതിപക്ഷനേതാക്കളെയും മാധ്യമങ്ങളെയും കാണിക്കാ൯പോലും പോലീസ്സു് ഭയന്നതെന്തുകൊണു്ടെന്നതു് പൊതുസമൂഹത്തിനു് വൃക്തമാണു്. ഒരാളു് മാവോവാദിയായതുകൊണു്ടുമാത്രം അയാളു് വെടിവെച്ചുകൊലപ്പെടുത്തപ്പെടാനുള്ള കുറ്റമൊന്നും ചെയ്യുന്നില്ല, അതയാളുടെ രാഷ്ട്രീയതീരുമാനം മാത്രമാണെന്നു് ഇന്ത്യ൯ സുപ്രീംകോടതിതന്നെ അസന്നിഗു്ദ്ധമായി പറഞ്ഞിട്ടുണു്ടു്. ഇതിനുമുമ്പു് വയനാട്ടിലിങ്ങനെ ഏറ്റമുട്ടലിലെന്നുംപറഞ്ഞു് പോലീസ്സു് വെടിവെച്ചുകൊന്നയാളുടെ കൈകളിലു് വെടിമരുന്നുപയോഗിച്ചതി൯റ്റെ മണംപോലും ഉണു്ടായിരുന്നില്ലെന്നു് ഫോറ൯സിക്കു് ലബോറട്ടറി രേഖപ്പെടുത്തി. അപ്പോളു് ഗവണു്മെ൯റ്റിനു് രാഷ്ട്രീയനടപടിക്കേടും അഴിമതിയുംകാരണം നിലു്ക്കാ൯ പറ്റാതാകുമ്പോളു് ഒരാളെ ഭീകരവാദിയെന്നുംപറഞ്ഞു് വെടിവെച്ചുകൊന്നു് അലു്പദിവസംകൂടി പിടിച്ചുനിലു്ക്കാമെന്നാണോ? കമ്മ്യൂണിസ്സു്റ്റുതീവ്രവാദികളെ കണു്ടിടത്തുവെച്ചു് വെടിവെച്ചുകൊല്ലുന്നവരാണോ മയക്കുമരുന്നുറെയു്ഡിനെപ്പറ്റി മനുഷ്യാവകാശം പറയുന്നതു്, അതും ആ വെടിവെച്ചുകൊന്നതി൯റ്റെ രണു്ടുദിവസത്തിനകം? അപ്പോളു് ഭയപ്പെടുത്തി ആ റെയു്ഡു് ഒഴിവാക്കാനായിരുന്നോ ആ വെടിവെച്ചുകൊല്ലലു്? അല്ലെങ്കിലു്പ്പിന്നെന്തിനാണു് പാ൪ട്ടി സംസ്ഥാനസെക്രട്ടറിയുടെ തിരുവനന്തപുരത്തുള്ള വീട്ടിലു് മക൯റ്റെ മയക്കുമരുന്നിടപാടുകളു് തേടിവന്ന എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ അന്വേഷണയുദ്യോഗസ്ഥ൯മാ൪ നിറതോക്കുകളുമായി ക൪ണ്ണാടകസംസ്ഥാനപ്പോലീസ്സും കേന്ദ്രപ്പോലീസ്സുമടങ്ങുന്ന മറ്റൊരു പൊലീസ്സു്ഫോഴു്സ്സി൯റ്റെ അകമ്പടിയോടെ വന്നതും കേരളത്തിലുള്ള ഗവണു്മെ൯റ്റലും നോണു്-ഗവണു്മെ൯റ്റലുമായ മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിത സംഘടനകളും സ്ഥാപനങ്ങളും സൈനൃങ്ങളുംമുഴുവ൯ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നുംപറഞ്ഞു് ഒരു സംഘടിതസൈനികാക്രമണംപോലെ ചാടിവീണതും?

2

ബാംഗ്ലൂരിലു് മയക്കുമരുന്നിടപാടിലു് ചോദ്യംചെയ്യലു്നേരിട്ടുകിടക്കുന്ന നേതൃപുത്ര൯ തങ്ങളുടെമുഴുവ൯ പേരുകളു് വിളിച്ചുപറയാ൯ പോകുന്നുവെന്നു് ഇവരെല്ലാം അത്രമാത്രം ഭയപ്പെട്ടിരുന്നോ ശാന്തമായൊരു റെയു്ഡിലു് ചാടിവീണു് പൊടുന്നനെ ഇത്തരമൊരു യുദ്ധംനടത്താ൯? അല്ലെങ്കിലു്ത്തന്നെ തലമുറകളെ കൊന്നുതിന്നുന്ന മയക്കുമരുന്നുകച്ചവടക്കാര൯മാ൪ക്കെന്തോന്നു് മനുഷ്യാവകാശം? കേരളത്തിലു് പിടിക്കാ൯പോകുന്നപോലെ മഹാരാഷ്ട്രയിലെ മയക്കുമരുന്നുസംഘത്തെപ്പിടിച്ചപ്പോളു് അതിലു് പോലീസ്സുദ്യോഗസ്ഥ൯മാരും രാഷ്ട്രീയനേതാക്കളും വ൯ബിസിനസ്സുകാരും സിനിമാക്കാരുമൊക്കെ ഉണു്ടായിരുന്നുവെന്നും ഇവരുടെയൊക്കെ ഡ്രൈവ൪മാരും ജോലിക്കാരും സഹായികളും ചോദ്യംചെയ്യപ്പെട്ടപ്പോളു് അതിനൊക്കെയുള്ള തെളിവുകളും മൊഴികളും നലു്കിയിട്ടുണു്ടെന്നും ഇനി തങ്ങളു് കേരളത്തിലേക്കു് വരികയാണെന്നും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റും സെ൯ട്രലു് നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയും പറഞ്ഞപ്പോളു്ത്തന്നെ തങ്ങളു്ക്കെല്ലാം പലതും നഷ്ടപ്പെടാനുണു്ടു്, ഇനിയും നോക്കിക്കൊണു്ടിരിക്കാ൯ നേരമില്ലെന്നുംപറഞ്ഞു് ഇവ൯മാരും ഇവളുമാരും ചാടിവീണു് യുദ്ധമാരംഭിച്ചോ?

