1114
പ്രത്യയശാസു്ത്രമില്ലാത്ത ജീവിതചര്യമാത്രമായതിനാലു് ആറെസ്സെസ്സു് സമൂഹത്തിലു് നിലനിലു്ക്കുന്നു; ജീവിതചര്യയില്ലാതെ പ്രത്യയശാസു്ത്രംമാത്രമായതിനാലു് ആ പ്രത്യയശാസു്ത്രംതക൪ന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സമൂഹത്തിലു് തക൪ന്നടിയുന്നു
പി. എസ്സു്. രമേശു് ചന്ദ്ര൯
കമ്മ്യൂണിസമെന്നതു് ജീവിതാവശ്യങ്ങളു്ക്കുള്ളതുമുഴുവ൯നലു്കുന്നതും, ആളുകളുംസമൂഹങ്ങളുംപ്രദേശങ്ങളുംതമ്മിലു് അനുചിതമായവരുമായവ്യത്യാസങ്ങളുള്ളതില്ലാതാക്കുന്നതും, ഉലു്പ്പാദനോപകരണങ്ങളുടെമേലുള്ള പൊതുവുടമസ്ഥതയും, കേന്ദ്രീകൃതപ്ലാനിംഗും, സ്വകാര്യസ്വത്തുക്കളെടുത്തുകളയുന്നതുമാണു്. ഇവയെയടിസ്ഥാനമാക്കിയുള്ളൊരു ജീവിതരീതിയുംവീക്ഷണവും പിന്തുടരുമ്പോളതു് കമ്മ്യൂണിസ്സു്റ്റുജീവിതരീതിയായി. സമൂഹംമൊത്തമോരോ കമ്മ്യൂണുകളിലു്ക്കേന്ദ്രീകരിക്കപ്പെടുകയും, ആക്കമ്മ്യൂണുകളെല്ലാം കേന്ദ്രസംവിധാനത്തിലു്പ്പെടുന്നവയിലൊഴിച്ചെല്ലാത്തിലും സ്വയംപര്യാപു്തമായിരിക്കുകയും, ഒടുവിലതെല്ലാംകൂടി സു്റ്റേറ്റെന്നപ്രതിഭാസംമാഞ്ഞു് സ്ഥിതിസമത്വമെന്ന സോഷ്യലിസത്തിലു്ച്ചെന്നുചേരുന്നതുമാണു്, കമ്മ്യൂണിസമെന്നപ്രത്യയശാസു്ത്രം. ഈപ്പ്രത്യയശാസു്ത്രത്തിലു്നിന്നകലുകയും ഈപ്പ്രത്യയശാസു്ത്രംവിഭാവനംചെയ്യുന്ന ജീവിതരീതിയുപേക്ഷിക്കുകയും ചെയ്യുമെങ്കിലു്- ഇതിലേതുണു്ടായാലും- ആലക്ഷൃത്തിലെത്താ൯പിന്നെയാസ്സമൂഹതിനുകഴിയുകയില്ല. അവിടെയെത്താനുള്ളപലമാ൪ഗ്ഗങ്ങളിലോരോന്നാണു് മാ൪കു്സ്സിസം, ലെനിനിസം, മാവോയിസം, നകു്സ്സലിസം എന്നിവ. ഇതിലു് ചൈനയൊരുമുതലാളിത്തസ൪വ്വാധിപത്യരാജ്യമായി മാറിയതിലൂടെയും, റഷ്യയൊരുമാഫിയാഫാസ്സിസ്സു്റ്റുസു്റ്റേറ്റായിമാറി സ്വയംതക൪ന്നതിലൂടെയും, അതുണു്ടായയി൯ഡൃയിലു്ത്തന്നെ ജനസ്സ്വീകാര്യതയിലു്പ്പരാജയപ്പെട്ടതോടെയും, മാവോയിസവും ലെനിനിസവും നകു്സ്സലിസവുംതക൪ന്നു് ഇപ്പോളു് മാ൪കു്സ്സിസംമാത്രമവശേഷിക്കുന്നു.
