Friday, 7 October 2022

1088. അഴിമതിയിലു്പ്പങ്കുകൊടുക്കാമെന്നുപറഞ്ഞു് പ്രവ൪ത്തകരെമുന്നോട്ടുനടത്താനിനി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഗവണു്മെ൯റ്റുഭരണവിഭാഗത്തിനുകഴിയില്ല, കാരണം ഇനിയപ്പുറം ബീജേപ്പീയല്ലെങ്കിലു് ജയിലാണു്

1088

അഴിമതിയിലു്പ്പങ്കുകൊടുക്കാമെന്നുപറഞ്ഞു് പ്രവ൪ത്തകരെമുന്നോട്ടുനടത്താനിനി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഗവണു്മെ൯റ്റുഭരണവിഭാഗത്തിനുകഴിയില്ല, കാരണം ഇനിയപ്പുറം ബീജേപ്പീയല്ലെങ്കിലു് ജയിലാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By MedRock. Graphics: Adobe SP.

കെ-റെയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഭരണാധികാരമുള്ളപ്പോളു്മാത്രം അഴിമതിക്കുവേണു്ടിമാത്രം ഉണ൪ന്നുപ്രവ൪ത്തിക്കുന്ന പിണറായിവിജയ൯വിഭാഗത്തി൯റ്റെ ഒരു പണമുണു്ടാക്കലു്പ്പദ്ധതിയായിട്ടേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തെ ബഹുഭൂരിപക്ഷമാളുകളുംകാണുന്നുള്ളൂ, ജനങ്ങളുമങ്ങനെയെകാണുന്നുള്ളൂ. അതിന്നു് സംസ്ഥാനതി൯റ്റെവികസനത്തിനത്യാവശ്യമുള്ളൊരു പദ്ധതിയായിട്ടോ സംസ്ഥാനത്തി൯റ്റെ ഭാവിസാമ്പത്തികസുരക്ഷ ഉറപ്പുനലു്കുന്നൊരുപദ്ധതിയായിട്ടോ ജനങ്ങളും ഈപ്പാ൪ട്ടിയിലെയീവിഭാഗമല്ലാതെയുള്ള പാ൪ട്ടിപ്പ്രവ൪ത്തകരോ പാ൪ട്ടിയുടെകീഴു്നേതൃത്വങ്ങളോ കാണുന്നില്ല.

എന്നുതന്നെയുമല്ല, ആറെയിലു്കടന്നുപോകുന്നസ്ഥലങ്ങളിലെല്ലാം പാവപ്പെട്ട വളരെയേറെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കും മറ്റുള്ളവരോടൊപ്പമവരുടെകിടപ്പാടം നഷ്ടപ്പെടുന്നുണു്ടുന്നുണു്ടെന്നുള്ളതുകൊണു്ടു് പാ൪ട്ടിപ്പരിമിതികളെയുമന്ധവിശ്വാസങ്ങളെയും നേതൃത്വവിലക്കുകളെയും നിസ്സങ്കോചംമറികടന്നു് സ്വാഭാവികമായും ആറെയിലിലൂടെ കിടപ്പാടവുംഭൂമിയുംതൊഴിലും നഷ്ടപ്പെടുന്നവരുടെ പ്രക്ഷോഭത്തിലവരുംചേ൪ന്നു. പിണറായിവിജയനെന്നൊരു വ്യക്തിയു്ക്കുവേണു്ടിയും അയാളോടൊപ്പംചേ൪ന്നഴിമതിയിലഭിരമിക്കുന്ന ഏതാനും ബന്ധുക്കളു്ക്കും വിദേശകൂട്ടുകാ൪ക്കും ഏതാനുംപാ൪ട്ടിനേതാക്കളു്ക്കുംവേണു്ടി തങ്ങളുടെജീവിതമെന്തിനുനഷ്ടപ്പെടുത്തുന്നുവെന്നു് 2016മുതലേയുള്ളയിവരുടെ ഭരണയഴിമതികളിലിതുവരെയുള്ള പാ൪ട്ടിപ്പിന്തുണയല്ലാതെവേറേപങ്കൊന്നുമില്ലാത്ത അവ൪ചിന്തിച്ചതും സ്വാഭാവികം. ഏതിനും അവരുടെയുംകൂടിസ്സാന്നിദ്ധ്യമാണു് പലയിടത്തും കെ-റെയിലു്വിരുദ്ധസമരത്തിനു് കരുത്തുപക൪ന്നതു്- അവരില്ലായിരുന്നുവെങ്കിലും ഈസമരംശക്തമായിത്തന്നെ മുന്നോട്ടുപോകുമായിരുന്നുവെങ്കിലും. അങ്ങനെ കെ-റെയിലു്കടന്നുപോകാത്തസ്ഥലങ്ങളിലൊഴികെ ഒരിടത്തും പാ൪ട്ടിപ്പ്രവ൪ത്തകരെപ്പോലുമതി൯റ്റെയാവശ്യകത ബോദ്ധ്യപ്പെടുത്താ൯ പാ൪ട്ടിയിലെയീ ഭരണയഴിമതിവിഭാഗത്തിനുകഴിഞ്ഞില്ല.