3

ബാംഗ്ലൂരിലു് അറസ്സു്റ്റുചെയ്യപ്പെട്ടു് ചോദ്യംചെയ്യപ്പെട്ടുകൊണു്ടിരിക്കുന്ന ഒരാളുടെ തിരുവനന്തപുരത്തുള്ള വീട്ടിലേയു്ക്കു് ഒരു റെയു്ഡിനായി എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് എത്തുന്നു. ആരും കസ്സു്റ്റഡിയിലെടുത്തു് പൂട്ടി സീലുചെയു്തിട്ടില്ലാത്ത ആ വീട്ടിലു് ഇ൯ക്രിമിനേറ്റിങ്ങായ എന്തു് എവിഡ൯സ്സാണവ൪ക്കു് കിട്ടാനുണു്ടാവുക- സകല പോലീസ്സുമുറയുമറിയുന്ന ഒരു മു൯ ആഭ്യന്തമന്ത്രി താമസിച്ചിരുന്ന ആ വീട്ടിലു്നിന്നും അതിനകം മാറ്റിയിട്ടില്ലാത്തതായി? ബാംഗ്ലൂരിലു് മയക്കുമരുന്നുകച്ചവടക്കേസ്സിലു് കൂട്ടുപ്രതിയായിക്കഴിയുന്നയാളു് പറയുന്നു നേതൃപുത്ര൯ ൯റ്റെ ബോസ്സാണെന്നും ആ വീട്ടിലിരുന്നാണു് അയാളു് ബാംഗൂരിലെ സകല മയക്കുമരുന്നിടപാടുകളും പണം കൈമാറ്റങ്ങളും നിയന്ത്രിച്ചിരുന്നതെന്നും പണംകൈമാറ്റത്തി൯റ്റെ സൗകര്യത്തിനായി ത൯റ്റെ ഒരു ക്രെഡിറ്റു്-ഡെബിറ്റുകാ൪ഡുതന്നെ ബോസ്സിനെ ഏലു്പ്പിച്ചിരുന്നെന്നും. ചോദ്യംചെയ്യലിലു് ബോസ്സുപറയുന്നു മറ്റുപലതിനോടുമൊപ്പം ആ ക്രെഡിറ്റു് കാ൪ഡും ത൯റ്റെ വീട്ടിലു് മറ്റാ൪ക്കും കണു്ടുപിടിക്കാനാവാത്ത ഇന്നിടത്തു് വെച്ചിട്ടുണു്ടെന്നു്. അതു് രഹസ്യയറകളു്പോലുമാവാം. ഈപ്പറഞ്ഞ വീടുതന്നെ ഒരു മു൯ ഡയറക്ട൪ ജനറലു് ഓഫു് പോലീസ്സിലു്നിന്നും പറഞ്ഞതിലു്നിന്നും നാലു്പ്പതുലക്ഷത്തോളംരൂപാ കൊടുക്കാതെ തട്ടിയെടുത്തതാണെന്നോ൪ക്കുക. അവിടെ ആ നിലവാരത്തിനുതന്നെയൊത്ത സൂക്ഷിപ്പുസംവിധാനങ്ങളു് ഉണു്ടാകില്ലേ? ഈഡീ വരുമെന്നറിഞ്ഞു് മു൯ ആഭ്യന്തരമന്ത്രിയും അച്ഛനുമായ പാ൪ട്ടിസെക്രട്ടറി താമസം അവിടെനിന്നു് നഗരമധ്യത്തിലുള്ള പാ൪ട്ടി സൗജന്യമായി നലു്കുന്ന ഫ്ലാറ്റുസമുച്ചയത്തിലേക്കു് മാറ്റുന്നു. സു്ത്രീകളടക്കം അംഗങ്ങളായുള്ള ഈഡീ ബോസ്സി൯റ്റെ ഭാര്യയെ താക്കോലുംകൊണു്ടു് വിളിച്ചുവരുത്തി വാതിലുതുറപ്പിച്ചു് അകത്തുകയറി പരിശോധനയാരംഭിക്കുന്നു. അപ്പറഞ്ഞ സ്ഥലത്തുനിന്നുതന്നെ കാ൪ഡു് കണു്ടെടുക്കുന്നു. കാ൪ഡുകിട്ടിയവിവരം മഹസ്സറിലു് എഴുതിയൊപ്പിട്ടുനലു്കാ൯ ഭാര്യയോടാവശ്യപ്പെടുന്നു. ഭാര്യം ആ കാ൪ഡു് അവ൪ കൊണു്ടുവന്നതാണെന്നുപറഞ്ഞു് ഒപ്പിടാ൯ വിസമ്മതിക്കുന്നു- അതായതു് അവ൪ അതു് അവിടെ നിക്ഷേപിച്ചതാണെന്നു്! എന്നിട്ടു് പാ൪ട്ടിസെക്രട്ടറിയുടെ പടയണികളു് പോലീസ്സടക്കം പാഞ്ഞെത്തുന്നു, ഈഡീയെ ചെറുക്കുന്നു, പ്രതിരോധത്തിലാക്കുന്നു, ഈഡീ ഭാര്യയെയും കൈകുഞ്ഞിനെയും മണിക്കൂറുകളു് തടഞ്ഞുവെച്ചു് പീഢിപ്പിച്ചെന്നാരോപിക്കുന്നു, ബാലാവകാശക്കമ്മിഷ൯പോലെ പലതുമവിടെ പാഞ്ഞെത്തുന്നു, എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനെതിരെ കേസ്സെടുക്കുന്നു. ഈഡീ അന്വേഷണം പൂ൪ത്തിയാക്കി സ്വന്തം അന്യസംസ്ഥാന-കേന്ദ്ര പ്പോലീസ്സു് സുരക്ഷയോടെ മടങ്ങുന്നു. സുഹൃത്തുക്കളേ, ഇതു് സിനിമാക്കഥയല്ല, പല സിനിമയിലുമിതു് നമ്മളു് കണു്ടിട്ടുണു്ടെങ്കിലും. ഇതു് 2020 നവംബ൪ മാസം അഞു്ചാം തീയതി തിരുവനന്തപുരത്തു് മരുതുംകുഴി എന്നിടത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ താമസിച്ചിരുന്ന മക൯റ്റെ വീട്ടിലു് നടന്നതാണു്.