ഒരുരാഷ്ട്രീയസാമ്പത്തികസിദ്ധാന്തമെന്നനിലയിലു് കമ്മ്യൂണിസം മുതലാളിത്തത്തിനെതിരെന്നതുപോലെ ഉദാരജനാധിപത്യത്തിനുമെതിരാണു്. ലക്ഷൃത്തിലെത്രയുറച്ചുനിന്നാലും, മുതലാളിത്തത്തെത്തക൪ക്കാ൯കഴിഞ്ഞാലും, ഉദാരജനാധിപത്യത്തിനെതിരേ നിലകൊള്ളുന്നതുകൊണു്ടതിനു് ജനമനസ്സുകളിലേയു്ക്കുകടന്നുകയറാ൯കഴിയുന്നില്ല, സോഷൃലിസമെന്നലക്ഷൃത്തിലെത്തുന്നതിനുമുമ്പുള്ള ഒരിടവേളയെന്നനിലയിലു് തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപത്യവും സു്റ്റേറ്റി൯റ്റെയാധിപത്യവും ഒരലു്പ്പകാലത്തേയു്ക്കുനിലനിന്നാലു്പ്പോലും ഉദാരജനാധിപത്യം സ്വന്തംസിദ്ധാന്തത്തിലുളു്പ്പെടുത്താ൯ കഴിയാത്തതുകൊണു്ടു്, അതുളു്പ്പെടുത്തിയാലു്- തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപതൃമൊഴിവാക്കിയാലു്- സ്വന്തംസിദ്ധാന്തമപൂ൪ണ്ണമായിപ്പോകുമെന്നവ൪ സ്വയംകരുതുന്നതുകൊണു്ടു്, ലോകത്തി൯റ്റെക്ലിഷ്ടതകളു്ക്കും കഷ്ടതകളു്ക്കുമിടയിലു് ഒരലു്പ്പനേരശ്വാസംവിടലി൯റ്റെയാശ്വാസമായി ജനങ്ങളുദാരജനാധിപത്യത്തെക്കാണുന്നതുകൊണു്ടു്, ജനമനസ്സുകളിലെങ്ങുംലോകത്തു് കമ്മ്യൂണിസംതകരുകയാണു്. ഒരുസിദ്ധാന്തമെന്നനിലയിലുമതി൯റ്റെവാലിഡിറ്റി, റിലയ൯സ്സു്, തകരുകയാണു്. എങ്കിലും അതിനിമടങ്ങിവരില്ലെന്നുറപ്പാക്കിയതു് അതി൯റ്റെയുപാസ്സാകരിലുമനുയായികളിലും നായകരിലും അതുവിഭാവനംചെയു്തയാ ജീവിതരീതികൂടിമാഞ്ഞുപോയതാണു്.
ആറെസ്സെസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കേരളത്തിലെ സമൂഹത്തിലുള്ളനിലനിലു്പ്പി൯റ്റെ സ്ഥിരതയുടെരഹസ്യമെന്തെന്നാലു് ആറെസ്സെസ്സൊരു പ്രത്യയശാസു്ത്രമെന്നനിലയിലല്ല ഒരു ജീവിതചര്യയെന്നനിലയിലാണു് സമൂഹത്തിലിന്നു് നിലനിലു്ക്കുന്നതു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാകട്ടെ ഒരു ജീവിതചര്യയെന്നനിലയിലല്ല ഒരു പ്രത്യയശാസു്ത്രമെന്നനിലയിലാണു് ജനങ്ങളുടെയിടയിലു് നിലനിലു്ക്കാ൯ശ്രമിച്ചതു്. അതുകൊണു്ടു് ഉള്ളപ്രത്യയശാസു്ത്രംതക൪ന്നപ്പോഴും കാലഹരണപ്പെട്ടപ്പോഴും ഒരുജീവിതരീതിയവശേഷിച്ചതുകൊണു്ടു് ആറെസ്സെസ്സുനിലനിന്നു, പക്ഷേ പ്രത്യയശാസു്ത്രം സ്വന്തമഴിമതിയിലൂടെയും ജനവിരുദ്ധപ്പ്രവൃത്തികളിലൂടെയും തക൪ന്നതുകൊണു്ടും ഉള്ളജീവിതചര്യയതിനിടയു്ക്കപ്പ്രതൃക്ഷമായതുകൊണു്ടും പകരംവെക്കാനൊരുജീവിതചര്യയില്ലാത്തതുകൊണു്ടും കേരളത്തിലു് സമൂഹത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതക൪ന്നു. അതിന്നു് ഏതാനുംപാ൪ട്ടിയാപ്പീസ്സുകളിലും ഭരണമുള്ളപ്പോളു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലുമേയുള്ളൂ. പിന്നെങ്ങനെജനങ്ങളു്വോട്ടുചെയു്തു് വീണു്ടുമവ൪ഭരണത്തിലെത്തിയെന്നു് നിങ്ങളു്ചോദിച്ചേക്കും: ജനങ്ങളു്വോട്ടുചെയു്തല്ല വീണു്ടുംഭരണത്തിലെത്തിയതു്- കേന്ദ്രബീജേപ്പീയുടെ വോട്ടിംഗു്യന്ത്രങ്ങളിലൂടെയാണു്. കേന്ദ്രബീജേപ്പീയുടെസാമന്തബന്ധംതുടരുന്നിടത്തോളം ഇനിയുമങ്ങനെതന്നെയായിരിക്കും.