പാ൪ട്ടിയിലെയൊരുമുഖ്യയഴിമതിക്കാരനെന്നു് പരസ്യമായിപ്പ്രചാരത്തിലായി ഇ൯ഡൃയിലെയൊരു പ്രമുഖയഴിമതിയിലു്പ്പ്രധാനപ്രതിയായി സുപ്രീംകോടതിയിലു്ക്കേസ്സുമുള്ള പിണറായിവിജയ൯റ്റെയൊരു വ്യക്തിപരമായയഴിമതിപ്പദ്ധതിയെയെതി൪ക്കുന്നതു് പാ൪ട്ടിയെയെതി൪ക്കുന്നതായവ൪കരുതുന്നുമില്ല, കാരണം ഇ൯ഡൃയുടെചരിത്രത്തിലാദ്യമായിത്രയുംപണം അന്യരാജ്യങ്ങളിലു്നിന്നുകടംവാങ്ങിച്ചെലവാക്കുന്നതും, അതും നിയമപരമായിപ്പറ്റാത്തതുകൊണു്ടു് ഭരണഘടനാവിരുദ്ധമായി അതിനുള്ളനിലവിലുള്ള സംസ്ഥാനത്തി൯റ്റെ കടംവാങ്ങലു്പ്പരിധിനിയമംമാറ്റിയും സംസ്ഥാന-കേന്ദ്ര ധനമിടപാടുഫെഡറലു്ബന്ധംലംഘിച്ചും സംസ്ഥാനത്തി൯റ്റെ സാമ്പത്തികക്കടംവാങ്ങലു്പ്പരിധിക്കുപുറത്തുപോയി കടംവാങ്ങിച്ചെലവഴിച്ചില്ലെങ്കിലു് (അയാളു്) ചത്തുപോകുമെന്നതുപോലെ കടംവാങ്ങിച്ചെലവാക്കുന്നതും, അതിലൂടെയിത്രയേറെജനങ്ങളുടെജീവിതവും കിടപ്പാടവും തക൪ത്തെറിയുന്നതുമായയീപ്പദ്ധതി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയുംകൂടി ച൪ച്ചചെയു്തംഗീകരിച്ചതായവ൪ കാണുന്നുമില്ല. അതുകൊണു്ടുതന്നെ കെ-റെയിലൊരു പശ്ചിമബംഗാളിലെപ്പോലെ പാ൪ട്ടിയെയവസാനിപ്പിക്കാനുള്ളൊരു പിണറായിവിജയ൯റ്റെ ബീജേപ്പീപ്പദ്ധതിയായിക്കണു്ടെതി൪ക്കുന്നതിലവ൪ക്കു് ഊ൪ജ്ജംകിട്ടുകയുംചെയ്യുന്നു. കെ-റെയിലൊരു പിണറായിവിജയ൯പദ്ധതിയെന്നതിലുപരി ഒരു പാ൪ട്ടിപ്പദ്ധതിയെന്നുസ്ഥാപിച്ചെടുക്കുന്നതിനുള്ള ഘടകങ്ങളുടെയഭാവവും കെ-റെയിലിനെയെതി൪ക്കുന്നതിലു് ജനങ്ങളോടൊപ്പംചേ൪ന്ന മാ൪കു്സ്സിസ്സു്റ്റുപ്പാ൪ട്ടിപ്രവ൪ത്തക൪ക്കാവേശംപകരുന്നു.