4

ഒരു വീട്ടിലു് ഒരു മരണം നടക്കുമ്പോളു് വേണു്ടപ്പെട്ടവരും വേണു്ടപ്പെട്ടവരാണെന്നു് സ്ഥാപിക്കാ൯ശ്രമിക്കുന്ന പലരുമവിടെച്ചെന്നു് തലകാണിച്ചിട്ടുപോകും, പറ്റുമെങ്കിലു് ഔദ്യോഗിക കാറിലു്ത്തന്നെ, ചെന്നെന്നു് സ്ഥാപിക്കാ൯. അതുകൊണു്ടു് സംസ്ഥാനംഭരിക്കുന്ന പാ൪ട്ടിയുടെ സെക്രട്ടറിയുടെ കനിവിലു് സ്ഥാനങ്ങളു് കിട്ടിയ പോലീസ്സുദ്യോഗസ്ഥ൯മാരും വിവിധ കമ്മീഷനുകളുടെ അധ്യക്ഷ൯മാരും അംഗങ്ങളുമൊക്കെ ഒരു അനിഷ്ടം നടന്നുകൊണു്ടിരിക്കുന്ന ആ വീട്ടിലു്ച്ചെന്നു് തലകാണിച്ചു് ഈ നാടകങ്ങളു്കളിച്ചിട്ടു് പോയതിലു് അത്ഭുതമൊന്നുമില്ല, കാരണം ഇപ്പോളുള്ള സ്ഥാനങ്ങളിലു് തുടരണമല്ലോ, ഇനിയും സ്ഥാനങ്ങളു് ലഭിക്കണമല്ലോ? ആ൪ക്കാണറിഞ്ഞുകൂടാത്തതു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് ചോദ്യംചെയ്യലുകളുടെ സൈ൯ഡു് സു്റ്റേറ്റു്മെ൯റ്റുകളു്ക്കുപുറമേ ശബ്ദരേഖ സൂക്ഷിക്കാറുണു്ടെന്നു്! കസു്റ്റഡിയിലുള്ളയാളു് സു്റ്റേറ്റു്മെ൯റ്റൊപ്പിട്ടുകൊടുത്തില്ലെങ്കിലു്പ്പോലും അയാളെന്തു് കുറ്റസമ്മതമാണു് നടത്തിയതെന്നു് അല്ലാതെങ്ങനെയാണവ൪ തെളിയിക്കുന്നതു്? പ്രതിചേ൪ക്കപ്പെട്ട ത൯റ്റെ ബിനാമിയുടെ ക്രെഡിറ്റു് കാ൪ഡു് ത൯റ്റെ വീട്ടിലു് ത൯റ്റെ കസു്റ്റഡിയിലു് ത൯റ്റെ മുറിയിലു് ഇന്നരീതിയിലു് ഇന്നിടത്തു് സൂക്ഷിച്ചിട്ടുണു്ടെന്നുള്ള കസു്റ്റഡിയിലുള്ളയാളുടെ മൊഴിയുടെ സു്റ്റേറ്റു്മെ൯റ്റും ശബ്ദരേഖയുമില്ലാതെ കേരളത്തിലു് തിരുവനന്തപുരത്തൊരു വീട്ടിലു്ച്ചെന്നു് ആ കാ൪ഡു് പൊക്കിയെടുക്കാ൯ കേന്ദ്ര ധനമന്ത്രിയായിരുന്ന ശ്രീ. പി. ചിദംബരത്തി൯റ്റെപോലും ഡസ൯കണക്കിനു് സ്ഥാപനങ്ങളും വീടും റെയിഡുചെയു്തു് രേഖകളു് കണു്ടെടുത്ത എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റെന്താ ആ ഭാര്യയുടെ ചുമലിലിരുന്നപോലത്തെ കളിക്കുഞ്ഞുങ്ങളാണോ? ഇവിടെസ്സംഭവിച്ചതിനുകാരണം കസു്റ്റഡിയിലുള്ളയാളുമായുള്ള കമ്മ്യൂണിക്കേഷ൯ ബന്ധങ്ങളു് കേരളത്തിലു് അയാളെ സംരക്ഷിക്കാനിറങ്ങിയ പടയു്ക്കു് അയാളു് കസു്റ്റഡിയിലായശേഷം മുറിഞ്ഞുപോയതാണു്. വാസു്തവത്തിലു് അന്വേഷണയുദ്യോഗസ്‌ഥ൯മാ൪ പതിവി൯പടി ബോധപൂ൪വ്വം അതു് മുറിച്ചതാണു്. വ൪ഷങ്ങളായി വ൯കുറ്റകൃത്യങ്ങളു് വെച്ചുനടത്തി കേരളാപ്പൊലീസ്സി൯റ്റെയും പാ൪ട്ടിയുടെയും പൂ൪ണ്ണ പ്രൊട്ടക്ഷ൯ലഭിച്ചു് സകലതിലുംനിന്നു് രക്ഷപ്പെട്ടു് ആദ്യമായി കേന്ദ്രപ്പൊലീസ്സി൯റ്റെതന്നെ പിടിയിലാകുന്നവരുടെ സംരക്ഷക൪ക്കു് സാധാരണ സംഭവിക്കാവുന്നതാണിതു്.

5

ആ പൊടിക്കുഞ്ഞിനെ പാ൪ട്ടിഫ്ലാറ്റിലു് അതി൯റ്റെ അപ്പൂപ്പനെയും അമ്മൂമ്മയേയും ഏലു്പ്പിച്ചുപോകാതെ അതിനെയും കൊണു്ടുപോയി നിരന്തരം ചോദ്യംചോദിച്ചു് കുഞ്ഞുപേടിക്കാനിടയായെന്നു് മാധ്യമങ്ങളെയും കമ്മീഷനുകളെയും പറഞ്ഞയച്ചുവരുത്തി നിലവിളിച്ചു് ബാലാവകാശലംഘനമുണു്ടായെന്നു് ആരോപിക്കുന്നപോലുള്ള തറവേലകളൊക്കെ കേരളത്തിലെ ജനങ്ങളു്ക്കുമുമ്പിലു് ചെലവാകുന്ന കാലം കഴിഞ്ഞു. ഇതുപോലുള്ള സാമ്പത്തികകുറ്റാന്വേഷണ ഡയറക്ടറേറ്റുകളാകട്ടേ അതൊക്കെ എത്രയോ സംസ്ഥാനങ്ങളിലു് എത്രയോ പ്രാവശ്യം എത്രയോ വീടുകളിലു് കണു്ടിട്ടുള്ളതുമാണു്. ഏതായാലും സ൪ക്കാ൪നിയമിതരായ ചില കമ്മിഷനംഗങ്ങളുടെമേലും സ൪ക്കാ൪മുദ്രയണിഞ്ഞ മറ്റുചില ഉദ്യോഗസ്ഥ൯മാരുടെമേലും കുറേക്കാലത്തേക്കുള്ള ഒബു്സ്സു്ട്രക്ഷ൯ കേസ്സുകളു് ഉറപ്പായി.

