Sunday 30 October 2022

1130. ഇ൯ഡൃയിലെയിന്നത്തെയവസ്ഥയെവിശേഷിപ്പിക്കാ൯ ഈവാക്കുകളല്ലാതെ മറ്റെന്തുബീബിസ്സീപറയണം ലണു്ട൯പ്രകടനഹിന്ദുക്കളേ? ബീബിസ്സീവാ൪ത്തകേട്ടു് അവ൪ക്കപമാനംതോന്നുന്നെന്നു്! വാ൪ത്തയാണോ അവരുടെരാജ്യത്തുനടക്കുന്ന പ്രവൃത്തികളാണോ അപമാനം?

1130

ഇ൯ഡൃയിലെയിന്നത്തെയവസ്ഥയെവിശേഷിപ്പിക്കാ൯ ഈവാക്കുകളല്ലാതെ മറ്റെന്തുബീബിസ്സീപറയണം ലണു്ട൯പ്രകടനഹിന്ദുക്കളേ? ബീബിസ്സീവാ൪ത്തകേട്ടു് അവ൪ക്കപമാനംതോന്നുന്നെന്നു്! വാ൪ത്തയാണോ അവരുടെരാജ്യത്തുനടക്കുന്ന പ്രവൃത്തികളാണോ അപമാനം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PhotoByPhotoBoy. Graphics: Adobe SP.

ഇ൯ഡൃയിലെയിന്നത്തെയീയവസ്ഥയെവിശേഷിപ്പിക്കാ൯ ഈവാക്കുകളല്ലാതെ മറ്റെന്തുബീബിസ്സീപറയണം ലണു്ട൯ഹിന്ദുക്കളേ? ഇ൯ഡൃയെക്കുറിച്ചും ഇംഗ്ലണു്ടിലെ ഹിന്ദുവി൯ഡ്യാക്കാരെക്കുറിച്ചുമുള്ള ബീബിസ്സീയുടെവാ൪ത്തകളു്കേട്ടു് അവ൪ക്കപമാനംതോന്നുന്നെന്നു്! വാ൪ത്തയാണോ അവരുടെരാജ്യത്തുനടക്കുന്ന പ്രവൃത്തികളാണോ അപമാനം? അപമാനകരമായപ്രവൃത്തികളു് രാജ്യത്തുനടന്നാലു് അതുകേട്ടു് അപമാനമല്ലാതെ മറ്റെന്താണുതോന്നുക? അതല്ലാതെ മറ്റെന്താണുവാ൪ത്തയാക്കുക?

ഇ൯ഡൃഭരിക്കുന്ന ബീജേപ്പീമുന്നണി നുണകളു്മാത്രംപ്രചരിപ്പിക്കുന്നു, എത്രവ൪ഗ്ഗീയകലാപങ്ങളിലവരുളു്പ്പെട്ടാലും എത്രതെളിവുകളവ൪ക്കെതിരേയുണു്ടെങ്കിലും സുപ്രീംകോടതിയടക്കമുള്ള ഇ൯ഡൃ൯കോടതികളവരെമാത്രംവെറുതേവിടുന്നു, അവ൪തന്നെവീണു്ടുംവീണു്ടും മുഖ്യമന്ത്രിമാരുംപ്രധാനമന്ത്രിമാരുമാവാ൯ അവസരമൊരുക്കുന്നു, വഴിയൊരുക്കുന്നു, വാതിലു്തുറന്നുകൊടുക്കുന്നു. പീഢനമനുഭവിച്ച പ്ലേറ്റോയും ക്രിസ്സു്തുവുംമുതലു് ലോകത്തെവിടെനിന്നും അനേകംപേ൪ക്കഭയംനലു്കിയരാജ്യം ഇ൯ഡൃയിലേക്കുവരുന്ന സകലയഭയാ൪ത്ഥികളെയുംപുറന്തള്ളാ൯ പൗരത്വഭേദഗതിനിയമംപാസ്സാക്കിയ വ൪ത്തമാനകാലബീജേപ്പീഭരണത്തെക്കുറിച്ചു് ലണു്ടനിലെഹിന്ദുക്കളു്ക്കഭിപ്രായമില്ല.