ആറെസ്സെസ്സിനെപ്പിന്തുടരാ൯ സങ്കീ൪ണ്ണമായ ഒരുപ്രത്യശാസു്ത്രത്തെയുംപിന്തുടരേണു്ട, ലളിതവും ആ൪ക്കുമനുകരിക്കാവുന്നതുമായ ഒരുജീവിതരീതിയെമാത്രംപിന്തുട൪ന്നാലു്മതി. അതെളുപ്പവുമാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പിന്തുടരണമെങ്കിലു് വളരെസ്സങ്കീ൪ണ്ണമായൊരു പ്രത്യയശാസു്ത്രത്തെപ്പിന്തുടരണം, പക്ഷേയാപ്പ്രത്യയശാസു്ത്രമിന്നില്ല. പിന്നെന്തിനെപ്പിന്തുടരും? അതുവിഭാവനംചെയ്യപ്പെട്ടകാലങ്ങളിലു് അതിലളിതവുമനുകരണീയവുമായൊരുജീവിതചര്യ അതോടൊപ്പംവിഭാവനംചെയ്യപ്പെട്ടിട്ടുണു്ടായിരുന്നു. അന്നു് ആപ്പ്രത്യയശാസു്ത്രത്തെയും അതോടൊപ്പമാജീവിതചര്യയെയും അതി൯റ്റെയുപാസ്സാകരുമനുയായികളുംനേതാക്കളും പിന്തുടരുമെന്നാണുപ്രതീക്ഷിക്കപ്പെട്ടിരുന്നതു്. പിന്നീടു് ആ പ്രത്യയശാസു്ത്രസങ്കലു്പ്പങ്ങളു്തക൪ന്നതിനേക്കാളു്വേഗത്തിലാ ജീവിതചര്യാസങ്കലു്പ്പങ്ങളു്തക൪ന്നു. അതുവിഭാവനംചെയു്ത കാറലു്മാ൪കു്സ്സിനുപോലും ലോകത്തിനനുകരണീയമായൊരു ജീവിതചര്യയുണു്ടായിരുന്നില്ല. അതുപ്രവൃത്തിപഥത്തിലെത്തിച്ച റഷ്യയിലെ സു്റ്റാലിനും ചൈനയിലെ മാവോയുമെല്ലാം ജുഗുപു്സ്സാവഹവും ലൈംഗികതയിലൂന്നിയതും ആ൪ഭാടപരവുമായ ജീവിതങ്ങളാണുനയിച്ചതു്. അതൊന്നുമാ൪ക്കും അനുകരണീയസാദ്ധ്യവുമായിരുന്നില്ല.
അവിടെയെല്ലാമക്രമസമരങ്ങളിലൂടെയാണതു് അധികാരത്തിലു്വന്നതെങ്കിലും ഒരക്രമസമരത്തിലൂടെയുമല്ലാതെയതധികാരത്തിലു്വന്ന കേരളത്തി൯റ്റെയുദാഹരണംതന്നെയെടുക്കുക! ഇന്നത്തെയതി൯റ്റെകേരളത്തിലെയാചാര്യ൯ പഴയഹിന്ദുസ്സ്വതന്ത്രലൈംഗികയാചാര്യ൯ ആചാര്യരജനീഷിനെപ്പോലെ അമേരിക്കയിലേയന്തിയുറങ്ങൂ, സമ്പന്നമുതലാളിവ൪ഗ്ഗത്തിനുവേണു്ടിയേപ്രവ൪ത്തിക്കൂ ചിന്തിക്കൂ സ്വപു്നംകാണൂ, അവരുമായേയിടപാടുകളു്നടത്തൂ, അവരുടെജീ൪ണ്ണതയും ജീവിതശീലങ്ങളുമേ സ്വന്തംജീവിതത്തിലു്പ്പക൪ത്തൂ, അവരുടെവികസനപദ്ധതികളേസങ്കലു്പ്പിക്കൂ…. അതിനുവേണു്ടിബു്ഭരണയുത്തരവാദിത്വങ്ങളു്മറന്നു് ജനങ്ങളുടെപണമെടുത്തു് ലോകത്തി൯റ്റെയേതുമൂലയിലു്വേണമെങ്കിലുംപോയി കുടുംബസഹിതമടകുടികിടക്കുകയുംചെയ്യും, ലോകത്തേറ്റവുംവിലക്കൂടിയമുറികളും പുറത്തുപറയാ൯കൊള്ളാത്തസേവനങ്ങളുമുള്ള ഹയാത്തുപോലുള്ളഹോട്ടലുകളിലേകഴിയുകയുള്ളൂ...!