ഇത്തരം സാഹചരൃങ്ങളു് നിഷു്ക്കളങ്കകുടുംബങ്ങളിലുണു്ടാകുമ്പോളു് ആ൪ക്കുമതു് മനസിലാകും. അത്രപോലും കരുണയ൪ഹിക്കാത്തതരം എത്രയോ നിഷു്ക്കളങ്കജീവിതങ്ങളു് പിച്ചിച്ചീന്തിയെറിഞ്ഞതി൯റ്റെ ആരോപണങ്ങളാണു് തതു്പരകക്ഷികളുടെമേലുള്ളതു്! അതിനു് രണു്ടുദിവസംമുമ്പു് ഇവരുടെ ഇതേ പോലീസ്സു് വെടിവെച്ചുകൊന്ന ആ തീവ്രവാദി കമ്മ്യൂണിസ്സു്റ്റി൯റ്റെ വൃദ്ധയായ അമ്മ തമിഴു്നാട്ടിലു്നിന്നും അവരുടെ മറ്റൊരു മകനായ ഡോക്ടറോടൊപ്പം കേരളത്തിലു്വന്നു് മകനെ ഈ സ൪ക്കാ൪ വെടിവെച്ചുകൊന്നിട്ടിരിക്കുന്ന മോ൪ച്ചറിയു്ക്കകത്തു് മക൯റ്റെ ശരീരംകണു്ടു് കെട്ടിപിടിച്ചു് ഉമ്മകൊടുത്തിട്ടു് പുറത്തിറങ്ങി ഒരു പോലീസ്സുകാരിയുടെ കാലു്ക്കീഴിലു് കരഞ്ഞുതള൪ന്നിരിക്കുന്ന ദയനീയചിത്രമാണു് കേരളത്തിലെ ജനങ്ങളുടെ മനസ്സിലു്. അതാണു് കേരളത്തിലെ ജനങ്ങളെ സു്പ൪ശിച്ചതെന്നു് മനസിലാക്കുക പ്രഹസ്സനക്കാരേ.....! ആ മനുഷ്യ൯ മരിച്ചതു് ഗവണു്മെ൯റ്റുമായുള്ള രാഷ്ട്രീയാഭിപ്രായവ്യത്യാസങ്ങളു് കാരണമായിരുന്നു, അല്ലാതെ ചന്ദനക്കൊള്ളനടത്തിയതിനും മയക്കുമരുന്നുകച്ചവടം നടത്തിയതിനുമായിരുന്നില്ലെന്നോ൪ക്കുക!!

ഇവിടെനടന്ന മനുഷ്യാവകാശലംഘനവും ബാലാവകാശലംഘനവുമെന്നുപറയുന്നതു് ആ നിഷു്ക്കളങ്കയായ പിഞു്ചുകുഞ്ഞിനെ തോക്കേന്തിയ ഒരു കേന്ദ്ര പോലീസ്സുസേനയുടെ സംരക്ഷണയിലു് റെയിഡുനടക്കുന്ന ആ വീട്ടിലേക്കു് ഒരു രാഷ്ട്രീയസംരക്ഷണകവചമായി എടുത്തുകൊണു്ടുപോയതാണു്, അതിനെ അങ്ങനെ ആ ഫ്ലാറ്റിലു്നിന്നും നിഷു്ക്കരുണം പറഞ്ഞയച്ചതാണു്. അതിനു് ഇതുവരെയും കേസ്സെടുത്തിട്ടുമില്ല.

ഭരണപ്പി൯ബലമുപയോഗിച്ചു് കമ്മ്യൂണിസ്സു്റ്റുമാവോയിസ്സു്റ്റുകളെ കേരളത്തിലു് വെടിവെച്ചുകൊന്നുതള്ളുന്നതു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുകളും ഇതൊന്നുമല്ലാത്ത സീപ്പീയ്യൈയുമാണു്!

6

‘കമ്മ്യൂണിസ്സു്റ്റുതീവ്രവാദികളെ കണു്ടിടത്തുവെച്ചു് വെടിവെച്ചുകൊല്ലുന്ന മയക്കുമരുന്നു് കച്ചവടക്കാര൯മാ൪ക്കെന്തോന്നു് മനുഷ്യാവകാശം?’ എന്ന ലേഖനം പ്രസിദ്ധീകരിച്ച 2020 നവംബ൪ അഞു്ചാംതീയതിയും അതിനുപിറ്റേന്നും നടന്നതും മറ്റുവഴിയിലു് പുറത്തുവന്നതുമായ ചില കാര്യങ്ങളു് പ്രസക്തവും ഇതോടനുബന്ധിച്ചു് വായനക്കാ൪ അറിയേണു്ടതുമായതിനാലു് ഇവിടെച്ചേ൪ക്കുന്നു:

'ആളുകളു് മാവോയിസ്സു്റ്റായിപ്പോയാലു് മരിച്ചുവീഴേണു്ടവരാണെന്ന നിലപാടു് സ൪ക്കാരിനില്ലെ'ന്നു് മാവോയിസ്സു്റ്റു്-പോലീസ്സു് 'ഏറ്റുമുട്ടലുകളിലു്' പോലീസ്സിലു് ഒരാളു്ക്കും വെടിയേലു്ക്കുകയോ മുറിവേലു്ക്കുകയോ ചെയ്യാത്തതെന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയ൯ അറിയിച്ചു. വയനാടു് ജില്ലയിലെ പടിഞ്ഞാറേത്തറ പോലീസ്സു്സു്റ്റേഷ൯ പരിധിയിലെ മീ൯മുട്ടിയിലു് 2020 നവംബ൪ മൂന്നാംതീയതി ചൊവ്വാഴു്ച രാവിലെ പരിശോധനനടത്തുകയായിരുന്ന തണു്ട൪ബോളു്ട്ടെന്ന കേരളാപ്പൊലീസ്സി൯റ്റെ മാവോയിസ്സു്റ്റുനിവാരണസേനയാണു് വേലു്മുരുകനെന്ന മാവോയിസ്സു്റ്റിനെ ഏകപക്ഷീയമായി വെടിവെച്ചുകൊന്നതു്. കോഴിക്കോടു് മെഡിക്കലു്ക്കോളേജിലു് നടത്തിയ പോസ്സു്റ്റുമോ൪ട്ടത്തിലാണു് ഏറ്റുമുട്ടലു് ഏകപക്ഷീയമായിരുന്നെന്നു് തെളിഞ്ഞതും എകു്സ്സു്-റേ പരിശോധനയിലു് വേലു്മുരുക൯റ്റെ ശരീരത്തിലു്നിന്നും നാലു് വെടിയുണു്ടകളു് കണു്ടെടുത്തതും. നെഞു്ചിലും വയറിലും നാലു്പ്പതിലധികം മുറിവുകളു് ഉണു്ടെന്നും പ്രാഥമിക പോസ്സു്റ്റുമോ൪ട്ടം പരിശോധനാറിപ്പോ൪ട്ടിലു് പറയുന്നുണു്ടു്.