മതസഹിഷു്ണുതയുടെ ലോകമാതൃകയായിരുന്നയീരാജ്യത്തിപ്പോളു് കേന്ദ്രഭരണാധികാരത്തി൯റ്റെബലത്തിലു് തീവ്രഹിന്ദുസംഘടനക്കാരിറങ്ങിനടന്നു് ഹിന്ദുക്കളിലെജാതിയിലു്ത്താഴു്ന്നവിഭാഗക്കാരെയും ദളിത൯മാരെയും മുസലു്മാ൯മാരെയും ക്രിസ്സു്ത്യാനികളെയും തീവെച്ചുംകഴുത്തുവെട്ടിയും ബലാത്സംഗംചെയു്തുംകൊല്ലുന്നതിലു് ലണു്ടനിലെഹിന്ദുക്കളു്ക്കസ്സ്വസ്ഥതയില്ല. ഭരണകൂടത്തിലെപ്പാ൪ലമെ൯റ്റംഗങ്ങളും ഹിന്ദുമതസംഘടനകളിലെനേതാക്ക൯മാരും ഭയംജനിപ്പിക്കുന്നമതവിദ്വേഷകഹിംസാത്മകപ്പ്രസു്താവനകളും പ്രസംഗങ്ങളും തുട൪ച്ചയായിനടത്തിക്കൊണു്ടു് രാജ്യംമുഴുവ൯നടക്കുന്നതിലവ൪ക്കാ൪ക്കും ഉലു്ക്കണു്ഠയില്ല. ഭയം വിദ്വേഷം സംഘ൪ഷം ഹിന്ദുമുസ്ലീം പശു ജനക്കൂട്ടം പ്രതിഷേധം എന്നീവാക്കുകളു്മാത്രം ഇ൯ഡൃയിലെയിന്നത്തെസ്സാഹചര്യങ്ങളെയുമവസ്ഥയെയും വിശദീകരിക്കാ൯ ബ്രിട്ടീഷു് ഭരണകൂടത്തിനുപോലുംവഴങ്ങാത്ത സ്വതന്ത്രസ്ഥാപനമായ ബ്രിട്ടീഷു് ബ്രോഡു്കാസ്സു്റ്റിംഗു് കോ൪പ്പറേഷ൯ ഉപയോഗിക്കുന്നതിലാണവ൪ക്കമ൪ഷം, വെറുപ്പു്, എതി൪പ്പു്. ഈയവസ്ഥയെവിശേഷിപ്പിക്കാ൯ പിന്നെവേറെന്തുവാക്കുപയോഗിക്കണം? ദീപാവലിയാഘോഷിച്ചുവിളക്കുകൊളുത്തിവെച്ചു് പുതിയപദവിയിലു്പ്പ്രവേശിക്കുന്ന ഒരുഹിന്ദുവി൯ഡ്യാക്കാരനല്ലേ ലണു്ട൯ഹിന്ദുവി൯റ്റെ ഇംഗ്ലണു്ടിപ്പോളു്ഭരിക്കുന്നതു്? എന്തുചെന്നുപരാതിപറയാതിരുന്നതു്?

ഇ൯ഡ്യാവിരുദ്ധതയും ഹിന്ദുഫോബിയയുമുള്ള വാ൪ത്താറിപോ൪ട്ടിംഗു് ബീബിസ്സീ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഇ൯ഡ്യാസമൂഹമെന്നുപറഞ്ഞേതാനും നരേന്ദ്രമോദിവാലുകളു് ലണു്ടനിലു് ബീബിസ്സീപ്രവ൪ത്തിക്കുന്നയാസ്ഥാനത്തു് ഒരുപ്രകടനംനടത്തി. പതിനഞു്ചുപേരുണു്ടായിരുന്നതായിക്കാണുന്നു. ലണു്ടനിലുള്ള മൊത്തംമലയാളിസമൂഹത്തി൯റ്റെതന്നെയെണ്ണമെടുത്താലു് ഞെട്ടിപ്പോകും. അപ്പോളവിടെയുള്ളമൊത്തം ഇ൯ഡ്യാസമൂഹത്തി൯റ്റെയെണ്ണമെടുത്താലോ? അവരെല്ലാമീപ്പ്രകടനത്തിലെവിടെപ്പോയി? ഇവ൪ പതിനഞു്ചുപേരുണു്ടായിരുന്നുവെന്നു് പറയുമ്പോളു്ത്തന്നെയറിഞ്ഞുകൂടേ ഇ൯ഡൃയിലെ നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും അന്ധവിശ്വാസജഢിലമായഭരണത്തിലു് ലോകതി൯റ്റെമുന്നിലു്നാണംകെട്ടു് ഈയൊരുപ്രകടനത്തിനുംകൂടിവന്നാളുകാണിച്ചു് മാധ്യമങ്ങളിലുംകൂടിയിനിയപമാനിതരായി ഉള്ളമാനവുംകൂടിപ്പോകാ൯ ലണു്ടനിലുള്ള ആ ഇ൯ഡ്യാക്കാരൊന്നുമിഷ്ടപ്പെടുന്നില്ലെന്നു്? ഇ൯ഡൃയിലു് ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെപിടിയിലായമാധ്യമങ്ങളുടെ ധ൪മ്മമല്ലെടോ ഇന്നു് ഇംഗ്ലണു്ടിലെമാധ്യമങ്ങളു് നി൪വ്വഹിക്കുന്നതു്. ഒരലു്പ്പംസത്യസന്ധതയും സ്വാതന്ത്ര്യവുമവിടുണു്ടു് എന്നുകരുതപ്പെടുന്നു. ഇ൯ഡൃയിലെ നരേന്ദ്രമോദിയെന്ന വ൪ഗ്ഗീയകലാപക്കാര൯റ്റെ ബീജേപ്പീഭരണകൂടവുമായിനക്കാപ്പിച്ചാക്കരാറുറപ്പിക്കാ൯ രാഷ്ട്രീയനയങ്ങളിലുറപ്പില്ലാതെയാടുന്ന നട്ടെല്ലില്ലാത്ത ആധുനികബ്രിട്ടീഷുഭരണകൂടത്തി൯റ്റെ ചഞു്ചലതാളത്തിലാടാത്ത സ്വതന്ത്രമായ ഇത്തരംവാ൪ത്തകളു്കാണുമ്പോളു് ആധാരണയുറപ്പിക്കപ്പെടുന്നു.