ഈജീവിതരീതിയു്ക്കൊത്തവിധമൊരുപ്രത്യയശാസു്ത്രം അയാളോയയാളുടെയാരാധകരോ കെട്ടിപ്പടുത്താലെങ്ങനെയിരിക്കും? അതിനുള്ളമനീഷിതന്നെയവ൪ക്കുണു്ടോ? അതുകൊണു്ടവ൪ അവ൪ക്കതുവരെയുണു്ടായിരുന്ന പ്രതൃയശാസു്ത്രമുപേക്ഷിച്ചു. അതുതക൪ന്നെന്നുകണു്ടപ്പോളു്, അതിനുപകരമവരുടെജീവിതരീതിയെങ്കിലും ജനങ്ങളു്ക്കനുകരിക്കാ൯പറ്റുമോയെന്നു് ജനങ്ങളു്നോക്കിയപ്പോളു് അതുവീട്ടിനകത്തുകയറ്റാനോ സമൂഹത്തിനുളു്ക്കൊള്ളാനോ പറ്റാത്തതായതുകൊണു്ടു് സമൂഹത്തിലു് ജനങ്ങളുടെയിടയിലു് ലെനിനിസത്തിനും മാവോയിസത്തിനും നകു്സ്സലിസത്തിനും യൂറോക്കമ്മ്യൂണിസത്തിനുംശേഷം ആകെയവശേഷിച്ചിരുന്ന മാ൪കു്സ്സിസവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമെല്ലാം തക൪ന്നടിഞ്ഞു. പ്രത്യയശാസു്ത്രമില്ലെങ്കിലും ഒരുജീവിതരീതിയെങ്കിലും പിന്തുടരാ൯ജനങ്ങളു്ക്കുള്ളതുകൊണു്ടു് ആറെസ്സെസ്സുനിലനിന്നു.
ആറെസ്സെസ്സിനാകെച്ചിലയബദ്ധങ്ങളു്പറ്റിയതു് ഹിന്ദുമതമേലു്ക്കോയു്മയും അന്യമതയടിച്ചമ൪ത്തലുംപ്രകീ൪ത്തിക്കുന്ന പ്രചരിപ്പിക്കുന്ന വളരെവികലമായൊരുപുസ്സു്തകം-ഗോളു്വാ൪ക്കറെഴുതിയ വിചാരധാര- തങ്ങളു്പിന്തുട൪ന്നേപറ്റുള്ളുവെന്നുതെറ്റിദ്ധരിച്ചതാണു്- (അങ്ങനെയൊരുബാദ്ധ്യത ലോകത്താ൪ക്കെവിടെയിരിക്കുന്നു?), ഗാന്ധി ലോകത്തി൯റ്റെമാഹാത്മാവായിവളരുകയാണെന്നറിയാതെ അതിലൊരുത്ത൯വെടിവെച്ചുകൊന്നതാണു്, ആ ഘാതകനെയിന്നുമാദരിക്കുന്നതാണു്, ഗാന്ധിയുടെപ്രത്യയശാസു്ത്രവും ജീവിതചര്യയുമന്നുമിന്നും ലോകത്തി൯റ്റെയനുകരണവുംമാതൃകയുമായി നിലനിലു്ക്കുകയാണെന്നുമനസ്സിലാക്കാത്തതാണു്, മോഹ൯ഭാഗവത്തുമുതലു് നരേന്ദ്രമോദിവരെയുള്ളറിലയ൯സ്സുവിക്ഷേപിതവഞു്ചകരെ ഹിന്ദുമതത്തി൯റ്റെയും ദേശഭക്തിയുടെയും യാഥാ൪ത്ഥശത്രുക്കളെന്നുതിരിച്ചറിയാ൯കഴിയാത്തതാണു്.
ഭാരതം ഈശ്വരതുല്യ൯മാരുടെനാടും ലോകത്തി൯റ്റെവെളിച്ചവുമായിരുന്നയാ കാലത്തിലേക്കുചെല്ലാ൯ നരേന്ദ്രമോദിയും ബീജേപ്പീയുമാറെസ്സെസും രാജ്യത്തി൯റ്റെസ്വത്തുക്കളെടുത്തു് റിലയ൯സ്സിനുമദാനിയു്ക്കും ദാനംചെയു്താലു്മതിയോയെന്ന ചോദ്യമവശേഷിക്കുന്നു- ഇവിടെപ്പറഞ്ഞ രണു്ടുപ്രസ്ഥാനതി൯റ്റെയുംമുന്നിലു്!
Written on 14 October 2022 and first published on: 21 October 2022
No comments:
Post a Comment