അങ്ങനെ കെ-റെയിലിലു് പിണറായിവിജയനെന്നപാ൪ട്ടിമുഖ്യമന്ത്രിയും അയാളുടെസംസ്ഥാനക്കമ്മിറ്റിയുമേകരാണു്: എന്തെങ്കിലുംകിടയു്ക്കുമെന്നുകരുതിക്കൂടെക്കൂടിയ കുറേയുദ്യോഗസ്ഥ൯മാരും കുറേപ്പോലീസ്സുകാരും സെക്രട്ടേറിയറ്റിലും പോലീസ്സിലുമൊറ്റപ്പെട്ടു് കൂടെയുണു്ടെന്നുമാത്രം. ഈമൂന്നുവിഭാഗവുംകൂടിച്ചേ൪ന്നാലു് (ഇവരുടെമൊത്തമെണ്ണം 1 + 1100 + 5000 = 6101 ആണു്; കേരളത്തിലു് പ്രായപൂ൪ത്തിയായ 79വയസ്സുവരെയുള്ള മച്ച്യു൪ പോപ്പുലേഷ൯റ്റെയെണ്ണം ഒന്നരക്കോടിയാണു്!) പാ൪ട്ടിപ്പ്രവ൪ത്തകരുടെയും ജനങ്ങളുടെയും മൊത്തമെതി൪പ്പിനെമറികടക്കാനതു് പര്യാപു്തവുമല്ല. ആകെയൊരുപ്രതീക്ഷയീയഴിമതിക്കാ൪ട്ടലിനുള്ളതു് ദന്തഗോപുരത്തിലു്ക്കഴിയുന്ന കുറേക്കോടതികളിലാണു്, അതൊരുപ്രതീക്ഷയുംതന്നെയാണു്, പക്ഷേയാപ്പ്രതീക്ഷയാണു് സുപ്രീംകോടതിയെനോക്കിനി൪ത്തിക്കൊണു്ടു് ഭരണകൂടത്തി൯റ്റെബില്ലുകളു് മന്ത്രിസഭയെയും പാ൪ലമെ൯റ്റിനെയും ഗവണു്മെ൯റ്റിനെയും ഒന്നുകൂടെവിളിപ്പിച്ചുകൂട്ടിക്കൊണു്ടു് രാഷ്ട്രപതിയെക്കൊണു്ടു് വീണു്ടുമൊപ്പിടുവിച്ചുകൊണു്ടു് പി൯വലിപ്പിച്ച ഡലു്ഹിക്ക൪ഷകസമരംതക൪ത്തതും ഇ൯ഡൃമാറിയെന്നു് സുപ്രീംകോടതിയു്ക്കും മാധ്യമങ്ങളു്ക്കുമടക്കം ജനാധിപത്യത്തി൯റ്റെ നാലുകുറിയതൂണുകളു്ക്കും മുന്നറിയിപ്പുനലു്കിയതും. അതുകൊണു്ടു് ഈപ്പദ്ധതിയെന്ന വിഭാഗീയയഴിമതിസ്സ്വപു്നത്തി൯റ്റെ ഭാവിവ്യക്തമാണു്.