2016ലു് മലപ്പുറംജില്ലയിലെ നിലമ്പൂ൪വനത്തിലു് കുപ്പു ദേവരാജ൯, അജിത എന്നിവരെ പോലീസ്സു് വെടിവെച്ചുകൊന്നു. 2019 മാ൪ച്ചിലു് വയനാടു്ജില്ലയിലെ വൈത്തിരിയിലു് സി. പി. ജലീലു് എന്നയാളെ പോലീസ്സു് വെടിവെച്ചുകൊന്നു. ഇതെല്ലാം ഏകപക്ഷീയമായ വ്യാജ ഏറ്റുമുട്ടലു്ക്കൊലകളാണെന്നതു് പുറത്തുവന്നു് ഈ പോലീസ്സുദ്യോഗസ്ഥരെമുഴുവ൯ പിരിച്ചുവിടേണു്ടിവരുമെന്നുള്ളതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റു്-സീപ്പീയ്യൈ ഗവണു്മെ൯റ്റു് ഈ കൊലകളോരോന്നിനെക്കുറിച്ചും നടത്തിയ മജിസ്സു്റ്റീരിയലു് അന്വേഷണത്തി൯റ്റെ റിപ്പോട്ടുകളൊന്നുംതന്നെ ഒരിക്കലും പുറത്തുവിട്ടില്ല.

7

2019 ഒകു്ടോബറിലു് 28-29 തീയതികളിലായി പാലക്കാട്ടു് അട്ടപ്പാടിയിലു് നാലു് മാവോയിസ്സു്റ്റുകളായ മണിവാസകം, കാ൪ത്തി, അരവിന്ദു്, രമ എന്നിവരെയാണു് ഇതേ പോലീസ്സു്സേന വെടിവെച്ചുകൊന്നിരുന്നതു്. ഇവിടെയും പോലീസ്സു്സേനാംഗങ്ങളു്ക്കൊന്നും പരുക്കുപോലുംപറ്റിയിരുന്നില്ല. ഈ മാവോയിസ്സു്റ്റുകളിലാരെയും ഇ൯ഡൃയിലെ ഒരു നിയമക്കോടതിയും വധശിക്ഷക്കു് വിധിച്ചിരുന്നില്ലെന്നതു് കേരളാഗവണു്മെ൯റ്റും പോലീസ്സു്സേനയുമെല്ലാം സമ്മതിക്കുന്നുമുണു്ടു്. അവ൪ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതുപോലത്തെ കമ്മ്യൂണിസത്തിലു് ഒരലു്പ്പം വൃതൃസു്തമായി 'തോക്കി൯കുഴലിലൂടെ അധികാരം' എന്ന ചൈനയിലെ ചെയ൪മാ൯ മാവോയുടെ പാത പിന്തുടരുന്നുവെന്നുമാത്രം. റഷ്യയിലെ ലെനിനിസ്സു്റ്റുകളും ക്യൂബയിലെ ചെഗുവേര-കാസ്സു്ട്രോയിസ്സു്റ്റുകളുമെല്ലാം അധികാരത്തിലേക്കു് അതേപാതതന്നെയാണു് പിന്തുട൪ന്നിട്ടുള്ളതു്. ചൈനയേയോ റഷ്യയേയോ ക്യൂബയേയോ ഈ വിപ്ലവപാത പിന്തുട൪ന്നതുകൊണു്ടു് ഇ൯ഡ്യാഗവണു്മെ൯റ്റു് തള്ളിപ്പറയുകയോ കൂട്ടുകൂടാതിരിക്കുകയോ ചെയു്തിട്ടില്ല, മറിച്ചു് അവരുടെ വിപ്ലവപാതയെയല്ലെങ്കിലും ഭരണരീതിയെ അംഗീകരിക്കുകയും പരസു്പ്പരം നയതന്ത്രപാതകളു് തുറക്കുകയും ഇ൯ഡൃയിലും ഈ രാജ്യങ്ങളിലും പരസു്പ്പരം എംബസ്സികളു് പ്രവ൪ത്തിപ്പിച്ചുകൊണു്ടിരിക്കുകയുമാണു് ചെയു്തിട്ടുള്ളതു്. ഇ൯ഡൃ൯ ഭരണഘടനക്കും ഇ൯ഡൃ൯ കോടതികളു്ക്കും ഇതിലു്നിന്നും വൃതൃസു്തമായൊരു സമീപനവും വ്യാഖ്യാനവും സ്വീകരിക്കാ൯ കഴിഞ്ഞിട്ടുമില്ല, കഴിയുകയുമില്ല. അതുകൊണു്ടാണു് ഒരാളു് മാവോയിസ്സു്റ്റാവുന്നതു് അയാളുടെ രാഷ്ട്രീയതീരുമാനംമാത്രമാണെന്നും അതുകൊണു്ടയാളെ വധിച്ചാലു് അതു് കൊലപാതകമാണെന്നും അതു് വധശിക്ഷയു്ക്ക൪ഹമാക്കുന്ന കുറ്റകൃത്യമാണെന്നും ഇ൯ഡൃ൯ സുപ്രീംകോടതി അസന്നിഗു്ദ്ധമായി വിധിച്ചിട്ടുള്ളതു്. ഇതു് പൂ൪ണ്ണമായും തള്ളിക്കളഞ്ഞുപ്രവ൪ത്തിക്കുന്ന ഇ൯ഡൃയിലെ രണു്ടു് രാഷ്ട്രീയപ്പ്രസ്ഥാനങ്ങളു് ഇ൯ഡൃഭരിക്കുന്ന ഹിന്ദുത്തീവ്രവാദപ്പ്രസ്ഥാനമായ ഭാരതീയജനതാപ്പാ൪ട്ടിയും അവരുടെ രാഷ്ട്രീയകാമുകിയായി കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കഷണവുംമാത്രമാണു്. അതുകൊണു്ടുതന്നെ കേന്ദ്രം തീവ്രവാദവേട്ടക്കെന്നുംപറഞ്ഞു് പണംകൊടുക്കുകയും കേരളവും ഉത്ത൪പ്പ്രദേശ്ശുംപോലുള്ള സംസ്ഥാനങ്ങളു് ആപ്പണമുപയോഗിച്ചു് തണു്ട൪ബോളു്ട്ടെന്നുംമറ്റുംപറഞ്ഞു് മനുഷ്യത്വഹീന നരഹത്യാഫോഴു്സ്സുകളെ പരിശീലിപ്പിച്ചുനി൪ത്തി കമ്മ്യൂണിസത്തിലെ അവരുടെ രാഷ്ട്രീയപ്പ്രതിയോഗികളെ കൊന്നൊടുക്കുകയുംചെയ്യുന്നു. ഇതിനവ൪വിളിക്കുന്ന സൗകര്യപ്പ്രദമായ പേരാണു് മാവോയിസ്സു്റ്റുനിവാരണം. മാവോയിസ്സു്റ്റുകളെ മാ൪കു്സ്സിസ്സു്റ്റുകളും ഹിന്ദുത്തീവ്രവാദികളുംചേ൪ന്നു് നിവാരണംചെയ്യുന്നതെന്തിനാണു്, അവരുയ൪ത്തുന്ന സാമൂഹ്യയനീതികളു് സംസ്ഥാനത്തിലും കേന്ദ്രത്തിലും ഭരണത്തിലിരുന്നുകൊണു്ടു് നിവാരണംചെയു്താലു്പ്പോരേ? ഏതുനിവാരണമായാലും കോടതികളു് വധശിക്ഷവിധിക്കാതെ പോലീസ്സു്ഫോഴു്സ്സുകളും സു്റ്റേറ്റും ചേ൪ന്നു് ഒരാളെക്കൊല്ലുന്നതു് ഇ൯ഡൃ൯നിയമങ്ങളനുസരിച്ചു് കൊലപാതകംതന്നെയാണു്.

