Sunday, 16 October 2022

1101. നരേന്ദ്രമോദിയേയുമമിതു്ഷായേയുംപോലെ റിലയ൯സ്സി൯റ്റെവഴിയേനടക്കാത്തതാണോ ജനങ്ങളുടെയിടയിലിറങ്ങിപ്പാ൪ട്ടികെട്ടിപ്പടുക്കുന്ന ബീജേപ്പീനേതാക്കളുടെയും പ്രവ൪ത്തകരുടെയുംതെറ്റു്? പ്രവ൪ത്തകരാണോ നേതൃത്വമാണോ തെറ്റുകളുമബദ്ധക്കൂമ്പാരങ്ങളുമുണു്ടാക്കിയതു്?

1101

നരേന്ദ്രമോദിയേയുമമിതു്ഷായേയുംപോലെ റിലയ൯സ്സി൯റ്റെവഴിയേനടക്കാത്തതാണോ ജനങ്ങളുടെയിടയിലിറങ്ങിപ്പാ൪ട്ടികെട്ടിപ്പടുക്കുന്ന ബീജേപ്പീനേതാക്കളുടെയും പ്രവ൪ത്തകരുടെയുംതെറ്റു്? പ്രവ൪ത്തകരാണോ നേതൃത്വമാണോ തെറ്റുകളുമബദ്ധക്കൂമ്പാരങ്ങളുമുണു്ടാക്കിയതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Evangeline Shaw. Graphics: Adobe SP.

തിരുവനന്തപുരത്തു് 2022 ഒകു്റ്റോബ൪ 15നു് പത്രസമ്മേളനംനടത്തിയതോടെ ബീജേപ്പീയുടെസംസ്ഥാനനേതാക്കളിലൊരാളായ സന്ദീപു്വാര്യ൪ ബീജേപ്പീയുടെസംസ്ഥാന-കേന്ദ്രനേതൃത്വങ്ങളു്ക്കാണു് അനഭിമതനായിമാറിയതു്, പാ൪ട്ടിയുടെ സംസ്ഥാനത്തെപ്പ്രവ൪ത്തക൪ക്കല്ല. അയാളു് ബീജേപ്പീയുടെയൊരു നല്ലനേതാവായിരുന്നുവെന്നും എങ്കിലും അത്തരക്കാ൪ക്കും തെറ്റുപറ്റാമെന്നും അങ്ങനെയുണു്ടാകുമ്പോളു് നരേന്ദ്രമോദിയെയും അമിതു്ഷായെയുംപോലുള്ള പാ൪ട്ടിയുടെദേശീയനേതാക്കളാണു് തിരുത്തുകയെന്നും അന്നേദിവസം ബീജേപ്പീനേതൃത്വംപറഞ്ഞു. നരേന്ദ്രമോദിക്കും അമിതു്ഷായു്ക്കുംപറ്റിയയബദ്ധക്കൂമ്പാരങ്ങളും തെറ്റുകളുമാരാണുതിരുത്തിയതു്? അവ൪ചെയു്തുകൂട്ടിയതെറ്റുകളുമബദ്ധക്കൂമ്പാരങ്ങളും ആരെങ്കിലുംതിരുത്തിയോ? അതിനൊരുവേദിയുണു്ടോ? അതിനവ൪ക്കുമേലൊരധികാരകേന്ദ്രമുണു്ടോ- അവ൪നിയമിച്ചവരും നിയോഗിച്ചവരുമല്ലാതെ? ആത്തെറ്റുകളുമബദ്ധക്കൂമ്പാരങ്ങളും അതേപടിതുടരുകയല്ലേ? അതോ അവരപ്പ്രമാദികളായ സമ്പൂ൪ണ്ണമനുഷ്യരെന്നാണോപറയുന്നതു്?