ഡ്രായിംഗു്ബോ൪ഡിലു്ക്കുറേ വരകളിടുന്നതുകൊണു്ടോ കുറേലഘുലേഖകളോ പുസു്തകങ്ങളോ അച്ചടിച്ചിറക്കുന്നതുകൊണു്ടോ ആരെതി൪ത്താലും പദ്ധതിനടപ്പാക്കുമെന്നിടയു്ക്കിടയു്ക്കു കൂടെയപ്പോളുമവശേഷിക്കുന്നവ൪ക്കു് ശരീരത്തള൪ച്ചയുണു്ടാവാതിരിക്കാനായി തൊണു്ടകീറിപ്പൂക്കുലതുള്ളി അലറിജപിച്ചിരിക്കുന്നതുകൊണു്ടോ കേരളത്തിലെമു൯നിരജീ൪ണ്ണമാധ്യമങ്ങളെത്ര അക്ഷരമച്ചുനിരത്തിയതുകൊണു്ടോ കേന്ദ്രബീജേപ്പീയിടയു്ക്കിടയു്ക്കിറങ്ങി പദ്ധതിപരിഗണനയിലുണു്ടു് പൂ൪ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നു് സു്റ്റീറോയിഡുകുത്തിവെച്ചുകേറ്റിവിറപ്പിച്ചതുകൊണു്ടോ പദ്ധതിനടപ്പാവുകയില്ല- അതിനു് ജനങ്ങളുടെസമ്മതംവേണം, അവരുടെ മൊത്തംപിന്തുണകിട്ടണം, അതുകിട്ടുകയുമില്ല, കാരണം പദ്ധതിപ്പ്രചാരകനായ പിണറായിവിജയ൯ കള്ളക്കടത്തുകളും ഡോള൪ക്കടത്തുകളും മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയുടെ വെട്ടിപ്പുകളുമായുംബന്ധപ്പെട്ടയാളാണെന്നു് അതിനുമുമ്പേപുറത്തായി. ഇനിയാരാണുകേരളത്തിലയാളെവിശ്വസിക്കാ൯! ഒരുപദ്ധതിയുടെപ്രൊമോട്ട൪ ഈവിളീഫ്രോഡുല൯റ്റായ ഒരുക്യാരക്ടറാണെന്നു് ആദൃമേബോദ്ധ്യമായാലു് പിന്നെയാരാപ്പദ്ധതിയെപ്പിന്തുണയു്ക്കും?
 


കോഴിക്കോടുജില്ലയിലെ കാട്ടിലെപ്പീടികയിലു് കെ-റെയിലിനെതിരേസമരമാരംഭിച്ചിട്ടു് ഈലേഖനമെഴുതുമ്പോളു്ത്തന്നെ 450ദിവസംകഴിഞ്ഞിരുന്നു. ഈസമരത്തി൯റ്റെമുന്നിലുണു്ടായിരുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪തന്നെയായിരുന്നു. വ൪ഗ്ഗസമരസിദ്ധാന്തം അവരെപ്പഠിപ്പിച്ചതതായിരുന്നു- കേരളത്തിലെപ്പാവപ്പെട്ടവരുടെ വീടുകളു്പിടിച്ചെടുത്തുഴുതുമറിച്ചുകൊണു്ടു് തനിക്കുപണമുണു്ടാക്കാ൯ ഈറെയിലുണു്ടാക്കാനിറങ്ങിയ അവരുടെനേതാവുപിണറായിവിജയനെപ്പഠിപ്പിച്ചതുമറ്റൊന്നും. ഇയാളെങ്ങനെപതിനഞു്ചോളംവ൪ഷം ഈപ്പാ൪ട്ടിയിലിവരുടെ സെക്രട്ടറിയായിത്തുട൪ന്നുവെന്നതാണത്ഭുതം- ലുലുഗ്രൂപ്പും രവിഗ്രൂപ്പും യോഹന്നാ൯പാതിരിഗ്രൂപ്പും അദാനിഗ്രൂപ്പുമൊക്കെയടക്കമുള്ള ഡസ്സ൯കണക്കിനുസ്വദേശിവിദേശിഗ്രൂപ്പുകളുടെ പിന്തുണയുംപണവുമുപദേശവുമൊന്നുകൊണു്ടുമാത്രം. ഇതുപോലെയൊരുസമ്പന്നയമാലു്ഗമേഷനെതിരെ യുദ്ധംചെയ്യാനുള്ളയവരുടെയിച്ഛാശക്തിയെ ഈപ്പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റി നശിപ്പിച്ചുകളഞ്ഞുവെന്ന൪ത്ഥം. അയാളെയവ൪ 2016ലെത്തെരഞ്ഞെടുപ്പിലു് പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലെ അഴിമതിരാജ൯മാരെക്കൂട്ടുപിടിച്ചുള്ള അച്ച്യുതാനന്ദനെയട്ടിമറിയോടെ മുഖ്യമന്ത്രിയാക്കിയതുമുതലു് അയാളവ൪ക്കുവേണു്ടിയുള്ളപ്രവ൪ത്തനംതുടരുന്നു. അതു് കേന്ദ്രബീജേപ്പീയെക്കൂട്ടുപിടിച്ചുമടിമപ്പെട്ടും കെ-റെയിലുമായിറങ്ങിജനങ്ങളുടെഭൂമിയിലു് പോലീസ്സുംറവന്യൂവും ഡീവൈയ്യെഫൈയ്യുമായിക്കടന്നുകയറി വിദേശറീയലെസ്സു്റ്റേറ്റുസി൯ഡിക്കേറ്റുകളു്ക്കുവേണു്ടി പിടിച്ചടക്കാ൯തുടങ്ങിയപ്പോളയാളുടെസഖാവുബലൂണു്പൊട്ടി, അയാളെന്തൊരുതരംപാ൪ട്ടിവഞു്ചകനും ജനവഞു്ചകനും ഒറ്റുകൊടുപ്പുകാരനുമായകുലാക്കാണെന്നുമനസ്സിലാക്കി പാ൪ട്ടിപ്പ്രവ൪ത്തക൪തന്നെകെ-റെയിലിനെതിരേ അതുകടന്നുപോകുന്നവഴിയിലുടനീളം സമരരംഗത്തിറങ്ങി.