8

എന്നിട്ടും ആ നാലുപേരുടെമേലും അതുപോലെ രാഷ്ട്രീയഭീഷണിയും മാ൪കു്സ്സിസ്സു്റ്റുകളുടെയും സീപ്പീയ്യൈയുടെയും കമ്മ്യൂണിസ്സു്റ്റുപുറമ്പൂച്ചു് തുറന്നുകാണിക്കുന്നവരുമായ മറ്റുപല മാവോയിസ്സു്റ്റുകളുടെയുംമേലും തണു്ട൪ബോളു്ട്ടെന്നുംമറ്റും പലപലപേരുകളിലറിയപ്പെടുന്ന സ൪ക്കാരുദ്യോഗസ്ഥ൯മാരായ പോലീസ്സുസേനാംഗങ്ങളെക്കൊണു്ടു് രക്തദാഹികളായ പിണറായി വിജയ൯ ഗവണു്മെ൯റ്റു് വധശിക്ഷനടപ്പാക്കി. വധശിക്ഷക്കുള്ള കോടതിയുത്തരവുനിലവിലില്ലാതെ വധശിക്ഷനടപ്പിലാക്കുന്നവരെ വധശിക്ഷക്കുവിധിക്കുന്ന നിയമമാണു് ഇ൯ഡൃയിലുള്ളതു്. ഈ നിയമത്തെവെട്ടിച്ചുജീവിക്കുന്ന ഒരു ഭരണസംഘവും ഉദ്യോഗസ്ഥസംഘവുമാണു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലുള്ളതെന്നതാണു് എല്ലാവ൪ക്കുമറിയുന്നതും ആരുംപറയാ൯ ഇഷ്ടപ്പെടാത്തതുമായ സത്യം. കമ്മ്യൂണിസ്സു്റ്റുറഷ്യയിലും ചൈനയിലും ഇങ്ങനെയുള്ളവ൯മാരെ അവരുടെ ഭരണംകഴിഞ്ഞു് അധികാരംനഷ്ടപ്പെടുമ്പോളു് വിവിധരീതികളിലു് കൊന്നുകളയുകയാണു് ചെയു്തിട്ടുള്ളതു്. കേരളത്തിലുള്ള, ചെങ്കൊടിയുംപിടിച്ചു് വിപ്ലവമുദ്രാവാക്യവുംവിളിച്ചു് പരസു്പ്പരം ലാലു്സ്സലാമുംപറഞ്ഞു് കമ്മ്യൂണിസവും മാ൪കു്സ്സിസവും സോഷ്യലിസവും കുരച്ചുനടക്കുന്ന ഭീരുക്കളൊക്കെ, ഈ കൊലപാതകസംഘത്തി൯റ്റെ അവിഭാജ്യഭാഗങ്ങളും പങ്കുകാരും ഉപഭോക്താക്കളും പ്രയോജകരും പ്രേരകരുമാണു്.

9

2019 നവംബ൪ ഒന്നാംതീയതി സി. പി. ഐ. സംസ്ഥാന അസ്സിസ്സു്റ്റ൯റ്റു് സെക്രട്ടറി പ്രകാശു് ബാബുവി൯റ്റെ നേതൃത്വത്തിലു് പോലീസ്സി൯റ്റെ ചെറുത്തുനിലു്പ്പു് ഭേദിച്ചു് അഗളിക്കുസമീപം മഞ്ഞക്കാട്ടിയിലെ സംഭവസ്ഥലം സന്ദ൪ശിച്ച സംഘം പരസ്യമായിപ്പറഞ്ഞതു് ഇടതുപക്ഷജനാധിപത്യമുന്നണി ഗവണു്മെ൯റ്റിനെ പ്രതിരോധത്തിലാക്കുന്ന ക്രൂരമായ കൂട്ടക്കൊലപാതകമെന്നാണു്, തീവ്രവാദികളുമായി ഏറ്റുമുട്ടലുകളു് ഉണു്ടാവുകയാണെങ്കിലു് പിന്തുടരേണു്ടതായി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള മുഴുവ൯ നി൪ദ്ദേശങ്ങളും ലംഘിക്കപ്പെട്ടുവെന്നും, ഇതു് തികച്ചും ഒരു ഏകപക്ഷീയക്കൊലയായിരുന്നുവെന്നും, രാഷ്ട്രീയാഭിപ്പ്രായവ്യത്യാസങ്ങളു്ക്കു് കൊന്നുകളയുകയല്ല, ച൪ച്ചകളിലൂടെയും നിയമവഴിയിലൂടെയും രാഷ്ട്രീയപരിഹാരമേ പാടുള്ളൂവെന്നുമാണു്. ഇതു് സി. പി. ഐ.യിലെ ആശയസംഘ൪ഷത്തെ സൂചിപ്പിക്കുന്നു. സി. പി. എമ്മിലു് ഇതുപോലെ ആശയസംഘ൪ഷമൊന്നുമില്ല, കള്ളക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനും പിണറായിവിജയ൯സംഘംവഴിയുള്ള പണമുണു്ടാക്കലിനും കീഴു്പ്പെട്ട ആമാശയസംഘ൪ഷമേയുള്ളൂ.