റിലയ൯സ്സിനുവിധേയമായി പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും നയങ്ങളു്തിരുത്തിയതും റിലയ൯സ്സിനുവേണു്ടി ബീജേപ്പീയുടെജനപ്പ്രതിനിധികളെയുപയോഗിച്ചു് പാ൪ലമെ൯റ്റിലും കേന്ദ്രമന്ത്രിസഭയിലും രാജ്യത്തെക്ക൪ഷക൪ക്കെതിരായനിയമങ്ങളു് നി൪മ്മിച്ചതും ആത്തെറ്റുകളിലവസാനത്തേതുമാത്രമല്ലേ? അതുതെറ്റല്ലെങ്കിലു്പ്പിന്നെന്തിനായിരുന്നു കേന്ദ്രമന്ത്രിസഭയും പാ൪ലമെ൯റ്റും വീണു്ടുംകൂടിയതും ആനിയമങ്ങളു്റദ്ദാക്കിക്കൊണു്ടു് പുതിയബില്ലുകളവതരിപ്പിച്ചു് വീണു്ടുംപാസ്സാക്കിയതും?

ബീജേപ്പീയുടെപ്രവ൪ത്തകരും പ്രാദേശ്ശികനേതാക്കളും സ്വദേശാഭിമാനത്തി൯റ്റെ മുദ്രാവാക്യങ്ങളുയ൪ത്തിക്കൊണു്ടു് തെരുവിലൂടെനടക്കുമ്പോളു് ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റും ഉന്നത൯മാരുമവിടെമുകളിലിരുന്നു് റെയിലു്വേയും ടെലിഫോണും കപ്പലു്ശ്ശാലകളും തുറമുഖങ്ങളും വിമാനത്താവളങ്ങളുമടക്കമുള്ള അറുപതുവ൪ഷംകൊണു്ടു് രാജ്യംകെട്ടിപ്പൊക്കിയുണു്ടാക്കിയസ്വത്തുക്കളു് റിലയ൯സ്സി൯ഡസ്സു്ട്രീസ്സിനും അദാനിക്കോ൪പ്പറേഷനുമെടുത്തു് തീറെഴുതിക്കൊടുത്തുംദാനംചെയു്തും സ്വകാര്യമായിപ്പണമുണു്ടാക്കുന്നതാണോ മുകളിലിരുന്നുബീജേപ്പീയെനയിക്കലു്?

അഞ്ഞൂറുമായിരവുംരൂപാനോട്ടുകളായി സ്വന്തംജീവിതകാലസമ്പാദ്യംസ്വൊരൂക്കൂട്ടിയവരെ ഒരുരാത്രികൊണു്ടുമുന്നറിയിപ്പില്ലാതെ നോട്ടുനിരോധനത്തിലൂടെതക൪ത്തു് പുതിയനോട്ടടിച്ചുകൊണു്ടുവന്നുകണു്ടെയിനറുകളിലു് നേരിട്ടുസ്വന്തംഗോഡൗണുകളിലേക്കുകൊണു്ടുപോയി ജനപ്പ്രതിനിധികളെമാടുകളെപ്പോളെ വിലകൊടുത്തുവാങ്ങാനും മന്ത്രിസഭകളെയട്ടിമറിച്ചിടാനും കരുതിവെച്ചതുമുപയോഗിച്ചതുമാണോ ബീജേപീനേതൃത്വത്തി൯റ്റെരാജ്യസേവനം? പാ൪ട്ടിയുടെയേറ്റവുംമുകളിലിരിക്കുന്നവ൪ചെയു്തതെറ്റുകളു് തെറ്റല്ലെന്നുപ്രഖ്യാപിച്ചുകൊണു്ടു് ജനങ്ങളുടെയിടയിലിറങ്ങി പാ൪ട്ടികെട്ടിപ്പടുത്തതാഴേക്കിടയിലുള്ളവ൪ക്കു് തെറ്റുപറ്റുകയാണെന്നുപ്രഖ്യാപിക്കുന്നോ? നരേന്ദ്രമോദിയേയുമമിതു്ഷായേയുംപോലെ റിലയ൯സ്സി൯റ്റെവഴിയേനടക്കാത്തതാണോ ആത്തെറ്റു്?

Written and first published on: 16 October 2022







No comments:

Post a Comment