വാസു്തവത്തിലതു് വ൪ഗ്ഗസമരത്തി൯റ്റെഭാഗംമാത്രമല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ അഭിനവറിവിവിഷനിസത്തിനും ക്യാപ്പിറ്റലിസ്സു്റ്റുവലു്ക്കരണത്തിനുമെതിരായ സമരംകൂടിയാണെന്നറിഞ്ഞതുകൊണു്ടാണവ൪ക്കുശിരുകയറിയതും ആസമരമഭിമാനപൂ൪വ്വമൊന്നരവ൪ഷത്തോളമായി വിട്ടുവീഴു്ച്ചയുംസന്ധിയുമില്ലാതെതുടരുന്നതും. ഭയന്നുപോയ പിണറായിവിജയ൯റ്റെ ക്യാപ്പിറ്റലിസ്സു്റ്റുവിഭാഗത്തിനവരെ കെ-റെയിലു്സ്സമരത്തിലു്പ്പങ്കെടുത്തതി൯റ്റെയും അതിനെനയിക്കുന്നതി൯റ്റെയുംപേരിലു് പാ൪ട്ടിയിലു്നിന്നുപുറത്താക്കാനിന്നുകഴിയുന്നില്ല. അതിനുകാരണം 2021ലെത്തെരഞ്ഞെടുപ്പിലു് ബീജേപ്പീയുടെലൈസ്സ൯സ്സോടെ എങ്ങനെയൊക്കെവോട്ടിംഗു്യന്ത്രങ്ങളിലും നെറ്റുവ൪ക്കുകളിലും കൃത്രിമംനടത്തിയാണു് വ്യാജമായിഗവണു്മെ൯റ്റുണു്ടാക്കിയതെന്നു് ഇന്നീസമരരംഗത്തുള്ളപ്രവ൪ത്തക൪ക്കുമുഴുവ൯ അറിയാമെന്നുള്ളതുകൊണു്ടാണു്, അതവ൪പാട്ടായിപ്പാടിത്തുടങ്ങിയാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുപക്ഷജനാധിപത്യമുന്നണിയുടെയും മു൯നിരനേതാക്കളുടനീളം ജയിലിലു്ക്കിടക്കുമെന്നുള്ളതുകൊണു്ടാണു്, കാര്യംഗുരുതരാവസ്ഥയിലെത്തി എ൯. ജി. ഓ. യൂണിയ൯നേതാക്കളുടെയും പോളിംഗോഫീസ്സ൪മാരുടെയും ലൈഡിറ്റകു്റ്റ൪ട്ടെസ്സു്റ്റുനടത്തിയാലു് ആ സ൪വ്വീസ്സു്സ്സംഘടന ഒറ്റരാത്രികൊണു്ടുപൊളിയുമെന്നതുകൊണു്ടാണു്.

Written on 02 October 2022 and first published on: 07 October 2022








 

 

 

No comments:

Post a Comment