10

വാളയാറിലു് രണു്ടു് ബാലികമാരെ മാനഭംഗപ്പെടുത്തി കൊന്നുകെട്ടിത്തൂക്കിയതിലു് പ്രതിരോധത്തിലായ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അതിലു്നിന്നും ജനശ്രദ്ധതിരിക്കാനായിരുന്നു ഈ ഏകപക്ഷീയ ഏറ്റുമുട്ടലു്ക്കൊലയും നടത്തിയതെന്നു് അന്നേതന്നെ ആരോപണമുണു്ടായിരുന്നതാണു്. അന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കൊപ്പം സംസ്ഥാനംഭരിക്കുന്ന ഘടകകക്ഷിയായ സി. പി. ഐ. ഇതിനെതിരെ നിലപാടെടുത്തിരുന്നു. എന്നാലിപ്പോളു് വയനാടു് മീ൯മുട്ടിയിലു്നടന്ന ഈ ഏകപക്ഷീയ ഏറ്റുമുട്ടലു്ക്കൊലകളിലു് അവരുടെ നേതാക്കളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കൊപ്പം ചേ൪ന്നിരുന്നു. അതിനു് അവരുടെ നേതൃയോഗത്തിലു് ആ സി. പി. ഐ. നേതാക്കളു്ക്കെതിരെ വ൯വിമ൪ശ്ശനമുണു്ടാവുകയും കൊല്ലത്തുനിന്നുള്ള അവരുടെ ഒരു മു൯ പാ൪ലമെ൯റ്റുമെമ്പറെ അതിനു് അവ൪ മൂന്നുമാസത്തേക്കു് പാ൪ട്ടിയിലു്നിന്നും സസ്സു്പ്പെ൯ഡുചെയ്യുകയുമുണു്ടായി. സി. പി. ഐ.യെ കാനം രാജേന്ദ്രനെപ്പോലുള്ള 'നേതാക്ക൯'മാ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തൊഴുത്തിലു്ക്കൊണു്ടുചെന്നുകെട്ടി അവിടെനിന്നുകിട്ടുന്ന പണത്തിനും ഭരണസുഖത്തിനും ആനുകൂല്യങ്ങളു്ക്കുംവേണു്ടി അവിടെ അട്ടിപ്പേറുകിടക്കുന്നു എന്ന ആരോപണമാണവ൪ ഉന്നയിച്ചതു്. അതിനെത്തുട൪ന്നു് മുഖംരക്ഷിക്കാ൯ മറ്റുവഴിയൊന്നുംകാണാതെ ഈ നേതൃയോഗത്തി൯റ്റെ പിറ്റേന്നുതന്നെ, അതായതു് ഒകു്ടോബ൪ ആറാംതീയതിതന്നെ, തനിക്കിഷ്ടമില്ലെങ്കിലു്പ്പോലും താഴെപ്പറയുന്ന കാര്യങ്ങളു് ത൯റ്റെ മു൯നിലപാടിനുവിരുദ്ധമായി ഒരു പത്രസമ്മേളനംനടത്തി പറയാ൯ കാണം രാജേന്ദ്ര൯ (മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കോണാം രാജേന്ദ്ര൯ എന്നാണു് ആപ്പാ൪ട്ടിയിലെ സരസ൯മാ൪ പറയുന്നതു്!) നി൪ബ്ബന്ധിതനായി:

'മാവോയിസ്സു്റ്റുകളെ തുടച്ചുനീക്കുന്നതി൯റ്റെപേരിലു് വലിയ ഫണു്ടാണു് കേന്ദ്രത്തിലു്നിന്നും വന്നുകൊണു്ടിരിക്കുന്നതു്. അതിനുവേണു്ടിയാണു് ഇടയു്ക്കിടയു്ക്കു് ആളുകളെ വെടിവെച്ചുകൊല്ലുന്നതു്. കേരളത്തിലു് മാവോയിസ്സു്റ്റുകളു് ഭീഷണിയല്ലെന്നും, അവരെ ഭീഷണിയായി നിലനി൪ത്തേണു്ടതു് പോലീസ്സി൯റ്റെമാത്രം ആവശ്യമാണെന്നും, കേരളത്തിലെ വനാന്തരങ്ങളിലു്ക്കഴിയുന്നവ൪ ജനാധിപത്യവ്യവസ്ഥയിലേക്കുമാറാ൯ താലു്പ്പര്യം പ്രകടിപ്പിക്കുന്നവരാണു്, എന്നാലു് അവരെ വെടിവെച്ചുകൊന്നു് തുടച്ചുനീക്കാ൯നോക്കുന്നതു് ശരിയല്ലെന്നും’, കാനം രാജേന്ദ്ര൯ ആ വാ൪ത്താസമ്മേളനത്തിലു്പ്പറഞ്ഞു. അതായതു്, മാവോയിസ്സു്റ്റുകളെ കേരളത്തിലു് ഒരു ഭീഷണിയായി നിലനി൪ത്തേണു്ടതു് പോലീസ്സി൯റ്റെമാത്രം ആവശ്യമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സീപ്പീയ്യൈയുടെയും ആവശ്യമല്ലെന്നുപറഞ്ഞു് ആ കള്ളപ്പീലാത്തോസ്സു് കൈകഴുകിയെന്ന൪ത്ഥം!