ലോകത്തെയേറ്റവുംവലിയ ജനാധിപത്യരാജ്യമായിരുന്നു ഇ൯ഡൃ, പക്ഷെയിപ്പോളാണോ? ഹിന്ദുരാഷ്ട്രസ്ഥാപനമല്ലേ പരസ്യമായിനടന്നുകൊണു്ടിരിക്കുന്നതു്! ലോകത്തെയേറ്റവുംവലിയ സമ്പദു്വൃവസ്ഥയാണിതെന്നുപറയപ്പെടുന്നു, പ്രചരിപ്പിക്കപ്പെടുന്നു: അതുകൊണു്ടാണോ ജനങ്ങളിലമ്പതുശതമാനത്തിലു്ത്താഴെ പട്ടിണികിടക്കുന്നതു്? ഇ൯ഡൃയു്ക്കെതിരെ നിരന്തരമായീപ്പ്രചരണം ബീബീസ്സീ എന്തുകൊണു്ടുനടത്തുന്നുവെന്നാണീ പ്രകടനക്കാ൪ചോദിക്കുന്നതു്. ലോകത്തൊരു പുതിയഹിന്ദുഫാസ്സിസ്സു്റ്റുരാജ്യം ഉണു്ടാകണു്ടെന്നുള്ളതുകൊണു്ടു് അതിനു് അവരെക്കൊണു്ടുപറ്റുന്നതുചെയ്യുന്നു എന്നുള്ളതുവ്യക്തമല്ലേ? ഒരുപുതിയഫാസ്സിസ്സു്റ്റുരാജ്യംകൂടിയുണു്ടാകണമെന്നു് ലോകത്തേതുപരിഷു്കൃതസമൂഹമാഗ്രഹിക്കുന്നുണു്ടു്? അതുമുളയിലേനുള്ളിക്കളയാനല്ലേനോക്കൂ?

അന്താരാഷ്ട്രതലത്തിലു് ഇ൯ഡൃയെമാനംകെടുത്തുന്നനീക്കങ്ങളാണു് ഇവ൪നടത്തുന്നതെന്നാണു് പ്രകടനക്കാരുടെയാരോപണം. അന്താരാഷ്ട്രതലത്തിലു് ഇ൯ഡൃയെമാനംകെടുത്തുന്നനീക്കങ്ങളു് ഇംഗ്ലണു്ടിലു് ബീബീസ്സീയിലു് നടക്കുന്നതാണോ അന്താരാഷ്ട്രതലത്തിലു് ഇ൯ഡൃയെമാനംകെടുത്തുന്നപ്രവൃത്തികളു് ഇ൯ഡൃയിലു് ബീജേപ്പീയുടെ തീവ്രഹിന്ദുക്കോ൪പ്പറേറ്റുഭരണത്തിലു് നടക്കുന്നതാണോയെന്നു് ഒന്നുകൂടിയാലോചിച്ചിട്ടുവേണമായിരുന്നില്ലേ ഇതുപോലെയുള്ളപ്രകടനങ്ങളു്നടത്താ൯? വെറുതേയൊരുകാര്യത്തിലും പുളകംകൊള്ളരുതു്, തക്കതായ കാര്യമുണു്ടായിരിക്കണം. അഭിമാനമാകാമെടോ, ദുരഭിമാനമാകരുതു്!

Written on 30 October 2022 and first published on: 31 October 2022







 





No comments:

Post a Comment