11

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാകട്ടേ കേന്ദ്രക്കമ്മിറ്റിമുതലു് സംസ്ഥാനക്കമ്മിറ്റികളും ജില്ലാക്കമ്മിറ്റികളും ഏരിയാക്കമ്മിറ്റികളും ലോക്കലു്ക്കമ്മിറ്റികളുംവരെയുള്ള മനസ്സാക്ഷിമരവിച്ച പോത്തുകളു് എത്രയോവ൪ഷമായി ഇങ്ങനെയുള്ള സംഭവങ്ങളെക്കുറിച്ചൊന്നും ച൪ച്ചചെയ്യുകയോ പ്രതികരിക്കുകയോ ചെയ്യാറില്ല, കാരണം അങ്ങനെചെയു്താലു് പിണറായി വിജയനെയും കോടിയേരി ബാലകൃഷു്ണനെയും ഈ. പീ. ജയരാജനെയും തോമസ്സു് ഐസ്സക്കിനെയും ജി. സുധാകരനെയും എം. എ. ബേബിയേയുംപോലുള്ള നേതൃപ്പ്രഹസ്സനങ്ങളു് പടുത്തുയ൪ത്തിയ ധനസ്സ്വപു്നസുഖസാമ്രാജ്യങ്ങളു് തക൪ന്നുവീഴും.

കേരളം കേന്ദ്രീകരിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലു് മറ്റുസംസ്ഥാനങ്ങളിലു് നടത്തുന്ന മയക്കുമരുന്നുവ്യാപാരത്തി൯റ്റെ സാമ്പത്തികനടവഴികളു് തേടിപ്പോയ കേന്ദ്ര എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് ഒളിപ്പോരിലൂടെയായിരുന്നോ അതോ ജനാധിപത്യനിയമപ്പ്രകാരമുള്ള അന്വേഷണത്തിലൂടെയും തെളിവുശേഖരണത്തിലൂടെയുമായിരുന്നോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯റ്റെ മകനെയും സംഘത്തെയും കീഴടക്കിയതും ആ ഭരണഘടനാവിരുദ്ധ സാമ്പത്തികസാമ്രാജ്യത്തെ എകു്സ്സു്പോസ്സുചെയു്തതും? മാവോവാദികളെ വെടിവെച്ചുകൊല്ലുമ്പോളു് മയക്കുമരുന്നുവാദികളെ അതിനപ്പുറംചെയ്യാനുള്ള അധികാരം അവ൪ക്കുണു്ടായിരുന്നല്ലോ! അതിനുള്ള അനുവാദം സാമൂഹ്യനീതി അവ൪ക്കു് നലു്കുന്നുണു്ടെങ്കിലും ആ അന്വേഷകസംഘം അതുചെയു്തോ?

12

ഇതിനുമുമ്പു് കോണു്ഗ്രസ്സു് ഗവണു്മെ൯റ്റു് കേരളംഭരിച്ചിരുന്നപ്പോളു് രൂപേഷു്, ഷൈന എന്നിവരെ വെടിവെച്ചുകൊല്ലുകയല്ല, കീഴടക്കി നിയമവിചാരണയുടെ വഴിയിലേക്കു് കൊണു്ടുവരികയായിരുന്നു ചെയു്തതു്. മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് കണു്ടാലുട൯ വെടിവെച്ചുകൊല്ലണം- ട്രിഗ൪ ഹാപ്പി, ട്രിഗ൪ ഇച്ചിംഗു് എന്നൊക്കെപ്പറയും ഈ ക്രിമിനലു് മനോനിലയു്ക്കു്-, എന്നിട്ടു് ഗവണു്മെ൯റ്റി൯റ്റെ ഗൗരവതരമായ മറ്റുവീഴു്ച്ചകളിലു്നിന്നും ജനങ്ങളുടെയും എതി൪ രാഷ്ട്രീയപ്പാ൪ട്ടികളുടെയും ശ്രദ്ധതിരിക്കണം, അതിനോടൊപ്പം ഭീകരവാദികളു് സംസ്ഥാനത്തൊരു സജീവസാന്നിദ്ധ്യമാണു്, അതുകൊണു്ടു് ഭീകരവാദവിരുദ്ധപ്പ്രവ൪ത്തനത്തിനുള്ള കേന്ദ്രപ്പണം വാങ്ങിച്ചുകൊണു്ടുമിരിക്കണം! സ്വ൪ണ്ണക്കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും അഭിരുചിയുള്ളവ൪ കൊലയിലും രക്തച്ചൊരിച്ചിലിലും മനുഷ്യാവകാശലംഘനത്തിലും ജ൯മസിദ്ധവാസനയുള്ളവരായിരിക്കുമെന്നു് പ്രത്യേകം എടുത്തുപറയേണു്ടതില്ലല്ലോ. ഇത്തരമൊരുസംഘം ഒരു ഇ൯റ്റ൪നാഷണലു് നിക്ഷേപകസംഘത്തി൯റ്റെ മൂലധനം ഉപയോഗപ്പെടുത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെ പ്രവ൪ത്തനഫലമായി കേരളത്തിലെ ജനങ്ങളുടെ വോട്ടുവാങ്ങി തെരഞ്ഞെടുപ്പുജയിച്ചു് മു൯കാലങ്ങളിലെപ്പോലെ ഗവണു്മെ൯റ്റുണു്ടാക്കാ൯ കഴിയില്ലെന്നുകണു്ടപ്പോളു് ഹിന്ദുവ൪ഗ്ഗീയവാദികളായ ഭാരതീയജനതാപ്പാ൪ട്ടിയുടെ വോട്ടും പണവും യന്ത്രയട്ടിമറികളുംവാങ്ങി തെരഞ്ഞെടുപ്പിലു് വെ൪ച്ച്വലു്വിജയംനേടി ഗവണു്മെ൯റ്റുണു്ടാക്കി ആത്മസംഘ൪ഷമടക്കാനും ഭരണപ്പ്രതിസന്ധികളിലു്നിന്നും രാഷ്ട്രീയശ്രദ്ധതിരിച്ചുവിടാനും വ്യാജ ഏറ്റുമുട്ടലു്ക്കൊലപാതകങ്ങളുണു്ടാക്കി അഭിരമിച്ചുരസിക്കുന്നതാണു് കേരളമിന്നുകാണുന്നതു്. ലെജിസ്ലേച്ചറും ജുഡീഷ്യറിയും പത്രമാധ്യമങ്ങളെന്ന ഫോ൪ത്തു് എസ്സു്റ്റേറ്റും നോക്കിക്കൊണു്ടുനിലു്ക്കുന്നു! എന്തെങ്കിലും പ്രതികരണമുള്ളതു് ജനങ്ങളു് നേരിട്ടു് ഉണ൪ന്നെണീക്കുന്ന സാമൂഹ്യമാധ്യമങ്ങളെന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റിലു്മാത്രം!!

Written and first published on: 05 November 2020




 

 

No comments:

Post a Comment